വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം കബറടക്കി. റോമിലെ സെന്റ് മേരിസ് മേജർ ബസിലിക്കയിലാണ് പാപ്പയ്ക്ക് അന്ത്യവിശ്രമം. വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെന്റ് മേരീസ് ബസിലിക്കയിലേയ്ക്ക് വിലാപയാത്രയായാണ് ഭൗതികശരീരം എത്തിച്ചത്. വിലാപയാത്ര കടന്നുപോയ വഴികളിൽ വിശ്വാസികൾ പ്രാർഥനയോടെ നിരന്നു. നേരത്തെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്ക് കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.മിഷണറി തീക്ഷ്ണതയോടെ മാര്‍പാപ്പ സഭയെ നയിച്ചെന്ന് വചനസന്ദേശത്തില്‍ കര്‍ദിനാള്‍ അനുസ്മരിച്ചു. കരുണയാണ് സുവിശേഷത്തിന്റെ ഹൃദയമെന്ന് പാപ്പ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരാണ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തിൽനിന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും ശുശ്രൂഷയിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ്…
Read MoreDay: April 26, 2025
സിന്ധു നദിയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള വെള്ളം തടയാൻ പദ്ധതികൾ പലത്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് തടയാൻ ഇന്ത്യ തീരുമാനിച്ചിരിക്കെ, ഇത് നടപ്പാക്കാൻ നിരവധി പദ്ധതികളുണ്ടെന്നു മുതിർന്ന ഉദ്യോഗസ്ഥർ. ഹ്രസ്വകാല പദ്ധതികളും ദീർഘകാല പദ്ധതികളും ഇതിൽപ്പെടുന്നു. 3,180 കിലോമീറ്റർ നീളമാണു സിന്ധു നദിക്കുള്ളത്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി പ്രകാരം, സിന്ധുനദീജല സംവിധാനത്തിലെ മൂന്നു കിഴക്കൻ നദികളായ രവി, ബിയാസ്, സത്ലജ് എന്നിവയുടെ പൂർണ അവകാശം ഇന്ത്യയ്ക്കാണ്. അതേസമയം മൂന്ന് പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിൽനിന്ന് ഏകദേശം 135 ദശലക്ഷം ഏക്കർ അടി (എംഎഎഫ്) വെള്ളം പാക്കിസ്ഥാന് ലഭിക്കുന്നു. ഇവയെല്ലാം ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളാണ്. സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ നിലവിലുള്ള അണക്കെട്ടുകളിലെ മണ്ണ് നീക്കം ചെയ്യുന്നതും ജലസംഭരണി ശേഷി വർധിപ്പിക്കുന്നതുമാണ് ഹ്രസ്വകാലത്തേക്ക് പരിഗണനയിലുള്ള മാർഗങ്ങൾ. ഇതെല്ലാം പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കും. ഝലം നദിയുടെ…
Read Moreആ ഷോയിൽ ധാരാളം കാര്യങ്ങൾ അതിജീവിക്കേണ്ടി വന്നു: മനസ് തുറന്ന് അപ്സര
ബിഗ് ബോസ് ഷോ എങ്ങനെയുണ്ടായിരുന്നു എന്ന ചേദ്യത്തിന് ഒറ്റ വാക്കില്‍ പറയുകയാണെങ്കില്‍ ഭീകരമാണ്. കാരണം അത് മുഴുവനുമായിട്ടും സര്‍വൈവല്‍ ഷോ ആണോന്ന് ചോദിച്ചാല്‍ ആണെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ എന്നാലും കുറേ കാര്യങ്ങള്‍ അതിജീവിക്കേണ്ടി വന്നിട്ടുണ്ടെന്ന് അപ്സര. നമ്മള് ജീവിച്ച് വന്നിരുന്ന ജീവിതമൊക്കെ ഉപേക്ഷിച്ച് ഒട്ടും പരിചയമില്ലാത്ത സ്ഥലത്തും അപരിചിതരായ ആളുകളുടെ കൂടെയുമാണ് ജീവിക്കേണ്ടത്. പരിമിതമായ സൗകര്യങ്ങളില്‍ വേണം ജീവിക്കാന്‍. ശരിക്കും അത് റിസ്കുള്ള കാര്യമാണ്. 78 ദിവസം അതിനകത്ത് നിന്ന് അതിജീവിക്കാന്‍ സാധിച്ചു. ബിഗ് ബോസിലേക്ക് പോവേണ്ടതില്ലായിരുന്നു എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ഒരു കലാകാരിയാണ്. അഭിനയവുമായി ബന്ധമുള്ള എന്ത് കാര്യം ചെയ്താലും അത് വളരെ ആസ്വദിച്ച് ചെയ്യുന്നതാണ്. ആ ഷോ കാരണം അപ്സരയുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നേ പറയൂ. ആ പ്ലാറ്റ്ഫോം എനിക്ക് തന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചോര്‍ത്ത് ഖേദിക്കാന്‍…
Read Moreക്രൂരനായ അച്ഛൻ… കൂട്ടുകാരുമൊത്ത് കളിക്കാൻ പോയ മകന്റെ തുടയിൽ ഇരുമ്പുകമ്പി പഴുപ്പിച്ചുവച്ചു; ക്രൂരതയ്ക്ക് ഇരയായത് പതിനൊന്നുകാരൻ; നടക്കുന്ന സംഭവം കൊല്ലത്ത്
കൊല്ലം: മകനെ പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. കൂട്ടുകാരുമൊത്ത് മകൻ കളിക്കാൻ പോയതിൽ പ്രകോപിതനായ അച്ഛൻ പ്രായപൂർത്തിയാകാത്ത മകന്റെ ശരീരത്തിൽ പലയിടത്തായി ഇരുമ്പുകമ്പി പഴുപ്പിച്ചുവച്ച് പൊള്ളിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്തനാപുരം കാരന്മൂട് സ്വദേശി വിൻസുകുമാറിനെ (40) പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നുകാരനായ മകൻ അമ്മയുമൊത്ത് പത്തനാപുരം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. വിലക്കിയിട്ടും കുട്ടി വീണ്ടും കളിക്കാൻ പോയതാണ് പ്രകോപനകാരണം. മകൻ തിരികെ വീട്ടിലെത്തിയപ്പോൾ ഗ്യാസ് അടുപ്പിൽവച്ചു പഴുപ്പിച്ച വീതിയുള്ള ഇരുമ്പുകമ്പികൊണ്ട് പൊള്ളലേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു . ഇടത് തുടയിലും കാൽമുട്ടിനു താഴെയുമായി പലയിടത്തും സാരമായി പൊള്ളലേറ്റു. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സതേടിയശേഷമാണ് ഇരുവരും പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് വിൻസുകുമാറിനെ പോലീസ് പിടികൂടുകയായിരുന്നു.
Read More“വികസിത കേരളത്തിന് സുരക്ഷിത കേരളം ആവശ്യം’;ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയുമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തൃശൂരിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിനടുത്ത് സ്ഫോടനം ഉണ്ടായ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയും എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംഭവത്തെ ബിജെപി ശക്തമായി അപലപിക്കുന്നു. കോൺഗ്രസുകാരായാലും സിപിഎമ്മുകാരായാലും കുറ്റവാളികളെ വേഗത്തിൽ അന്വേഷിച്ച് അറസ്റ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ക്രമസമാധാനം നിലനിർത്താൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ കേരളത്തിൽ ഒരു മുഴുവൻ സമയ ആഭ്യന്തര മന്ത്രിയെ നിയമിക്കണമെന്നും സുരക്ഷിതമായ ജീവിതത്തിനുള്ള അവകാശം എല്ലാ മലയാളികൾക്കുമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളത്തിന് സുരക്ഷിത കേരളം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreനാളെ വൈകുന്നേരം അഞ്ചിനകം പാക് പൗരന്മാരെ പുറത്താക്കണം; വീഴ്ച വരുത്തിയാൽ എസ്പിമാർക്കെതിരേ നടപടി
തിരുവനന്തപുരം: കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്ന പാകിസ്ഥാൻ പൗരന്മാരെ മടക്കി അയക്കാനുള്ള നടപടികൾ നാളെ വൈകുന്നേരം അഞ്ചിന് മുൻപ് കൈക്കൊള്ളണമെന്ന് കേ ന്ദ്ര ആഭ്യന്തരമന്ത്രാലയം അന്ത്യശാസനം നൽകി. മെഡിക്കൽ വിസയിൽ കഴിയുന്നവർക്ക് ഉൾപ്പെടെ ഇളവ് വേണ്ടെന്നാണ് തീരുമാനം.നേരത്തെ സന്ദർശക വിസയിൽ കഴിയുന്നവർ 27നും മെഡിക്കൽ വിസയിൽ കഴിയുന്നവർ 29നും രാജ്യം വിടാനുമാണ് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഇളവൊന്നും വേണ്ട എന്ന തീരുമാനത്തിനു പുറത്താണ് നാളത്തന്നെ എല്ലാ പാക് പൗരന്മാരും രാജ്യം വിടണമെന്ന് നിർദേശിച്ചിരിക്കുന്നത്. അതേസമയം മുസ്ലിം ഇതര മത വിഭാഗത്തിൽപ്പെട്ട പാക് പൗരന്മാർക്ക് ഇത് ബാധകമല്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഫോണിൽ ബന്ധപ്പെട്ട് പാക് പൗരൻമാരെ മടക്കി അയക്കേണ്ടതിന്റെ പ്രാധാന്യവും സ്ഥിതിഗതികളും അറിയിച്ചിരുന്നു. ചികിത്സയ്ക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും വ്യാപാര ആവശ്യങ്ങൾക്കുമായാണ് പാക് പൗരൻമാർ കേരളത്തിൽ തങ്ങുന്നത്. അതേ…
Read Moreസൈക്കോ ക്രൈം സ്റ്റോറിയുമായി അഗ്നിമുഖം
ഡോ. എം. പി. നായർ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് അഗ്നിമുഖം. സൈക്കോ ക്രൈം പശ്ചാത്തലത്തിലുള്ള ചിത്രം അരുൺ സിനി ഫിലിം പ്രോഡക്ഷൻസിന്റെ ബാനറിൽ അരുൺ വിശ്വനാഥ് ആണ് നിർമിക്കുന്നത്. അജി ചന്ദ്രശേഖർ തിരക്കഥയും സംഭാഷണവും രചിക്കുന്നു.സോണി പുന്നശ്ശേരി ആണ് ലൈൻ പ്രൊഡ്യൂസർ. യുവരാജ, വഞ്ചിയൂർ പ്രവീൺകുമാർ , സോണിയ മൽഹാർ, ജോബി, ഷിമ്മി, ഊർമിള, സവിത നായർ, ആരാധന അരുൺ, അലംകൃത സന്ദീപ്, ഹന്ന സോണി, രുദ്രനാഥ്, നക്ഷത്ര, നേഹ, അവനിക, അനന്ദിത, പാർവതി, ആര്യമിത്ര, അശ്വമിത്ര തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ക്യാമറ, എഡിറ്റർ: വി . ഗാന്ധി, സംഗീതം: രവികിരൺ, പ്രൊഡക്ഷൻ കൺട്രോളർ: സാബുഘോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജയൻ പോറ്റി, പ്രൊഡക്ഷൻ മാനേജർ: പരമേശ്വരൻ പള്ളിക്കൽ, അസോസിയേറ്റ് ഡയറക്ടർ: ബിബിൻ ബാബു, പിആർഒ: റഹിം പനവൂർ, കോറിയോഗ്രാഫി: സ്നേഹാ നായർ. ആലപ്പുഴ പുളിങ്കുന്നിൽ സിനിമയുടെ…
Read Moreആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട ; 12 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
ആര്യങ്കാവ് : ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കെഎസ്ആര്‍ടിസി ബസില്‍ കടത്തികൊണ്ടുവന്ന 12 കിലോ കഞ്ചാവ് എക്സൈസ് അധികൃതര്‍ പിടികൂടി. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് പൊറ്റശ്ശേരി കാഞ്ഞിപ്പുഴ കളപ്പെട്ടി വീട്ടിൽ മുബഷീർ (25), പാലക്കാട് മണ്ണാർക്കാട് പൊറ്റശ്ശേരി മുണ്ടക്കുന്ന് മുള്ളത്തു വീട്ടിൽ പ്രാജോദ് (20) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തെങ്കാശി കായംകുളം കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്താവേയാണ് രണ്ട് ബാഗുകളിലായി കഞ്ചാവ് കണ്ടെത്തിയത്. ഒറീസയില്‍ നിന്നും പാലക്കാട്ടേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്നാണ് പിടിയിലായവര്‍ എക്സൈസ് സംഘത്തോട് പറഞ്ഞിരിക്കുന്നത്. മുമ്പും ഇവര്‍ ആര്യങ്കാവ് അതിര്‍ത്തിവഴി കഞ്ചാവ് കടത്തിയിട്ടുള്ളതായി എക്സൈസ് സംഘം സംശയിക്കുന്നുണ്ട്. കഴിഞ്ഞ മാസം അഞ്ചുകിലോ കഞ്ചാവ് കടത്തിയതില്‍ ഇപ്പോള്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ ഉണ്ടെന്നാണ് വിവരം. പ്രതികളെ എക്സൈസ് ഇന്റലിജന്‍സും ചോദ്യം ചെയ്തിട്ടുണ്ട്. ഒറീസയില്‍നിന്നും കേരള അതിര്‍ത്തിയില്‍ ആര്യങ്കാവില്‍…
Read Moreസിംപിള്‍ ലുക്കില്‍ ശ്രേയ ഘോഷാല്‍: വൈറലായി ചിത്രങ്ങൾ
ഗായിക ശ്രേയ ഘോഷാല്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗം. ചുവന്ന ഫ്രോക്കില്‍ സിംപിള്‍ ആയാണ് ഗായിക തിളങ്ങുന്നത്. മറ്റ് അലങ്കാര വസ്തുക്കളൊന്നുമില്ലാത്ത ഫ്രോക്കില്‍ സാറ്റിന് ഫാബ്രിക് കൊണ്ടുതന്നെ ആകര്‍ഷണീയമായ ഡിസൈനുകള്‍ ചെയ്തിരിക്കുന്നു. സ്ലീവ്സില് റോസാപ്പൂക്കള്‍ പോലെ ഫാബ്രിക് തുന്നിച്ചേര്‍ത്തിരിക്കുന്നു. ഓപ്പണ്‍ ഹെയര്‍സ്റ്റൈല്‍ ആണ് ശ്രേയ ഘോഷാല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വസ്ത്രത്തിനൊപ്പം ഗോള്‍ഡന്‍ നിറത്തിലുളള ലളിതമായ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. മിനിമല്‍ മേക്കപ്പില്‍ തിളങ്ങിയ ശ്രേയയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreദളപതി ആരാധകരോട് നന്ദി: ജെനീലിയ
വിജയ് ചിത്രങ്ങള്‍ തിയറ്ററുകളിലുണ്ടാക്കുന്ന ഓളം മറ്റൊരു ചിത്രത്തിനും ഉണ്ടാക്കാനാവില്ല എന്നുള്ളത് ആരാധകര്‍ ഒരുപോലെ അഭിപ്രായപ്പെടുന്ന കാര്യമാണ്. താരത്തിന്റെ ആക്ഷന്‍ സീനുകളും ഗാനരംഗങ്ങളും മാസ് ഡയലോഗുകളും തിയറ്ററുകളെ ഹരം കൊള്ളിക്കാറുണ്ട്. സിനിമയില്‍ നിന്ന് വിട്ട് രാഷ്ട്രീയക്കാരനായി മാറിയ വിജയ് സിനിമകള്‍ക്ക് വേണ്ടി ഇന്നും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ സിനിമകളുടെ റീ റിലീസ് തിയറ്ററുകളും ആരാധകരും ഒരുപോലെ കാത്തിരിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് വിജയ് നായകനായ ജോണ്‍ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമായ സച്ചിന് റീ റിലീസിന് എത്തിയത്. വിജയ്യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് ഇന്നും വലിയ ആരാധകരാണുള്ളത്. 20 വർഷത്തിന് ശേഷമാണ് സച്ചിൻ വീണ്ടും റിലീസ് ചെയ്തത്. റീ റീലിസിലും സിനിമയ്ക്ക് മികച്ച അഭിപ്രായവും കളക്ഷനും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നായികയായ ജെനീലിയ തന്റെ സിനിമ വീണ്ടും തിയറ്ററുകളില്‍ തരംഗം…
Read More