തൊടുപുഴ: ലഹരിയില്‍ നിന്നു മോചനം നേടാന്‍ ചലച്ചിത നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ചികില്‍സ തുടങ്ങി. ലഹരി വിമുക്ത ചികില്‍സയ്ക്കായി ഷൈന്‍ ടോം ചാക്കോയെ തൊടുപുഴയ്ക്കു സമീപത്തെ സ്വകാര്യ ആശുപത്രിയോടു ചേര്‍ന്നുള്ള ലഹരി വിമുക്തി ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് ഷൈന്‍ ടോം ചാക്കോയെ എക്സൈസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. ആലപ്പുഴ സ്വദേശിയില്‍ നിന്നു ഹൈബ്രിഡ് കഞ്ചാവ് പിടി കൂടിയ കേസില്‍ ഇന്നലെ എക്സൈസ് അധികൃതര്‍ക്കു മുന്നില്‍ ഹാജരായ ഷൈനിനെ പത്തര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് രാത്രി 11.30 ഓടെ എക്സൈസ് ഉദ്യോഗസ്ഥര്‍ നടനെ ഡി അഡിക്ഷന് സെന്ററില്‍ എത്തിച്ചത്.
Read MoreDay: April 29, 2025
എന്റെ ചെക്കൻ ഇതല്ല, ഇങ്ങനെയല്ല: വിവാഹ മണ്ഡപത്തിലേക്ക് ചിരിച്ചും കളിച്ചുമെത്തി; പ്രിയതമനെ ഇടം കണ്ണിട്ട് നോക്കിയതും അലറിക്കരഞ്ഞ് ഇറങ്ങി ഓടി യുവതി; കാരണം കേട്ടാൽ ഞെട്ടും
രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലാണ് വിവാഹം എന്ന മഹത്വപൂർണമായ ചടങ്ങിലൂടെ നടക്കുന്നത്. ഇതിലെല്ലാം ഉപരി വരന്റേയും വധുവിന്റേയും സമ്മതം കൂടി ആവശ്യമാണ്. ഇരുവരുടേയും പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമൊക്കെ വേണം ഒരു വിവാഹം നടത്താൻ. അല്ലാത്തപക്ഷം വിവാഹ ദിവസം വരൻ കാമുകിക്കൊപ്പം ഒളിച്ചോടി അല്ലങ്കിൽ വധു കടന്നുകളഞ്ഞു എന്നൊക്കെ കേൾക്കേണ്ടി വരും. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ ഭദ്രോഹിയിലാണ് സംഭവം. ബറാത്ത് ചടങ്ങിനെത്തിയ വരനെയും കുടുംബത്തെയും വധുവിന്റെ കുടുംബം ആചാരപ്രകാരം സന്തോഷത്തോടെ ആനയിച്ച് ഇരുത്തി. വരൻ വധുവിനായി വേദിയിൽ കാത്തു നിന്നു. ഏറെ ആഹ്ലാദവതിയായ യുവതിയും വേദിയിലേക്ക് എത്തിയപ്പോഴാണ് ട്വിസ്റ്റ് ഉണ്ടായത്. വരനെ കണ്ടതും അലറി വിളിച്ച് കൊണ്ട് വധു മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടിപ്പോയി. ‘ഇയാളല്ല അതെന്ന്’ വിളിച്ച് പറഞ്ഞാണ് പെൺകുട്ടി കരഞ്ഞത്. വരന്റെ വീട്ടുകാർ ആൾമാറാട്ടം നടത്തുകയാണെന്ന് അരോപിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും…
Read Moreനിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ഉന്നതൻ: ആരാണെന്ന് പറയില്ലെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ
തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തനിക്ക് അധിക്ഷേപം നേരിട്ടത് ഉന്നതനായ ഒരു വ്യക്തിയിൽ നിന്നാണെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഈ വ്യക്തിയുമായി പിന്നീട് നിരവധി തവണ അടുത്തിടപഴകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. നാളെ സർവീസിൽ നിന്നു വിരമിക്കാനിരിക്കെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാരദ മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്. അധിക്ഷേപിച്ച വ്യക്തി രാഷ്ട്രീയക്കാരനാണോ സർക്കാർ ഉദ്യോഗസ്ഥനാണൊ എന്ന ചോദ്യത്തിന് മറുപടി പറയില്ലെന്ന് ശാരദ പറഞ്ഞു. സർവീസിൽ നിന്നു വിരമിച്ച ശേഷം മാറ്റി വച്ച പല സ്വപ്നങ്ങളും പൂർത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്. എൻ. പ്രശാന്ത് വിഷയത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സർവീസ് റൂൾസ് ഉണ്ടെന്നും അത് പാലിക്കണമെന്നുമാണ് ശാരദ പറഞ്ഞത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഗോപാല കൃഷ്ണന്റെ വിവാദ വാട്ട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും അവർ പറഞ്ഞു.
Read Moreവൈദ്യുതി മുടക്കത്തിൽ നിശ്ചലമായി സ്പെയിനും പോർച്ചുഗലും: പ്രതിസന്ധി നീക്കാൻ ശ്രമം തുടരുന്നു
മാഡ്രിഡ്: സ്പെയിനിലും പോര്‍ച്ചുഗലിലും ഉണ്ടായ വൈദ്യുതി മുടക്കം ഇരുരാജ്യങ്ങളിലും വലിയ ഗതാഗതക്കുരുക്കിനും വിമാന സര്‍വീസുകൾ മുടങ്ങുന്നതിനും ഇടയാക്കി. വൈദ്യുതി ഗ്രിഡിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഗ്രിഡ് പുനഃസ്ഥാപിക്കാൻ യൂട്ടിലിറ്റി ഓപ്പറേറ്റര്‍മാര്‍ കഠിന പരിശ്രമം തുടരുകയാണ്. ട്രാഫിക് സംവിധാനങ്ങളെ വൈദ്യുതി മുടക്കം ബാധിച്ചു. ലിസ്ബണിലും പോർട്ടോയിലും മെട്രോ അടച്ചു. നിരവധി പേര് ട്രെയിനുകളിൽ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. വടക്കുകിഴക്കൻ സ്പെയിനുമായി അതിർത്തി പങ്കിടുന്ന ഫ്രാൻസിന്റെ ഒരു ഭാഗവും പ്രതിസന്ധി നേരിടുന്നുണ്ട്. മാഡ്രിഡിലെ തെരുവുകളിലെ ഓഫീസ് കെട്ടിടങ്ങൾക്ക് പുറത്ത് നൂറുകണക്കിന് ആളുകൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
Read Moreചെറിയ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും: യാത്രക്കാരന്റെ ഐപാഡ് സീറ്റില്‍ കുടുങ്ങി; വിമാനം തിരിച്ചിറക്കി
യാത്രക്കാരന്റെ ഐപാഡ് സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിയതിനെ തുടര്‍ന്നു ലുഫ്താൻസ വിമാനം തിരിച്ചിറക്കി. ലോസ് ഏഞ്ചല്‍സില്‍നിന്നു മ്യൂണിക്കിലേക്ക് പറന്നുയർന്ന എയർബസ് 380 വിമാനം യാത്ര തുടങ്ങി മൂന്നു മണിക്കൂറിനുശേഷമാണു ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനത്തിൽ 461 യാത്രക്കാർ ഉണ്ടായിരുന്നു. ബിസിനസ് ക്ലാസിലെ യാത്രക്കാരന്റെ ഐപാഡ് ആണു സീറ്റുകള്‍ക്കിടയില്‍ കുരുങ്ങിയത്. സീറ്റിന്റെ ചലനം കാരണം ഐപാഡ് ഞെരിഞ്ഞമരുന്ന സ്ഥിതിയുണ്ടായി. ലാപ്ടോപ്പുകളിലും ടാബ്ലെറ്റുകളിലുമുള്ള ലിഥിയം ബാറ്ററികൾ കേടായാലോ, ശക്തമായി ഉരയുന്പോഴോ തീ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു കണക്കിലെടുത്തു വിമാനം തിരിച്ചിറക്കാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. നിലത്തിറക്കിയശേഷം സീറ്റുകൾക്കിടയില്‍നിന്ന് ഐപാഡ് നീക്കി. ഇതിനുശേഷം വിമാനം യാത്ര തുടർന്നു.
Read Moreനിയമം കർക്കശമാക്കാൻ റെയിൽവേ; വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റിൽ ഇനി സ്ലീപ്പർ-എസി യാത്ര സാധിക്കില്ല
കൊല്ലം: വെയിറ്റിംഗ് ലിസ്റ്റിൽ ടിക്കറ്റുളളവരെ ഇനി മുതൽ ട്രെയിനുകളിൽ സ്ലീപ്പർ, എസി കോച്ചുകളിൽ കയറാൻ അനുവദിക്കില്ല. ഇത് മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഇങ്ങനെ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കും. അല്ലെങ്കിൽ ഇവരോട് ജനറൽ കമ്പാർട്ടുമെൻ്റുകളിലേക്ക് മാറിക്കയറാൻ ടിക്കറ്റ് പരിശോധകർ നിർദേശിക്കും. ഐആർസിടിസി വഴി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ചാർട്ട് തയാറാക്കിയതിനു ശേഷവും അവർ വെയിറ്റിംഗ് ലിസ്റ്റിലാണങ്കിൽ ടിക്കറ്റ് ഓട്ടോമാറ്റിക്കായി കാൻസൽ ചെയ്യും. ഇവരുടെ അക്കൗണ്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഈടാക്കിയ മുഴുവൻ തുകയും തിരികെ നൽകും. ചാർട്ട് തയാറാക്കിയ ശേഷം വെയിറ്റിംഗ് ലിസ്റ്റിലുള്ള ഇ-ടിക്കറ്റുമായി ട്രെയിനുകളിൽ കയറാനും പാടില്ല. ഇത്തരക്കാരെ ടിക്കറ്റില്ലാ യാത്രക്കാരായി പരിഗണിച്ച് പിഴ ഈടാക്കുകയും ചെയ്യും. രാജ്യത്ത് സ്ഥിരീകരിച്ച ടിക്കറ്റുമായി സഞ്ചരിക്കുന്ന ലക്ഷക്കണക്കായ യാത്രക്കാരുടെ സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനാണ് റെയിൽവേയുടെ ഈ നടപടി. പലപ്പോഴും…
Read Moreഗുരുനാനാക്കായി ആമിർ ഖാൻ! ‘എഐ ചിത്ര’മെന്നു വിശദീകരണം
മുംബൈ: ആമിർ ഖാനെ ഗുരുനാനാക്കായി അവതരിപ്പിക്കുന്ന രീതിയിൽ പ്രചരിച്ച വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നു വിശദീകരണം. ഏപ്രിൽ 25നാണ് ആമിർ ഖാന് ഗുരുനാനാക്കിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ‘ടീസർ’ ഒരു യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിനെതിരേ പലരും രംഗത്തെത്തിയിരുന്നു. പ്രതിഷേധം വ്യാപകമായതോടെ പോസ്റ്റർ പൂർണമായും വ്യാജമാണെന്ന വിശദീകരണവുമായി നടന്റെ വക്താവ് പ്രസ്താവന നടത്തുകയായിരുന്നു. ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും അത്തരമൊരു പദ്ധതിയുമായി ആമിർ ഖാന് യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. ഗുരുനാനാക്കിനോട് അദ്ദേഹത്തിന് വലിയ ബഹുമാനമുണ്ട്, ഒരിക്കലും അനാദരവുള്ള ഒരു കാര്യത്തിലും അദ്ദേഹം പങ്കാളിയാകില്ല. ദയവായി വ്യാജ വാർത്തകളിൽ വീഴരുതെന്നും വക്താവ് പറഞ്ഞു.
Read Moreകാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിനിയുടെ മൃതദേഹം കടൽത്തീരത്ത്
കാനഡയിൽ നാലു ദിവസമായി കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കടൽത്തീരത്ത് കണ്ടെത്തി. ഈമാസം 25ന് ആണ് വിദ്യാർഥിനിയെ കാണാതായത്. ഡിപ്ലോമ വിദ്യാർഥിനിയായ വൻഷികയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. എഎപി നേതാവും കുൽജിത് സിംഗ് രൺധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദർ സിംഗിന്റെ മകളായിരുന്നു വൻഷിക. പഞ്ചാബിലെ ദേര ബാസി സ്വദേശിനിയാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഡിപ്ലോമ കോഴ്സ് പഠനത്തിനായി രണ്ടര വർഷം മുമ്പാണ് വൻഷിക കാനഡയിലെത്തിയത്. വൻഷികയുടെ മൃതദേഹം കടൽത്തീരത്താണു കണ്ടത്. മരണകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നു കാനഡ പോലീസ് അറിയിച്ചു.
Read Moreപാക് പട്ടാള മേധാവി രാജ്യം വിട്ടെന്നു പ്രചരണം: ചിത്രം പുറത്തുവിട്ട് പാക്കിസ്ഥാൻ
റാവൽപിണ്ടി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ രാജ്യം വിട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം വ്യാപകം. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രപരമായ ബന്ധത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന് പിന്നാലെയാണ് പാക് സൈനിക മേധാവി രാജ്യം വിട്ടതായും റാവൽപിണ്ടിയിലുള്ള ബങ്കറിൽ ഒളിച്ചതായും പ്രചരണം നടക്കുന്നത്. പ്രചരണങ്ങൾ വ്യാപകമായതോടെ പാക് സർക്കാർ പാക് സൈനിക മേധാവിയുടെ ചിത്രം പുറത്ത് വിട്ടു. പ്രധാനമന്ത്രിക്കൊപ്പം ഏപ്രിൽ 26ന് അബോട്ടാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന സൈനിക മേധാവിയുടെ ചിത്രമാണ് പാക് സർക്കാർ പുറത്ത് വിട്ടത്.
Read Moreആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസിനു തീപിടിച്ചു; ആളപായമില്ല; തീ പിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട്
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരിക്കെ സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് ബസിനാണ് മാമം പാലം ബസ് സ്റ്റോപ്പിൽ വച്ച് തീ പിടിച്ചത്. ഇന്നു രാവിലെ ആറിനാണ് സംഭവം. യാത്രയ്ക്കിടെ ബസിന്റെ അടിഭാഗത്ത് നിന്നും പുകയുയരുന്നത് ഡ്രൈവറിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ നിർദേശിക്കുകയുമായിരുന്നു. മുപ്പത് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിലെ ഗതാഗതം അല്പനേരം തടസപ്പെട്ടു.
Read More