തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ അള്‍ട്രാ വയലറ്റ് സൂചിക ഒമ്പതാണ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക. ഇതുപ്രകാരം, നാലിടങ്ങൾക്കു പുറമേ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്)…
Read MoreDay: April 30, 2025
പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്രം: സുപ്രധാന നീക്കം ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്
ന്യൂഡൽഹി: അടുത്ത പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്സ് (സിസിപിഎ) യോഗത്തിലാണ് തീരുമാനം എടുത്തത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ എൻഡിഎ ഘടകകക്ഷിയായ ജെഡിയുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2011 ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021 ൽ നടത്തേണ്ട സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല. അതേസമയം സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സംസ്ഥാനങ്ങളിലെ ജാതി സെൻസസ് സാമൂഹ്യ സ്പർധയ്ക്ക് ഇടയാക്കിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു.…
Read Moreപുലിപ്പല്ല് മാല കേസ്: റാപ്പർ വേടന് ജാമ്യം
കൊച്ചി: വനം വകുപ്പ് എടുത്ത പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന് ( ഹിരൺദാസ് മുരളി) ജാമ്യം അനുവദിച്ചു. പെരുമ്പാവൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല. അന്വേഷണവുമായി വേടൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടും യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ മൊഴിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.
Read Moreദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; മുൻ റോ മേധാവി അലോക് ജോഷി ചെയർമാൻ
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ(റോ) മുന്‍ മേധാവി അലോക് ജോഷിയെ ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ ചെയർമാനായി നിയമിച്ചു. സായുധസേന, പോലീസ്, ഫോറിൻ സർവീസ് എന്നിവയിലെ ആറ് അംഗങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരായ മുന്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ പി.എം.സിന്‍ഹ, മുന്‍ സതേണ്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എ.കെ.സിംഗ്, റിയര്‍ അഡ്മിറല്‍ മോണ്ടി ഖന്ന, ഇന്ത്യന്‍ പോലീസ് സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായ രാജീവ് രഞ്ജന്‍ വർമ, മന്മോഹന് സിംഗ്, ഐഎഫ്എസ് ഉദ്യോഗസ്ഥനായി വിരമിച്ച ബി. വെങ്കടേഷ് വര്‍മ്മ എന്നിവരാണ് അംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
Read Moreകോട്ടയത്ത് അമ്മയും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ
കോട്ടയം: ഏറ്റുമാനൂർ പള്ളിക്കുന്നിൽ അമ്മയും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവുംകസ്റ്റഡിയിൽ. പാലാ മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായിരുന്ന ജിസ്മോളുടെ ഭർത്താവ് ജിമ്മി, ഭർതൃപിതാവ് ജോസഫ് എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ജിസ്മോൾ ഗാർഹിക പീഡനത്തിനിരയായെന്നതിന് പോലീസിന് തെളിവ് ലഭിച്ചു. മൊബൈൽ ഫോൺ പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കുന്ന ചില ഓഡിയോ സന്ദേശങ്ങൾ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read Moreസംവിധായകര്‍ പ്രതിയായ ഹൈബ്രിഡ് കഞ്ചാവ് കേസ്;ചോദ്യം ചെയ്യലിനായി സമീര്‍ താഹിറിന് എക്സൈസിന്റെ നോട്ടീസ്
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ കേസില്‍ ഫ്ളാറ്റ് ഉടമ പ്രമുഖ ഛായാഗ്രാഹനായ സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി എക്സൈസ് ഇന്ന് നോട്ടീസ് നല്‍കും. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. കഴിഞ്ഞ ഞാറാഴ്ച പുലര്‍ച്ചെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംവിധായകരായ എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ(46), കൊച്ചിയില്‍ താമസിക്കുന്ന ഷാലിഹ് മുഹമ്മദ് (35) എന്നിവരെ സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിന് സമീപത്തുള്ള പൂര്‍വ്വ ഗ്രാന്‍ഡ് ബെയിലെ ഫ്ളാറ്റില്‍നിന്നാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും പിടിച്ചെടുക്കുകയും ഉണ്ടായി. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായതും. ഖാലിദ് റഹ്മാന്റെയും അഷ്റഫ് ഹംസയുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എക്സൈസിന്റെ…
Read Moreറാപ്പര്‍ വേടന്റെ അറസ്റ്റ്; മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും ചര്‍ച്ചയാകുന്നു; ഒരേ സ്വഭാവമുളള രണ്ടു കേസുകളില്‍ രണ്ടു തരത്തിലുളള സമീപനം; സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു
കൊച്ചി: പുലിപ്പല്ലുമായി റാപ്പര്‍ വേടന് അറസ്റ്റിലായതിനു പിന്നാലെ നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയാകുന്നു. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹന്‍ലാലിന്റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. 2011 ഓഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും കൈവശം ഇല്ലാതിരുന്നിട്ടും നടനെതിരേ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് ഒരുങ്ങിയില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തില്‍.വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടി മുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ് കസ്റ്റഡിയില്‍…
Read Moreവീഡിയോ എടുക്കുന്നതിനിടെ അപരിചിതൻ ദേഹത്ത് തലോടിയിട്ടുപോയി: കരണത്തടിച്ച് യുവതി; കൈയടിച്ച് സോഷ്യൽ മീഡിയ
സമൂഹം എത്ര വളർന്നു ലോകം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഇന്നും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വളരെ വലുതാണ്. കഴിഞ്ഞ ദിവസം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മാൻസി മഞ്ജു സതീഷ് എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചൊരു വീഡിയോ ആണിപ്പോൾ ചർച്ചയാകുന്നത്. കാര്യം മറ്റൊന്നുമല്ല. പതിവുപോലെ അവർ അന്നും വീഡിയോ എടുത്തുകൊണ്ട് നിൽക്കുകയായിരുന്നു. ഫ്ലാറ്റിന് വെളിയിൽ നിന്നാണ് മാൻസി വീഡിയോ എടുക്കുന്നത്. വീഡിയോ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി തയാറെടുക്കുന്ന മാൻസിയെയാണ് വീഡിയോ തുടങ്ങുമ്പോൾ കാണുന്നത്. ഒരു യുവാവ് ആ സമയത്ത് അത്വഴി കടന്നു പോകുന്നതും കാണാം. എന്നാൽ ആ സമയം അയാൾ അവളെ അനുചിതമായി സ്പർശിച്ചു. ശേഷം ഒന്നും നടന്നിട്ടില്ലന്ന മട്ടിൽ അയാൾ അവിടെ നിന്നും നടന്നു മുകളിലേക്ക് പോകുന്നു. എന്നാൽ തന്നെ തന്റെ അനുവാദമില്ലാതെ ഒരു അന്യ പുരുഷൻ എന്തിന് സ്പർശിച്ചു…
Read Moreഎഡിഎം നവീൻ ബാബുവിന്റെ മരണം; ടി.വി. പ്രശാന്തന്റെ സസ്പെൻഷൻ ആരോഗ്യവകുപ്പ് നീട്ടി
പരിയാരം: എഡിഎം കെ.നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജിലെ ഇലക്്ട്രിക്കൽ വിഭാഗം ജീവനക്കാരൻ ടി.വി. പ്രശാന്തന്റെ സസ്പെൻഷൻ മൂന്നു മാസത്തേക്കു കൂടി നീട്ടി ആരോഗ്യവകുപ്പ്. എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന് അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ പരസ്യമായി പ്രഖ്യാപിച്ചതും സർക്കാർ ജീവന ക്കാരനായിരിക്കെ സ്വകാര്യ ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ടതും ഗുരുതര അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് കാണിച്ചാണ് ആറ് മാസം മുൻപ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. സർക്കാർ സർവീസിൽ ഇനി പ്രശാന്ത് ഉണ്ടാകില്ലെന്ന് അന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ കെ.വി. വിശ്വനാഥൻ എന്നിവർ പരിയാരത്ത് എത്തി പ്രശാന്തനിൽ നിന്നു മൊഴിയെടുത്തിരുന്നു. ഇവർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ തുടർ അന്വേഷണമോ കൂടുതൽ അച്ചടക്ക…
Read Moreയാത്രക്കാരൻ ഫോൺ മോഷ്ടിച്ചെന്ന സംശയം, വിമാനം 88 മിനിറ്റ് വൈകി; ഒടുവിൽ…
ലണ്ടൻ: യാത്രക്കാരിലൊരാൾ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ മോഷ്ടിച്ചെന്ന സംശയത്തെത്തുടർന്നു വിമാനം 88 മിനിറ്റ് വൈകി. ലണ്ടൻ ലൂട്ടൺ എയർപോർട്ടിലാണു സംഭവം. അൽബേനിയൻ തലസ്ഥാനമായ ടിറാനയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിസ് എയർ ഫ്ലൈറ്റാണ് വൈകിയത്. വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ കാണാനില്ലെന്നും ഫോൺ വീണ്ടെടുക്കുന്നതുവരെ വിമാനം പുറപ്പെടാനാവില്ലെന്നും യാത്രക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാരിൽ ഒരാൾ ഫോൺ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്നും ആരാണോ ഫോൺ എടുത്തത്, അയാൾ വിവരം അറിയിക്കണമെന്നും ജീവനക്കാർ പറഞ്ഞു. തുടർന്ന് പോലീസ് എത്തി വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഒടുവിൽ അങ്ങനെയൊരു ഫോൺ വിമാനത്തിൽ ഇല്ലെന്നു പറഞ്ഞ് വിമാനം പുറപ്പെടുകയായിരുന്നു. യാത്രക്കാരിൽ ചിലർ സംഭവത്തെ വിമർശിച്ച് രംഗത്തെത്തി. സെക്യൂരിറ്റി ഗാർഡിന് സ്വന്തം ഫോൺ സൂക്ഷിക്കാനായില്ലെങ്കിൽ വിമാനത്താവളത്തിൽ എന്തു സുരക്ഷയാണ് ഉള്ളതെന്ന ചോദ്യവും ഉയർന്നു.
Read More