കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ കേസില്‍ ഫ്ളാറ്റ് ഉടമ പ്രമുഖ ഛായാഗ്രാഹനായ സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി എക്സൈസ് ഇന്ന് നോട്ടീസ് നല്‍കും. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. കഴിഞ്ഞ ഞാറാഴ്ച പുലര്‍ച്ചെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംവിധായകരായ എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ(46), കൊച്ചിയില്‍ താമസിക്കുന്ന ഷാലിഹ് മുഹമ്മദ് (35) എന്നിവരെ സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിന് സമീപത്തുള്ള പൂര്‍വ്വ ഗ്രാന്‍ഡ് ബെയിലെ ഫ്ളാറ്റില്‍നിന്നാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള വസ്തുക്കളും പിടിച്ചെടുക്കുകയും ഉണ്ടായി. കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരും പിടിയിലായതും. ഖാലിദ് റഹ്മാന്റെയും അഷ്റഫ് ഹംസയുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എക്സൈസിന്റെ…
Read MoreDay: April 30, 2025
മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും ചര്‍ച്ച: വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് ഏട്ടന്റെ കേസില്‍ മെല്ലെപ്പോക്ക് തുടരുന്നെന്ന് സോഷ്യൽ മീഡിയ
കൊച്ചി: പുലിപ്പല്ലുമായി റാപ്പര്‍ വേടന് അറസ്റ്റിലായതിനു പിന്നാലെ നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസും വീണ്ടും ചര്‍ച്ചയാകുന്നു. വേടനെ കുടുക്കാന്‍ തിടുക്കം കാട്ടിയ വനം വകുപ്പ് മോഹന്‍ലാലിന്റെ കേസില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നാണ് നവമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. 2011 ഓഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അന്നു തന്നെ വനം വകുപ്പിന് വിവരം കൈമാറി. ആനക്കൊമ്പു സൂക്ഷിക്കാനുളള നിയമപരമായ രേഖകളൊന്നും കൈവശം ഇല്ലാതിരുന്നിട്ടും നടനെതിരേ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ വനം വകുപ്പ് ഒരുങ്ങിയില്ല. മറിച്ച് വലിയ കൂടിയാലോചനകള്‍ക്കു ശേഷമായിരുന്നു അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെ ഒന്നാം പ്രതിയാക്കി വനം വകുപ്പ് കേസെടുത്തത്. അതും 2012 ജൂണ്‍ മാസത്തില്‍. വീട്ടിലെ മേശയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ തൊണ്ടി മുതലായ ആനക്കൊമ്പുകള്‍ വനം വകുപ്പ്…
Read Moreസംസ്കാരച്ചെലവ് ഏഴു ലക്ഷം! മകൻ അച്ഛന്റെ മൃതദേഹം ഒളിപ്പിച്ചു; രണ്ട് വർഷം അച്ഛന്റെ പെൻഷൻതുകയും കൈപ്പറ്റി
ശവസംസ്കാര ചടങ്ങുകൾക്കു ധാരാളം പണം വേണ്ടിവരുമെന്ന കാരണത്താൽ സ്വന്തം പിതാവിന്റെ മൃതദേഹം മകൻ ആരുമറിയാതെ രണ്ടു വർഷത്തോളം വീട്ടിലെ വാർഡ്രോബിൽ ഒളിപ്പിച്ചു. ജപ്പാൻ സ്വദേശിയായ നൊബുഹിക്കോ സുസുക്കി എന്ന 56കാരനാണ് ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തത്. ടോക്കിയോയിൽ ചൈനീസ് റസ്റ്ററന്റ് നടത്തുകയാണ് ഇയാൾ. ഏതാനും ദിവസം തുടർച്ചയായി റസ്റ്ററന്റ് തുറക്കാതെ വന്നതോടെ, പ്രദേശവാസികളുടെ പരാതിപ്രകാരം പോലീസ് ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ഒരു മുറിക്കുള്ളിലെ വാർഡ്രോബിൽ പിതാവിന്റെ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. സംസ്കാരത്തിന് വലിയ തുക ചെലവ് വരുമെന്നതിനാൽ മൃതദേഹം ഒളിപ്പിക്കുകയാ യിരുന്നെന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ജപ്പാനിൽ ശവസംസ്കാരച്ചെലവ് ഏഴു ലക്ഷത്തോളം രൂപ വരുമെന്നാണു വിവരം. 2023 ജനുവരിയിലാണ് 86 വയസുള്ള ഇയാളുടെ അച്ഛൻ മരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മരിച്ചുകിടക്കുന്ന നിലയിൽ കാണുകയായിരുന്നുവെന്നും പിതാവ് എങ്ങനെയാണു മരിച്ചതെന്ന് തനിക്കറിയില്ലെന്നും സുസുക്കി പറയുന്നു. പിതാവിന്റെ മരണശേഷം സുസുക്കി…
Read Moreലഹരിവേട്ടക്കെത്തിയ എഎസ്ഐയെ കുത്തി; പ്രതിയെ സാഹസികമായി കീഴടക്കി
കോഴിക്കോട്: നിരവധി കേസുകളിലെ പ്രതി പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഒടുവില്‍ ഏറെ സാഹസികമായി പോലീസ് പ്രതിയെ കീഴടക്കി. പന്നിയങ്കര നായ്പാലം കാഞ്ഞിരവയല്‍ അര്‍ജാസ് (28)ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ കണ്ണഞ്ചേരിയിലാണ് സംഭവം. ലഹരി ഇടപാടിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ സിറിഞ്ചുമായി അര്‍ജാസ് ഓടിരക്ഷപെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്ന്നപ്പോള് കണ്ണഞ്ചേരിയിലുള്ള ഇറച്ചിക്കടയിലേക്ക് ഓടിക്കയറിയ അര്‍ജാസ് അവിടെ നിന്നും കത്തി എടുത്ത് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. എഎസ്ഐ ബാബുവിന്റെ തലയ്ക്കാണ് കുത്തേറ്റത്. സിവില്‍ പോലീസ് ഓഫീസര്‍ ശരത്ലാലിനും പരിക്കുണ്ട്. കത്തി ഉപയോഗിച്ച് കൂടുതല്‍ ആക്രമണം നടത്താന്‍ അര്‍ജാസ് തുനിഞ്ഞപ്പോള്‍ പന്നിയങ്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അര്‍ജാസിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. അര്ജാസിനെതിരേ വധശ്രമത്തിന് കേസെടുത്തതായും പ്രദേശത്തെ ലഹരി ഇടപാടിനു പിന്നിലെ പ്രധാന കണ്ണിയാണ് അര്‍ജാസ് എന്നും പോലീസ് അറിയിച്ചു. പഞ്ചഗുസ്തി ചാമ്പ്യനായ അര്‍ജാസിനെ ഏറെ ശ്രമകരമായാണ് പോലീസ് കീഴടക്കിയത്.
Read Moreസിറിയയിൽ സംഘർഷം: 13 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
ഡമാസ്കസ്: സിറിയയിലെ സർക്കാർ അനുകൂല പോരാളികളും ന്യൂനപക്ഷ ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു. ഡമാസ്കസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ ജറാമനയിൽ കഴിഞ്ഞ ദിവസമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പ്രവാചകൻ മുഹമ്മദിനെ വിമർശിക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് വൻ അക്രമങ്ങളിലും വെടിവയ്പിലും കലാശിക്കുകയായിരുന്നു.
Read Moreപാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം; മംഗളൂരുവില്‍ ജനക്കൂട്ടം തല്ലിക്കൊന്നത് വയനാട് സ്വദേശിയെ
കോഴിക്കോട്: പാക്കിസ്ഥാന് അനുകൂല മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളൂരുവില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് മാനസിക വൈകല്യമുള്ള വയനാട് സ്വദേശിയെ. പുല്‍പ്പള്ളി സാന്ദീപനി കുന്നിലെ മൂച്ചിക്കാടന്‍ കുഞ്ഞായിയുടെ മകന് അഷ്റഫ് (36)ആണ് മരിച്ചതെന്ന് സഹോദരന് അബ്ദുള്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ മംഗളൂരുവിലെത്തിയ ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മൃതദേഹവുമായി ബന്ധുക്കള്‍ കേരളത്തിലേക്കു തിരിച്ചു. അഷ്റഫിന് നാടുമായും വീടുമായും കാര്യമായ ബന്ധമുണ്ടായിരുന്നില്ല. വലപ്പോഴും മാത്രമേ ഇയാള്‍ വീട്ടിലേക്ക് വന്നിരുന്നുള്ളുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അഷറഫ് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നാട്ടില്‍ എത്തിയിരുന്നു. അഷറഫ് മംഗളൂരുവില്‍ ആക്രി പെറുക്കി വിറ്റ് ജീവിക്കുകയായിരുന്നു. മലപ്പുറം വേങ്ങരയില്‍ നിന്നാണ് അഷറഫിന്റെ കുടുംബം പുല്‍പ്പള്ളിയിലെത്തിയത്. മൃതദേഹം മലപ്പുറത്ത് സംസ്കരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കുഡുപ്പുവിലെ ഭത്ര കല്ലുര്‍ത്തി ക്ഷേത്രത്തിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആള്‍ക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പോലീസ് 15 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.…
Read Moreജസ്റ്റീസ് ബി.ആർ. ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ബി.ആർ. ഗവായ് മേയ് 14 ന് ചുമതലയേൽക്കും. അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റീസായാണ് അദ്ദേഹം അധികാരമേൽക്കുക. മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് രാജ എസ്. ബോൺസാലെയോടൊപ്പമാണ് ജസ്റ്റീസ് ഗവായ് 1987 വരെ പ്രവർത്തിച്ചത്. 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990 ന് ശേഷം ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലാണ് പ്രാക്ടീസ് ചെയ്തത്. 2005 നവംബർ 12ന് ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി.
Read Moreപഹൽഗാം ഭീകരാക്രമണം; പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ പദവി നോക്കാതെ നടപടിയെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമുള്ള എഐസിസി മാർഗനിർദേശം പുറത്തിറക്കി. പ്രധാനമന്ത്രിക്കെതിരായ എക്സ് ഹാൻഡിലിലെ വിമർശനം പാർട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നടപടി. പാർട്ടി ലൈനിൽ നിന്ന് വ്യതിചലിച്ച് പ്രതികരിച്ചാൽ പദവി നോക്കാതെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കണമെന്നും കോൺഗ്രസിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. എല്ലാ പിസിസി മേധാവികൾക്കും, പാർട്ടി ജനറൽ സെക്രട്ടറിമാർക്കും, ചുമതലക്കാർക്കും എംപിമാർക്കും എംഎൽഎമാർക്കുമാണ് കെസി വേണുഗോപാൽ കത്തയച്ചത്. പഹൽഗാമിലെ നിന്ദ്യമായ ഭീകരാക്രമണത്തിൽ കോൺഗ്രസ് പാർട്ടി വളരെയധികം ദുഃഖിക്കുന്നുവെന്നും ഈ വേളയിൽ രാജ്യത്തോടൊപ്പം നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് പ്രധാനമന്ത്രിയെ കാണുന്നില്ലെന്നായിരുന്നു കോൺഗ്രസ് എക്സിലൂടെ വിമർശിച്ചത്. പോസ്റ്റ് വിവാദമായതിനു പിന്നാലെ പിൻവലിച്ചിരുന്നു.
Read Moreവിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ്: കേന്ദ്രസർക്കാരിന്റെ പരസ്യത്തിൽ മുഖ്യമന്ത്രിയുടെ പേരില്ല
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ആദ്യം ക്ഷണിക്കാതിരുന്നത് വിവാദമായതിനു പിന്നാലെ കേന്ദ്രസർക്കാർ പരസ്യത്തിൽ കേരളത്തെ തഴഞ്ഞെന്ന് ആക്ഷേപം. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് സംബന്ധിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന പരസ്യത്തിലാണ് കേരളത്തിനെ പറ്റി ഒരു പരാമർശവുമില്ലാത്തത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യത്തിൽ കേരളത്തിനെപ്പറ്റി ഒരു പരാമര്‍ശവുമില്ലെന്നു മാത്രമല്ല, മുഖ്യമന്ത്രിയുടെ പേരുപോലുമില്ല. 8.867 കോടിയാണ് പദ്ധതി ചിലവെന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ വെബ്സൈറ്റില്‍ പറയുമ്പോള്‍ പതിനെണ്ണായിരം കോടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പരസ്യത്തില്‍ പറയുന്നത്. ദക്ഷിണ ഏഷ്യയിലെ ആദ്യ ഓട്ടോമാറ്റഡ് തുറമുഖം കൂടിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. മെയ് രണ്ടിന് തുറമുഖം രാജ്യത്തിന് സമർപ്പിക്കും. നാളെ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാണ് താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് കമ്മീഷനിംഗ് ചടങ്ങ്.
Read More“സിപിഎമ്മും മുഖ്യമന്ത്രിയും എട്ടുകാലി മമ്മൂഞ്ഞാകുന്നു’; തുറമുഖം ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല: വി.ഡി. സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെകമ്മീഷനിംഗ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്നെ ക്ഷണിച്ചിട്ടില്ല. കിട്ടിയത് സാധാ കത്ത് മാത്രമാണ്. വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്. അഴിമതി ആരോപണങ്ങൾ പറഞ്ഞ് തടസവാദങ്ങൾ പറഞ്ഞ സിപിഎം നേതാക്കൾ പണി പൂർത്തിയായപ്പോൾ അതിന്റെ ഫോട്ടോയെടുത്ത് ക്രഡിറ്റെടുക്കാൻ നോക്കുകയാണ്. പദ്ധതി കൊണ്ട് വന്ന ആളുകളെ മറക്കുന്നു. എട്ടുകാലി മമ്മൂഞ്ഞാകുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയുമെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. രാവിലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗിനായി മേയ് രണ്ടിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ക്ഷണമില്ലാത്തതു വിവാദമായതിനു പിന്നാലെ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുക മാത്രമാണ് സർക്കാർ ചെയ്തതെന്നും അപമാനിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ലെന്നും കോൺഗ്രസ വ്യക്തമാക്കിയിരുന്നു. വി.ഡി. സതീശനെ ക്ഷണിക്കാത്തത് സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാലാണ് എന്നായിരുന്നു സർക്കാരിന്റെ നിലപാട്. സംഭവം വിവാദമായപ്പോൾ ഇന്നലെ മന്ത്രി…
Read More