ഗാന്ധിനഗർ: കഞ്ചാവുമായി രണ്ട് സ്വകാര്യ ബസ് ജീവനക്കാർ എക്സൈസിന്റെ പിടിയിൽ. തിടനാട് സ്വദേശി ജോമോൻ (25), ആർപ്പുക്കര സ്വദേശി അനന്ദു ഷാജി (28) എന്നിവരാണു പിടിയിലായത്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ വച്ചാണ് ഇവർ പിടിയിലായത്. പ്രതികളിൽനിന്ന് 55 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോളജ്, സ്കൂൾ വിദ്യാർഥികൾക്കും ബസ് ജീവനക്കാർക്കും കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ വി. ആനന്ദ് രാജ്, കണ്ണൻ സി.ആർ , പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ ഓഫീസർ വിനോദ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
Read MoreDay: May 2, 2025
തന്നേ കേള്‍ക്കുന്ന സഹോദരങ്ങള്‍ ഈ വഴി സ്വീകരിക്കരുത്: ചേട്ടനോട് ദയവ് ചെയ്ത് ക്ഷണിക്കണം; പുകവലിയും മദ്യപാനവും ഭയങ്കര പ്രശ്നമാണ്, തെറ്റായാണ് അത് മനുഷ്യരെ സ്വാധീനിക്കുന്നത്; വേടൻ
കൊച്ചി: ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ലന്ന് വേടൻ. തന്നേ കേള്‍ക്കുന്ന തന്റെ സഹോദരങ്ങള്‍ ഈ വഴി സ്വീകരിക്കരുത്. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. പുകവലിയും മദ്യപാനവും ഭയങ്കര പ്രശ്നമാണ്. തെറ്റായാണ് അത് മനുഷ്യരെ സ്വാധീനിക്കുന്നതെന്ന് വേടൻ പറഞ്ഞു. തന്നേ കേള്‍ക്കുന്നവര്‍ ചേട്ടനോട് ദയവ് ചെയ്ത് ക്ഷണിക്കണം. നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതില്‍ തനിക്ക് പ്രതികരിക്കാന്‍ കഴിയില്ലെന്നും വേടന് പറഞ്ഞു. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്റെ പുതിയ ആല്‍ബം മോണലോവ എങ്ങനെയുണ്ടെന്നും വരികളൊക്കെ ഇഷ്ടപ്പെട്ടോയെന്നും വേടന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു. തന്റേതായി ഇനിയും നല്ല പാട്ടുകള്‍ വരുമെന്നും വേടന് പ്രതികരിച്ചിരുന്നു.
Read Moreഎൽഎസ്ഡി സ്റ്റാമ്പുകളും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ; വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന കഞ്ചാവാണ് പിടികൂടിയത്
കൊല്ലം: മാരക മയക്കുമരുന്നുകളായ എൽഎസ്ഡി സ്റ്റാമ്പുകളും ഹൈബ്രിഡ് കഞ്ചാവും സഹിതം യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മങ്ങാട് വയലിൽ വീട്ടിൽ അവിനാശ് ശശി (27)യെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കല്ലുംതാഴം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്ന് 89.2 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്.വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷ്, കുക്കീ ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ ഇനത്തിൽപ്പെട്ട ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജെ. നിർമലൻ തമ്പി, പ്രിവൻ്റീവ് ഓഫീസർ ജെ.ആർ.പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ്. അജിത്ത്, എം. ആർ.…
Read Moreവീട്ടമ്മ കഴുത്തറുത്ത് മരിച്ച നിലയിൽ; എഴുപത്തിയഞ്ചുകാരനായ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
കൊട്ടാരക്കര: ചിരട്ടക്കോണത്ത് വീട്ടമ്മയെ കിടപ്പുമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടു. ഭർത്താവിനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.തലച്ചിറ ചിരട്ടക്കോണം സ്വപ്ന ഭവനിൽ ഓമനയമ്മ (66) ആണ് മരിച്ചത്. ഭർത്താവ് കുട്ടപ്പനെ (75)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെ 5നാണ് സംഭവം പുറത്തറിയുന്നത്.രാവിലെ നിത്യവും ഉണരുന്ന സമയത്ത് കാണാഞ്ഞതിനെ തുടർന്ന് മക്കൾ കതകിന് തട്ടി വിളിച്ചു.പ്രതികരണമില്ലാത്തതിനാൽ കതക് തള്ളി തുറന്ന് നോക്കിയപ്പോഴാണ് ഓമനയമ്മയെ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- കശുവണ്ടി തൊഴിലാളിയായിരുന്ന ഓമനയമ്മക്ക് പെൻഷൻ കുടിശിക ഇനത്തിൽ പതിനെണ്ണായിരത്തോളം രൂപ ലഭിച്ചിരുന്നു.ഇവരിത് മറ്റാർക്കോ കടമായി നൽകി.ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.കുട്ടപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവസ്ഥലത്തു നിന്നും പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
Read Moreനിരന്തരമായി ശല്യം ചെയ്തു, സഹിക്കാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകി: നീലു സ്വര്‍ഗം എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പ്രമുഖ സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൊച്ചി: പ്രമുഖ സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം പറവൂര്‍ സ്വദേശി ശരത് ഗോപാലി(20)നെയാണ് കൊച്ചി സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പറവൂരിലെ സ്വകാര്യ കോളജില്‍ മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്. സോഷ്യല്‍ മീഡിയയില്‍നിന്നും ശേഖരിക്കുന്ന ഫോട്ടോകളാണ് പ്രതി മോര്ഫിംഗിനായി ഉപയോഗിച്ചിരുന്നത്. പ്ര തിയുടെ നിരന്തരമായ ശല്യം സഹിക്കാതെ കഴിഞ്ഞ ജനുവരിയിലാണ് നടി പോലീസില്‍ പരാതി നല്‍കിയത്. നീലു സ്വര്‍ഗം എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു ശരത് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അന്വേഷണത്തില്‍ ശരതിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. പിന്നാലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ഷമീര്‍ ഖാന്റെ നേതൃത്വത്തിലുളള സംഘം പറവൂര്‍ മനക്കപ്പടിയില്‍ നിന്നും ശരതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreക്രെഡിറ്റ് ആർക്ക്; വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ദിനത്തിലും പോരടിച്ച് സിപിഎമ്മും കോൺഗ്രസും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ദിനത്തിലും ക്രെഡിറ്റിനെ ചൊല്ലി പോരടിച്ച് കോണ്‍ഗ്രസും സിപിഎമ്മും. വിഴിഞ്ഞം സ്വപ്ന പദ്ധതി യാഥാർത്ഥ്യമായതിന് പിന്നിൽ ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഡ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹത്തിന്റെ ഓർമകളെയും വികസന പ്രവർത്തനങ്ങളെയും ആർക്കും ഓർമകളിൽ നിന്നും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു. വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്നും 2018 സെപ്റ്റംബറിൽ കമ്മീഷൻ ചെയ്യുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞ പഴയ വീഡിയോയും പദ്ധതിക്കെതിരേ സിപിഎം മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച കടൽക്കൊള്ള എന്ന ലേഖനവും പുറത്ത് വിട്ടാണ് വി.ഡി. സതീശൻ മറുപടി നൽകിയിരിക്കുന്നത്. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണെന്ന് വി.ഡി.സതീശൻ കുറിച്ചു.
Read Moreഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും; മോദിക്ക് യോഗി പോലും ഇത്ര മാച്ച് ആകില്ലെന്ന് കെ. മുരളീധരന്
കോഴിക്കോട്: വിഴിഞ്ഞം തുറമുഖം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കാൻ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും മാത്രം അവസരം നല്‍കിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താനില്ലെങ്കിൽ ഇന്ത്യ അപ്രത്യക്ഷമായേനെ എന്ന് പ്രസംഗിക്കാം. മുഖ്യമന്ത്രി പിണറായി വിജയന് താനില്ലെങ്കിൽ കേരളം ഉണ്ടാക്കാൻ പരശുരാമൻ വീണ്ടും മഴു ഏറിയണമെന്ന് പറയാം. എതിർ ശബ്ദം ഇരുവരും ആഗ്രഹിക്കുന്നില്ല. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും. മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്ക് മാച്ച് ആകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreസിനിമ-സീരിയല്‍ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു
കൊച്ചി: പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചുനാളായി ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടന് കരള്‍ മാറ്റിവയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് കരള്‍ നല്‍കാനായി മകള്‍ തയാറായിരുന്നു. നടന്റെ ചികിത്സയ്ക്കായി 30 ലക്ഷത്തോളം രൂപ ചെലവു വരുമായിരുന്നു. സഹപ്രവര്‍ത്തകരും മറ്റും ഇതിനായി ചികിത്സാ സഹായനിധിയിലേക്ക് പണം സമാഹരണം നടത്തിവരുകയായിരുന്നു. നടന് കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാര്‍ത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിഷ്ണു പ്രസാദ്. വില്ലന്‍ വേഷങ്ങളിലൂടെയാകും പ്രേക്ഷകരില്‍ ഭൂരിഭാഗം പേര്‍ക്കും അദ്ദേഹം പരിചിതനായിരുന്നു. വിനയന് സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും…
Read Moreകുട്ടികളുടെ ഭക്ഷണം ശ്രദ്ധിക്കണേ…
എന്ത് ഭക്ഷണം സ്കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം… എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം. കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത് കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. * പ്രോട്ടീന്‍ കൂടുതലടങ്ങിയ പാൽ, മുട്ട, പയറുവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ രക്തത്തിലെ തൈറോസിന്റെ (അമിനോ ആസിഡ്) അളവ് വര്‍ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. * കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നിത്യേന അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ആവശ്യമാണ്. ഇത് ബ്രെയിനിനുള്ള ഊര്‍ജം പ്രധാനം ചെയ്യുന്നു. മൂന്നു ദിവസം ഇലക്കറികൾ വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാല് കൊടുക്കാം.…
Read Moreസംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു
തൊടുപുഴ: ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കു തർക്കത്തത്തുടർന്ന് സുഹൃത്തിനെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു. വണ്ടിപ്പെരിയാർ തങ്കമല മാട്ടുപ്പെട്ടി ബഥേൽ എസ്റ്റേറ്റിൽ അനിൽകുമാറിനെയാണ് അയൽവാസിയായ മുരുകയ്യയെ കൊലപ്പെടുത്തിയ കേസിൽ തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. 2017 സെപ്റ്റംബർ നാലിനായിരുന്നു സംഭവം. അനിൽകുമാറിന്റെ വീട്ടിൽ ഇരുവരും ചേർന്ന് മദ്യപിച്ചതിനെ തുടർന്ന് മുരുകയ്യ അവിടെ തന്നെ കിടന്നുറങ്ങി. രാത്രിയിൽ പ്രതിയുടെ വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ മുരുകയ്യ മണ്ണെണ്ണ വിളക്ക് കത്തിക്കാൻ പറയുകയും എന്നാൽ മെഴുകുതിരി കത്തിച്ചാൽ മതിയെന്ന് അനിൽകുമാറും പറഞ്ഞു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനൊടുവിൽ മുറിയിലിരുന്ന മണ്ണെണ്ണ എടുത്ത് മുരുകയ്യയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തിയെന്നാണ് കേസ്. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മുരുകയ്യ മരിച്ചത്. കേസിൽ 14 സാക്ഷികളെ വിസ്തരിക്കുകയും മുരുകയ്യയുടെ മരണമൊഴി അടക്കം…
Read More