കണ്ണൂർ: തലശേരിയിൽ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി. ഇല്ലത്തുതാഴെയിലെ റിനിൽ എന്നയാളുടെ വീടിന്റെ പൂജാമുറിയിൽ നിന്നാണ് ഒരു കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയും പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് റിനിൽ പിൻവശത്തെ വാതിൽ വഴി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. പൂജാമുറിയുടെ അടിയിൽ പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
Read MoreDay: May 4, 2025
തമിഴ്നാട് തിരുവാരൂരിൽ വാഹനാപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം
തിരുവാരൂർ: തമിഴ്നാട്ടിലെ തിരുവാരൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സുഹൃത്തുക്കളായ രജിനാഥ്, സജിത്ത്, രാജേഷ്, രാഹുൽ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ് മരിച്ച നാല് പേരും. സംഭവസ്ഥലത്തുവച്ച്തന്നെ നാല് പേരും മരിച്ചിരുന്നു. വാനും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് പേരാണ് വാനിലുണ്ടായിരുന്നത്. വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഞായറാഴ്ചയാണ് ഇവര്‍ തീർഥാടനത്തിനായി പോയത്. ഇവരുടെ ബന്ധുക്കൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.
Read Moreപുതുമയാർന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി: പ്രതിദിന ടിക്കറ്റുകൾക്കെല്ലാം ഒന്നാം സമ്മാനം ഒരുകോടി
തിരുവനന്തപുരം: സമ്മാനഘടനയിൽ ഏറെ പുതുമകളുമായി എത്തിയ സംസ്ഥാന ഭാഗ്യക്കുറിക്ക് വൻ വരവേൽപ്പ്. ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികൾക്കെല്ലാം ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന സമൃദ്ധി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. തിങ്കളാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാഗ്യതാരയ്ക്ക് 75 ലക്ഷം, ഒരു ലക്ഷം (12 പരമ്പരകൾക്കും ) എന്നിങ്ങനെയാണ് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കുക. ചൊവ്വാഴ്ചകളിലെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 40 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ നൽകുന്ന ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച്ചകളിലാണ് നടക്കുക. ഇതിൽ മൂന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുക 20 ലക്ഷം രൂപയാണ്. വ്യാഴാഴ്ചകളിൽ ഭാഗ്യം പരീക്ഷിക്കുന്ന കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ രണ്ടും മൂന്നും സമ്മാനങ്ങൾ 50 ലക്ഷം,…
Read Moreകിക്ക് ഡ്രഗ്സ് സന്ദേശയാത്രയ്ക്ക് നാളെ തുടക്കം
കാസര്‍ഗോഡ്: കായിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിമുക്ത കാമ്പയിന് കിക്ക് ഡ്രഗ്സ് പ്രചാരണ സന്ദേശയാത്ര നാളെ കാസര്‍ഗോട്ടുനിന്ന് ആരംഭിക്കും. 14 ജില്ലകളിലൂടെ കടന്ന് 22നു എറണാകുളം ജില്ലയില്‍ അവസാനിക്കും. എല്ലാ ജില്ലയിലും ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന മിനി മാരത്തണ്‍, വാക്കത്തണ്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികളാണ് കാമ്പയിനില്‍ ഉള്‍പ്പെടുത്തുന്നത്. നാളെ രാവില ആറിന് ഉദുമ പാലക്കുന്നുനിന്ന് ആരംഭിക്കുന്ന മിനി മാരത്തണ്‍ മത്സരം ജില്ലാ പോലീസ് മേധാവി ഫളാഗ് ഓഫ് ചെയ്യും. കളക്ടറേറ്റില്‍ അവസാനിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ എട്ടിന് കളക്ടറേറ്റ് പരിസരത്തു നിന്നും പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് വാക്കത്തോണ്‍ നടത്തും. ആയിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന വാക്കത്തോണിന് കായികമന്ത്രി വി.അബ്ദുറഹ്മാന് നേതൃത്വം നല്‍കും. വാക്കത്തോണിനെ തുടര്‍ന്ന് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30നു നടക്കും. മന്ത്രി വി.അബ്ദുറഹ്മാന് നയിക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയുടെ ജില്ലയിലെ സമാപനം…
Read Moreനീറ്റ് യുജി പരീക്ഷ ഇന്ന്; 23 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതും, പഴുതടച്ച സുരക്ഷ
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനപരീക്ഷ ‘നീറ്റ് 2025’ ഇന്നു നടത്തും. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെയുള്ള പരീക്ഷയ്ക്കായി 23 ലക്ഷത്തോളം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 552 നഗരങ്ങളിലെ 566 കേന്ദ്രങ്ങള്‍ക്കൊപ്പം രാജ്യത്തിനു പുറത്തെ 14 കേന്ദ്രങ്ങളിലും പരീക്ഷ നടത്തും. മൊത്തം 1.20 ലക്ഷം മെഡിക്കല്‍ സീറ്റുകളാണ് ഇത്തവണ ലഭ്യമായിട്ടുള്ളത്. വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡ് ഉൾപ്പെടെ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയിരുന്നു. കഴിഞ്ഞതവണ ചോദ്യപേപ്പർ ചോർന്നതുൾപ്പെടെ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പഴുതടച്ച സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇന്നലെ എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും മോക്ഡ്രിലും നടത്തി. പരീക്ഷാ ദിവസം ജില്ല, സംസ്ഥാന, കേന്ദ്ര തലങ്ങളിലുള്ള നിരീക്ഷണവും ഉണ്ടാകും. മൊബൈൽ സിഗ്നൽ ജാമറുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക, വിദ്യാർഥികളെ പരിശോധിക്കാൻ ആവശ്യമായ ജീവനക്കാരെ ഒരുക്കുക, ബയോമെട്രിക് പരിശോധനകൾക്കുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കുക തുടങ്ങിയയാണ് ഇന്നലെ പരിശോധിച്ചത്.
Read More‘തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുത്, അപേക്ഷയാണ്’: സാന്ദ്രാ തോമസ്
കൊച്ചി: മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു എന്നും സാന്ദ്ര പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സാന്ദ്രയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്– പ്ലീസ്, അപേക്ഷയാണ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള…
Read Moreകുടകിലെ മലയാളിയുടെ കൊലപാതകം; മുഖ്യപ്രതി കുടക് സ്വദേശി അനിൽ
കുടക്: കർണാടകയിലെ കുടകിൽവച്ച് മലയാളിയായ പ്രദീപ് കൊല്ലപ്പെട്ട സംഭവത്തിൽ കുടക് സ്വദേശി മുഖ്യ പ്രതി. കുടക് പൊന്നമ്പേട്ട് സ്വദേശി അനിൽ ആണ് കേസിലെ മുഖ്യപ്രതി. പ്രതികൾ ആസൂത്രിതമായി പ്രദീപിനെ കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. അനിൽ കവർച്ച ആസൂത്രണംചെയ്തത് വിവാഹം കഴിക്കാനുള്ള പണത്തിനായാണെന്ന് പോലീസ് പറയുന്നു. ഇതിനായി പ്രതി ഒറ്റയ്ക്ക് താമസിക്കുന്ന പ്രദീപിനെ ലക്ഷ്യമിടുകയായിരുന്നു. സ്ഥലം വിൽപ്പനയുടെ പേരിൽ ഇയാൾ പ്രദീപുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് സ്വത്ത് വിവരങ്ങളും പണം സൂക്ഷിക്കുന്ന സ്ഥലവും മനസിലാക്കി. പിന്നീട് കൃത്യം നടത്താനായി മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് നാലു പേരെ പ്രതി കൂടെക്കൂട്ടിയത്. സംഭവത്തിൽ കർണാടക സ്വദേശികളായ അനിൽ, ഹരീഷ്, സ്റ്റീഫൻ, കാർത്തിക്, ദീപക് എന്നിവർ ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഏപ്രിൽ 23നാണ് വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടിൽ പ്രദീപിനെ കഴുത്തിൽ കേബിൾ മുറുക്കി കൊല്ലപ്പെടുത്തിയ നിലയിൽ…
Read More