തൃശൂർ കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു ഡ്രൈ​വ​ർ​മാ​ര​ട​ക്കം നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​രം; 15 പേർക്ക് പരിക്ക്

കു​ന്നം​കു​ളം (തൃശൂർ): കു​ന്നം​കു​ള​ത്ത് കു​റു​ക്ക​ൻ​പാ​റ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ​യും ടോ​റ​സ് ഡ്രൈ​വ​റു​ടെ​യും ഉ​ൾ​പ്പെടെ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​രം. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെയായിരുന്നു അ​പ​ക​ടം.

ഗു​രു​വാ​യൂ​രി​ൽനി​ന്നു കു​ന്നം​കു​ളം വ​ഴി കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​തി​ർ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യി​ൽ ബ​സ് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ൻ​വ​ശം ത​ക​ർ​ന്നു.

പ​രി​ക്കേ​റ്റ​വ​രെ കു​ന്നം​കു​ളം ന​ന്മ, ലൈ​ഫ് കെ​യ​ർ,108 ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ്, കു​ന്നം​കു​ളം മ​ല​ങ്ക​ര, താ​ലൂ​ക്ക്, ദ​യ റോ​യ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ടോ​റ​സ് ലോ​റി​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

അ​പ​ക​ട​ത്തെത്തുട​ർ​ന്ന് കു​ന്നം​കു​ളം അ​ഗ്നിര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കാ​ബി​ൻ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ടോറസ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. കു​ന്നം​കു​ളം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അപകടത്ത െത്തുടർന്ന് ഏ​റെ​നേ​രം കു​ന്നം​കു​ളം-ഗു​രു​വാ​യൂ​ർ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കു​ന്നം​കു​ളം മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ കനത്ത മ​ഴ​യാ​യിരുന്നു.

Related posts

Leave a Comment