കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലിൽ. ബാറ്റർമാരുടെ പൂരപ്പറന്പായി മാറിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 23 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ കടന്നു. ജെമീമ റോഡ്രിഗസാണ് (101 പന്തിൽ 123 റണ്‍സ്) കളിയിലെ താരം. സ്കോർ: ഇന്ത്യ: 50 ഓവറിൽ 337/9. ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 314/7.
Read MoreDay: May 8, 2025
ഹാര്‍ദിക്കിന് 24 ലക്ഷം പിഴ
മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു പിഴ ശിക്ഷ. സീസണില്‍ ഇതു രണ്ടാം തവണയാണ് സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ഹാര്‍ദിക്കിനു പിടിവീഴുന്നത്. 24 ലക്ഷം രൂപയാണ് പിഴ. മത്സരത്തില്‍ മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കി. മഴയെത്തുടര്‍ന്ന് രണ്ടു തവണ മത്സരം നിര്‍ത്തിവച്ചശേഷം, ഒരു ഓവറില്‍ 15 റണ്‍സായി ഗുജറാത്തിന്റെ ലക്ഷ്യം നിര്‍ണയിക്കപ്പെട്ടു.
Read Moreബൈ… ബൈ… ടെസ്റ്റിൽ നിന്നു വിരമിച്ച് രോഹിത് ശർമ
മുംബൈ: ഐപിഎല്‍ ട്വന്റി-20യുടെ ആവേശത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ പിടിച്ചുലച്ച് രോഹിത് ശര്‍മ ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. തികച്ചും അപ്രതീക്ഷിതമായി, സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു രോഹിത് തന്റെ തീരുമാനം അറിയിച്ചത്. “ഏവര്‍ക്കും ഹലോ! ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന വിവരം പങ്കിടാന്‍ ആഗ്രഹിക്കുന്നു. വെള്ള നിറത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് പരമമായ ബഹുമതിയാണ്. വര്‍ഷങ്ങളോളം നല്കിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും’’-രോഹിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിലാണ് രോഹിത് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി പരമ്പരയിലെ അഞ്ചാം മത്സരത്തില്‍നിന്ന് ക്യാപ്റ്റന്‍ രോഹിത് വിട്ടുനിന്നിരുന്നു. ജൂണ്‍-ജൂലൈയില്‍ ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ രോഹിത് നയിക്കുമെന്ന പ്രതീതി നില്‍ക്കേയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍നിന്നുള്ള പടിയിറക്കം. 2024 ജൂണില്‍ ഐസിസി ലോകകപ്പ് നേട്ടത്തിനു പിന്നാലെ…
Read Moreപാർക്കിൻസൺസ് രോഗം; വീഴ്ചകൾക്കു സാധ്യതയേറുന്നു
ശരീരത്തിന്റെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് ബേസൽ ഗാൻഗിയയും സബ്സ്റ്റാൻഷ്യ നൈഗ്രയും. ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ഥം ഉത്പാദിപ്പിക്കുന്ന ഞരമ്പുകള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം. രോഗലക്ഷണങ്ങള്‍ പേശികളുടെ ദൃഢത എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടും മൊത്തത്തില്‍ ഒരു കടുപ്പവും (stiffness) അനുഭവപ്പെടുകയും ചെയ്യും. ഇത് ഏതെങ്കിലും ഒരു വശത്തെ കൈകാലുകളില്‍ ആയിരിക്കും ആദ്യം വരുന്നത്. കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവില്‍ കഴുത്തിലെയും നട്ടെലിലെയും പേശികളെ ബാധിക്കുമ്പോള്‍ കൂന് ഉണ്ടാകാം. പ്രവര്‍ത്തികളില്‍ വേഗം കുറയുന്നു പഴയ വേഗത്തിൽ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാകുക, നടത്തത്തിന്റെ വേഗം കുറയുക എന്നിവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇത് ചിലപ്പോള്‍ കൂടെ ഉള്ളവരായിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും ഈ വേഗക്കുറവ് കാലക്രമേണ പ്രകടമാകും. ബാലന്‍സ് ഇല്ലായ്മ പാര്ക്കിന്സണ് രോഗികളില്‍ വീഴ്ചകള്‍ സാധാരണമാണ്.…
Read Moreഇവൻ ഷിബു നായർ, 34 കേസുകളിലെ പ്രതി; സഹായവാഗ്ദാനം നൽകാമെന്ന് പറഞ്ഞ് അടുത്തുകൂടി തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്നു പോലീസ്
കോട്ടയം: തിരുവനന്തപുരം റൂറൽ, സിറ്റി, കൊല്ലം റൂറൽ, കോട്ടയം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലായി മോഷണം, പിടിച്ചുപറി, വഞ്ചന തുടങ്ങിയ 34 കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷിബു എസ്. നായരെന്ന യുവാവിനെ സൂക്ഷിക്കണമെന്നു പോലീസ്. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള സ്ത്രീകളെ സമീപിച്ച് വീട് വയ്ക്കുന്നതിനും മറ്റും സഹായിക്കാം എന്ന് പറഞ്ഞ് പെന്തക്കോസ്ത് വിഭാഗത്തിന്റെ പോലെ പ്രാർഥിച്ച് അവരുടെ മനസ് മാറ്റി സ്വർണാഭരണങ്ങൾ വാങ്ങിച്ചെടുക്കുന്നതാണ് ഇയാളുടെ പതിവ്. പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വീട്ടിലെത്തുമ്പോഴും കസ്റ്റഡിയിൽ ഉള്ളപ്പോഴും മനുഷ്യ വിസർജ്യം പോലീസിന് നേരേ എറിയുന്നതും ഇയാളുടെ രീതിയാണെന്നു പോലീസ് അറിയിച്ചു.
Read Moreരാജാ രവിവർമ്മയുടെ ജീവിതത്തെ ആധാരമാക്കി മ്യൂസിക്കൽ ആൽബം
സൂര്യാംശു ക്രിയേഷൻസിന്റെ ബാനറിൽ വി. കെ കൃഷ്ണകുമാർ നിർമിച്ച് പ്രശസ്ത ചിത്രകാരൻ എസ്.എൻ. ശ്രീപ്രകാശ് സംവിധാനം ചെയ്ത പ്രണാമം എന്ന മ്യൂസിക്കൽ ആൽബം പ്രസിദ്ധ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പ്രകാശനം ചെയ്തു. ഭാരതീയ ചിത്രകലയുടെ കുലഗുരുവും വിശ്വോത്തര കലാകാരനുമായ രാജാ രവിവർമയുടെ ജീവിതത്തെ ആസ്പദമാക്കി, മണ്മറഞ്ഞു പോയ ആ മഹാ പ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് മായാ കെ വർമ്മ എഴുതിയ വരികൾക്ക് സംഗീതജ്ഞൻ കിളിമാനൂർ രാമവർമ്മ തമ്പുരാൻ സംഗീതം നൽകി ആലപിച്ചിരിക്കുന്നു. ഈ സംഗീത ശിൽപ്പത്തിന്റെ ആദ്യ പ്രദർശനം രാജാ രവിവർമ്മയുടെ 177-ാം ജന്മ ദിനത്തോടനുബന്ധിച്ച് കിളിമാനൂർ കൊട്ടാരത്തിൽ നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ വച്ചു നടന്നു. ഈ ദൃശ്യ കാവ്യത്തിൽ കിളിമാനൂർ രാമവർമ്മ തമ്പുരാൻ, മായാ കെ വർമ്മ, വി കെ കൃഷ്ണകുമാർ, കല്ലറ മുരളി, മാസ്റ്റർ അക്ഷിത് എന്നിവർ…
Read Moreവ്യക്തിപരവും തൊഴില്‍പരവുമായ തെരഞ്ഞെടുപ്പുകളെ മാതൃത്വം സ്വാധീനിക്കുന്നു: ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് മകള്‍ക്ക്: ദീപികാ പദുക്കോണ്‍
അമ്മയായതിനുശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ തെരഞ്ഞെടുപ്പുകളെ മാതൃത്വം സ്വാധീനിക്കുന്നുവെന്നും ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് മകള്‍ ദുഅയ്ക്കാണെന്നും ദീപിക വ്യക്തമാക്കുന്നു. അവധി ദിവസങ്ങളില്‍ എന്റെ ‘മീ ടൈം’ മകളെ ചുറ്റിപ്പറ്റിയാണ്. ഒരു സാധാരണ അമ്മയെ പോലെയാണ് ഇപ്പോള്‍ എന്റെ ജീവിതവും. ഒരു അവധി ദിവസം ഞാന്‍ ആദ്യം ചെയ്യുന്ന കാര്യങ്ങള്‍ വീടെല്ലാം ഒരുക്കി, വൃത്തിയാക്കി വെയ്ക്കുക എന്നതാണ്. അതിനുശേഷം അടുക്കള വൃത്തിയാക്കും. എല്ലാ സാധനങ്ങളും ഒരാഴ്ച്ചത്തേക്ക് സ്റ്റോക്കുണ്ടോ എന്ന് പരിശോധിക്കും. ദുഅയ്ക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്യും. ഇതിനോടൊപ്പം വസ്ത്രങ്ങളെല്ലാം അലക്കും. ഏതൊരു അമ്മയേയും പോലെയാണ് ഞാനും. സെലിബ്രിറ്റി ജീവിതം മുഴുവന്‍ ഗ്ലാമറസാണെന്ന് ആളുകള്‍ അനുമാനിച്ചേക്കാം. എന്നാല്‍ വാസ്തവത്തില്‍ വീടും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന മറ്റേതൊരു പുതിയ അമ്മയേയും പോലെയാണ് ഞാനും. മാതൃത്വം എനിക്ക് പുതിയ…
Read Moreഅകാലത്തിൽ അവസാനിപ്പിക്കരുത്; നാലു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് കൂടുതല്‍ ആത്മഹത്യകള്‍ തിരുവനന്തപുരത്ത്; കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് 36നും 40നും ഇടയില്‍ പ്രായമുള്ളവരിൽ
കൊച്ചി: ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും സംസ്ഥാനത്ത് ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് തിരുവനന്തപുരം റൂറലിലാണ്. സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021 ഏപ്രില്‍ 20 മുതല്‍ 2024 ഡിസംബര്‍ 31 വരെ ഇവിടെ 4,323 പേരാണ് ആത്മഹത്യയില്‍ അഭയം തേടിയത്. തിരുവനന്തപുരം റൂറലില്‍ 2024 ല്‍ 1,160 പേരും, 2023 ല്‍ 1,201 പേരും, 2022 ല്‍ 1,127 പേരും, 2021 ല്‍ 835 പേരുമാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം സിറ്റിയില്‍ 2024 ല്‍ 448 പേരും 2023 ല്‍ 410 പേരും 2022 ല്‍ 361 പേരും 2021 ൽ 285 പേരും ആത്മഹത്യ ചെയ്തു. ആത്മഹത്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പാലക്കാട് ആണ്. ഇവിടെ 2024 ല്‍ 901…
Read Moreസിസ്റ്റീൻ ചാപ്പലിൽ നിന്നും വീണ്ടും കറുത്ത പുക; മാർപാപ്പയെ തെരഞ്ഞെടുത്തില്ല
വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ മൂന്നാം റൗണ്ട് വോട്ടെടുപ്പിലും ഫലമില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്നും കറുത്ത പുക ഉയർന്നു. ഇന്ന് ഇതുവരെ രണ്ട് ഘട്ട വോട്ടെടുപ്പാണ് പൂർത്തിയായത്. രണ്ട് ഘട്ട വോട്ടെടുപ്പിലും ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. ഇന്ന് രണ്ട് റൗണ്ട് വോട്ടെടുപ്പ് കൂടി നടക്കും. കറുത്ത പുകയാണെങ്കിൽ മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ മാർപാപ്പയെ തെരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാൾ ആഗോള കത്തോലിക്കാസഭയുടെ ഇടയനാകും. 2013 ൽ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടത്.
Read Moreപാതിവില തട്ടിപ്പ് കേസ്; ആരോപണ വിധേയരായ മറ്റ് രാഷ്ട്രീയക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ആരോപണവിധേയരായ മറ്റ് രാഷ്ട്രീയക്കാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇന്നലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 10.15ന് എത്തിയ രാധാകൃഷ്ണന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് രണ്ടോടെയാണ് മടങ്ങിയത്. കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് 42 കോടി രൂപ നല്‍കിയതായി എ.എന്‍. രാധാകൃഷ്ണന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചതായാണ് വിവരം. അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എ.എന്‍. രാധാകൃഷ്ണന് പ്രസിഡന്റായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) സൊസൈറ്റി 42 കോടി രൂപ നല്‍കിയതായി നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ സാമ്പത്തിക ഇടപാടിന്റെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്തത്. സൈന്‍ സൊസൈറ്റി വഴി പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പണം മടക്കി നല്കികൊണ്ടിരിക്കുകയാണെന്ന് രാധാകൃഷ്ണന് പറഞ്ഞു. കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ രാധാകൃഷ്ണന് കഴിഞ്ഞമാസം ക്രൈംബ്രാഞ്ച്…
Read More