ചില്ലറയില്ലങ്കിൽ മിഠായി തന്ന് ഒതുക്കുന്ന പതിവാണ് പല കടക്കാരരും ചെയ്യുന്നത്. ചില ഓട്ടോക്കാരും ഇതുപോലെ ചെയ്യാറുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തനാകുകയാണ് ഡൽഹിയിൽ നിന്നുള്ളൊരു ഡ്രൈവർ. ഒരു വിദേശിയായ വനിത ഇന്ത്യയിൽ എത്തിയതാണ്. അവർ യാത്രചെയ്യാനായി ഒരു ഓട്ടോയിൽ കയറി. എന്നാൽ ഇറങ്ങിയപ്പോൾ ഓട്ടോക്കാരനു നൽകാൻ ചില്ലറ നോക്കിയിട്ട് കണ്ടില്ല. അവർ ഓട്ടോക്കാരനോട് ചില്ലറയില്ലന്ന കാര്യം പറഞ്ഞു. അപ്പോൾ ഓട്ടോ ഡ്രൈവർ അത് സാരമില്ല വിഷമിക്കേണ്ടന്ന് തിരിച്ച് മറുപടി പറഞ്ഞു. അവിശ്വസനായമായത് കേട്ടത് പോലെ യുവതി ‘തീര്‍ച്ചയാണോ’ എന്ന് എടുത്ത് ചോദിക്കുന്നു. നിഷ്ക്കളങ്കമായ ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിന്റെ വീഡിയോ യുവതി സോഷഅയൽ മീഡിയയിൽ പങ്കുവച്ചു. പെട്ടെന്നാണ് ഇരുവർക്കുമിടയിലേക്ക് മൂന്നാമതൊരാൾ കയറി വന്നത്. അയാളെത്തി കാര്യം അന്വേഷിച്ചു. അപ്പോൾ യുവതി പറഞ്ഞു ഡ്രൈവറുടെ സത്യസന്ധമായ പ്രവർത്തി കണ്ട് എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നുണ്ട്. ആയതിനാൽ ഞാൻ ഇദ്ദേഹത്തിന് ഒരു…
Read MoreDay: May 9, 2025
ഇന്ത്യ-പാക് സംഘര്‍ഷം; ശ്രീനഗറില്‍ കുടുങ്ങി അമ്പതോളം മലയാളി വിദ്യാര്‍ഥികള്‍; വിമാനത്താവളം അടച്ചതും റോഡ് ഗതാഗതും നിലച്ചതും യാത്രയ്ക്ക് തടസമായെന്ന് കുട്ടികൾ
ശ്രീനഗര്‍: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍. ഡിസൈനിംഗ് കോഴ്സ് ചെയ്യുന്ന അമ്പതോളം വിദ്യാര്‍ഥികളാണ് കുടുങ്ങിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ നാട്ടിലേക്ക് പോകാന്‍ ഇവര്‍ ടിക്കറ്റെടുത്തെങ്കിലും വിമാനത്താവളങ്ങള്‍ അടച്ചതോടെ പ്രതിസന്ധിയിലായി. റോഡ് മാര്‍ഗം ജമ്മുവിലെത്തി ട്രെയിൻ കയറി വരാന്‍ ശ്രമിച്ചെങ്കിലും ഇതിനും സാധിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ജമ്മു-ശ്രീനഗർ ഹൈവേയിലുള്ള യാത്ര തടസപ്പെട്ടത്. വിദ്യാർഥികൾ നിലവിൽ സുരക്ഷിതരാണെന്നാണ് വിവരം. അതേസമയം ജമ്മുവിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. പുലർച്ചെയാണ് വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തതായാണ് വിവരം. ഡ്രോൺ ആക്രമണം പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സൈന്യം പ്രവർത്തിപ്പിച്ചു.
Read Moreഎന്തൊരു ചേലാണ്..! റാന്പില്‍ കാടിന്റെ മക്കളുടെ സ്വപ്നം നിറവേറി; ആദിവാസി ഊരില്‍നിന്നുള്ള കൗമാരക്കാരോടൊപ്പം ചുവടുവച്ച് ഹൈബി ഈഡന് എംപിയും
കൊച്ചി: കാടിന്റെ മക്കളുടെ സ്വപ്നം നിറവേറ്റി റാന്പില്‍ വിപ്ലവം സൃഷ്ടിച്ച് കൊച്ചി ലുലുമാളിലെ ഫാഷന്‍ വേദി.ലുലു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടന വേദിയില്‍ ശ്രദ്ധേയമായത് അടിമാലിയിലെ ആദിവാസി ഊരില്‍നിന്നുള്ള കൗമാരക്കാരുടെ ചുവടുവയ്പായിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ ഹൈബി ഈഡന് എംപിയും ഇവര്‍ക്കൊപ്പം ചുവടുവച്ചപ്പോള്‍ ആവേശം ഇരട്ടിയായി. സ്റ്റൈലിസ്റ്റും മോഡലുമായ ഡാലു കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മോഡലുകള്‍ക്കൊപ്പമാണ് ഊരിന്റെ മക്കളും ചുവടു വച്ചത്. ഫാഷന്‍ ഷോയും റാന്പ് വാക്ക് അടക്കമുള്ള പരിശീലനവും രണ്ടു ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയാണ് സംഘത്തിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും റാന്പിലെത്തിയത്. ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണന്, കൊച്ചി റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം എന്നിവര്‍ കുട്ടികള്‍ക്കും ഊരു മൂപ്പനും ഉപഹാരം സമ്മാനിച്ചു. ഷോ ഡയറക്ടര്‍ ഡാലു കൃഷ്ണദാസിനെ ചടങ്ങില്‍ അനുമോദിച്ചു. ദിവസവും വൈകുന്നേരം 4.30ന് ഫാഷന്‍ ഷോ തുടങ്ങും. 11ന് സമാപിക്കും.
Read More15 വര്‍ഷമായി തുടരുന്ന ഭാഗ്യപരീക്ഷണം; ഒടുവിൽ എട്ടര കോടിയുടെ സമ്മാനം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കാസര്‍ഗോഡ് സ്വദേശി വേണുഗോപാലിന് സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ കാസര്‍ഗോട്ടുകാരനെ തേടി മഹാഭാഗ്യമെത്തി. ബേഡകം കുണ്ടംകുഴി പുളിരടി സ്വദേശി വേണുഗോപാല്‍ മുല്ലച്ചേരി(52)ക്കാണ് നറുക്കെടുപ്പില്‍ സമ്മാനം. 10 ലക്ഷം ഡോളര്‍ (എട്ടര കോടിയോളം രൂപ) ആണ് സമ്മാനത്തുക. സീരീസ് 500ലെ അഞ്ഞൂറാമത്തെ വിജയിയാണ് വേണുഗോപാല്‍.10 ലക്ഷം ഡോളര്‍ നേടുന്ന 249-ാമത്തെ ഇന്ത്യക്കാരനുമാണ്. യുഎഇയിലെ അജ്മനിലെ കമ്പനിയില്‍ ഐടി സപ്പോര്‍ട്ട് സ്പെഷലിസ്റ്റായി ജോലിചെയ്തു വരികയാണ് വേണുഗോപാല്‍. മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ വേണുഗോപാല്‍ തിരിച്ചുമടങ്ങവേ ഏപ്രില്‍ 23നു ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍നിന്ന് വാങ്ങിയ 1163 നമ്പര്‍ ടിക്കറ്റാണ് സമ്മാനത്തിനര്‍ഹമായത്. 15 വര്‍ഷമായി താന്‍ ഭാഗ്യം പരീക്ഷിക്കുന്നുണ്ടെന്നും ഇപ്പോള്‍ വിജയി ആകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നറുക്കെടുപ്പ് പ്രഖ്യാപനം തത്സമയമായി കണ്ടത്. പെട്ടെന്ന് തന്റെ പേര് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഇതുവരെയും…
Read More