ഇന്റർനാഷണൽ ബുക്കർ പ്രൈസിന് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖ് അർഹയായി. ‘ഹാർട്ട് ലാംപ്’ എന്ന ചെറുകഥാസമാഹാരമാണ് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്നു സമ്മാനാർഹമായത്. 55 ലക്ഷം രൂപയാണു സമ്മാനത്തുക. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ പ്രൈസ് നൽകുവന്നത്. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് ബാനുവിന്റെ കഥാസമാഹാരം ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയത്. രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി സമ്മാനത്തുക പങ്കിട്ടു നൽകും. ബാനുവിന്റെതന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ‘ഹാർട്ട് ലാപ്’ എന്ന കഥാസമാഹാരത്തിലുള്ളത്. അഭിഭാഷകയായ ബാനു ‘ലങ്കേഷ് പ്രതിക’യിൽ 10 വർഷം റിപ്പോർട്ടറായിരുന്നു. ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദിൻ. മക്കൾ: സമീന, ലുബ്ന, ആയിഷ, താഹിർ. 2022ലെ ബുക്കർ പ്രൈസ് ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡി’നായിരുന്നു.
Read MoreDay: May 21, 2025
പെൺപുലി… എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിതയായി സഫ്രീന ലത്തീഫ്
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ്. ഇക്കഴിഞ്ഞ 18ന് രാവിലെ 10.10നാണ് മലയാളികൾക്ക് അഭിമാനകരമായ ചരിത്രനേട്ടം സഫ്രീന കൈവരിച്ചത്. 23.5 മണിക്കൂർ നീണ്ട ട്രക്കിംഗിനു ശേഷമാണ് 8,848.86 മീറ്റർ ഉയരത്തിലെത്തിയത്. ഇതിനുമുന്പ് 2021ൽ കിളിമഞ്ചാരോ, 2022ൽ അർജന്റീനയിലെ അക്വൻക്വാഗ, 2024 ൽ മൗണ്ട് എൽബർസ് എന്നിവയും കീഴടക്കി. 2023 ൽ കസാഖ്സ്ഥാനിൽ ഐസ് ട്രെയിനിംഗ് പൂർത്തിയാക്കിയിരുന്നു. വർഷങ്ങളായി കുടുംബത്തോടൊപ്പം ഖത്തറിലാണ് താമസം. കെ.പി. സുബൈദയുടെയും തലശേരി പുന്നോൽ സ്വദേശി പി.എം. അബ്ദുൾ ലത്തീഫിന്റെയും മകളാണ്. ഖത്തറിൽ ഹമദ് ഹോസ്പിറ്റലിലെ സർജൻ ഡോ. ഷമീലാണ് ഭർത്താവ്. ഒൻപതാംക്ലാസ് വിദ്യാർഥിനിയായ മിൻഹ ഏക മകളാണ്.
Read Moreറൊണാൾഡോയ്ക്കു മോഹനവാഗ്ദാനവുമായി ബ്രസീലിയൻ ക്ലബ്
മാഡ്രിഡ്: അടുത്ത മാസം യുഎസിൽ നടക്കുന്ന ക്ലബ് ലോകകപ്പ് ഫുട്ബോളിനൊരുങ്ങുന്ന ഒരു ബ്രസീലിൽ ക്ലബ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. സൗദി പ്രൊ ലീഗ് ക്ലബ് അൽ നാസറുമായുള്ള റൊണാൾഡോയുടെ കരാർ ജൂണ് 30 അവസാനിക്കും. സൗദി ക്ലബ്ബിനൊപ്പം ഈ സീസണിൽ ട്രോഫികളൊന്നുമില്ലാതെയാണ് റൊണാൾഡോയ്ക്കു പൂർത്തിയാക്കേണ്ടിവന്നത്. കൂടാതെ അൽ നാസറിന് എഎഫ്സി ചാന്പ്യൻസ് ലീഗ് എലീറ്റ് ഘട്ടത്തിലേക്കു യോഗ്യതയും ലഭിച്ചില്ല. ഇതു രണ്ടും ചേർത്തു വായിച്ചാൽ പോർച്ചുഗീസ് സൂപ്പർ താരം സൗദി വിട്ടേക്കുമെന്ന സൂചനകളാണ് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ട് പ്രകാരം ബ്രസീലിയൻ ക്ലബ് ആരാണെന്ന് പുറത്തുവന്നിട്ടില്ലെങ്കിലും, സൗദി അറേബ്യയിലെ റൊണാൾഡോയുടെ നിലവിലെ ശന്പളത്തിന് തുല്യമാണ് ഓഫർ എന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന ക്ലബ് വേൾഡ് കപ്പിനായി ബ്രസീലിൽനിന്ന് പാൽമൈറസ്, ഫ്ളെമെംഗോ, ഫ്ലുമിനെൻസ്, ബോട്ടാഫോഗോ ക്ലബ്ബുകളാണുള്ളത്. ജൂണ് 15 മുതൽ ജൂലൈ 13വരെയാണ് ക്ലബ് ലോകകപ്പിൽ 32 ടീമുകളാണ്…
Read Moreപെറ്റവയറിന്റെ നോവ് മറന്നവൻ… നെടുമങ്ങാട് മദ്യലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി; ക്രൂരമർദനത്തിൽ അമ്മയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടി നലയിൽ
തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. തേക്കട സ്വദേശിനി ഓമന (85) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മദ്യലഹരിയിൽ മണികണ്ഠൻ ഓമനയെ ചവിട്ടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ചവിട്ടേറ്റ് ഓമനയുടെ ശരീരത്തിന്റെ വിവിധയിടങ്ങളിൽ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. നേരത്തെയും ഇയാൾ അമ്മയെ മർദിച്ചിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു.
Read Moreട്രോഫിക്കായി യുണൈറ്റഡും ടോട്ടൻഹാമും
ബിൽബാവോ: യൂറോപ്പ ലീഗ് ഫുട്ബോൾ ഫൈനലിൽ ഇന്ന് ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും ഏറ്റുമുട്ടും. ജയിക്കുന്നവർക്ക് ഈ പ്രീമിയർ ലീഗ് സീസണിലേറ്റ നാണക്കേടുകളിൽനിന്ന് താത്കാലിക ആശ്വാസവും ഒപ്പം ചാന്പ്യൻസ് ലീഗ് യോഗ്യതയും ലഭിക്കും. പരാജയമാണെങ്കിൽ അടുത്ത സീസണിൽ യൂറോപ്യൻ ഫുട്ബോൾ ലീഗുകളിൽ അവസരം ലഭിക്കില്ല. ആഭ്യന്തര ഫുട്ബോൾ ലീഗുകളിൽ മോശമായെങ്കിലും ഒരു തോൽവി പോലും അറിയാതെയാണ് യുണൈറ്റഡ് യൂറോപ്പയുടെ ഫൈനൽ വരെയെത്തിയത്. ബിൽബാവോയിലെ എസ്റ്റാഡിയോ ഡി സാൻ മാമെസിലാണ് പോരാട്ടം. പ്രീമിയർ ലീഗിലെ ആധിപത്യവും യൂറോപ്യൻ ഫുട്ബോളിൽ പതിവായി വെല്ലുവിളിക്കുകയും ചെയ്യുന്ന യുണൈറ്റഡിന്റെ ചെയ്ത കാലം കഴിഞ്ഞിരിക്കുകയാണ്. പ്രീമിയർ ലീഗ് കിരീടം നേടിയിട്ട് 12 വർഷമായി. 2013ൽ മുൻ പരിശീലകൻ അലക്സ് ഫെർഗൂസന്റെ കീഴിലാണ് അവസാനമായി യുണൈറ്റഡ് പ്രീമിയർ ലീഗ് ജേതാക്കളായത്. ഈ സീസണിൽ 20 സ്ഥാനങ്ങളിൽ 16-ാമതായി മോശം നിലയിലാണ്. 1992ൽ പ്രീമിയർ ലീഗ്…
Read Moreലക്ഷ്യം പ്ലേ ഓഫ്: മുംബൈ ഇന്ത്യൻസ് x ഡൽഹി ക്യാപ്പിറ്റൽസ് പോരാട്ടം ഇന്ന്
മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 പ്ലേ ഓഫ് ലക്ഷ്യമിട്ട് രണ്ടു ടീമുകൾ ഇറങ്ങുന്നു. ഇന്നത്തെ നിർണായക പോരാട്ടത്തിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസും അക്ഷർ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഡൽഹി ക്യാപ്പിറ്റൽസും ഏറ്റുമുട്ടും. പ്ലേ ഓഫിലേക്കുള്ള നാലാമത്തെ ടീമാകാനുള്ള മത്സരത്തിലാണ് ഇരുകൂട്ടരും. അതുകൊണ്ട് തന്നെ ഈ പോരാട്ടം പ്ലേ ഓഫിനു മുന്പ് ഒരു നോക്കൗട്ട് പോരാട്ടമാകും.ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ് ടീമുകൾ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ട്വിസ്റ്റുകൾ നിറഞ്ഞ പോരാട്ടംമുംബൈ ഇന്ത്യൻസ് (നാലാം സ്ഥാനം): മത്സരങ്ങൾ: 12, പോയിന്റ്: 14, നെറ്റ് റണ്റേറ്റ്: 1.156, ശേഷിക്കുന്ന മത്സരങ്ങൾ: ഡൽഹി ക്യാപിറ്റൽസ് (ഹോം), പഞ്ചാബ് കിംഗ്സ് (ജയ്പുർ- 26) ഡൽഹി ക്യാപ്പിറ്റൽസ് (അഞ്ചാം സ്ഥാനം): മത്സരങ്ങൾ: 13, പോയിന്റ് : 13, നെറ്റ്…
Read More