എടത്വ: കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ അഭാവം മൂലം ഇന്നലെ മുടങ്ങിയത് ആറു സര്‍വീസുകള്‍. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി. രാവിലെ എട്ടിന് പുറപ്പെടേണ്ട എടത്വ-പാരാത്തോട് ബസ്, ഏഴിന് പുറപ്പെടേണ്ട എടത്വ- കണ്ടങ്കരി- ആലപ്പുഴ ബസ്, 7.20ന് പുറപ്പെടേണ്ട എടത്വ-ഹരിപ്പാട് ബസ്, 8.20ന് പുറപ്പെടേണ്ട എടത്വ-കളങ്ങര-ചങ്ങനാേശരി ബസ് എന്നിവ കൂടാതെ അമ്പലപ്പുഴ-തിരുവല്ല റൂട്ടിലെ രണ്ട് ചെയിന്‍ സര്‍വീസുമാണ് മുടങ്ങിയത്. ഡിപ്പോയില്‍ ഒമ്പതു ഡ്രൈവര്‍മാരുടെയും മൂന്നു കണ്ടക്ടര്‍മാരുടെയും കുറവുണ്ട്. ജീവനക്കാരുടെ അഭാവമാണ് സര്‍വീസിനെ ബാധിച്ചത്. ഉള്ള ജീവനക്കാരാവട്ടേ ലീവിനു പോലും പോകാതെ ഡിപ്പോയില്‍ താമസിച്ച് ജോലി ചെയ്യേണ്ട അവസ്ഥയാണ്. ജീവനക്കാരുടെ സംഘടനകള്‍ നിയമനം നടത്തണമെന്ന് പലതവണ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. പ്രാദേശിക റൂട്ടിലെ ബസ് സര്‍വീസ് മുടക്കുന്നത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. മങ്കൊമ്പ് സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ എത്തേണ്ട ജീവനക്കാരും ഗുണഭോക്താക്കളും മറ്റ്…
Read MoreDay: May 22, 2025
കാര്യം നിസാരമല്ല… ബാലചന്ദ്രമേനോനെതിരേ പീഡനപരാതി നല്കിയ നടി മുന്‍കൂര്‍ ജാമ്യം തേടി; നടന്റെ പരാതിയിൽ ഐടി ആക്ട് വകുപ്പ് ചുമത്തിയാണ് പോലീസ് കേസ്
കൊച്ചി: നടന് ബാലചന്ദ്രമേനോനെതിരേ പീഡനപരാതി നല്കിയ ആലുവ സ്വദേശിയായ നടി ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി. ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്നാണ് നടിയുടെ ആവശ്യം. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി 30ന് വീണ്ടും പരിഗണിക്കും. ബാലചന്ദ്രമേനോന്റെ പരാതിയില്‍ ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തിയാണ് നടിക്കും സംഗീത് ലൂയീസ് എന്നയാള്‍ക്കുമെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
Read Moreഎന്ത് വിധിയിത്… ഡ്രൈവിംഗ് പഠിക്കുന്നതിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ; നിയന്ത്രണം വിട്ട കാർ പതിച്ചത് 14 കോൽ താഴ്ചയുള്ള കിണറ്റിൽ; വീട്ടമ്മയ്ക്ക് സാരമായ പരിക്ക്
കോഴിക്കോട്: ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണു വീട്ടമ്മയ്ക്ക് പരിക്ക്. കോഴിക്കോട് രാമനാട്ടുകരയ്ക്ക് സമീപം പെരുമുഖത്തുവച്ചുണ്ടായ അപകടത്തിൽ കാട്ടിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലതയ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം കാർ റിവേഴ്സ് എടുത്ത് പഠിക്കുന്നതിനിടെയായിരുന്നു അപകടം. കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റ സ്നേഹലത ആശുപത്രിയിൽ ചികിത്സതേടി. കാറിന്റെ പിൻഭാഗം കിണറിലെ വെള്ളത്തിൽ മുങ്ങിയെങ്കിലും മുൻ ഭാഗത്തെ ഡോർ തുറക്കാൻ കഴിഞ്ഞത് തുണയായെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
Read Moreമൂന്നുവയസുകാരിയെ പീഡിപ്പിച്ചത് പിതാവിന്റെ ബന്ധു; പീഡനത്തിനിരയായത് വീടിനുള്ളിൽ തന്നെ; കൊല്ലപ്പെടും മുൻപ് കുട്ടി പീഡനത്തിനിരയായി; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞ് കൊന്ന മൂന്നുവയസുകാരി പീഡനത്തിനിരയായെന്ന കേസിൽ പിടിയിലായ ബന്ധു കുറ്റം സമ്മതിച്ചെന്ന് പോലീസ്. പീഡനം നടന്നത് വീടിനുള്ളിൽ തന്നെയാണെന്നും ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടിക്കരഞ്ഞെന്നും പോലീസ് വ്യക്തമാക്കി. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിൽ ലഭിച്ച വിവരങ്ങളാണ് കേസിൽ നിർണായകമായത്. മറ്റു തെളിവുകളും ലഭിച്ചെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെടും മുൻപ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലിന് പിന്നാലെ കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കേസ് അന്വേഷണത്തിനായി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. കുട്ടിയുടെ അമ്മയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന്…
Read More