എല്ലാത്തിന്റെയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാവും. അങ്ങനെ അവസാനം എന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ധൻസികയെന്ന് വിശാൽ. ധാരാളം വാർത്തകൾ വരുന്നുണ്ട്. കുറച്ച് ഗോസിപ്പുകൾ വന്നിട്ട് കാര്യം പറഞ്ഞാൽ മതിയെന്ന് പേരരസ് സർ (സംവിധായകൻ)പറഞ്ഞിരുന്നു. എന്നേക്കാൾ എന്റെ അച്ഛനുമായാണ് ധൻസികയ്ക്കു സൗഹൃദം.
ഇന്നലെ ഞാൻ നടികർ സംഘത്തിന്റെ കെട്ടിടം ചെയ്യുന്ന ആര്ക്കിടെക്റ്റിനെ വിളിച്ചു. നാളെ പത്ത് മണിമുതൽ നടികർ സംഘം കെട്ടിടത്തിൽ കസേരയിട്ട് ഇരിക്കാൻ പോകുകയാണ്.
പണി കഴിയുന്നതുവരെ അവിടെത്തന്നെ ഇരിക്കും. കാരണം എന്റെ കല്യാണം തീരുമാനമായി. പെണ്ണും കിട്ടി. പെണ്ണ് വേറെയാരുമല്ല, അവരുടെ അച്ഛനും അമ്മയും ഇവിടെ ഉണ്ട്. അവരുടെ അനുഗ്രഹത്തോടെ ആ പേരു പറയുകയാണ്, ധൻസിക എന്ന് വിശാൽ പറഞ്ഞു.