തൃശൂർ: ഭാരതാംബവിവാദം കൊഴുക്കുന്നതിനിടെ തൃശൂർ ജില്ലാ ആസ്ഥാനത്ത് ‘ഭാരത് മാതാ കീ ജയ് ’ വിളിച്ച് ദേശീയപതാക ഉയർത്തി സിപിഐ. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രംവച്ചുള്ള പരിപാടി മന്ത്രി പി. പ്രസാദ് ഒഴിവാക്കിയതു വിവാദമായതിനു പിന്നാലെയാണു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തിയത്. സിപിഐ ജില്ലാ കമ്മിറ്റി വളപ്പിൽ വൃക്ഷത്തൈയും നട്ടു. മന്ത്രി കെ. രാജൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. ഭാരതമാതാവിനെ ഭരണഘടനാവിരുദ്ധ ദേശവിരുദ്ധആശയങ്ങളുടെ പ്രചാരണത്തിന് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനുള്ള പ്രതികരണമായാണ് പരിപാടി നടത്തിയതെന്നു നേതാക്കൾ പറഞ്ഞു. സംഘ്പരിവാർ പറയുന്ന ഭാരത് മാതാ സങ്കൽപത്തിനു വിരുദ്ധമായി എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതാണ് സിപിഐയുടെ ആശയം. രാജ്യത്തെ എല്ലാ ജനത്തിന്റെയും പ്രതീകമാണ് ഭാരത് മാതാ എന്ന നെഹ്റുവിന്റെ ആശയമെന്നു ബിനോയ് വിശ്വം പറഞ്ഞു. സിംഹത്തിന്റെ പുറമേറി കാവിക്കൊടി പിടിച്ചതല്ല യഥാർഥ…
Read MoreDay: June 9, 2025
ആശാന് പിഴച്ചപ്പോൾ..! ഉന്നതംതെറ്റി പെല്ലറ്റ് തുളഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്; വയനാട് വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെയാണ് സംഭവം
വയനാട്: വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്.പനമരം നാലാംമൈല്‍ കെല്ലൂര്‍ കാപ്പുംകുന്ന് സ്വദേശി ജലീല്‍, കൂളിവയല്‍ സ്വദേശി ജസീം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.പെല്ലറ്റുകള്‍ ഇരുവരുടെയും ശരീരത്തില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറ്റിലുമാണ് പെലറ്റ് തുളച്ചുകയറി പരിക്കേറ്റത്. മാനന്തവാടിക്കടുത്ത് നാലാംമൈല്‍ ഭാഗത്തുനിന്ന് ശനിയാഴ്ച രാത്രി വിരണ്ടോടിയ പോത്ത് കാപ്പുംചാല്‍ ഭാഗത്ത് ഞായറാഴ്ച രാവിലെയോടെ എത്തി. പ്രദേശത്തെത്തിയ പോത്ത് ആക്രമണകാരിയായതോടെ നാട്ടുകാര്‍ ചേര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കുകൊണ്ട് വെടിവയ്ക്കുന്നതിനിടെയാണ് രണ്ടുപേരുടെ ശരീരത്തില്‍ പെല്ലറ്റ് തുളച്ചുകയറി അപകടമുണ്ടായത്.
Read Moreബാർബർ ഷോപ്പിലെത്തുന്ന കുട്ടികളെ വലയിലാക്കും, പിന്നീട് രാസലഹരി നൽകി പീഡിപ്പിക്കും; 18 കാരന്റെ പരാതിയെ തുടർന്ന് നാടുവിട്ട ചേക്കുവിനെ വലയിലാക്കി പോലീസ്
കോഴിക്കോട്: രാസലഹരി നല്കി 18കാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.കുറ്റ്യാടി കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെയാണ് കുറ്റ്യാടി സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിവന്ന അജ്നാസ്, സംഭവത്തിനുശേഷം അജ്മീറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 24നാണ് പ്രതി കേരളത്തില്‍നിന്ന് മുങ്ങിയത്. ലൊക്കേഷന്‍ പരിശോധിച്ച് പോലീസ് അജ്മീരിലെത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി. തുടര്‍ന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പോലീസ് വിവരം നല്കി. കഴിഞ്ഞദിവസം രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. തന്നെ എംഡിഎംഎ നല്കി പീഡിപ്പിച്ചെന്ന് 18കാരന് പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യ പരാതിക്കുശേഷം മറ്റൊരാള്‍കൂടി അജ്നാസിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിലും പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
Read More