ബോളിവുഡ്-തെന്നിന്ത്യന് താരം ഇല്യാന ഡിക്രൂസ് രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്കി. ഭര്ത്താവ് മൈക്കൽ ഡോളനും ഇല്യാനയ്ക്കും പിറന്നത് ആണ് കുഞ്ഞ്. ജൂൺ 19നു ജനിച്ച കുഞ്ഞിനു ‘കിയാനു റാഫെ ഡോളൻ’ എന്നു പേരിട്ടു. ഇൻസ്റ്റഗ്രാമിലാണ് ഇല്യാന ഈ സന്തോഷവാർത്ത പങ്കുവച്ചത്.
കുഞ്ഞിന്റെ മനോഹരമായ ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം ‘നിന്റെ ജനനം ഞങ്ങളുടെ ഹൃദയങ്ങളെ നിറച്ചിരിക്കുന്നു’ എന്ന കുറിപ്പും.2023ലാണ് ഇല്യാനയ്ക്കും മൈക്കലിനും കോവ ഫീനിക്സ് ഡോളന് എന്ന ആദ്യ ആൺകുഞ്ഞ് പിറന്നത്. ഇല്യാനയുടെ ഈ പോസ്റ്റിന് നിരവധി താരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചു. പ്രിയങ്ക ചോപ്ര, ‘അഭിനന്ദനങ്ങൾ, സുന്ദരി’ എന്ന് കമന്റ് ചെയ്തു. അതിയ ഷെട്ടി, ‘അഭിനന്ദനങ്ങൾ, ഇലു’ എന്നെഴുതി. ‘വലിയ സ്നേഹം, നിനക്കും മനോഹാരിതയുള്ള ഈ കുഞ്ഞിനും’ എന്നു സോഫി ചൗധരി.
2023ൽ വളരെ രഹസ്യമായി നടന്ന ചടങ്ങിലാണ് ഇല്യാനയും മൈക്കൽ ഡോളനും വിവാഹിതരായത്. വ്യക്തിജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ ഇല്യാന എപ്പോഴും ശ്രദ്ധി ച്ചിരുന്നു. ഇല്യാന വെളിപ്പെടുത്തിയപ്പോള് മാത്രമാണ് മൈക്കൽ ഡോളനുമായുള്ള ബന്ധം ലോകമറിഞ്ഞത്.
‘വിവാഹജീവിതം മനോഹരമായി മുന്നോട്ടുപോകുന്നു. എന്റെ ഏറ്റവും മോശം സമയങ്ങളിലും മികച്ച സമയങ്ങളിലും അവൻ എന്റെ കൂടെയുണ്ടായിരുന്നു.’- അടുത്തിടെ ഒരു അഭിമുഖത്തില് ഭര്ത്താവിനെക്കുറിച്ച് ഇല്യാ നയുടെ വാക്കുകൾ. 2024 റിലീസ് റൊമാന്റിക് കോമഡി ‘ദോ ഔർ ദോ പ്യാർ’ ആണ് ഇല്യാന യുടേതായി ഒടുവിൽ തിയറ്ററുകളി ലെത്തിയ ചിത്രം. വിദ്യാ ബാലൻ, പ്രതീക് ഗാന്ധി എന്നിവർക്കൊപ്പമുള്ള വേഷം.ഈ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.