2011ൽ സർവീസിൽ പ്രവേശിച്ചതിനുശേഷം ബോയിംഗ് 787-8 ഡ്രീംലൈനറുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രധാന ദുരന്തമാണ് അഹമ്മദാബാദിലേത്. എങ്കിലും 14 വർഷത്തെ ചരിത്രത്തിൽ ചെറിയ അപകടങ്ങളും വിമാനത്തിനുണ്ടായിട്ടുണ്ട്. 2013 ജൂലൈയിൽ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 787 വിമാനത്തിന് തീപിടിച്ചതാണ് ആദ്യത്തെ അപകടം. എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിലെ ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടിത്തത്തിനു കാരണം. ഇതേ വർഷംതന്നെ ടോക്കിയോയിൽവച്ചും ബോസ്റ്റണിൽ ജപ്പാൻ വിമാനക്കന്പനിയുടെ 787 വിമാനങ്ങളുടെ ലിഥിയം ബാറ്ററികൾ അമിതമായി ചൂടായതിനെത്തുടർന്ന് മുഴുവൻ വിമാനങ്ങളിലും ഡിസൈനിൽ മാറ്റം വരുത്തി. കഴിഞ്ഞ വർഷം മാർച്ചിൽ ചിലിയൻ വിമാനക്കന്പനിയായ ലാതാം എയർലൈൻസിന്റെ 787 വിമാനം സിഡ്നിയിൽനിന്ന് ഓക്ലൻഡിലേക്കു യാത്ര ചെയ്യവെ ശക്തമായി കുലുങ്ങിയതിനെത്തുടർന്ന് 50 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. പാരീസ് എയർ ഷോ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അഹമ്മദാബാദ് ദുരന്തമെന്നത് ബോയിംഗിന് തിരിച്ചടിയാണ്. ലോകത്തിലെ ഏറ്റവും വലിയ എയർഷോകളിലൊന്നായ ഈ…
Read MoreDay: June 13, 2025
എന്താണ് ‘മേയ്ഡേ’ കോൾ
വ്യോമയാനമേഖലയിലും സമുദ്ര ഗതാഗതരംഗത്തും അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ നൽകുന്ന അപായസൂചനയാണ് ‘മേയ്ഡേ’ കോൾ. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട റേഡിയോ സിഗ്നലാണത്. ‘എന്നെ സഹായിക്കൂ ’ എന്നർഥം വരുന്ന ‘മെഡേ’ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. 1920കളിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചുതുടങ്ങുന്നത്. ഇംഗ്ലണ്ടിലെ ക്രോയ്ഡൻ വിമാനത്താവളത്തിലെ ഓഫീസറായ സ്റ്റാൻലി മോക്ക്ഫോർഡാണ് അപായസൂചന നൽകാൻ മേയ്ഡേ ഉപയോഗിച്ചുതുടങ്ങുന്നത്. അടിയന്തര ഘട്ടങ്ങളിൽ പൈലറ്റുമാർക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും അപായസന്ദേശം നൽകാൻ എന്തെങ്കിലും വാക്ക് വേണമെന്ന് ആവശ്യം ഉയർന്നു. അന്ന് കൂടുതലും ക്രോയ്ഡൻ വിമാനത്താവളത്തിനും പാരീസിലെ ലെ ബോർഷേ വിമാനത്താവളത്തിനുമിടയിലായിരുന്നു വ്യോമഗതാഗതം നടന്നിരുന്നത്. അതുകൊണ്ടുതന്നെ ഫ്രഞ്ച് ഭാഷയിൽനിന്നുള്ള വാക്ക് കണ്ടെത്താമെ്ന്ന ആശയം ഫെഡറിക്കിനു തോന്നി. അങ്ങനെ ‘വരൂ എന്നെ സഹായിക്കൂ’ എന്ന് അർഥമുള്ള ‘മെഡേ’ എന്ന പദത്തിൽനിന്ന് മേയ്ഡേ എന്ന പേരുണ്ടായി. 1923 ഓടെ അന്താരാഷ്ട്ര്തലത്തിൽ ഈ വാക്ക്…
Read Moreസർ സിപിയെ നാടുകടത്തിയ നാടാണ് കേരളം; ജില്ലാ കളക്ടർക്ക് എതിരേ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി
പീരുമേട്: ജില്ലാ കളക്ടർക്കെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്.കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ പീരുമേട്ടിൽ ജില്ലാ ഭരണകൂടം നിർമാണ നിരോധനം ഏർപ്പെടുത്തിയതിനെതിരേ സിപിഎം സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് കളക്ടർ മനസിലാക്കുന്നത് നല്ലതായിരിക്കും.എക്കാലവും തങ്ങൾ ഒരു സർവാധിപതിയായിരിക്കുമെന്ന് കരുതുന്ന ധിക്കാരികളായ ഉദ്യോഗസ്ഥർക്ക് ചരിത്രം ഒരിക്കലും മാപ്പ് നൽകിയിട്ടില്ലെന്ന് കളക്ടർ മനസിലാക്കണമെന്നും സി.വി. വർഗീസ് പറഞ്ഞു.
Read Moreമൈത്രിയില്ലാതെ ജനമൈത്രി പോലീസ്… റോഡിലൂടെ നടന്നു വരുകയായിരുന്ന തന്നെ ക്രൂരമായി മർദിച്ചു; ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് മോചിപ്പിച്ചത്; പോലീസിനെതിരെ പരാതിയുമായി യുവാവ്
തൊമ്മൻകുത്ത്: യുവാവിനെ പോലീസ് അകാരണമായി മർദിച്ചതായി പരാതി. കരിമണ്ണൂർ എസ്എച്ച്ഒ ഉൾപ്പെടെ അഞ്ചു പേർക്കെതിരേയാണ് തൊമ്മൻകുത്ത് മലന്പുറത്ത് എം.എസ്. റെജി മുഖ്യമന്ത്രി, ഡിജിപി, ഇടുക്കി എസ്പി, തൊടുപുഴ ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകിയത്. കഴിഞ്ഞ എട്ടിന് തൊമ്മൻകുത്ത് മണിയൻസിറ്റിയിലാണ് പരാതിക്കിടയാക്കിയ സംഭവം. ആനയാടിക്കുത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ തടയുന്നു എന്ന പരാതി അന്വേഷിക്കാനാണ് പോലീസ് എത്തിയത്. ഈ സമയം കടയിൽ പോകാനായി റെജി നടന്നുവരികയായിരുന്നു. സമീപത്തുണ്ടായിരുന്നവരുടെ അഡ്രസ് പോലീസ് അന്വേഷിക്കുകയും എഴുതിയെടുക്കുകയും ചെയ്തു. റെജിയോടു പേരു ചോദിച്ചപ്പോൾ കടയിൽ പോകുകയാണെന്നും തന്റെ പേര് എഴുതേണ്ട ആവശ്യമില്ലെന്നും പറഞ്ഞപ്പോൾ മർദിക്കുകയായിരുന്നെന്നാണ് റെജിയുടെ പരാതി.ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും എത്തിയപ്പോഴാണ് റെജിയെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. റെജി പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ആനയാടിക്കുത്തിലേക്കു പോകുന്ന സഞ്ചാരികളുടെ വാഹനങ്ങൾ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്…
Read Moreവേലി തന്നെ വിളവ് തിന്നുമ്പോൾ…വനിതാ പോലീസുകാരുടെ വസ്ത്രംമാറുന്ന മുറിയിൽ ഒളികാമറ; പോലീസുകാരൻ സീൻ പിടിച്ചത് ഏഴ് മാസം; പിന്നീട് ബ്ലാക്ക് മെയിലിംഗിന് ശ്രമം; വൈശാഖിനെ അറസ്റ്റ് ചെയ്ത് പോലീസ്
വണ്ടിപ്പെരിയാർ: വനിതാ പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറാൻ ഉപയോഗിക്കുന്ന മുറിയിലും പോലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയിലുമടക്കം ഒളികാമറ സ്ഥാപിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ പിടിയിൽ. ദൃശ്യങ്ങൾ സഹപ്രവർത്തകയ്ക്ക് അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തിയതായും പറയുന്നു. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈശാഖിനെയാണ് ഇടുക്കി സൈബർ സെൽ പിടികൂടിയത്. ക്വാർട്ടേഴ്സിന്റെ വിവിധ ഭാഗങ്ങളിലായി നാല് കാമറകൾ സ്ഥാപിച്ച വൈശാഖ് ഇയാളുടെ മൊബൈൽ ഫോണിലേക്കു ലിങ്കുചെയ്തിരുന്നു. ഇയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപത്തുതന്നെയാണ് കാമറ സ്ഥാപിച്ച ക്വാർട്ടേഴ്സും. അടച്ചു പൂട്ടാത്ത ക്വാർട്ടേഴ്സിൽ എപ്പോഴും ആർക്കും കയറാവുന്ന സാഹചര്യം മുതലെടുത്താണ് വൈശാഖ് മുറിക്കകത്ത് കയറി കാമറ സ്ഥാപിച്ചത്. ഏഴു മാസമായി ഇത്തരത്തിൽ ഒളികാമറയിലൂടെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നഗ്നദൃശ്യങ്ങൾ ഇയാൾ ശേഖരിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഒളികാമറയിൽ നിന്നു ശേഖരിച്ച ദൃശ്യങ്ങൾ സഹപ്രവർത്തകയുടെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്തു ബ്ലാക്ക് മെയിലിംഗിന് ഇയാൾ ശ്രമിച്ചു. വൈശാഖിന്റെ താത്പര്യങ്ങൾക്ക് വഴങ്ങാൻ…
Read More