പാലാ: ലഗോണ്‍ മുട്ടയ്ക്ക് ചില്ലറവില ഏഴു രൂപവരെയായി. നാടന്‍ കോഴിമുട്ടയ്ക്ക് 9 രൂപ മുതല്‍ പത്തു രൂപവരെയാണ് വില. താറാവുമുട്ടയ്ക്ക് 10 മുതല്‍ പന്ത്രണ്ടു രൂപവരെ വ്യാപാരികള്‍ വാങ്ങുന്നുണ്ട്. താറാവുമുട്ടയുടെ വരവു കുറഞ്ഞിട്ടുണ്ട്. ഇതും വിലവര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്. മുട്ടവില ഉയരുന്നത് ചെറിയ തോതിലെങ്കിലും അടുക്കളകളുടെ താളം തെറ്റിച്ചിട്ടുണ്ട്. കോഴി വളര്‍ത്തലില്‍നിന്ന് ആളുകള്‍ പിന്തിരിഞ്ഞതും തിരിച്ചടിയായി. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ പക്ഷിപ്പനിക്ക് ശേഷം പല ഫാം ഉടമകളും തുറന്നിട്ടില്ല. ഇപ്പോള്‍ തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നുമാണ് മുട്ടകള്‍ എത്തുന്നത്. സ്കൂളുകളിലും അങ്കണവാടികളിലും മുട്ട വിതരണം പ്രതിസന്ധിയിലായിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും മുട്ട വിഭവങ്ങള്‍ക്ക് ഇനി വില ഉയരും . ട്രോളിംഗ് നിരോധനം ഉള്ളതിനാലും ഇറച്ചിവിഭവങ്ങള്‍ക്ക് വില ഉയര്ന്നുനില്ക്കുന്നതിനാലും മുട്ടയ്ക്ക് ഇപ്പോള്‍ വന്‍ ഡിമാൻഡുണ്ട്. ഫാമുകളില്‍നിന്നു മുട്ട ശേഖരിച്ചു വില്പന നടത്തുന്നതിന് സര്‍ക്കാര്‍ സംവിധാനം വേണമെന്നാണ് ഫാം ഉടമകളും വിതരണക്കാരും വില്പനക്കാരും ആവശ്യപ്പെടുന്നത്.…
Read MoreDay: June 14, 2025
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കൻ കൗണ്ടർ അറ്റാക്ക്: അതിശയന്മാർ
ലണ്ടന്‍: ശരിക്കും ഒരു യു ടേണ്‍, അതും കന്നി ലോകകപ്പിലേക്ക്… അതായിരുന്നു 2025 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാംദിനം ലോഡ്സില്‍ കണ്ടത്. ആദ്യ ഇന്നിംഗ്സില്‍ 212നും രണ്ടാം ഇന്നിംഗ്സില്‍ 207നും പുറത്തായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍വച്ചത് 282 റണ്‍സിന്റെ വിജയ ലക്ഷ്യം. ഒന്നാം ഇന്നിംഗ്സില്‍ വെറും 138നു പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ജയിക്കാനുള്ള സ്കോര്‍ ഓസീസ് പടുത്തുയര്‍ത്തിയതായി ക്രക്കറ്റ് ലോകം കരുതി. അതു ശരിവച്ച് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ഒമ്പതു റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ റയാന് റിക്കല്‍ട്ടനെ (6) പാറ്റ് കമ്മിന്‍സ് മടക്കി. സ്കോര്‍ 70ല്‍ നില്ക്കുമ്പോള് വിയാന്‍ മള്‍ഡറും (50 പന്തില്‍ 27) സ്റ്റാര്‍ക്കിനു മുന്നില്‍ കീഴടങ്ങി. അതോടെ പ്രോട്ടീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 70. പരിക്കിൽ മുടന്തി ബൗമ, സെഞ്ചുറി മാക്രം എന്നാൽ, ഓസീസ് ബൗളിംഗ് ആക്രമണത്തെ എയ്ഡൻ മാക്രവും (159 പന്തിൽ 102…
Read Moreഫിഫ ക്ലബ് ലോകകപ്പിനു നാളെ കിക്കോഫ്…
മയാമി: കാല്‍പ്പന്ത് ലോകത്തിലെ പുതിയ തുടക്കത്തിനു നാളെ കിക്കോഫ്… ഫിഫ രാജ്യാന്തര ലോകകപ്പ് മോഡലിലേക്കു പരിഷ്കരിച്ച, ഫിഫ ക്ലബ് ലോകകപ്പ് പോരാട്ടത്തിന് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നു പന്തുരുളും… മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അര്‍ജന്റൈന്‍ ഇതിഹാസതാരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയും ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയും തമ്മിലാണ് ആദ്യ പോരാട്ടം. ലോക ഫുട്ബോളിലെ ഏറ്റവും വലിയ താര സംഗമത്തിനാണ് നാളെ പന്തുരുണ്ടു തുടങ്ങുക. 81 ലോകരാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ 32 ക്ലബ്ബുകളുടെ ജഴ്സിയില്‍ എത്തുന്നു. അതില്‍ 22 രാജ്യങ്ങള്‍ ഇതുവരെ ഫിഫ ലോകകപ്പ് കളിച്ചിട്ടില്ല. ആഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നും നാല്, യൂറോപ്പില്‍നിന്ന് 12, നോര്‍ത്ത് & സെന്‍ട്രല്‍ അമേരിക്ക+കരീബിയന്സില്നിന്ന് നാല്, ഓഷ്യാനിയയില്‍നിന്ന് ഒന്ന്, ലാറ്റിനമേരിക്കയില്‍നിന്ന് ആറ് എന്നിങ്ങനെയാണ് ക്ലബ്ബുകളുടെ പങ്കാളിത്തം. ഹൈലൈറ്റ് ക്ലബ് ലോകകപ്പ് ജൂണ്‍ 14-ജൂലൈ 13 വരെ. ആതിഥേയ രാജ്യം…
Read Moreലിബിയ ദുബായിൽ നിന്ന് പറന്നിറങ്ങിയത് പോലീസ് വലയിൽ; സഹോദരിയുടെ അമ്മയിയമ്മയെ കുടുക്കാൻ വാഹനത്തിൽ ലഹരി വച്ച കേസിലാണ് യുവതി പിടിയിലായത്; ചിലർക്കൂടി പുറത്ത് വരാനുണ്ടെന്ന് ഷീല
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്നുകേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീലയുടെ മരുമകളുടെ സഹോദരിയാണു ലിവിയ. ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു ലിവിയ. ഷീലയുടെ ഇറ്റലിയാത്ര മുടക്കാനായി ലഹരിക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബായിലേക്കു കടന്നു. ലിവിയയെ ഇന്ന് കേരളത്തിൽ എത്തിക്കുമെന്നു പോലീസ് അറിയിച്ചു. 2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാന്പുകളെന്നു സംശയിക്കുന്ന വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഷീല സണ്ണിയും മരുമകളുമായി കുടുംബതർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ ലിവിയയുടെ സുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ്…
Read Moreകാക്കിപ്പടയ്ക്ക് വീണ്ടും പാളി… നിലമ്പൂരിൽ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസിന്റെ പെട്ടി പരിശോധന; ഏകപക്ഷീയ പരിശോധനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഷാഫി പറമ്പിൽ
മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ചതിൽ പ്രതിഷേധം ശക്തം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ച വാഹനമാണ് ഇന്നലെ രാത്രി നിലമ്പൂർ വടപുറത്തുവച്ച് പോലീസ് പരിശോധന നടത്തിയത് വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടികൾ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു. സിപിഎം നേതാക്കളുടെ വാഹനങ്ങളും പരിശോധിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ആവശ്യപ്പെട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ പെട്ടി പരിശോധന വൻ വിവാദമായിരുന്നു.
Read More