വൈപ്പിൻ: കടലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ മത്തിക്ക് തീവില. ഒരു കിലോ ഇടത്തരം മത്തിക്ക് 350 രൂപയാണ് ഇപ്പോഴത്തെ വില. തീരദേശത്തോട് ചേർന്നുള്ള പ്രാദേശിക മാർക്കറ്റുകളിലെ വിലയാണിത്. കിഴക്കൻ മേഖലയിലും മറ്റും 400 രൂപ വരെയാകും. ഒരു മാസം മുമ്പുവരെ തീരദേശമാർക്കറ്റുകളിൽ രണ്ടര കിലോ മത്തിക്ക് 100 രൂപ മാത്രമായിരുന്നു വില. എന്നാൽ ഇപ്പോൾ തീരക്കടലിൽ മത്തിയുടെ ലഭ്യത കുറഞ്ഞതാണ് വില കൂടാൻ കാരണമത്രേ. ഹാർബറിൽനിന്ന് മൊത്തക്കച്ചവടക്കാർ ലേലം ചെയ്തെടുക്കുമ്പോൾതന്നെ മത്തിക്ക് കിലോയ്ക്ക് 230 രൂപ വില വീഴുന്നുണ്ടെന്ന് മുനമ്പം ഹാർബറിലെ മൊത്തവ്യാപാരികളായ എ.ആർ. ബിജുകുമാർ, പി.എസ്. ഷൈൻ എന്നിവർ പറയുന്നു. ഐസ്, കയറ്റുകൂലി, വാഹന വാടക എല്ലാംകൂടി വരുമ്പോൾ 250 രൂപയോളം ചെലവ് വരുമത്രേ. ട്രോളിംഗ് നിരോധനത്തെ തുടർന്ന് ബോട്ടുകൾ കടലിൽ പോകാത്തതും മത്സ്യവില ഉയാരാൻ കാരണമായിട്ടുണ്ട്.
Read MoreDay: June 23, 2025
എന്തൊരു ക്രൂരത; മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തു വയസുകാരിയെ പൊള്ളലേൽപ്പിച്ചു; മുഖത്ത് പൊള്ളലേറ്റ കുട്ടി നിലവിളിച്ചു കരയുന്ന ദൃശ്യങ്ങൾ പുറത്ത്
ഹൈദരാബാദ്: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തു വയസുകാരിയെ പൊള്ളലേൽപ്പിച്ചു. ആന്ധ്രാപ്രദേശിൽ നെല്ലൂർ ജില്ലയിലെ ഇന്ദുകുരുപേട്ട് മണ്ഡലിലാണ് സംഭവം. കുടിതേപ്പാലം കാക്കർള ദിബ്ബയിലെ പട്ടികവർഗ കോളനിയിൽ താമസിക്കുന്ന ചെഞ്ചമ്മ എന്ന കുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. അയൽവാസിയുടെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു കുട്ടിക്ക് നേരെയുണ്ടായ ആരോപണം. അയൽവാസികൾ കുട്ടിയുടെ ശരീരത്തിൽ ചൂടുള്ള ഇരുമ്പ് വടി ഉപയോഗിച്ച് പൊള്ളിക്കുകയും മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. മുഖത്ത് പൊള്ളലേറ്റതിന്റെയും കുട്ടി കരയുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
Read Moreനിലന്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം: കുതിച്ച് കയറി ഷൗക്കത്ത്, ആഞ്ഞ്പിടിച്ച് സ്വരാജ്; ഇരുവരേയും ഞെട്ടിച്ചുകൊണ്ട് അൻവറും കുതിക്കുന്നു; ഇഴഞ്ഞ് മോഹൻ ജോർജ്
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണലിൽ ലീഡ് തുടർന്ന് യുഡിഎഫ്. നിലവിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 2376 വോട്ടുകൾക്ക് മുന്നിലാണ്. 15335 വോട്ടുകളാണ് ഇതുവരെ ഷൗക്കത്തിന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 13045 വോട്ടുകളും പി.വി.അൻവറിന് 5539 വോട്ടുകളുമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 1902വോട്ടുകളാണ് ലഭിച്ചത്. ആദ്യത്തെ ഏഴ് റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിനും ആദ്യ റൗണ്ടില്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. എൽഡിഎഫ് സ്വതന്ത്രൻ ആയിരുന്ന പി.വി. അൻവർ എംഎൽഎ സ്ഥാനം രാജവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്.
Read More