“എന്റെ പാട്ടുകള്‍ ഞാന്‍ വീണ്ടും വീണ്ടും കേള്‍ക്കാറില്ല. റേഡിയോയില്‍ ആയാലും ശരി ടേപ്പ് റിക്കാര്‍ഡറില്‍ ആയാലും ശരി. ഞാന്‍ ഈണമിട്ട ഗാനങ്ങള്‍ കേള്‍ക്കുന്ന ശീലമില്ല. സ്വന്തം സൃഷ്ടികള്‍ എങ്ങനെയാണ് ആവര്‍ത്തിച്ച് കേള്‍ക്കുന്നത്. ചില ഗായകര്‍ അവര്‍ പാടിയ പാട്ടുകള്‍ കാറിലെ പ്ലേയറുകളില്‍ ഇട്ടു കേള്‍ക്കുന്നത് കാണാറുണ്ട്. എനിക്ക് അദ്ഭുതമാണ് തോന്നുന്നത്. എങ്ങനെയാണ് സ്വന്തം പാട്ടുകള്‍ ഇവര്‍ ഇങ്ങനെ മടുപ്പില്ലാതെ കേട്ടാസ്വദിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം പാട്ടിനു ട്യൂണിടുന്ന സമയം മുഴുവന്‍ ഞാന്‍ അതില്‍ പൂർണമായും മുഴുകിയിരിക്കും. ഒരിക്കല്‍ പാട്ടായിക്കഴിഞ്ഞാല് പിന്നെ കേട്ടുകൊണ്ടേയിരിക്കില്ല.” പ്രശസ്ത സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനും ഗായകനുമായ എം.ജി. രാധാകൃഷ്ണന് പറഞ്ഞ വാക്കുകളാണിത്. സംഗീതം എന്നത് എം.ജി. രാധാകൃഷ്ണന് ഒരു തപസായിരുന്നു. ജീവരക്തത്തില്‍ തന്നെ കലര്‍ന്ന അമൃതം. അതുകൊണ്ടു തന്നെ പാട്ടിനെ കച്ചവടമാക്കുന്ന, പാട്ടില്‍ വെള്ളം ചേര്‍ക്കുന്ന, പാട്ടു കൊണ്ടു ജീവിക്കുന്ന കാലത്തിനൊപ്പം ചേരാന്‍ അദ്ദേഹം…
Read MoreDay: July 2, 2025
ഡോ. പ്രിൻസ് കെ. മറ്റം ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ ഫെഡറേഷൻ കമ്മീഷണർ
കോട്ടയം: തൊടുപുഴ സ്വദേശിയായ ഡോ. പ്രിന്‍സ് കെ. മറ്റം ഫിബ കമ്മീഷണര്‍. തമിഴ്നാട് സ്വദേശി വി.പി. ധനപാല്‍, ബി. ശ്രീധര്‍ എന്നിവരാണ് മറ്റ് രണ്ട് ഫിബ കമ്മീഷണര്‍മാര്‍. ഡോ. പ്രിന്‍സ് ഇടുക്കി മുട്ടം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ അസിസ്റ്റന്റ് സര്‍ജനാണ്. തൊടുപുഴയിലെ അല്‍ അസ്ഹര്‍ ഡെന്റല്‍ കോളജിലെ പ്രഫ. ഡോ. ബിജിമോള്‍ ജോസാണ് ഭാര്യ.
Read Moreനിലനിര്‍ത്തപ്പെട്ട താരങ്ങളുടെ പട്ടികയില്‍ സച്ചിന്, വിഘ്നേഷ്, രോഹന്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20 പോരാട്ടത്തിന്റെ രണ്ടാം സീസന്റെ താരലേലം അഞ്ചിന് നടക്കാനിരിക്കേ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്ത് വിട്ടു. ഏരീസ് കൊല്ലം സെയിലേഴ്സും ആലപ്പി റിപ്പിള്‍സും കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും നാല് താരങ്ങളെ വീതം നിലനിര്‍ത്തി. ട്രിവാണ്‍ഡ്രം റോയല്‍സ് മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്തിയത്. നാല് താരങ്ങളെ വീതമാണ് ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താനാവുക. കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ് ടീമുകള്‍ ആരെയും നിലനിര്‍ത്തിയില്ല. ഏരീസ് കൊല്ലം സെയിലേഴ്സ്: സച്ചിന് ബേബി, എന്‍.എം. ഷറഫുദീന്‍, അഭിഷേക് ജെ. നായര്‍, ബിജു നാരായണന് എന്നിവരെ നിലനിര്‍ത്തി. സച്ചിന് 7.5ഉം ഷറഫുദീനെ അഞ്ച് ലക്ഷം രൂപയും നല്‍കിയാണ് നിലനിര്‍ത്തിയത്. അഭിഷേകിനും ബിജു നാരായണനും 1.5 ലക്ഷം വീതമാണ് ലഭിക്കുക. ആലപ്പി റിപ്പിള്‍സ്: മുഹമ്മദ് അസറുദ്ദീന്, അക്ഷയ് ചന്ദ്രന്, വിഘ്നേഷ് പുത്തൂര്‍, ടി.കെ. അക്ഷയ് എന്നിവരെനിലനിര്ത്തി. അസറുദ്ദീനെ ഏഴര…
Read Moreകേരളത്തിന്റെ ആര്‍ബിറ്റര്‍ കമ്മീഷന് ചെയര്‍മാനായി ജിസ്മോനെ നിയോഗിച്ചു
കോട്ടയം: കേരളത്തിന്റെ ആര്‍ബിറ്റര്‍ കമ്മീഷന് ചെയര്‍മാനായി ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ ജിസ്മോനെ വീണ്ടും നിയോഗിച്ചു. ലോക ചെസ് ഫെഡറേഷന്റെ അന്താരാഷ്ട്ര അര്‍ബിറ്റര്‍ ടൈറ്റില്‍ കേരളത്തില്‍ നിന്നും ആദ്യമായി ലഭിച്ച വ്യക്തിയാണ്. മേലുകാവുമറ്റം സ്വദേശിയായ ജിസ്മോന്, ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനാണ്.
Read Moreസ്നാപ് ചാറ്റ് വഴി നാലുമാസത്തെ പരിചയം; പതിനാറുകാരി പെണ്‍കുട്ടിയെ ലൈംഗികാതിക്രത്തിന് ഇരയാക്കി യുവാവ്; പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ ബസിൽ വെച്ച് ഇരുവും പിടിയിൽ
പത്തനംതിട്ട: സ്നാപ് ചാറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി പരിചയപ്പെട്ട് പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കുകയും പ്രലോഭിച്ച് കടത്തിക്കൊണ്ടുപോകുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വലമ്പൂര്‍ പൂപ്പാലം പെരിന്തല്‍മണ്ണ നൂരിയ ഓര്‍ഫനേജില്‍ എ. പി. ഹാഷിമാണ് (22) അറസ്റ്റിലായത്. നാലു മാസമായി ഹാഷിമുമായി സ്നാപ് ചാറ്റ് ഓണ്‍ലൈന്‍ പ്ലാറ്റഫോം വഴി പെണ്‍കുട്ടി ചാറ്റിംഗ് നടത്തിവരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി വെച്ചൂച്ചിറ അരയന്‍പാറയില്‍ വീട്ടില്‍ അമ്മയോടും രണ്ടാനച്ഛനോടുമൊപ്പം വാടകയ്ക്കു താമസിക്കുന്ന ഇയാള്‍ മണിമലയിലുള്ള കോഴിക്കടയില്‍ ജോലി ചെയ്യുകയാണ്. കഴിഞ്ഞ 24ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നു വാക്കുകൊടുത്തശേഷം കുട്ടിയുടെ വീടിനുസമീപം ലൈംഗികാതിക്രമത്തിനു വിധേയയാക്കി. തുടര്‍ന്ന് 30ന് രാവിലെ മന്ദിരം പടിയില്‍ നിന്നു സ്കൂളിലേക്കുപോയ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടി സ്കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവര്‍ യാത്ര…
Read Moreചേട്ടാ ഒന്നിത്തിരി നീങ്ങുമോ, ഒരു ചെരുപ്പെടുത്തോട്ടേ…. മാവിൽ മുക്കിപ്പൊരിച്ചെടുത്ത ലേഡീസ് ചപ്പലുകൾ; ആവശ്യക്കാരുടെ കൂട്ടയിടി; എന്തൊക്കെ കണ്ടാൽ പറ്റുമെന്ന് സൈബറിടം
വ്യത്യസ്തമായ ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതിൽ യാതൊരു മടിയും കാട്ടത്തവരാണ് നമ്മളിൽ പലരും, ഇന്ന് മിക്ക സ്ഥലങ്ങളിലും ധാരാളം ഫുഡ് സ്ട്രീറ്റുകൾ ഉണ്ട്. വറപൊരിയൽ കൂടാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന സാധനങ്ങൾ വരെ നമുക്കിന്ന് ഇത്തരത്തിലുള്ള ചെറിയ കടകളിൽ ലഭ്യമാണ്. ഇപ്പോഴിതാ വളരെ വ്യത്യസ്തമായൊരു ഭക്ഷണമാണ് വൈറലാകുന്നത്. ലേഡീസ് ചെരുപ്പ് മുക്കിപ്പൊരിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്. പ്രത്യേകം തയാറാക്കിയ മാവിൽ ചെരുപ്പ് മുക്കിയെടുത്ത ശേഷം അത് ഗ്രിൽ ചെയ്ത് എടുക്കുകയാണ്. ഇത് കഴിക്കുന്നതിന് ധാരാളം ആളുകൾ ഫുഡ് സ്റ്റാളിനു സമീപം നിൽക്കുന്നത് കാണാൻ സാധിക്കും. ഗ്രിൽ ചെയ്ത് എടുത്തു വച്ചിട്ടുള്ള ചെരുപ്പ് മറ്റൊരു ഭാഗത്ത് അടുക്കി വച്ചിട്ടുള്ളതും കാണാം. @truefacthindi എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. 22 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനകം വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്.…
Read Moreആവർത്തിച്ചു ചൂടാക്കിയ എണ്ണ അപകടം
ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്കാൾ നാം വറുത്ത മീൻ ഇഷ്ടപ്പെടുന്നതിനു പിന്നിലും ഇതേ കാരണം തന്നെ. കറിക്ക് എണ്ണ ചേർക്കുന്പോൾ… സാധാരണയായി വീട്ടമ്മമാർ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയിൽ നിന്നെടുത്ത് ഒഴിക്കുകയാണ്. അതിൽ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്! എണ്ണ ഉപയോഗിക്കുന്പോൾ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ്‍ കരുതണം. അളവറ്റ തോതിൽ എണ്ണ ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾനില കൂടും. ജീവിതശൈലീരോഗങ്ങൾ മനസറിയാതെ കൂടെയെത്തും. ഇങ്ങനെ ചെയ്യരുത്..! ഒരിക്കൽ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേർത്ത് ഉപയോഗിക്കുന്ന രീതിയും വീട്ടമ്മമാർക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തിൽ മാറ്റിവയ്ക്കും. എണ്ണ തീരുന്പോൾ ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ…
Read Moreബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്; ബുംറ ടീമിലില്ല
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. എജ്ബാസ്റ്റണിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം, ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പേസര്‍ ജസ്പ്രീത് ബുംറക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ശാർദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും സായ് സുദര്ശന് പകരം നീതീഷ് കുമാര്‍ റെഡ്ഡിയും അന്തിമ ഇലവനിൽ ഇടംപിടിച്ചു. ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ…
Read Moreദാ ഇപ്പോ ശരിയാക്കിത്തരാം: സ്കൂൾ യൂണിഫോമിൽ പാട്ടും പാടി ആടിരസിച്ച് ഥാർ ഓടിച്ച് കുട്ടികൾ; നടപടിയെടുക്കണമെന്ന് സൈബറിടം
പൊതു നിരത്തിൽ വാഹനം ഓടിക്കുന്നതിന് ലൈസൻസ് നിർബന്ധമാണ്. 18 തികയാത്ത ആർക്കും തന്നെ നമ്മുടെ രാജ്യത്ത് ലൈസൻസ് നൽകില്ല. എങ്കിലും പ്രായപൂർത്തി ആകുന്നതിനു മുന്നേ തന്നെ നമ്മുടെ നാട്ടിൽ കുട്ടികൾ വാഹനങ്ങളിൽ ചീറിപ്പായാറുണ്ട്. അത്തരത്തിലൊരും വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാൻ നഗരിയുടെ തിരക്കുകളിലൂടെ രണ്ട് കുട്ടികൾ ഥാറിൽ പോകുന്ന വീഡിയോ ആണ് ഇത്. രണ്ടാളും സ്കൂൾ യൂണിഫോമിലാണ്. 15 വയസ് പോലും തികയാത്ത രണ്ട് കുട്ടികളാണെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ മനസിലാക്കാം. ഒരാൾ വണ്ടി ഓടിക്കുന്പോൾ മറ്റേയാൾ ഇതിന്റെ വീഡിയോ എടുക്കുകയാണ്. വണ്ടിയിൽ പാട്ട് വച്ചിട്ടുണ്ട്. പാട്ടിന്റെ താളത്തിൽ രണ്ടാളും ആസ്വദിച്ച് പാഞ്ഞുപോവുന്നതും നമുക്ക് കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ കുട്ടികളുടെ സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ആശങ്കകൾ നിരവധി ആളുകൾ പങ്കുവച്ചു. റോഡുകളിലെ സുരക്ഷാ ആശങ്കകൾ എല്ലാ ദിവസവും വർധിച്ച് വരുന്ന…
Read Moreലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി അറസ്റ്റിലായ സംഭവം; എഡിസൺ ഡാർക്ക്നെറ്റിലെ തിമിംഗലം
കൊച്ചി: ഡാര്‍ക്ക്നെറ്റിന്റെ മറവില്‍ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസൺ ഡാർക്ക്നെറ്റിലെ തിമിംഗലമെന്ന് നാഷണല്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി). എഡിസണെയും സഹായിയെയും എന്‍സിബി വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തിങ്കളാഴ്ച അറസ്റ്റിലായ ഇവരെ ഇന്നലെ കോടതി എന്‍സിബിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. എന്‍സിബി കഴിഞ്ഞദിവസം പിടികൂടിയ മയക്കുമരുന്ന് വില്പന ശൃംഖലയായ “കെറ്റാമെലന്‍’ എന്ന ഡാര്‍ക്ക്നെറ്റിന്റെ മുഖ്യസൂത്രധാരന്‍ ഇയാളാണ്. ഇയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്പന നടത്തുന്നുണ്ടെന്നും എന്‍സിബി പറയുന്നു. ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരേയൊരു “ലെവല്‍ 4′ ഡാര്ക്നെറ്റാണ് കെറ്റാമെലന്‍ എന്നും എന്‍സിബി അറിയിച്ചു. നാല് മാസം നീണ്ട അന്വേഷണംനാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. അന്വേഷണത്തില്‍ 1,127 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍,…
Read More