അന്നും ഇന്നും ഫാമിലി ലൈഫ് എനിക്ക് ഏറെയിഷ്ടമാണ്. നീ നൂറുവട്ടം ആലോചിക്കണമെന്ന് എന്റെ സുഹൃത്തുക്കൾ പറയും. നാളെത്തേക്കൊന്നുമല്ല. സമയമുണ്ടല്ലോ. എല്ലാം കൊണ്ടും ഓക്കെയായി ഒരാൾ ലൈഫിൽ വന്നാൽ ഉറപ്പായും രണ്ടാംവിവാഹം ഉണ്ടാകും. അങ്ങനെയൊരാൾ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഷൂട്ടിംഗും ടെൻഷനുമൊക്കെ കഴിഞ്ഞുവരുമ്പോൾ എടീ, പോട്ടേ എന്നുപറഞ്ഞ് കെട്ടിപ്പിടിക്കുന്ന എന്റെ അച്ഛനെപ്പോലെ, എന്നെ സ്നേഹിക്കുന്ന ഒരാൾ വന്നാൽ ഉറപ്പായും രണ്ടാം വിവാഹമുണ്ടാകും. എനിക്ക് മോൻ അല്ലേ ഉള്ളൂ. മോൻ തന്നെ വലിയ സംഭവമാണ്. പക്ഷേ, എനിക്ക് അപ്പനും അമ്മയുമൊന്നുമില്ലല്ലോ. വിളിച്ചന്വേഷിക്കാനും സ്നേഹിക്കാനും ഒരാൾ വേണം. അങ്ങനെയൊരാൾ എത്രയുംവേഗം വരട്ടെയെന്നു ഞാൻ പ്രാർഥിക്കുന്നു. -വീണ നായർ
Read MoreDay: July 2, 2025
ബോളിവുഡ് ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്
നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഹാല് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്. ഗലിയാൻ, സനം തെരി കസം, ദിൽ ദർദാദർ, പ്യാർ ദെ, തും ബിൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്കു പിന്നിലെ ശബ്ദമായ അങ്കിത് തിവാരിയുടെ മോളിവുഡ് അരങ്ങേറ്റം ഷെയിന്‍ നിഗത്തിന്റെ കരിയറിലെതന്നെ ഏറ്റവും ചെലവേറിയ ചിത്രത്തിലൂടെയാണ്. സാക്ഷി വൈദ്യയാണു ചിത്രത്തില്‍ നായിക. മലയാളത്തിനുപുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നർ ആയിരിക്കുമെന്നാണു സൂചന. സംഗീതത്തിനു പ്രാധാന്യം നൽകുന്ന ചിത്രം ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. നിഷാദ് കോയയാണു ഹാലിന്റെ രചന. പ്രമുഖ ബോളിവുഡ് ഗായകന് ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. -പിആർഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.
Read Moreകൊതിയോടെ ഐസ്ക്രീം നുണഞ്ഞുകൊണ്ടിരുന്നു: വായിൽ എന്തോ തടയുന്നത് നോക്കിയപ്പോൾ കണ്ടത് പ്ലാസ്റ്റിക് കഷ്ണങ്ങൾ; പരാതിയുമായി യുവതി
ആസ്വദിച്ച് ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുന്പോൾ അരുചിയോടെ എന്തെങ്കിലും നാവിൽ തടഞ്ഞാൽ എന്താകും അവസ്ഥ? ക്ലെമെന്റി മാളിൽ അത്രമേൽ പ്രിയപ്പെട്ട ഫ്ലേവറിൽ ഡെസേർട്ട് കൊതിയോടെ നുണഞ്ഞു കഴിക്കുകയായിരുന്നു ലിൻ എന്ന 35കാരി. കഴിക്കുന്നതിനിടയിൽ എന്തോ ഒന്ന ലിന്നിന്റെ വായിൽ തടഞ്ഞു. ഐസ്ക്യൂബുകളാണെന്ന് കരുതി ആദ്യം അവ അവഗണിച്ചു. എന്നാൽ പിന്നേയും നാവിലൊക്കെ എന്തോ കട്ടിയിൽ തടയുന്നത് ശ്രദ്ധിച്ചപ്പോഴാണ് തന്റെ വായിൽ കുടുങ്ങിയതൊക്കെയും ഐസ് ക്യൂബുകൾ ആയിരുന്നില്ല മറിച്ച് അവയെല്ലാം പ്ലാസ്റ്റിക്കുകൾ ആണെന്ന് മനസിലായത്. ലിൻ ഇതേക്കുറിച്ച് സ്റ്റോർ ജീവനക്കാരോട് പരാതിപ്പെട്ടു. എന്നിട്ടും ഫലം കിട്ടാതെ വന്നപ്പോൾ അവർ കന്പനിയോട് നേരിട്ട് പരാതിപ്പെടാൻ തയാറായി. എന്നാൽ കമ്പനി പ്രതിനിധി ലിന്നിന്റെ അവകാശവാദങ്ങൾ നിഷേധിക്കുകയും അവർക്ക് കഴിച്ച സാധനത്തിന്റെ പണം നൽകാമെന്ന് പറയുകയും ചെയ്തു. എന്നാൽ അങ്ങനെ വിടാൻ ലിൻ തയാറല്ലായിരുന്നു. സ്റ്റോർ ജീവനക്കാരോട് തന്റെ ഡെസേർട്ട് പരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്റ്റോർ…
Read Moreനീ പ്രശ്നക്കാരനല്ല, ഇത്തിരി കുറുമ്പുണ്ടെന്നേയുള്ളു; മമ്മൂക്ക എനിക്ക് തന്ന എനർജി
മമ്മൂക്കയും ചില ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന സമയമാണല്ലോ. എന്നിട്ടും എനിക്ക് എനർജി തന്നു. ‘എടാ… നീ അത്ര പ്രശ്നക്കാരനായ കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളു. അതൊന്നു മാറ്റിയാൽ മതി. അത്രയേയുള്ളൂ. നീ വലിയ പ്രശ്നക്കാരനൊന്നുമല്ല.’ നമുക്ക് ഇനിയും പടം ചെയ്യാമെന്നും പറഞ്ഞു. മമ്മൂക്കയും വേഗം വാ നമുക്ക് പടം ചെയ്യാമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാവും ഒന്നും ആലോചിച്ചു വിഷമിക്കേണ്ട. നമ്മൾ മാറി മുന്നോട്ടുപോവുക. ബാക്കിയെല്ലാം നമ്മുടെ കൂടെ വന്നോളുമെന്നും പറഞ്ഞു. പിഷാരടിയും ചാക്കോച്ചനും കൂടി എന്നെ കാണാൻ വന്നപ്പോൾ പിഷാരടിയാണു മമ്മൂക്കയെ വിളിച്ചുതന്നത്. ഞാൻ വിളിക്കും മുമ്പ് മമ്മൂക്ക എനിക്കു മെസേജ് അയച്ചിരുന്നു. പക്ഷേ, ഫോൺ ഉപയോഗിക്കാത്തതുകൊണ്ട് ഞാൻ കണ്ടില്ല. കൊക്കെയ്ൻ കേസിൽ നിരപരാധിയെന്നു തെളിഞ്ഞപ്പോഴും ‘ഗോഡ് ബ്ലെസ് യൂ’ എന്ന് മമ്മൂക്ക മെസേജ് അയച്ചു. വേണ്ട സമയത്ത് നമുക്ക് എനർജി തരാൻ എന്നപോലെ അദ്ദേഹത്തിന്റെ…
Read Moreകാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നേഹ സക്സേന
തനിക്കു നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി നേഹ സക്സേന. താനൊരിക്കലും അതു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒന്നര വർഷത്തോളമാണ് ദുരനുഭവങ്ങൾ സിനിമ മേഖലയിൽ നിന്നു നേരിടേണ്ടി വന്നതെന്നും അവർ വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണുനടിയുടെ പ്രതികരണം. “ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരനുഭവമാണ് എനിക്ക് ഇൻഡസ്ട്രിയിൽ നേരിടേണ്ടി വന്നത്. ആ സമയത്ത് ഹിന്ദിയും പഞ്ചാബിയും ഇംഗ്ലീഷും മാത്രമാണ് സംസാരിക്കാൻ അറിഞ്ഞി രുന്നത്. സൗത്ത് ഭാഷകൾ അറിയുമായിരുന്നില്ല. ഞാൻ ആ സമയത്തൊക്കെ പല ഓഡിഷനും കൊടുക്കുന്നുണ്ടായിരുന്നു. അങ്ങനെ ഒരു ഓഡിഷന് സെലക്ടായി. അവരെന്നോടു ചോദിച്ചത് ഈ രാത്രി ഡിന്നറിനു വരാൻ സാധിക്കുമോയെന്നാണ്. എന്തിനാണു ഡിന്നർ, ഞാൻ ഭക്ഷണം കഴിച്ചു, സർ എന്ന് ഞാൻ പറഞ്ഞു. അതു കുഴപ്പമില്ല, ഹോട്ടലിൽ പോയി ഡിന്നർ കഴിക്കാമെന്നു പറഞ്ഞു. എനിക്ക് അദ്ദേഹം പറഞ്ഞതു മനസിലായിട്ടില്ല. ഞാൻ ആ സമയത്ത് അമ്മയെ വിളിച്ചു കാര്യം പറഞ്ഞു.…
Read More30 ദിവസത്തിനുള്ളിൽ പണം അടച്ചു തീർത്തു: ക്രെഡിറ്റ് കാർഡ് കടം കുറയ്ക്കാൻ സഹായിച്ചതാരെന്ന് വെളിപ്പെടുത്തി യുവതി
എല്ലാത്തിനും ചാറ്റ്ജിപിടിയുടെ സഹായം തേടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. ക്രെഡിറ്റ് കാർഡിലെ കടം തിരിച്ചയയ്ക്കാൻ ചാറ്റ്ജിപിടി എങ്ങനെ സഹായിച്ചെന്ന് പറയുകയാണ് 35കാരി. കണ്ടന്റ് ക്രിയേറ്ററായ ജെന്നിഫർ അലൻ ആണ് ചാറ്റ് ജിപിടി തന്നെ സഹായിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ വെറും 30 ദിവസത്തിനുള്ളിലാണ് അവൾ അത് അടച്ച് തീർത്തതെന്നാണ് ജെന്നിഫർ പറയുന്നത്. വരവ് അറിഞ്ഞ് ചിലവാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധി ഇല്ലാതെ പോയതിനാലാണ് തനിക്ക് ഇത്രമേൽ കടം വന്നതെന്ന് യുവതി പറയുന്നു. വരുമാനം ഉണ്ടായിട്ടും എങ്ങനെയാണ് അതറിഞ്ഞ് ചിലവാക്കേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു. ഉപയോഗിക്കാത്ത സബ്സ്ക്രിപ്ഷനുകൾ കട്ട് ചെയ്യുന്നത് മുതൽ, ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിൽ സാധനങ്ങൾ വിൽക്കുന്നത് പോലെ പല കാര്യങ്ങളിലും ചാറ്റ്ജിപിടി തനിക്ക് നിർദ്ദേശം നൽകിയെന്നും അവർ വ്യക്തമാക്കി. തന്റെ ഉപയോഗിക്കാൻ മറന്നുപോയ ബാങ്ക് അക്കൗണ്ടുകളുടെ കാര്യം പോലും ചാറ്റ് ജിപിടി…
Read Moreനാൻ പെറ്റ മകനേ… ആ വിളി ഇന്നും കാതിൽ മുഴങ്ങുന്നു; അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം; വിചാരണ നീളുന്നു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45ന് അഭിമന്യുവിന് കുത്തേറ്റത്. പോപ്പുവലര് ഫ്രണ്ട് പ്രവര്‍ത്തകരുള്‍പ്പെടെ 26 പ്രതികളെ മൂന്ന് ഘട്ടങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിച്ച ശേഷം രണ്ട് അനുബന്ധ കുറ്റപത്രങ്ങള്‍ കൂടി അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ അനന്തമായി നീളുകയാണ്. നവംബര്‍ ഒന്നിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് കോടതി ഉത്തരവുണ്ടെങ്കിലും കേസിലെ നിര്‍ണായക സാക്ഷികaളായ 30 പേര് ഇപ്പോള്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാതെ വിചാരണ ആരംഭിച്ചാല്‍ പ്രോസിക്യൂഷന്റെ സാക്ഷിവിസ്താരത്തെ ബാധിക്കും. കുറ്റപത്രമടക്കം നിര്ണായരേഖകള് കോടതിയുടെ സേഫ് കസ്റ്റഡിയില്‍ നിന്നും നഷ്ടപ്പെട്ടതിന്റെ ആശയക്കുഴപ്പവും…
Read Moreപഞ്ചരാഷ്ട്രപര്യടനത്തിനു തുടക്കം; പ്രധാനമന്ത്രി ഘാനയിൽ; 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചരാഷ്ട്രപര്യടനത്തിന് ഇന്നു തുടക്കും. ഇന്ത്യൻ സമയം രണ്ടരയോടെ ഘാനയിലെ അക്രയിലെത്തുന്ന മോദി പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുമായി കൂടിക്കാഴ്ച നടത്തും. രാത്രി അദ്ദേഹമൊരുക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും. പ്രധാനമന്ത്രി ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്യും. നാളെ ഘാനയിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.ജൂലൈ ഒന്‍പതുവരെയാണു പ്രധാനമന്ത്രിയുടെ വിദേശപര്യടനം. പത്തുവർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമാണിത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണു പ്രധാനമന്ത്രി സന്ദർശിക്കുന്നത്. പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നീ മേഖലകളിൽ കൂടുതൽ സഹകരിക്കുകയാണു സന്ദർശനത്തിന്റെ ലക്ഷ്യം. പ്രതിരോധരംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹകരിക്കാൻ ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഘാനയിൽ മുപ്പതു വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ട്രിനിഡാഡിലേക്കും ടൊബാഗോയിലേക്കും ഇന്ത്യക്കാരുടെ വരവിന്റെ 180-ാം വാർഷികം…
Read Moreപടിഞ്ഞാറൻ അട്ടപ്പാടിയിൽ ഭീതിപരത്തി കാട്ടാനകൾ; പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണെന്ന് അട്ടപ്പാടിക്കാർ
അഗളി (പാലക്കാട്): പടിഞ്ഞാറൻ അട്ടപ്പാടിയിൽ കാട്ടാനശല്യം രൂക്ഷമായി. മഞ്ഞച്ചോല പ്രദേശത്ത് ആഴ്ചകളായി ചുറ്റിക്കറങ്ങിയിരുന്ന കാട്ടാനകളാണ് ഇന്നലെ മുക്കാലിയിലും പരിസരപ്രദേശങ്ങളിലും വിലസിയത്. ഇന്നലെ പുലർച്ചെ ജനവാസ കേന്ദ്രത്തിൽ എത്തിയ മൂന്ന് ആനകളെ തുരത്താൻ മുക്കാലി ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ആർആർടി സംഘവും നാട്ടുകാരും നടത്തിയ ശ്രമം വിജയം കണ്ടില്ല. പടക്കംപൊട്ടിച്ചും കൂകിവിളിച്ചും ആനകളെ മന്ദംപൊട്ടിവരെ എത്തിച്ചെങ്കിലും കാടുകയറാൻ കൂട്ടാതെ വീണ്ടും ജനവാസകേന്ദ്രത്തിലേക്ക് എത്തി. മുക്കാലി ഊരിലും പറയൻകുന്ന് പ്രദേശത്തും ചോലക്കാട് ജനവാസകേന്ദ്രത്തിലും എംആർഎസ് സ്കൂളിനു പരിസരത്തും കാട്ടാനകൾ ഓടി നടന്നു.സന്ധ്യയോടെ പ്രദേശവാസികൾ അധികം പേരും ആനയോടിക്കൽ മതിയാക്കി വീടുകളിലേക്ക് മടങ്ങി. ആർആർടി, ഫോറസ്റ്റ് സംഘങ്ങൾ ശ്രമം തുടരുകയാണ്. വനത്തിൽനിന്ന് ജനവാസകേന്ദ്രങ്ങളിലേക്കു വന്യമൃഗങ്ങൾ കടക്കാത്തവിധം ശക്തമായ സംവിധാനം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആനയും പുലിയും അടക്കമുള്ള വന്യമൃഗങ്ങളെ ഭയന്ന് പകൽപോലും പുറത്തിറങ്ങാൻ ആകാത്ത സ്ഥിതിയിലാണ് അട്ടപ്പാടിക്കാർ.
Read Moreപരശുറാം രണ്ടു ദിവസം കന്യാകുമാരിക്കു പോകില്ല; പാലരുവിയിൽ ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ മരവിപ്പിച്ചു
കൊല്ലം: മംഗലാപുരം – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഈ മാസം നാല്, എട്ട് തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. കന്യാകുമാരി വരെ സർവീസ് നടത്തില്ല. തിരികെയുള്ള സർവീസ് (16650) അഞ്ച്, ഒമ്പത് തീയതികളിൽ രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. സമയക്രമത്തിൽ മാറ്റമൊന്നും ഇല്ല. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും മധ്യേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ ക്രമീകരണമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. പാലരുവിയിൽ ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ മരവിപ്പിച്ചു കൊല്ലം: തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസിൽ ( 16791/16792) നിന്ന് ഒരു ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ താത്ക്കാലികമായി മരവിപ്പിച്ചു. ഈ ട്രെയിനിൽ നിലവിൽ 11 സെക്കൻ്റ് ക്ലാസ് ജനറൽ കോച്ചുകൾ ആണ് ഉള്ളത്. ഇത് ഈ മാസം നാലു മുതൽ 10 ആയി…
Read More