അഗർത്തല: ത്രിപുരയിലെ ധലായ് ജില്ലയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മനു നദിക്കടുത്തുള്ള ചിത്രേസെൻ കർബാരി പാറ പ്രദേശത്ത് ഇന്നലെ രാത്രിയാണു സംഭവം. നദീതീരത്തിന് സമീപം കൃഷിയിടത്തിൽനിന്ന് ഇയാൾ പച്ചക്കറി മോഷ്ടിക്കുന്നത് ചില കർഷകർ കണ്ടതായി ആരോപിക്കപ്പെടുന്നു. പ്രകോപിതരായ കർഷകർ ഇയാളെ പിടികൂടി ക്രൂരമായി മർദിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. രാവിലെ നാട്ടുകാർ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയും മനു പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreDay: July 3, 2025
കടക്ക് പുറത്ത്… നിയമം ലംഘിച്ച് ബീഫ് വിൽപ്പന: അസമിൽ196 പേർ കസ്റ്റഡിയിൽ
ഗോഹട്ടി: അസമിൽ നിയമം ലംഘിച്ച് ബീഫ് വിൽപ്പന നടത്തിയതിന് 196പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കശാപ്പുശാലകൾ എന്നിവയുൾപ്പെടെ 178 സ്ഥലങ്ങളിലാണു പരിശോധന നടത്തിയത്. 2021 ലെ കന്നുകാലി നിരോധന നിയമപ്രകാരം അസം പോലീസ് 1,700 കിലോയിലധികം മാംസം പിടിച്ചെടുത്തു. 2021ലെ കന്നുകാലി സംരക്ഷണ നിയമപ്രകാരമാണ് അസമിൽ പരിശോധന നടന്നത്. ആദ്യ ദിവസം നടത്തിയ പരിശോധനയിൽ, ഗോഹട്ടി, നാഗോൺ, ചരൈഡിയോ, കൊക്രാർ, സൗത്ത് കാംരൂപ്, ദിബ്രുഗഡ് എന്നിവിടങ്ങളിലായി 112 ഹോട്ടലുകളിൽ റെയ്ഡുകൾ നടത്തി. വേവിച്ചതും പാകം ചെയ്യാൻ സൂക്ഷിച്ചതുമായ വലിയ അളവിൽ ബീഫ് ഇവിടെനിന്നു കണ്ടെത്തി. കൊക്രജാറിൽ മാത്രം നാല് ഹോട്ടലുകളിൽ പോലീസ് സംഘം പരിശോധന നടത്തി. അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Read Moreസ്ത്രീധനത്തിൽ ഒരു പവൻ കുറഞ്ഞുപോയി,എസി വാങ്ങി നൽകണം; ആദ്യരാത്രിമുതൽ തുടങ്ങിയ പീഡനം; നാലാം നാൾ ജീവനൊടുക്കി നവവധു; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരില്‍ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ലോകേശ്വരിയുടെ ഭര്‍ത്താവ് പനീറും ഭര്‍തൃമാതാവ് പൂങ്കോതയുമാണ് പിടിയിലായത്. വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ജീവനൊടുക്കിയത്. കഴിഞ്ഞ ജൂൺ 27ന് ആയിരുന്നുകട്ടാവൂർ സ്വദേശി പനീറുമായി (37) യുവതിയുടെ വിവാഹം നടന്നത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ് പനീർ. യുവതിയുടെ വീട്ടുകാരോട് 10 പവൻ സ്ത്രീധനം വേണമെന്നാണ് പനീറിന്റെ കുടുംബം ആവശ്യപ്പെട്ടതെങ്കിലും അഞ്ച് പവൻ നൽകാമെന്നായിരുന്നു ലോകേശ്വരിയുടെ വീട്ടുകാർ സമ്മതിച്ചത്. എന്നാൽ നാല് പവൻ സ്വർണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നൽകാൻ കഴിഞ്ഞത്. സ്വർണത്തിന് പുറമെ വസ്ത്രങ്ങളും ബൈക്കും സ്ത്രീധനമായി നൽകിയിരുന്നു. പക്ഷേ, വിവാഹത്തിന് ശേഷം ലോകേശ്വരിയെ ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തിലെ മൂത്ത മരുമകൾക്ക് 12 പവൻ സ്ത്രീധനമായി ലഭിച്ചിരുന്നെന്നും ബാക്കി ഒരു പവൻ സ്വർണം ഉടൻ ലഭിക്കണമെന്നും എസി…
Read Moreരണ്ട് കുട്ടികളുടെ അമ്മയായ അധ്യാപിക കൗമാരക്കാരനായ വിദ്യാർഥിയെ പീഡിപ്പിച്ചു; പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എത്തിച്ചായിരുന്നു പീഡനം; കുട്ടിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
മുംബൈ: വിദ്യാർഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഉള്‍പ്പെടെ എത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. 40കാരിയായ ഇംഗ്ലീഷ് അധ്യാപികയാണ് 16 കാരനായ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. പ്രയാപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രേരിപ്പിച്ച് പലതവണയാണ് പീഡനത്തിനിരയാക്കിയത്. വിദ്യാര്‍ഥിയുടെ സ്വഭാവത്തിലെ മാറ്റം മനസിലാക്കിയ മാതാപിതാക്കളാണ് വിവരം ചോദിച്ച് മനസിലാക്കിയത്. സ്കൂള്‍ കഴിഞ്ഞ് ബന്ധം അവസാനിക്കുമെന്ന് കരുതിയെങ്കിലും കുട്ടിയുടെ വീട്ടിലെ ജോലിക്കാര്‍ വഴി വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അധ്യാപിക വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഒരു വര്‍ഷത്തിന് മുകളിലായി വിദ്യാര്‍ഥിയെ ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നു. 2023 ല്‍ ഒരു സ്കൂള്‍ പരിപാടിക്കിടയിലാണ് ഇവര്‍ വിദ്യാര്‍ഥിയെ പരിചയപ്പെടുന്നത്. വിദ്യാര്‍ഥിയോട് അടുപ്പം തോന്നിയിരുന്നുവെന്നും വിമുഖത കാട്ടിയ കുട്ടിയെ സ്കൂളിന്റെ പുറത്തുള്ള അധ്യാപികയുടെ കൂട്ടുകാരി വഴി ബന്ധത്തിന് പ്രേരിപ്പിച്ചതായും മൊഴി നല്കി. കൗമാരക്കാരായ ആണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം സാധാരണമാണെന്ന് അധ്യാപികയുടെ സുഹൃത്ത് പറഞ്ഞതായി വിദ്യാര്‍ഥി…
Read Moreകാമുകി മറ്റൊരാളെ വിവാഹം കഴിക്കാൻ തയാറായി; ലോഡ്ജിലേക്ക് വിളിച്ച് വരുത്തി കഴുത്തി ഞെരിച്ച് കൊലപ്പെടുത്തി; കാമുകൻ അറസ്റ്റിൽ
ഒഡീഷയിലെ ബെർഹാംപുരിൽ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയശേഷം കാമുകിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൃത്യത്തിനു ശേഷം ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രിയ കുമാരി മോഹരാന (20) ആണ് കൊല്ലപ്പെട്ടത്. ലഞ്ചിപ്പള്ളി സ്വദേശി അഭയകുമാർ മോഹന (24) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ യുവാവ് ലോഡ്ജിൽ മുറിയെടുത്തു. പ്രിയ ഉച്ചയോടെയാണ് മുറിയിലെത്തിയത്. മുറിയിൽവച്ച് ഇരുവരുംതമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ഇയാൾ മർദിക്കുകയും കത്തികൊണ്ടു കുത്തുകയുമായിരുന്നു. സംഭവത്തിനുശേഷം, കൈയ്ക്കേറ്റ പരിക്കിനു ചികിത്സതേടി പ്രതി സിറ്റി ആശുപത്രിയിലെത്തി. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ പ്രകോപിതനായ പ്രതി പ്രിയയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.
Read Moreനടപടിയെ ഭയക്കുന്നില്ല, എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയാർ; ശസ്ത്രക്രിയ കഴിഞ്ഞ് രോഗികൾ സന്തോഷത്തോടെ മടങ്ങുന്നു; അവരുടെ പുഞ്ചിരിയാണ് ഏറെ സമാധാനമെന്ന് ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പരിമിതികള്‍ ചൂണ്ടിക്കാട്ടി നടത്തിയ തുറന്നു പറച്ചിലില്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തുറന്നു പറഞ്ഞത് ശരിയല്ലെന്ന് അറിയാം, പക്ഷേ വേറെ മാര്‍ഗങ്ങളില്ലായിരുന്നു. എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. നടപടിയെ ഭയക്കുന്നില്ല. എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണ്. തന്റെ മാർഗം തെറ്റായിരുന്നുവെന്ന് ബോധ്യമുണ്ട്. പക്ഷേ അതിന് ഫലം ഉണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികൾ മടങ്ങുന്നു. ഏറെ സന്തോഷകരമാണ്. അവരുടെ പുഞ്ചിരിയാണ് ഏറെ സമാധാനമെന്നും ഡോ. ഹാരിസ് പറഞ്ഞു. ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല. പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെയാണ്. സസ്പെന്‍ഷനോ മറ്റു നടപടികളോ പ്രതീക്ഷിക്കുന്നതിനാല്‍, വകുപ്പ് മേധാവി എന്ന നിലയില്‍ ചുമതലകളും രേഖകളും ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സമിതിക്ക് മുമ്പില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ട്. മെഡിക്കൽ കോളജിലെ സഹപ്രവര്‍ത്തകരും അന്വേഷണ…
Read Moreഅച്ഛൻ മകളെ കൊന്നത് രാത്രി സഞ്ചാരത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ; മകളോട് ക്രൂരത കാട്ടിയത് അമ്മയുടെ മുന്നിൽവെച്ച്; സാധാരണ മരണമാക്കാനുള്ള വീട്ടുകാരുടെ തന്ത്രം പൊളിച്ചടുക്കി പോലീസ്
ആലപ്പുഴ: ഓമനപ്പുഴയിൽ യുവതിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോസ്മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍. ജോസ്മോന്റെ ഭാര്യയുടെയും മാതാപിതാക്കളുടെയും കൺമുന്നിൽവച്ചായിരുന്നു കൊലപാതകം. തർക്കത്തിനിടെ ജോസ്മോൻ ജാസ്മിന്റെ കഴുത്ത് ഞെരിച്ചു. ഇതോടെ അബോധാവസ്ഥയിലായ ജാസ്മിനെ മുറിയില്‍ കയറ്റി കതകടച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തി. പിന്നീട് ജോസ്മോന് മകള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും മകള്‍ അനങ്ങുന്നില്ലെന്നും ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ വന്ന് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ ഇവർ പോലീസിൽ വിവരം അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഭർത്താവുമായി പിണങ്ങി ജാസ്മിൻ ഏറെ നാളുകളായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു.…
Read More