ഗാന്ധിനഗര്‍: കഴിഞ്ഞ വ്യാഴാഴ്ച രാവിലെവരെ തന്റെ ചികിത്സയ്ക്കു താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്ന അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് നവമി ഇന്നലെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്കു പ്രവേശിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകള്‍ നവമിയാണ് ഇന്നലെ ഭക്ഷണം വിളമ്പിത്തരാനും താങ്ങിപ്പിടിക്കാനും അമ്മ ഇല്ലാതെ ആശുപത്രിയിലെത്തിയത്. ഇന്നലെ രാവിലെ 8.30നാണു നവമി വീണ്ടും മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയത്. മെഡിക്കല്‍ കോളജില്‍ ന്യൂറോസര്ജന് അടങ്ങുന്ന വിദഗ്ധസംഘമാണ് നവമിയെ ചികിത്സിക്കുന്നത്. അമ്മ ബിന്ദുവിന്റെ സഹോദരിയുടെ മകള്‍ ദിവ്യയും ഭര്‍ത്താവ് ഗിരീഷുമാണ് നവമിക്കൊപ്പം എത്തിയിരിക്കുന്നത്. കഴുത്തിന് പുറകിലും നട്ടെല്ലിന്റെ ഭാഗത്തും വേദന അനുഭവപ്പെട്ടാണ് നവമി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. തുടര്‍ന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ അഡ്മിറ്റാകാനും മൂന്നാഴ്ചത്തേക്ക് മരുന്ന് നല്‍കാമെന്നും ഇതുകൊണ്ട് മാറിയില്ലെങ്കില്‍ ഓപ്പറേഷന് നടത്താമെന്നും അറിയിച്ചിരുന്നു.…
Read MoreDay: July 8, 2025
പീഡനക്കേസിൽ സാക്ഷിയായ ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി; കൊടുംക്രൂരത കാട്ടിയത് അയൽവാസികളായ യുവാക്കൾ; നാൽവർ സംഘം ഒളിവിൽ
ലക്നോ: ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബല്ലിയ ജില്ലയിലാണ് സംഭവം. 12കാരിയായ പെണ്‍കുട്ടിയെ വീട്ടിനുളളില്‍വെച്ച് പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു. ബന്ധുവായ മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു കൊല്ലപ്പെട്ട കുട്ടി. ആ കേസില്‍ മൊഴി നല്‍കാനിരിക്കെയാണ് കൊലപാതകം. എഫ്ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന നാല് പ്രതികളും പെണ്‍കുട്ടിയുടെ അയല്‍വാസികളാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച്ചയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചത്. വീട്ടുകാര്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാലുപേര്‍ ചേര്‍ന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കെട്ടിത്തൂക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. പ്രതികളില്‍ ഒരാള്‍ നേരത്തെയും ബലാത്സംഗക്കേസില്‍ പ്രതിയാണ്. ആ കേസില്‍ തനിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന്…
Read Moreഎന്നുമാറുമീ വിവേചനം… തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനും ദളിത് എംഎൽഎയുമായ സെല്വപെരുന്തഗൈയ്ക്ക് ക്ഷേത്രത്തിൽ വിലക്ക്; ബിജെപി നേതാവിനെ സ്വീകരിച്ച് ക്ഷേത്രം ഭാരവാഹികൾ
ചെന്നൈ: തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷനും ശ്രീപെരുമ്പത്തൂര്‍ എംഎല്‍എയുമായ കെ. സെല്‍വപെരുന്തഗൈയെ ക്ഷേത്രചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞതായി പരാതി. അതേ സമയം ബിജെപി നേതാവായ തമിഴിസൈ സൗന്ദര്‍രാജനെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചെന്നും ആരോപണമുണ്ട്. കാഞ്ചീപുരം വല്ലക്കോട്ടെ മുരുകന് ക്ഷേത്രത്തിലെ കുംഭാഭിഷേക ചടങ്ങിൽ പങ്കെടുക്കാന്‍ അനുവദിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട എംഎല്‍എയെ തടഞ്ഞത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. 17 വര്‍ഷത്തിന് ശേഷം നടന്ന ചടങ്ങില്‍ കുടം ഒഴുക്കാനെത്തിയപ്പോഴായിരുന്നു എംഎല്‍എയെ തടഞ്ഞത്. എന്നാല്‍ ഇതേ സമയം ബിജെപി നേതാവിനെ കുടം ഒഴുക്കാന്‍ അധികൃതർ സമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ തനിക്കും അനുവാദം നല്‍കുകയായിരുന്നുവെന്നും എംഎല്‍എ വെളിപ്പെടുത്തി. എന്നാല്‍ പിന്നെയും തന്നെ ക്ഷേത്ര അധികൃതര്‍ വിലക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വെളിപ്പെടുത്തി. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള പ്രശ്നമാണിതെന്നും ഒരു രാത്രി കൊണ്ട് പരിഹരിക്കാന്‍ പോകുന്നില്ലായെന്നും സെല്‍വപെരുന്തഗൈ പ്രതികരിച്ചു. ചടങ്ങ് നന്നായി നടന്നെങ്കിലും…
Read Moreഅമേരിക്കയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാറിൽ ട്രക്ക് ഇടിച്ച് ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഡാളസിൽ വച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി ഇവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാറിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. സംസ്കാര ചടങ്ങുകൾക്കായി മൃതദേഹങ്ങൾ ഹൈദരാബാദിലേക്ക് കൊണ്ടുവരും.
Read Moreകാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; വഴിയിൽ തടഞ്ഞ്നിർത്തി യുവതിയുടെ കഴുത്തറുത്തു; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല
ലക്നോ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവ് കാമുകിയെ കഴുത്തറത്ത് കൊന്നു. ഉത്തർപ്രദേശിലെ ഹരിദ്വാറിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സിദ്കുൽ ടൗണിൽ വച്ച് പ്രദീപ് പാൽ (28) എന്നയാളാണ് ഹൻസിക യാദവിനെ (22) കൊലപ്പെടുത്തിയത്. നാലുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കൂടാതെ കഴിഞ്ഞ കുറേ നാളുകളായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ളവരാണ്. ഹരിദ്വാറിലാണ് ഇവർ ജോലി ചെയ്തിരുന്നത്. സിദ്കുലിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഹൻസിക ജോലിക്കായി പുറത്ത് പോയപ്പോൾ പ്രദീപ് പാൽ കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദീപ് സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒളിവിൽ പോയ പ്രദീപിനെ അറസ്റ്റ് ചെയ്യാൻ പോലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Read More