അമ്പലപ്പുഴ: അമിത വേഗത്തിൽ യാത്ര ചെയ്ത് നിരവധി വാഹനങ്ങളിൽ തട്ടിയ ഇന്നോവ കാറിൽ സഞ്ചരിച്ച യുവാക്കളുടെ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കെഎൽ 01 സി എച്ച്-7629 എന്ന രജിസ്റ്റർ നമ്പരിലുള്ള ഇന്നോവ കാറാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ആലിൻകടവ് പുന്നമൂട്ടിൽ അഖിൽ (26), ദിലീപ് ഭവനത്തിൽ സഞ്ജയ് (25), പ്രവീൺ നിവാസിൽ പ്രവീൺ (25), ഓച്ചിറ ചങ്ങംകുളങ്ങര ഗൗരി ഭവനിൽ ആദർശ് (23), ഷിയാസ് മൻസിലിൽ നിയാസ് (22), കാട്ടിൽ കടവ് തറയിൽ വീട്ടിൽ സൂരജ് (21) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സുഹൃത്തുകളായ ഇവർ സഞ്ജയിയെ വിദേശത്തേക്ക് യാത്രയാക്കാൻ കൊച്ചിയിലേക്ക് പോകുകയായിരുന്നു. വലിയഴീക്കൽ പാലം കടന്ന് തീരദേശ റോഡുവഴി എത്തിയ ഇവർ സഞ്ചരിച്ച വാഹനം എതിരേ വന്ന മാരുതിക്കാറിൽ തട്ടി മാരുതിയുടെ ഒരു…
Read MoreDay: July 10, 2025
ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തു നിക്ഷേപത്തട്ടിപ്പ്: മലപ്പുറം സ്വദേശി പിടിയില്‍
പത്തനംതിട്ട: ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ പുലമ്മാന്തോള് ചെമ്മലശേരി പാറക്കടവ് കണക്കാഞ്ചേരി ഹൗസില്‍ കെ. മുഹമ്മദ് ഫവാസിനെയാണ് (24) പത്തനംതിട്ട സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. കെ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കബളിപ്പിക്കപ്പെട്ട മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിയായ 27 കാരന്റെ പരാതിയെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തിരിച്ചറിഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു. 2023 ഒക്ടോബര്‍ 26നു രാവിലെ പരാതിക്കാരനുമായി മുഹമ്മദ് ഫവാസ് വാട്സാപ്പ് നമ്പരില്‍ ബന്ധപ്പെട്ടു. ജോലി വാഗ്ദാനം നല്‍കിയും ടെലിഗ്രാം ഐഡി വഴിയും മറ്റും പ്രലോഭിപ്പിച്ചും കൂടുതല്‍ ലാഭം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലിക്കു പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്ന്, ഒക്ടോബര്‍ 26, 27, 30 തീയതികളില്‍ യുവാവിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിൽ നിന്നും യുപിഐ…
Read Moreപാട്ടുവഴിയിലെ യാത്രകൾ തീരുമ്പോൾ ! ഓർമച്ചെപ്പിലെ കുന്നിക്കുരു പോലെ ഇനി എടുത്തു വയ്ക്കാം
ഫേഷൻ ഫാബ്രിക്സിന്റെ മുന്നിൽ തൃശൂർക്കുള്ള ബസ് കാത്ത് അയാൾ നിൽക്കുമ്പോൾ തിരുവാതിര ഞാറ്റുവേലയിലെ മഴ തോർന്ന് വെയിൽ തെളിഞ്ഞു തുടങ്ങിയിരുന്നു… അപ്പോൾ സമയം ഒമ്പതേമുക്കാലിനോട് അടുത്തിരുന്നു… ആ നേരത്ത് തൃശൂർക്കുള്ള ബസുകളിൽ പൊതുവേ നല്ല തിരക്കാണ്.. ബസ് വന്നയുടൻ ചാടി കയറാൻ പാകത്തിന് നാലഞ്ചാളുകൾ അവിടെ അക്ഷമരായി കാത്ത് നിന്നിരുന്നു…. ഒരു ബസ് വന്ന് നിന്നു. തിരക്കധികം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല സീറ്റ് ഒഴിവും ഉണ്ടായിരുന്നു… പക്ഷേ അയാൾ അതിൽ കയറിയില്ല… സീറ്റ് ണ്ട് ചേട്ടാ… വായോ…ന്ന് ചവിട്ടുപടിയിൽ നിന്ന് കണ്ടക്ടർ അയാളെ വിളിക്കുന്നുമുണ്ട്.. അയാൾ ആരെയോ പ്രതീക്ഷിച്ച് നിൽക്കുന്ന ഭാവത്തിൽ ദൂരേക്ക് ദൃഷ്ടി പതിപ്പിച്ച് നിന്നു…അടുത്ത ബസും വന്നു പോയി… അയാൾ കയറിയില്ല… രണ്ടു ബസിലും അയാൾ കയറാതിരുന്നത് രണ്ടിലും പാട്ട് വെച്ചിട്ടുണ്ടായിരുന്നില്ല എന്നുള്ളതു കൊണ്ടായിരുന്നു… ബസിൽ പാട്ടുകേട്ട് പോകുന്നതാണ് അയാൾക്കിഷ്ടം… യാത്രയിൽ സർവതും മറന്ന്…
Read Moreപണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരന് മർദനം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
ഇടുക്കി: പീരുമേട്ടില്‍ ദേശീയ പണിമുടക്ക് ദിവസം ജോലിക്കെത്തിയ തപാല്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര് തിലകന്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്.ദിനേശന് എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് കേസ്. പീരുമേട് പോസ്റ്റ് ഓഫീസിലെ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്. പോസ്റ്റോഫീസ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കുമ്പോഴാണ് സമരാനുകൂലികള്‍ വന്ന് പോസ്റ്റോഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. പോസ്റ്റോഫീസ് അടച്ച് മടങ്ങിപോകാനിരുന്നപ്പോള്‍ മര്‍ദിച്ചുവെന്നാണ് ഗിന്നസ് മാടസ്വാമിയുടെ പരാതി.
Read Moreഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങൾ നൽകാൻ മസ്കിന് അനുമതി
ന്യൂഡൽഹി: ഇലോൺ മസ്കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി രാജ്യത്തെ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓഥറൈസേഷൻ സെന്റർ (ഇൻ-സ്പേസ്). സ്റ്റാർലിങ്ക് ജെൻ 1 ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് ഉപഗ്രഹ ആവശവിനിമയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കന്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിലെ അവസാനത്തെ പ്രധാന കടന്പയായിരുന്നു ബഹിരാകാശ ഏജൻസിയിൽനിന്നുള്ള അംഗീകാരം. അനുമതി ലഭിച്ച തീയതി മുതൽ അഞ്ചു വർഷത്തേക്കോ അല്ലെങ്കിൽ ജെൻ 1 ഉപഗ്രഹ ശൃംഖലയുടെ പ്രവർത്തന കാലാവധി അവസാനിക്കുന്നതു വരെയോ (ഏതാണോ ആദ്യം അവസാനിക്കുന്നത്) ആയിരിക്കും അനുമതിയുടെ കാലാവധി. മസ്കിന്റെ സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് ദാതാവായ സ്റ്റാർലിങ്ക്, 2022 മുതൽ ഇന്ത്യയിൽ വാണിജ്യ ലൈസൻസുകൾ തേടുകയാണ്. കഴിഞ്ഞ മാസം ടെലികമ്യൂണിക്കേഷൻ വകുപ്പിൽനിന്ന് ഒരു പ്രധാന പെർമിറ്റ് നേടിയെങ്കിലും, ബഹിരാകാശ വകുപ്പിൽ…
Read Moreആക്സിയം 4; ശുഭാംശുവിന്റെയും സംഘത്തിന്റെയും മടക്കയാത്ര മാറ്റി
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ശുഭാംശു ശുക്ലയുടെയും സംഘത്തിന്റെയും മടക്കയാത്ര മാറ്റി. ആക്സിയം 4 ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിലേക്കു മടങ്ങുക ജൂലൈ 14നു ശേഷം. ദൗത്യസംഘം മടങ്ങാനിരുന്നത് ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയാണ് മടക്കയാത്ര മാറ്റിയ വിവരം അറിയിച്ചത്. മടക്കയാത്രയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശുഭാംശുവിനും സംഘത്തിനും മൂന്നാഴ്ച ചെലവിടാനായേക്കും. പതിനാലു ദിവസത്തേക്കാണ് ദൗത്യം പദ്ധതിയിട്ടിരുന്നത്. നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, ഐഎസ്ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്സിയം 4 ദൗത്യം. ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്. 2022 ലാണ് ആക്സിയം സ്പേസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളെ എത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്സിയം സ്പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു…
Read Moreടെക്സസ് പ്രളയം; മരണം 119 ആയി; 150 പേരെ കാണാതായി
ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 119 ആയി. 150ലേറെപ്പേരെ കാണാതായെന്നു പ്രദേശികഭരണകൂടം അറിയിച്ചു. കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ക്യാംപ് മിസ്റ്റിക് വേനൽക്കാല ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്. അതേസമയം പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും. നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിട്ടുണ്ട്. കനത്ത മഴയിൽ ഗ്വാദലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 59 മുതിർന്നവരും 36 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ 32 പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ക്യാംപിന്റെ സഹ ഉടമയും ഡയറക്ടറുമായ റിച്ചാർഡ് ഈസ്റ്റ് ലാൻഡ് (70) കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്ന് യുഎസ് മാധ്യമങ്ങൾ…
Read Moreപേവിഷം അതിമാരകം;നേരിയ പോറലുകൾ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാ കുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തി വയ്പ് എടുക്കാം. പേവിഷബാധ തടയാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾ കാറ്റഗറി 1 മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക. കാറ്റഗറി 2 തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ – പ്രതിരോധ കുത്തിവയ്പ് എടുക്കണം കാറ്റഗറി 3 രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി– ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി…
Read Moreഭര്‍ത്താവ് വിഗ്നേഷ് ശിവനെ നയന്‍താര വിമർശിച്ചോ?
തമിഴ് സിനിമയിലെ സൂപ്പർതാരം നയൻതാര ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനെ വിമർശിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റിടുകയും പിന്നീടതു ഡിലീറ്റാക്കുകയും ചെയ് തു എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം തമിഴ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, ഈ പോസ്റ്റുകൾ പൂർണമായും വ്യാജമാണെന്നാണ് ഫാക്ട് ചെക്കുകള്‍ വ്യക്തമാക്കുന്നത്. നയൻതാര തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിഗ്നേഷിനെ വിമർശിക്കുന്ന ഒരു പോസ്റ്റ് പങ്കുവച്ചുവെന്നും അത് ഉടൻ ഡിലീറ്റ് ചെയ്തുവെന്നുമാണു വാർത്ത. എന്നാൽ @CinemaniaIndia എന്ന എക്സ് ഹാൻഡിൽ വ്യക്തമാക്കിയതനുസരിച്ച് ഈ സ്ക്രീൻഷോട്ട് വ്യാജമാണ്. നയൻതാര ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവച്ചിട്ടില്ല. ഈ വ്യാജവാർത്ത ആരാണു പ്രചരിപ്പിച്ചതെന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. നയൻതാരയും വിഗ്നേഷ് ശിവനും നാനും റൗഡി താൻ (2015) എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് പ്രണയത്തിലാകുന്നത്. 2022-ൽ ഇവർ വിവാഹിതരായി, തുടർന്ന് സറോഗസി വഴി ഉയിർ, ഉലക് എന്നീ…
Read Moreഞങ്ങൾ അടുത്ത സുഹൃത്തുക്കൾ; പ്രതികാരം സൂക്ഷിക്കാത്ത ആളാണ് ദിലീപെന്ന് ലാൽജോസ്
ഞാനും ദിലീപും നല്ല സുഹൃത്തുക്കളാണ്. പക്ഷേ, പൂർണമായും വ്യത്യസ്തരായ രണ്ട് ആളുകളാണ്. അതുകൊണ്ടാണു ഞങ്ങൾ അടുത്ത സുഹൃത്തുക്കളായത്. ഞാൻ പെട്ടെന്നു ദേഷ്യപ്പെടുകയും പ്രതികരിക്കുകയും ചെയ്യുന്ന ആളാണ്. എന്നാൽ ദിലീപ് ഒരിക്കലും ദേഷ്യപ്പെടാത്ത ആളാണ്. പ്രതികാരം സൂക്ഷിക്കാത്ത ആളാണ്. ഒരാൾ നമ്മളെ ക്കുറിച്ചു മോശം പറഞ്ഞതായി അറിഞ്ഞാൽ എപ്പോഴും നമ്മുടെ മനസിൽ അയാളോടുള്ള അനിഷ്ടം ഉണ്ടാകും. ദിലീപ് വളരെ പെട്ടെന്നു ക്ഷമിക്കുന്ന ആളാണ്. പുറമെ ഉള്ളവർക്ക് അതറിയില്ല. ഞങ്ങൾക്ക് 30 കൊല്ലമായി അറിയാം. ദിലീപും ഞാനും ആദ്യത്തെ ആറേഴുകൊല്ലം ഒരേ മുറിയിൽ കഴിഞ്ഞ ആളുകളാണ്.ദിലീപുമായി ഇനിയൊരു സിനിമ ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാവില്ല. സിനിമയുടെ കാര്യമാണ്. ചാന്തുപൊട്ട് ചെയ്യുന്ന സമയത്ത് ദിലീപുമായി ശക്തമായ പിണക്കമായിരുന്നു. അങ്ങനെയുണ്ടാകും, ആക്ടറും ഡയറക്ടറും തമ്മിൽ. പലപ്പോഴും ഇത്തരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടാകും. അത്രയും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആക്ടേഴ്സ് പലപ്പോഴും അസ്വസ്ഥരായിരിക്കും. ഡയറക്ടറും അസ്വസ്ഥനായിരിക്കും.…
Read More