വടിവേലു, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന, സൂപ്പർ ഗുഡ് ഫിലിംസിന്റെ 98ാമതു ചിത്രമായ മാരീസൻ ജൂലൈ 25ന് ലോകമാകെയുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന മാരീസൻ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ട്രാവലിംഗ് ത്രില്ലറാണ്. കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂർത്തി.ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി തന്നെ.കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്. ഛായാഗ്രഹണം കലൈസെൽവൻ ശിവാജി.സംഗീതം-യുവൻ ശങ്കർ രാജ,എഡിറ്റിംഗ്-ശ്രീജിത് സാരംഗ്,ആർട്ട്- ഡയറക്ഷൻ മഹേന്ദ്രൻ. ആർ.ബി. ചൗധറിയുടേതാണ് സൂപ്പർ ഗുഡ് ഫിലിംസ്. ഇ4 എക്സ്പെരിമെന്റ്സ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി സഹകരിക്കുന്നു. മാരീസൻ എന്ന ചിത്രത്തിന്റെ ആഗോള തിയറ്റർ റിലീസ് റൈറ്റ്സ് എപി ഇന്റർനാഷണൽ സ്വന്തമാക്കി. മാമന്നൻ എന്ന ചിത്രത്തിൽ നൽകിയ ശക്തമായ പ്രകടനത്തിനുശേഷം വടിവേലുവും ഫഹദ്…
Read MoreDay: July 10, 2025
രക്തം ദാനം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് വര്‍ധിക്കുന്നു; കൂടുതല്‍ തട്ടിപ്പ് നടന്നത് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍
കൊച്ചി: സംസ്ഥാനത്ത് രക്തം ദാനം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വര്‍ധിക്കുന്നു. വിവിധ ജില്ലകളില്‍ നിന്നായി നാല് പരാതികളാണ് രക്തദാനത്തിനുള്ള കേരള പോലീസിന്റെ പദ്ധതിയായ പോല്‍ ബ്ലഡിലേക്ക് രേഖാമൂലം എത്തിയത്. പണം നഷ്ടമായ 20 ല്‍ അധികം പേര് പോലീസിന് വിളിച്ച് വിവരം അറിയിച്ചിട്ടുണ്ടെങ്കിലും രേഖാമൂലം ഇതുവരെ പരാതി നല്‍കിയിട്ടില്ല. കുറഞ്ഞ തുക നഷ്ടമായ പലരും പരാതിയുമായി മുന്നോട്ടു പോകാന്‍ മടിക്കുന്നതും തട്ടിപ്പ് സംഘത്തിന് സഹായകമാകുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത്. രക്തദാനം ചെയ്യാന്‍ ഡോണര്‍മാരെ എത്തിക്കാമെന്ന് വ്യാജവാഗ്ദാനം നല്കി രക്തം ആവശ്യമുള്ളവരില്‍നിന്ന് തുക മുന്‍കൂര്‍ വാങ്ങിയശേഷം കബളിപ്പിക്കുന്നതാണ് തട്ടിപ്പു സംഘങ്ങളുടെ രീതി. രക്തമാവശ്യമുള്ളവര് സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും തട്ടിപ്പുകാര്‍ക്ക് സഹായകമാകുന്നു. ഇത്തരത്തില്‍ 200 രൂപ മുതല്‍ 2,000 രൂപ വരെ തട്ടിപ്പു സംഘങ്ങള്‍ കൈക്കലാക്കിയതായാണ് വിവരം. പ്രതിഫലം…
Read Moreകോഴ ആവശ്യപ്പെട്ടെന്ന പരാതി; ഇഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: കോഴ ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ശേഖർ കുമാർ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പിഎംഎല്‍എ കേസ് ഒതുക്കാന്‍ ഇടനിലക്കാരന് വഴി രണ്ടു കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചാണ് ശേഖര്‍ കുമാർ ഹര്‍ജി നൽകിയത്. കുറഞ്ഞ വിലക്ക് കശുവണ്ടി വാഗ്ദാനം ചെയ്ത് വ്യാപാരികളില്‍നിന്ന് കോടികള്‍ തട്ടിയ കേസില്‍ ഇഡിയുടെ അന്വേഷണം നേരിടുന്നയാളാണ് അനീഷ്. അന്വേഷണവുമായി സഹകരിക്കാതെ മുങ്ങി നടക്കുന്ന അനീഷ് ഇഡിക്കെതിരേ മന:പ്പൂര്‍വം പരാതി നല്കി തടിയൂരാന്‍ ശ്രമിക്കുകയാണെന്നാണ് ഹര്‍ജിയിൽ ശേഖർകുമാർ ഉന്നയിച്ചത്. ഹർജിക്കാരന്റെയും മറ്റ് മൂന്ന് പ്രതികളുടെയും കോള്‍ ഡാറ്റാ വിവരങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നും…
Read Moreകാനഡയിൽ പരിശീലനത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു; തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരിയാണ് അപകടത്തിൽപ്പെട്ടത്
തൃപ്പൂണിത്തുറ: കാനഡയിൽ പരിശീലനത്തിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ട് പേർ മരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ചു ന്യൂറോഡ് കൃഷ്ണ എൻക്ലേവ് 1 എയിലെ ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശി സാവന്ന മേയ് റോയ്സ് (20) എന്നിവരാണ് മരിച്ചത്. കാനഡയിലെ മാനിടോബയിൽ സ്റ്റെൻബാക് സൗത്ത് എയർപോർട്ടിനടുത്ത് പ്രാദേശിക സമയം ചൊവ്വാഴ്ച്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. പരിശീലന പറക്കലിനിടെ സഹപാഠിയായ സാവന്ന മേയ് റോയ്സിന്റെയും ശ്രീഹരിയുടെയും വിമാനങ്ങൾ ആകാശത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. തീപിടിച്ച വിമാനങ്ങൾ എയർ സ്ട്രിപ്പിനു പുറത്ത് പാടത്ത് തകർന്നു വീണു. ഹാർവ്സ് എയർ പൈലറ്റ് ട്രെയ്നിംഗ് സ്കൂൾ വിദ്യാർഥികളായ ഇവരും വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കമേഴ്സ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും…
Read Moreശബരി എക്സ്പ്രസ് ഇനി സൂപ്പർഫാസ്റ്റ്; സംസ്ഥാനത്ത് രണ്ടു സ്പെഷൽ ട്രെയിനുകൾ ഇന്നുമുതൽ എല്ലാ ദിവസവും
കൊല്ലം: സെക്കന്ദരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് (17229/ 12730) ട്രെയിൻ സൂപ്പർ ഫാസ്റ്റായി ഉയർത്തുന്നു. ഇതിന്റെ ഭാഗമായി വണ്ടിയുടെ നമ്പരിൽ മാറ്റംവരുത്തി.മാറ്റം എന്നുമുതലാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന ശബരി സൂപ്പർ ഫാസ്റ്റ് (പുതിയ നമ്പർ -20630) അടുത്ത ദിവസം രാവിലെ 11 ന് സെക്കന്ദരാബാദിൽ എത്തുന്നതാണു പുതിയ സമയക്രമം. സെക്കന്ദരാബാദിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.35ന് പുറപ്പെടുന്ന ശബരി സൂപ്പർ ഫാസ്റ്റ് (20629) അടുത്ത ദിവസം വൈകുന്നേരം 6.20 ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. നിലവിലെ എക്സ്പ്രസ് ട്രെയിന്റെ മുൻകൂർ റിസർവേഷൻ കാലാവധി തീരുന്ന മുറയ്ക്കായിരിക്കും സൂപ്പർ ഫാസ്റ്റിലേക്കുള്ള മാറ്റം പ്രാബല്യത്തിൽ വരിക. തീയതി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ടിക്കറ്റ് നിരക്കുകളിലും വർധനയുണ്ട്. എക്സ്പ്രസ് ട്രെയിനുകളിൽ മിനിമം ടിക്കറ്റ് ചാർജ് 30 രൂപയാണ്. സൂപ്പർ ഫാസ്റ്റാകുമ്പോൾ ഇത് 45 രൂപയായി ഉയരും.…
Read Moreകർഷകസംഘം ജില്ലാ പ്രസിഡന്റിനെ തരംതാഴ്ത്തി; സിപിഎമ്മില്‍ പൊട്ടിത്തെറി; വയനാട് വിഭാഗീയതയിൽ ഇടപെടാൻ സിപിഎം സംസ്ഥാന നേതൃത്വം
കോഴിക്കോട്: സിപിഎം വയനാട് ഘടകത്തിലെ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നു. പാർട്ടിയിൽ കടുത്ത പൊട്ടിത്തെറികൾ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ആദ്യമായി സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെടുന്നത്. ഈ മാസം 15-ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, എം.വി. ജയരാജൻ എന്നിവർ വയനാട്ടിലെത്തി വിഭാഗീയ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. മറ്റ് സംഘടനാ വിഷയങ്ങളോടൊപ്പം വയനാട് സിപിഎമ്മിലെ പ്രശ്നങ്ങളും നേതാക്കൾ പരിഗണിക്കും. വയനാട്ടിലെ മുതിർന്ന നേതാവ് എ.വി. ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെയാണ് സിപിഎമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറിയുണ്ടായത്. കർഷക സംഘം ജില്ലാ പ്രസിഡന്റും പുൽപ്പള്ളി സിപിഎം. ഏരിയാ കമ്മിറ്റി അംഗവുമായ എ.വി. ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരംതാഴ്ത്തിയത്. പുൽപ്പള്ളി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ…
Read Moreവരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്; മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഇന്ന് പുലർച്ചെ ആറോടെയാണ് വിജിലൻസ് സംഘം പ്രസിഡന്റിന്റെ മാട്ടൂൽ നോർത്തിലുള്ള വീട്ടിൽ റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പൊതുപ്രവർത്തകനെന്ന നിലയിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നുള്ളതാണ് പ്രസിഡന്റിനെതിരേയുള്ള വിജിലൻസ് കേസ്. പരാതിയിൽ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്പെഷ്യൽ സെൽ വിജിലൻസ് ഡിവൈഎസ്പിമാരായ സുരേഷ്, രമേശ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തുന്നത്. ചില വിലപ്പെട്ടരേഖകൾ കിട്ടിയെന്നാണു പുറത്തുവരുന്ന വിവരം. മുസ്ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി അംഗവും പുതിയങ്ങാടി ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ ചെയർമാനും കൂടിയാണ് സഹീദ്. മാടായി ഗ്രാമപഞ്ചായത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിലെ വാടകയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടിലും പുതിയങ്ങാടി ഹൈസ്കൂൾ ചെയർമാൻ എന്ന നിലയിൽ നടക്കുന്ന പല ഇടപാടുകളിലും നിയമനങ്ങളിലും അഴിമതി…
Read Moreപശുക്കടത്തിന്റെ പേരിൽ യുവാക്കളെ കൊന്ന കേസിലെ പ്രതി ജീവനൊടുക്കി; ബജ്റംഗ്ദള്‍ നേതാവിനെതിരേ വീഡിയോ പുറത്തുവിട്ടു
ചണ്ഡിഗഡ്: പശുക്കടത്തിന്റെ പേരില്‍ രാജസ്ഥാന് സ്വദേശികളായ യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍. ഹരിയാനയിലെ ബിച്ചോര്‍ ഗ്രാമവാസിയായ ലോകേഷ് സിന്ഗ്ലയാണ് ട്രെയിനു മുന്നില്‍ ആത്മഹത്യ ചെയ്തത്. ബജ്റംഗ്ദള്‍ നേതാവും മറ്റു രണ്ടുപേരുമാണ് ലോകേഷിന്റെ മരണത്തിനു കാരണമെന്നാണ് കുടുബം ആരോപിക്കുന്നത്.2023ൽ ആയിരുന്നു പശുക്കടത്തിന്റെ പേരില്‍ നാസിര്‍, ജുനൈദ് എന്നീ യുവാക്കള്‍ അതിദാരുണമായി കൊല്ലപ്പെടുന്നത്. ലോകേഷ് സിന്ഗ്ല അടക്കം 21 പേര്‍ക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ലോകേഷ് ഒളിവിലായിരുന്നു. ഇതിനിടെയാണ് ഇയാള്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.ബജ്റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ ഭരത് ഭൂഷന്, അനില്‍ കൗശിക്, ഹര്‍കേഷ് യാദവ് എന്നിവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും മനസ് മടുത്ത് ജീവനൊടുക്കുകയാണെന്നും ലോകേഷ് പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഈ മൂന്ന് പേരുടേയും ഭീഷണിയില്‍ തകര്‍ന്നുവെന്നും ഇവര്‍ ദിവസവും ഗുണ്ടകളെ വിടുകയാണെന്നും ലോകേഷ്…
Read Moreഹേമചന്ദ്രന് കൊലപാതകം; ശാസ്ത്രീയ തെളിവും സാക്ഷികളും ഇല്ല; മുഖ്യപ്രതിയുടെ മൊഴിയില്‍ വട്ടംകറങ്ങി പോലീസ്
കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന് കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയുടെ മൊഴിയില്‍ “വട്ടംചുറ്റി’ പോലീസ്. ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്നും ആത്മഹത്യയാണെന്നും മുഖ്യ പ്രതി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. മതിയായ ശാസ്ത്രീയ തെളിവില്ലാത്തതിനാലും സാക്ഷികള്‍ ഇല്ലാത്തതും കേസില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അന്വേഷണസംഘം. ഹേമചന്ദ്രന് ആത്മഹത്യ ചെയ്തപ്പോള്‍ മറ്റ് വഴികളില്ലാതെ മൃതദേഹം കൊണ്ടുപോയി കുഴിച്ചിട്ടെന്നാണ് മുഖ്യപ്രതി ബത്തേരി സ്വദേശി നൗഷാദ് പോലീസിന് നല്കിയ മൊഴി. വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ നൗഷാദിനെ കഴിഞ്ഞ ദിവസം ബംഗളൂരൂ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അഞ്ച് ദിവസത്തേക്ക് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. ബത്തേരിയില്‍ ഉള്‍പ്പെടെ എത്തിച്ച് ഇന്ന് തെളിവെടുക്കാനാണ് പോലീസ് നീക്കം. നേരത്തെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ബത്തേരി മാടക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, കള്ളുവടി വീട്ടില്‍ ബി.എസ്. അജേഷ് ,…
Read Moreകേരള സര്‍വകലാശാലയില്‍ പോരുകടുപ്പിച്ച് വിസിയും സിന്‍ഡിക്കേറ്റും; അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നതു തടയാന്‍ നിര്‍ദേശം നല്കി വൈസ് ചാന്‍സലര്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പോരുകടുപ്പിച്ച് വിസിയും സിന്‍ഡിക്കേറ്റും. സിന്‍ഡിക്കേറ്റ് തിരിച്ചെടുത്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിന്റെ അവധിഅപേക്ഷ ഇന്നലെ വി.സി. മോഹനന് കുന്നുമ്മേല്‍ തള്ളിയിരുന്നു.സസ്പെന്‍ഷനിലുള്ള ആളിന്റെ അവധി അപേക്ഷ പരിഗണിക്കില്ലെന്നു വിസി നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, തന്നെ സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തുവെന്ന ന്യായം അനില്‍ കുമാര്‍ ഉന്നയിച്ചു. സര്‍വകലാശാലയില്‍ പ്രവേശിക്കരുതെന്ന് വിസി. മോഹനന് കുന്നുമ്മേല്‍ അനില്‍കുമാറിനോടു നിര്‍ദേശിക്കുകയും മിനി കാപ്പനെ പുതിയ രജിസട്രാറായി നിയമിച്ച് ഉത്തരവിറക്കുകയും ചെയ്തു. വിസിയെ തടയാന്‍ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളും ഡിവൈഎഫ്ഐയും സര്വകലാശാലയ്ക്കുപുറത്ത് രാവിലെ തമ്പടിച്ചിന്നെങ്കിലും വിസി എത്തിയപ്പോൾ ആരും തടഞ്ഞില്ല. അതേസമയം അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നതു തടയാന്‍ വൈസ് ചാന്‍സലര്‍ സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശം നല്കി. ഇരുവിഭാഗങ്ങളും നേര്‍ക്കുനേര്‍ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ടുപോകുന്നതു സര്‍വകലാശാലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സര്‍വകലാശാലയ്ക്ക് അകത്തും പുറത്തും കനത്ത സുരക്ഷാസംവിധാനം പോലീസ് ഒരുക്കിയിട്ടുണ്ട്. അതേസമയം…
Read More