അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രത്തിലെ 18 ദിവസം നീണ്ട ദൗത്യത്തിനുശേഷം മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്നു ഭൂമിയെ തൊടും. ഇന്ത്യൻ സമയം, ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ഡ്രാഗൺ പേടകം കാലിഫോർണിയ തീരത്തെത്തും. ഇതിനായുള്ള ക്രമീരണങ്ങളെല്ലാം സജ്ജമാണ്. ബഹിരാകാശനിലയത്തിൽനിന്ന് ഇന്നലെ വൈകുന്നേരം 4.45നാണ് ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്. 22.5 മണിക്കൂറോളം ഭൂമിയെ വലംവച്ചശേഷമാണ് പേടകം ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിച്ചത്. ഉച്ച കഴിഞ്ഞ് മൂന്നോടെ പസഫിക് സമുദ്രത്തില്‍ കലിഫോര്‍ണിയ തീരത്ത് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് യാത്രികരെ സ്പേസ് എക്സിന്റെ പ്രത്യേക കപ്പലിൽ തീരത്ത് എത്തിക്കും. കപ്പലിൽവച്ച് ഡോക്ടർമാർ സംഘത്തെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഫ്ലോറിഡയിലെ നാസ കേന്ദ്രത്തിലേക്കു കൊണ്ടുപോകും. യാത്രികര്‍ ഇവിടെ ഒരാഴ്ച വിദഗ്ധോപദേശ പ്രകാരം വിശ്രമിക്കും. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങള്‍ സംഘം നടത്തി. ഇതിൽ ഏഴെണ്ണം ഇസ്രൊയ്ക്കുവേണ്ടിയാണ്.
Read MoreDay: July 15, 2025
സിഡബ്ല്യുആര്‍ഡിഎം റിപ്പോർട്ട് മറികടന്ന് അനധികൃത ഹൗസ് ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്കാന് നീക്കം; എതിർപ്പുമായി ബോട്ടുടമകൾ
ആലപ്പുഴ: ജില്ലയില്‍ 2014 ജനുവരി മുതല്‍ പുതിയ ഹൗസ് ബോട്ടുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വേമ്പനാട്ടുകായലിന്റെ വാഹകശേഷിയേക്കാള്‍ ഹൗസ്ബോട്ടുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ടെന്നും ഇതു കായല്മലിനീകരണത്തിനു കാരണമാകുന്നു എന്നുമുള്ള സിഡബ്ല്യുആര്‍ഡിഎം പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ, വേമ്പനാട്ടുകായലില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ക്ക് ഹൈക്കോടതി ഉത്തരവ് മറികടന്നു ലൈസന്‍സ് നല്കാന് നീക്കം നടക്കുന്നതായി ആരോപണം. വേമ്പനാട്ടുകായലിന്റെ വാഹനശേഷിയേക്കാള് ഇരട്ടിയിലേറെ ഹൗസ്ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നു ജലവിഭവവിനിയോഗകേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) പറഞ്ഞത് കണക്കിലെടുക്കാതെയാണിത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അനധികൃത ജലയാനങ്ങള്ക്കെതിരേ നടപടിയെടുക്കാന്‍ തുറമുഖ വകുപ്പ് തയാറാകുന്നില്ലെന്നും അംഗീകൃത ഹൗസ് ബോട്ടുടമകള്‍ ആരോപിച്ചു. 350 ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ മാത്രം വാഹകശേഷിയുള്ള വേമ്പനാട്ടുകായലില്‍ അതിന്റെ ഇരട്ടി ഹൗസ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ബോട്ടുകള്‍ പെരുകി ആലപ്പുഴയിലെ രജിസ്ട്രേഷന് നിര്‍ത്തിവച്ചതോടെ ഹൗസ്…
Read Moreമരത്തിലെ കാക്കക്കൂട്ടിൽ സ്വർണവള; കാക്ക കൊത്തിക്കൊണ്ട് പോയി കൂട്ടിൽ സൂക്ഷിച്ചത് മൂന്ന് വർഷം; ദമ്പതികൾക്ക് തിരികെ ലഭിച്ചത് ഒന്നര പവന്റെ സ്വർണ വള
കാക്ക നെയ്യപ്പം കൊണ്ടുപോയ കഥകളേറെ കേട്ടിട്ടുണ്ടാകാം. എന്നാല്‍ കാക്ക സ്വര്‍ണാഭരണം കൊണ്ടുപോയത് നമ്മളാരും കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകില്ല. എന്നാല്‍ അത്തരമൊരു സംഭവത്തിനാണ് തൃക്കലങ്ങോട്ടുകാർ സാക്ഷിയായത്. മലപ്പുറം തൃക്കലങ്ങോട് സ്വദേശി സുരേഷ് -രുഗ്മിണി ദമ്പതികൾക്കാണ് കാക്കയുടെ കുസൃതിയിൽ മൂന്ന് വർഷം മുമ്പ് നഷ്ടമായ വള ഈ പൊന്നും വിലക്കാലത്ത് തിരികെ ലഭിച്ചത്. മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ചെറുപള്ളി സ്വദേശി ചെറുപാലക്കൽ അൻവർ സാദത്തിനാണ് സ്വർണവള ലഭിച്ചത്. തെങ്ങുകയറ്റക്കാരനായ അൻവർ സാദത്ത് മാങ്ങ പറിക്കാനായി മരത്തിൽ കയറിയപ്പോഴാണ് കാക്കക്കൂ ട്ടിൽ നിന്ന് സ്വർണ വള ലഭിച്ചത്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ലഭിച്ച വളയുടെ ഉടമയെ കണ്ടെത്താനായി ഇദ്ദേഹം പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ തൃക്കലങ്ങോട് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. വായനശാല സെക്രട്ടറി ഇ.വി. ബാബുരാജ് വിവരം നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തി. വായനശാലയിലെത്തിയ ഒരു വ്യക്തിയാണ്…
Read Moreവിസയെ മറികടന്ന് യുപിഐ; പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ
കൊല്ലം: ഇടപാടുകളുടെ എണ്ണത്തിൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ രംഗത്തെ ഭീമനായ “വിസ’യെ മറികടന്ന് ഇന്ത്യയുടെ യുപിഐ. പ്രതിദിനം 650 ദശലക്ഷത്തിലധികം ഇടപാടുകൾ പ്രോസസ് ചെയ്താണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപി ഐ) ഔദ്യോഗികമായി വിസയെ കടത്തിവെട്ടിയത്. ഇതോടെ ലോകത്തിലെ മുൻനിര റിയൽ ടൈം പേയ്മെന്റ് സംവിധാനമായി യുപിഐ മാറി. വിസയുടേതായ 639 ദശലക്ഷത്തെ പിന്നിലാക്കിയാണ് യുപിഐ 650.26 ദശലക്ഷം പ്രതിദിന ഇടപാടുകൾ നടത്തി ഈ വിപ്ലവകരമായ നേട്ടം യുപിഐ സ്വന്തമാക്കിയത്. 200 ൽ അധികം രാജ്യങ്ങളിൽ വിസയുടെ സജീവ സാന്നിധ്യമുണ്ട്. എന്നാൽ വെറും ഏഴ് രാജ്യങ്ങളിൽ മാത്രമാണ് യുപിഐ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുള്ളതെന്നും എടുത്തു പറയേണ്ട വസ്തുതയാണ്. 2016ൽ ആരംഭിച്ചതിനുശേഷം ഒമ്പതു വർഷത്തിനിടെ യുപിഐ സ്ഫോടനാത്മകമായ വളർച്ചയാണു കൈവരിച്ചിട്ടുള്ളത്. ഇതുമൂലം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പോലുള്ള പരമ്പരാഗത സാമ്പത്തിക വിനിമയ സംവിധാനങ്ങളുടെ ഉപയോഗത്തിൽ ഗണ്യമായ കുറവും സംഭവിച്ചിട്ടുണ്ട്. നാഷണൽ…
Read Moreവളര്‍ത്തുമൃഗങ്ങളുടെ വന്ധ്യംകരണം; കോട്ടയത്ത് സഞ്ചരിക്കുന്ന ഓപ്പറേഷന് യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി
കോട്ടയം: ജില്ലയിലെ വളര്‍ത്തുമൃഗങ്ങളുടെ വന്ധ്യംകരണത്തിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ഓപ്പറേഷന് യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. റീബില്‍ഡ് കേരള ഇനിഷേറ്റീവിന്റെ ഭാഗമായിട്ടാണ് ജില്ലയില്‍ ആറിടത്തു സേവനം ലഭ്യമാക്കുക. നിലവില്‍ കോടിമത ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വന്ധ്യംകരണത്തിനുള്ള സൗകര്യമുണ്ട്. ഇതിനു പുറമേ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി വെറ്ററിനറി കേന്ദ്രങ്ങളിലും വാഴൂര്‍, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര്‍ എന്നീ മൃഗാശുപത്രികളിലുമാണു മൊബൈല്‍ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കുന്നത്. വളര്‍ത്തുനായ്ക്കള്‍, പൂച്ച എന്നിവയുടെ വന്ധ്യംകരണമാണു പ്രധാനമായും നടത്തുന്നുത്. വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ അതതു കേന്ദ്രങ്ങളില്‍ എത്തി പേരു രജിസ്റ്റര്‍ ചെയ്തു കഴിയുമ്പോള്‍ ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിച്ച് ഉടമസ്ഥരെ അറിയിക്കും. ഈ ദിവസം വളര്‍ത്തുമൃഗങ്ങളുമായി ഉടമസ്ഥര്‍ എത്തണം. മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ ആംബുലന്‍സ്, രണ്ടു ഡോക്ടര്‍മാര്‍, സര്ജന്, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ എന്നിവരാണുള്ളത്. വന്ധ്യംകരണത്തിനു പുറമേ സിസേറിയന്, മുഴകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ ശസ്ത്രക്രിയകളും നടത്തുമെന്നും സര്‍ക്കാര്‍…
Read Moreതിരുവാർപ്പിൽ പാറിപ്പറന്ന് വിത്തുവിതച്ച് ഡ്രോണ്‍; കര്‍ഷകരും ഉദ്യോഗസ്ഥരും കാഴ്ചക്കാരായി
കോട്ടയം: കര്‍ഷകരും ഉദ്യോഗസ്ഥരും കാഴ്ചക്കാരായി നോക്കി നിൽക്കേ ഡ്രോണ്‍ പറന്നുനടന്ന് വിത്ത് വിതച്ചു. തിരുവാര്‍പ്പ് പഞ്ചായത്തിലെ മോര്‍കാട് പാടശേഖരത്തിലാണ് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കൃഷിവിജ്ഞാന്‍ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചു നൂതനരീതിയില്‍ വിത്തു വിതച്ചത്. ഒരേക്കറില്‍ ഏകദേശം 30 കിലോഗ്രാം വിത്ത് മാത്രമാണ് ഉപയോഗിച്ചത്. കര്‍ഷകര്‍ ചെളിയില്‍ ഇറങ്ങി വിത്ത് വിതയ്ക്കുന്ന പരമ്പരാഗത രീതിക്കു പകരമാണ് ഡ്രോണ്‍ ഉപയോഗിച്ച് വിതയ്ക്കുന്നത്. ഇത്തരത്തില്‍ വിതയ്ക്കുന്നതു പുളി ഇളകുന്നത് തടയാനും വിത്ത് ചെളിയില്‍ താഴ്ന്നു പോകാതിരിക്കാനും സഹായകരമാണ്. ഇതുവഴി വിത്തിന്റെ ഉപയോഗം കുറയ്ക്കാനും സമയം ലഭിക്കാനും തൊഴിലാളി ക്ഷാമം പരിഹരിക്കാനും ചെലവു കുറയ്ക്കാനും സാധിക്കും. കഴിഞ്ഞ വര്‍ഷത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിവിജ്ഞാന്‍ കേന്ദ്രം ഡ്രോണ്‍ ഉപയോഗിച്ച് വിത്ത് വിതയ്ക്കല്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പാടശേഖരങ്ങളില്‍ നടപ്പിലാക്കിയിരുന്നു.സാധാരണ രീതിയില്‍ വിതച്ച പാടങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ ഡ്രോണിലൂടെ വിതച്ച പാടശേഖരത്തില്‍ ചിനപ്പുകളുടെ എണ്ണം…
Read Moreഅധ്യാപകന്റെ ലൈംഗികാതിക്രമം; സ്വയം തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു
ഭുവനേശ്വർ: ഒഡീഷയില്‍ അധ്യാപകന്റെ പീഡനത്തെത്തുടര്‍ന്നു സ്വയം തീകൊളുത്തിയ വിദ്യാര്‍ഥിനി മരിച്ചു. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.45ഓടെയാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുർമു വിദ്യാര്‍ഥിനിയെ സന്ദര്‍ശിച്ചിരുന്നു. എയിംസിൽ കോൺവെക്കേഷനിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു രാഷ്ട്രപതി എത്തിയത്. അതേസമയം, വിദ്യാർഥിനിയുടെ മരണത്തോടെ വിദ്യാർഥികൾക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. അധ്യാപകന് തുടര്‍ച്ചയായി ലൈംഗികാതിക്രമം നടത്തിയിട്ടും കോളജ് പരാതി അവഗണിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം 22കാരി സ്വയം തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിനി അതീവഗുരുതരനിലയില്‍ ചികിത്സയിലായിരുന്നു. അധ്യാപകനെതിരായ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെയാണു ദാരുണസംഭവം. വിദ്യാര്‍ഥിനിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹപാഠി 70 ശതമാനം പൊള്ളലേറ്റ് ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെത്തുടര്‍ന്ന് ആരോപണ വിധേയനായ അസിസ്റ്റന്റ് പ്രഫസര്‍ സമീര്‍ കുമാര്‍ സാഹുവിനെ അറസ്റ്റ് ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ദിലീപ് സാഹുവിനെ സസ്പെന്‍ഡ് ചെയ്തു. ബാലാസോറിലെ ഫക്കീര്‍ മോഹന്‍ കോളജിലെ ബിഎഡ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.…
Read Moreട്രെയിനില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം: പുലർച്ചെ ഒന്നരയ്ക്ക് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു അതിക്രമം
കോട്ടയം: ട്രെയിനില്‍ യുവതിയോടു ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചേറ്റുപുഴ വട്ടപ്പള്ളിയില്‍ വി.ജി. ഷനോജിനെയാണ് (45) കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് ടിടിഇ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ട്രെയിന്‍ യാത്രക്കാരിയായ മറ്റൊരു പെണ്‍കുട്ടിയോടും പ്രതി ലൈംഗികാതിക്രമം നടത്തിയതായി കണ്ടെത്തി. ഇയാള്‍ക്കെതിരേ അയ്യന്തോള്‍, തൃശൂര്‍ ട്രാഫിക്, തൃശൂര്‍ വെസ്റ്റ്, തൃശൂര്‍ ആര്‍പിഎഫ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ഇരിട്ടി സ്റ്റേഷനുകളിലും കേസുണ്ട്.
Read Moreചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കുട്ടി മരിച്ച സംഭവം;അപകടകാരണം അശ്രദ്ധമായ ഡ്രൈവിംഗെന്ന് എംവിഡി
ഈരാറ്റുപേട്ട: വാഗമണ്ണിലെ ചാർജിംഗ് സ്റ്റേഷനിലെ അപകടത്തിൽ കുട്ടിയുടെ മരണത്തിനിടയാക്കിയത് അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് റിപ്പോർട്ട് നൽകി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. എംവിഐബി ആശാകുമാർ, എഎംവിഐ ജോർജ് വർഗീസ് എന്നിവടങ്ങുന്ന സംഘമാണ് അപകടസ്ഥലം പരിശോധിച്ച ശേഷം ആർടിഒയ്ക്ക് റിപ്പോർട്ട് നൽകിയത്. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറായ ജയകൃഷ്ണൻ ആക്സിലറേറ്റർ കൊടുത്തത് കൂടിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കുഞ്ഞിനെയും ഇടിച്ചശേഷം ബ്രേക്കെന്ന് കരുതി ചവിട്ടിയത് ആക്സിലറേറ്ററിലാകാനാണ് സാധ്യതയെന്നും ചാർജിംഗ് സ്റ്റേഷനിലേക്ക് കയറുന്നിടത്തെ മിനുസമുള്ള തറയോടിൽ കാറിന്റെ ടയർ സ്ലിപ്പായപ്പോൾ ആക്സിലറേറ്റർ പിന്നെയും കൊടുത്തിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreവിമാനത്തിലെ ജീവനക്കാരിക്ക് യാത്രക്കാരി നൽകിയ സ്നേഹ സമ്മാനം; വൈറലായി വീഡിയോ
അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കാറുണ്ട്. നടന്നു പോകുന്ന വഴി ഒരു അപരിചിതൻ നമുക്ക് മുന്നിൽ വന്ന് നമ്മുടെ ചിത്രം വരച്ചു തന്നാലോ അല്ലങ്കിൽ നമുക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങി തന്നാലോ ഒക്കെ ആശ്ചര്യവും ഞെട്ടലുമൊക്കെയാണ് ഉണ്ടാകുന്നത്. ഒരു നിമിഷത്തേക്ക് പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥയാണ്. അത്തരമൊരു അവസ്ഥയാണ് കഴിഞ്ഞ ദിവസം വിമാനയാത്രയ്ക്കിടെ അതിലെ ഒരു ജീവനക്കാരിക്ക് ഉണ്ടായത്. ഡിജിറ്റൽ ആർട്ടിസ്റ്റായ ആയുഷി സിംഗ് തന്റെ വിമാന യാത്രയ്ക്കിടെ ഡിജിറ്റൽ ടാബ്ലെറ്റും തന്റെ വിരലുകളും ഉപയോഗിച്ചുകൊണ്ട് വിമാനത്തിലെ ജീവനക്കാരിയായ മുംതയുടെ ചിത്രം വരച്ചു. യാത്രയ്ക്കിടെ പെട്ടന്നുണ്ടായ തോന്നലിന്റെ പുറത്താണ് ആയുഷി ചിത്രം വരച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചിത്രം പൂർത്തിയായപ്പോൾ ആയുഷി മുംതയോട് തന്റെ സീറ്റിനരികിലേക്ക് വരാൻ പറഞ്ഞു. മുംത എത്തി ‘എന്തെങ്കിലും സഹായം വേണോ മാം’ എന്ന് ആയുഷിയോട് ചോദിച്ചു.…
Read More