തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളജ് സ്പോർട്സ് ലീഗിന് (സിഎസ്എൽ) ഈ മാസം 17നു തുടക്കമാകും. കാലിക്കട്ട് സർവകലാശാല കാമ്പസിലാണ് ലീഗ്. കാമ്പസുകളെ ലഹരി വിമുക്തമാക്കാനുള്ള ‘കിക്ക് ഡ്രഗ്സ് ’ കാമ്പയിനിന്റെ ഭാഗമായാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ പ്രഫഷണൽ ലീഗ് മാതൃകയിൽ കോളജുതല കായിക മത്സരങ്ങൾ നടക്കുന്നത്.
Read MoreDay: July 16, 2025
ഒളിമ്പിക്സ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
ലോസ് ആഞ്ചലസ്: 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിന്റെ ഫസ്റ്റ് ലുക്ക് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്സിലേക്കു മൂന്നു വര്‍ഷം അകലമുള്ളപ്പോഴാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കു മെഡല്‍ സാധ്യതയുള്ള ക്രിക്കറ്റ് ഒളിമ്പിക് വേദിയിലെത്തുന്നു എന്നതാണ് ലോസ് ആഞ്ചലസ് ഗെയിംസിന്റെ പ്രത്യേകതകളില്‍ ഒന്ന്. 2028 ജൂലൈ 14നാണ് ഒളിമ്പിക്സ് ഉദ്ഘാടനം. 30നു സമാപനം. ജൂലൈ 12-29 തീയതികളില്‍ പുരുഷ-വനിതാ ക്രിക്കറ്റ് നടക്കും. സ്റ്റാര്‍ അത്ലറ്റ് നീരജ് ചോപ്ര ഇറങ്ങുന്ന പുരുഷ ജാവലിന്ത്രോയാണ് ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷ. ജൂലൈ 15-30 തീയതികളിലാണ് അത്ലറ്റിക്സ്. ഗുസ്തി ജൂലൈ 24 മുതല്‍ 30വരെയും ഹോക്കി 12 മുതല്‍ 29വരെയും ബോക്സിംഗ് 15 മുതല്‍ 30വരെയും നടക്കും. ഭാരോദ്വഹനം (ജൂലൈ 25-29), അമ്പെയ്ത്ത് (ജൂലൈ 21-28), ഷൂട്ടിംഗ് (ജൂലൈ 15-25), ബാഡ്മിന്റണ്‍ (ജൂലൈ 15-24) പോരാട്ടങ്ങളിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.
Read Moreമാരത്തൺ വഴിയിൽ ഇനിയില്ല, തലപ്പാവ് ധരിച്ച ടൊർണാഡോ
ജലന്ധർ: ഭാര്യ ജിയാൻ കൗർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മരണശേഷം, വിഷാദരോഗത്തെ നേരിടാനാണ് ഫൗജ സിംഗ് മാരത്തണ്‍ ഓടാൻ തുടങ്ങിയത്. ആത്മകഥയായ ‘ദ ടർബൻഡ് ടൊർണാഡോ’യിൽ അദ്ദേഹം ഇക്കാര്യം വിവരിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിക്കേണ്ട 89-ാം വയസിൽ മാരത്തൺ വേദിയിലെത്തിയ, ലോകത്തിലെ ഏറ്റവും പ്രായമുള്ള മാരത്തൺ ഓട്ടക്കാരനായ, മാരത്തൺ മുത്തച്ഛൻ എന്നറിയപ്പെട്ട ഫൗജ സിംഗിനു 114-ാം വയസിൽ ദാരുണാന്ത്യം. ജലന്ധർ ജില്ലയിലെ ബിയാസ് ഗ്രാമത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാതവാഹനമിടിച്ചാണ് ഫൗജ കൊല്ലപ്പെട്ടത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. ഫൗജയെ ഇടിച്ചിട്ടശേഷം നിർത്താതെപോയ വാഹനത്തിനായുള്ള അന്വേഷണത്തിലാണെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. ഗെറ്റ് റെഡി സ്റ്റാർട്ട് മാരത്തണ്‍ പരിശീലകനായ ഹർമന്ദർ സിംഗിനെ പരിചയപ്പെട്ടശേഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഓടുക എന്ന ലക്ഷ്യത്തോടെയാണ് ഫൗജ ഓട്ടം തുടങ്ങിയത്. 2001ൽ 89-ാം വയസിൽ ലണ്ടൻ മാരത്തണിൽ ആറ് മണിക്കൂർ 54 മിനിറ്റുകൊണ്ട് 42.2 കിലോമീറ്റർ ദൂരം…
Read Moreവെള്ളത്തിൽ വീണ പുലിക്കുട്ടി നീന്തി കര കയറുന്ന കാഴ്ച; വൈറലായി വീഡിയോ
മൃഗങ്ങളെ ആയാലും പക്ഷികളെ ആയാലും കൂട്ടിലിട്ട് വളർത്തുന്നതിനോട് പലർക്കും യോജിപ്പില്ല. ‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ’എന്ന് കവികൾ പോലും പറഞ്ഞിട്ടുണ്ട്. സ്വർണത്താൽ നിർമിച്ച കൂട് ആണെങ്കിലും സ്വാതന്ത്യം ഇല്ലങ്കിൽ എന്താണ് കാര്യം. കൂട്ടിലടച്ച ജന്തുക്കളെ കൂട് തുറന്ന് പുറത്ത് വിടുന്നതാണ് അവർ ജീവിത്തതിൽ അനുഭവിക്കുന്ന ഏറ്റവും നല്ല നിമിഷം.ഇപ്പോഴിതാ വെള്ളത്തിൽ വീണ പുള്ളിപ്പുലി ജീവിതത്തിലേക്ക് തിരിച്ച് കയറുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തെളിഞ്ഞ ഒരു നദി ഒരു പുള്ളിപ്പുലി നീന്തിക്കടക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അല്പ നേരം നീന്തിയ ശേഷം അവൻ മറുകരയെത്തുന്നു. കാട് കണ്ടപ്പോൾ പിന്നെയൊരു ഓട്ടമാണ് കാട്ടിലേക്ക്. നദിക്കരയിലൂടെ അല്പ നേരം ഓടിയ പുള്ളിപ്പുലി കാട്ടിലേക്ക് പാഞ്ഞ് കയറുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും.
Read Moreവൃക്കകളുടെ ആരോഗ്യം; രോഗം മൂർച്ഛിക്കുന്നതു തടയാം
വൃക്കതകരാര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിലൂടെ രോഗം മൂര്‍ച്ഛിക്കുന്നതു തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. · രക്തസമ്മര്ദംനിയന്ത്രണ വിധേയമാക്കുക. · പ്രോട്ടീനൂറിയ ഉള്ളവരില്‍ രക്തസമ്മര്‍ദം 125/75mmHg ല്‍ താഴെ നിലനിര്‍ത്തുന്നതാണ് ഉചിതം. ചിലപ്പോള്‍ ഇതിനായി രണ്ടോ മൂന്നോ മരുന്നുകള്‍ ആവശ്യമായി വന്നേക്കാം. പ്രമേഹം നിയന്ത്രണവിധേയമാക്കണം · പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുക. · പ്രോട്ടീനൂറിയ കുറയ്ക്കാന്‍ മരുന്നുകളുടെ ആവശ്യം വേണ്ടിവരും. · ആഹാരത്തില്‍ ഉപ്പ്, ചുവന്ന മാംസം എന്നിവ നിയന്ത്രിക്കുക. ഇമ്യൂണോ സപ്രസന്റ് മരുന്നുകള്‍ ചില തരത്തിലുള്ള വൃക്ക രോഗങ്ങള്‍ ഉദാഹരണത്തിന്, ഗ്ലൊമെറുലോ നെഫ്രൈറ്റിസ്(Glomerulo nephritis), സ്എൽഇ(SLE), വാസ്കുലൈറ്റിസ്(Vasculitis) എന്നിവയ്ക്ക് ഇമ്യൂണോ സപ്രസെന്റ് (Immuno Suppressant) മരുന്നുകള്‍ ഫലപ്രദമായിരിക്കും. വൃക്ക തകരാര്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക് വൃക്ക തകരാര്‍ ള്ളവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടത് രോഗം മൂര്‍ച്ഛിക്കുന്നതു തടയാന്‍ അനിവാര്യമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗപ്രതിരോധം നേടാം.…
Read More42 മീറ്റർ ഉയരമുള്ള പാറക്കെട്ടിൽ നിന്ന് ‘ഡെത്ത് ഡൈവ്’: ഗുരുതര പരിക്കുകളോടെ യുവാവ്; വീഡിയോ കാണാം
ലോക റിക്കാഡ് സ്വന്തമാക്കാൻ മനുഷ്യൻ പല കാര്യങ്ങളും ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ ഒരു വെള്ളച്ചാട്ടത്തിൽ നിന്ന് ലോക റിക്കാഡ് ‘ഡെത്ത് ഡൈവ്’ ചെയ്യാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. 21 കാരനായ വാലി ഗ്രഹാം എന്ന യുവാവ് ആണ് ഡെത്ത് ഡൈവ് ചെയ്ത് ഗുരുതരാവസ്ഥയിലായത്. വലിയ കുളത്തിലേക്ക് വാലി ചാടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കൂറ്റൻ കുന്നിൻ മുകളിൽ നിന്ന് 42 മീറ്റർ താഴ്ചയുള്ള കുളത്തിലേക്കാണ് അദ്ദേഹം എടുത്ത് ചാടിയത്. താഴേക്ക് ചാടുന്ന സമയത്ത് വാലി തിരിഞ്ഞ് മറിയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. കുന്നിന്റെ മുകളിൽ നിന്ന് വളരെ കൃത്യമായാണ് അദ്ദേഹം കുളത്തിലേക്ക് വീണത്. എന്നാൽ ചാട്ടത്തിൽ വാലിയുടെ തലയും മുഖവും കുളത്തിന്റെ അടിത്തട്ടിലെ പാറക്കെട്ടിൽ ശക്തമായി ഇടിച്ചു. ഇതോടെ വാലിയുടെ തലയോട്ടിയില്‍ ഗുരുതരമായ പരിക്കേറ്റു. പുറത്തേറ്റ പരിക്കുകളും…
Read Moreമഹാത്മാ ഗാന്ധിയുടെ എണ്ണച്ചായാ ചിത്രം വിറ്റു പോയത് കോടികൾക്ക്; വില കേട്ട് ഞെട്ടിത്തരിച്ച് സൈബറിടം
ലണ്ടനിൽ ബോൺഹാംസ് സംഘടിപ്പിച്ച ലേലത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാത്മാ ഗാന്ധിയുടെ അപൂർവമായ എണ്ണച്ചായ ഛായാചിത്രമാണ് ലേലത്തിൽ വിറ്റഴിച്ചത്. അതിന്റെ വില കേട്ടാൽ ഞെട്ടിപ്പോകും. 1.7 കോടി രൂപയ്ക്ക് ആണ് ചിത്രം ലേലത്തിൽ പോയത്. ബ്രിട്ടീഷ് കലാകാരിയായ ക്ലെയർ ലിംഗ്ടന് ആണ് ഇത് വരച്ചിരിക്കുന്നത്. ഛായാ ചിത്രം വരയ്ക്കുന്നതിനു വേണ്ടി ഈ ചിത്രകാരിയുടെ മുൻപിലാകും ഗാന്ധിജി ആദ്യം ഇരുന്ന് കൊടുത്തതെന്നാണ് കരുതുന്നത്. 1931-ൽ ലണ്ടനിൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കുന്ന സമയത്താണ് ഈ ചിത്രം ബ്രിട്ടീഷ് അമേരിക്കൻ കലാകാരിയായ ക്ലെയർ ലൈറ്റൺ വരയ്ക്കുന്നത്. ദിവസങ്ങളോളം അദ്ദേഹത്തെ സന്ദര്‍ശിച്ചാണ് ക്ലെയർ ലൈറ്റൺ ഈ ചിത്രം വരച്ചത്. ലേലത്തിൽ വച്ചപ്പോൾ 50,000-70,000 പൗണ്ടാണ് ഛായാചിത്രത്തിന് പ്രതീക്ഷിച്ചത്. എന്നാൽ അതിന്റെ മൂന്നിരട്ടിയാണ് ലഭിച്ചത്. 1989-ലാണ് ചിത്രകാരി ക്ലെയർ ലിംഗ്ടന് മരണപ്പെട്ടത്. അതുവരെ ഈ ചിത്രം സൂക്ഷിച്ചത്…
Read Moreലെയോ മാർപാപ്പ കുട്ടിക്കാലം ചെലവഴിച്ച വീട് പ്രാദേശിക ഭരണകൂടം ഏറ്റെടുത്തു
ഷിക്കാഗോ: ലെയോ പതിനാലാമൻ മാർപാപ്പ ജനിച്ചുവളർന്ന ഷിക്കാഗോ നഗരപ്രാന്തത്തിലെ ഡോൾട്ടണിലുള്ള വീട് പ്രാദേശിക ഭരണകൂടം ഏറ്റെടുത്തു. വില്ലേജ് ബോർഡിന്റെ പ്രത്യേക യോഗം ഏകകണ്ഠമായി അംഗീകാരം നൽകിയതിനെത്തുടർന്ന് 3,75,000 ഡോളറിനാണ് (3.22 കോടി രൂപ) വീട് വിലയ്ക്കു വാങ്ങിയത്. വീടും പരിസരവും ചരിത്രസ്മാരകമായി നിലനിർത്താനാണു തീരുമാനം. ഇതിന്റെ പരിപാലനത്തിന് ഉടൻ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുമെന്ന് മേയർ ജാസൻ ഹൗസ് അറിയിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ വ്യാവസായിക കുതിച്ചുചാട്ടത്തെത്തുടർന്നു മുമ്പ് സമ്പന്നമായ ഒരു ഗ്രാമമായിരുന്ന ഡോൾട്ടൺ 1980കൾ മുതൽ സാമ്പത്തികമായി തകർന്നു. സാന്പത്തിക പരാധീനതകൾക്കിടെയാണ് വീട് ഏറ്റെടുക്കാനുള്ള തീരുമാനം. വീട് ഏറ്റെടുക്കാൻ ഷിക്കാഗോ അതിരൂപതയും സഹായിക്കുമെന്നാണ് റിപ്പോർട്ട്. മാർപാപ്പ ജനിച്ചുവളർന്ന ഭവനം നിരവധി ആളുകളെയാണ് ആകർഷിക്കുന്നതെന്നും ഇതു ഗ്രാമത്തിന് പുതിയ ഊർജവും ശ്രദ്ധയും കൊണ്ടുവരുന്നുവെന്നും ഏറെ സാധ്യതകളാണ് മുന്നിലുള്ളതെന്നും പ്രാദേശികഭരണകൂടം ഫേസ്ബുക്കിൽ കുറിച്ചു. വീട് പലപ്പോഴായി മൂന്നു പേർ…
Read Moreഅഹമ്മദാബാദ് ദുരന്തം; നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ
ന്യൂഡൽഹി: ജൂൺ 12ന് സംഭവിച്ച അഹമ്മദാബാദ് വിമാനദുരന്തത്തെത്തുടർന്നു താത്കാലികമായി നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ. ഓഗസ്റ്റ് ഒന്നു മുതൽ അന്താരാഷ്ട്ര സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ബോയിംഗ് 787 വിമാനങ്ങളിൽ മുൻകരുതൽ പരിശോധനകൾ നടത്തുന്നതിന്റെ ഭാഗമായാണ് സർവീസുകൾ നിർത്തിവച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ഭാഗിക സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും ഒക്ടോബർ ഒന്നോടെ പൂർണമായും സാധാരണനിലയിലെത്തുമെന്നും എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. പ്രധാന മാറ്റങ്ങൾ ഡൽഹി-ലണ്ടൻ (ഹീത്രു) – ഇന്നു മുതൽ ആഴ്ചയിൽ 24 വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു. ഡൽഹി-സൂറിച്ച് – ഓഗസ്റ്റ് ഒന്നു മുതൽ ആഴ്ചയിൽ നാലിൽനിന്ന് അഞ്ച് ആയി വർധിപ്പിച്ചു. ഡൽഹി-ടോക്കിയോ (ഹനേഡ), ഡൽഹി-സിയോൾ (ഇഞ്ചിയോൺ) – ഓഗസ്റ്റ്, സെപ്റ്റംബറിൽ യഥാക്രമം മുഴുവൻ പ്രതിവാര സർവീസുകളും പുനഃസ്ഥാപിക്കും. ഡൽഹി-ആംസ്റ്റർഡാം ഓഗസ്റ്റ് ഒന്നുമുതൽ ആഴ്ചയിൽ ഏഴ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കും. അഹമ്മദാബാദിനും…
Read Moreവിസിയുടെ ഉത്തരവ് വീണ്ടും തള്ളി രജിസ്ട്രാർ; രജിസ്ട്രാര്‍ ഇന്നും സര്‍വകലാശാല ആസ്ഥാനത്തെത്തിയത് ഔദ്യോഗികവാഹനത്തിൽ
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേലിന്റെ ഉത്തരവ് തള്ളി വീണ്ടും രജിസ്ട്രാര്‍. ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നാണു വിസി ഡോ. മോഹനന് കുന്നുമ്മേല്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഔദ്യോഗിക വാഹനത്തിലാണ് ഇന്നും രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയത്.സസ്പെന്‍ഷനിലുള്ള വ്യക്തിയാണ് അനില്കുമാറെന്നാണു വിസി വ്യക്തമാക്കുന്നത്. എന്നാല്‍ തന്റെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് പിന്‍വലിച്ചുവെന്നും തനിക്ക് ചുമതലകള്‍ വഹിക്കാന്‍ അവകാശമുണ്ടെന്നുമാണ് അനില്‍കുമാറിന്റെ നിലപാട്. വിസിയുടെ പല നിര്‍ദേശങ്ങളും ഉത്തരവുകളും സര്‍വകലാശാല ഉദ്യോഗസ്ഥരും പാലിക്കുന്നില്ല. റജിസ്ട്രാറുടെ വാഹനത്തിന്റെ താക്കോല്‍ നിലവിലെ റജിസ്ട്രാറായ മിനി കാപ്പന് കൈമാറണമെന്നാണ് വിസി സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഈ ഉത്തരവും നടപ്പായില്ല.
Read More