റാന്നി: ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ അര ഏക്കറിൽ നിന്ന് പൊന്നുവിളയിച്ച് കർഷക കുടുംബം. അത്തിക്കയം കണ്ണംപള്ളി ശാന്തിനിലയത്തിൽ സുരേഷും ഭാര്യ റോസിലിനുമാണ് കഴിഞ്ഞ മൂന്നു വർഷമായി 215 ഓളം ചുവട് ചെടികളിൽ നിന്ന് വർണാഭമായ പഴങ്ങൾ വിറ്റ് കൈനിറയെ ആദായമെടുക്കുന്നത്. അത്തിക്കയത്തിനു സമീപം വനത്തുംമുറിയിലുള്ള ജെജെ ഗാർഡൻ ഡ്രാഗൺ കൃഷിത്തോട്ടത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സുരേഷ് പരീക്ഷണാർഥം ഈ കൃഷിയിലേക്കു തിരിയുന്നത്. അതിനാൽ തന്നെ പുരയിടത്തിലെ പരമ്പരാഗത കൃഷിയായ റബർ ഉപേക്ഷിച്ചു. പകരം അമ്പതു സെന്റു സ്ഥലത്ത് കോൺക്രീറ്റ് തൂണുകൾ നാട്ടി ഡ്രാഗൺതൈകൾ നട്ടുപിടിപ്പിച്ചു. തികച്ചും ജൈവരീതിയിൽ തൈകൾ പരിപാലിച്ചതിന്റെ ഫലമായി യാതൊരു കലർപ്പുമില്ലാത്ത ഡ്രാഗൺ പഴങ്ങൾ ലഭിച്ചു തുടങ്ങുകയായിരുന്നു. ഇതിനുള്ള തൈകളും കോൺക്രീറ്റ് തൂണുകളും സാങ്കേതിക സഹായവും മറ്റും ജെജെ ഗാർഡനിൽ നിന്നും ലഭിച്ചു. വർഷത്തിൽ ആറുമാസമാണ് വിളവെടുപ്പെങ്കിലും മറ്റു കൃഷികളോടു താരതമ്യം ചെയ്യുമ്പോൾ ഒരു വർഷത്തെ…
Read MoreDay: July 18, 2025
കാലിത്തീറ്റ വില വര്‍ധന: കുട്ടനാട്ടില്‍ ക്ഷീരോത്പാദനം കുറഞ്ഞു; കര്‍ഷകരുടെ സംരക്ഷണത്തിന് അടിയന്തര നടപടി വേണം
എടത്വ: കാലിത്തീറ്റയുടെ വിലവര്‍ധനയും പച്ചപുല്ലിന്റെ ക്ഷാമവും കുട്ടനാട്ടില്‍ ക്ഷീരോത്പാദനവും ഗണ്യമായി കുറഞ്ഞു. കുട്ടനാട്ടിലെ ഓരോ മില്‍മാ സഹകരണ സംഘങ്ങളിലും പ്രതിദിനം ആയിരക്കണക്കിന് പാല് അളന്നിരുന്ന സ്ഥാനത്ത് നാലിലൊന്നു പോലും അളക്കുന്നില്ല. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1300 രൂപ വില നല്‍കണം. പത്തു ലിറ്റര്‍ പാലളക്കുന്ന ഒരു പശുവിന് കുറഞ്ഞത് രണ്ടു ചാക്ക് കാലിത്തീറ്റയെങ്കിലും ഒരാഴ്ചയിലേക്കു വേണം. പാലിന് 58 രൂപ ലിറ്ററിന് സര്‍ക്കാര്‍ പ്രഖ്യാപിത വിലയാണെങ്കിലും റീഡിംഗിന്റെ പേരിലുള്ള കുറവും സഹകരണ സംഘങ്ങളുടെ നിലനില്‍പ്പിനായുള്ള കുറവും കിഴിച്ചാല്‍ കര്‍ഷകര്‍ക്ക് ഉത്പന്നത്തിന് ന്യായമായ വില ലഭിക്കുന്നില്ല. 35 മുതല്‍ 45 രൂപയ്ക്കിടയിലുള്ള വിലയാണ് അധിക കര്‍ഷകര്‍ക്കും ലഭിക്കുന്നത്. കൊയ്ത്തുമെതി യന്ത്രമുപയോഗിച്ച് വിളവെടുക്കുന്നതിനാല്‍ ഒരു സീസണിലേക്ക് ആവശ്യമായ വൈക്കോല്‍ സംഭരിച്ചുവയ്ക്കാനും കഴിയുന്നില്ല. കാലവര്‍ഷം ആരംഭിക്കുന്നതോടെ നിരന്തരമായ വെള്ളപ്പൊക്കം മൂലം പച്ചപുല്ലിന്റെ ലഭ്യതയും കുറഞ്ഞു. വെള്ളപ്പൊക്ക സീസണുകളില്‍ ക്ഷീരമൃഗങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നാണ്…
Read Moreഓർമകൾക്ക് രണ്ട് ആണ്ട്: ജ്വലിക്കുന്ന ഓര്‍മകളിൽ ഉമ്മന്‍ ചാണ്ടി
കോട്ടയം: ഉദാത്തവും മാതൃകാപരവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ തലമുറകളുടെ മനസുകളില്‍ ആരാധ്യനായി നിലകൊണ്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്പാടിന് ഇന്ന് രണ്ട് വര്‍ഷം. ജനനായകന് അന്ത്യനിദ്രയുറങ്ങുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ഇന്നു രാവിലെ മുതല്‍ അനുയായികളുടെയും ആരാധകരുടെയും അണമുറിയാത്ത പ്രവാഹമാണ്. അര നൂറ്റാണ്ട് ഉമ്മന്‍ ചാണ്ടി നേതാവായി നിലകൊണ്ട പുതുപ്പള്ളിയില്‍ രാഷ്ട്രീയ സാമുദായ രംഗത്തെ മുന്നിരയുള്പ്പെടെ പതിനയ്യായിരത്തിലേറെപ്പേരാണ് സംഗമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലേക്ക് എത്തുന്നവരില്‍ ഖദറിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, ഉപകാര സമര്പ്പകനായ ആ മനുഷ്യസ്നേഹിയില്നിന്നും കൈയും മനവും നിറയെ സഹായങ്ങള്‍ ലഭിച്ച അനേകരുണ്ടായിരുന്നു. കിടപ്പാടം വാങ്ങാനും വീടുവയ്ക്കാനും ചികിത്സിക്കാനും പഠിക്കാനും ഉമ്മന്‍ ചാണ്ടി നിമിത്തമായ പാവങ്ങളും പാര്ശ്വവത്കരിക്കപ്പെട്ടവരുമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം സംസ്കരിച്ചതിനുശേഷം ദിവസം നൂറു പേരെങ്കിലും കബറിടത്തില്‍ ആദരവര്‍പ്പിക്കാന്‍ എത്താറുണ്ട്. അവര്‍ക്കൊക്കെ അവിസ്മരണീയമായ പല കടപ്പാടുകളും അയവിറക്കാനുമുണ്ട്. അരനൂറ്റാണ്ട് പുതുപ്പള്ളിയുടെ വിലാസമായിരുന്നു ആറേ…
Read Moreമാമ്പുഴക്കരി-എടത്വ റോഡില്‍ യാത്രക്കാര്‍ക്കു ഭീഷണിയായി മരണക്കുഴികൾ; ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ
എടത്വ: മാമ്പുഴക്കരി-പുതുക്കരി-എടത്വ റോഡില്‍ യാത്രക്കാര്‍ക്കു ഭീഷണിയായി മരണക്കുഴികള്‍. ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. റോഡ് ഉള്‍പ്പെടുന്ന വീയപുരം മുതല്‍ മുളയ്ക്കാംതുരുത്തി വരെ വരുന്ന 21.457 കി.മി. ദൈര്‍ഘ്യമുള്ള റോഡിനായി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 132 കോടി രൂപ വിനിയോഗിച്ച് പുനര്‍നിര്‍മാണം നടത്താനായി തുക അനുവദിച്ചിരുന്നു. കരാര്‍ ഏറ്റെടുത്ത കമ്പനി വര്ഷകാലമായതുകൊണ്ട് നിര്‍മാണം നടത്തുവാന്‍ വൈകുന്നതിനാല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ റോഡിലെ മരണക്കുഴികള്‍ അടയ്ക്കാനുള്ള നടപടി ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ആദ്യ ഘട്ടത്തില്‍ വാലടി മുതല്‍ മുളയ്ക്കാംതുരുത്തി വരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കാനാണ് നിര്‍മാണം ഏറ്റെടുത്ത കെഎസ്ടിപി ശ്രമിക്കുന്നത്. മാമ്പുഴക്കരി-പുതുക്കരി-എടത്വ റോഡില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറല്‍ സെക്രട്ടറിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ പ്രമോദ് ചന്ദ്രന് എക്സിക്യൂട്ടീവ് എൻജിനിയര്‍ക്ക് കത്തു നല്കി.
Read Moreപ്രണയബന്ധത്തിൽനിന്നു പിൻമാറിയ വിരോധം; പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കു മൂന്നുവർഷം തടവ്
ചാരുംമൂട്: പ്രണയബന്ധത്തിൽനിന്നു പിൻമാറിയ വിരോധം മൂലം പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. നൂറനാട് ഇടപ്പോൺ ഐരാണിക്കുടി വിഷ്ണു ഭവനിൽ വിപിനെ (37) യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി ഷുഹൈബ് ശിക്ഷ വിധിച്ചത്. 2011 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരക്കുളം ചാവടി ജംഗ്ഷന് സമീപം ബസ് സ്റ്റോപ്പിൽ ബസ് കയറാൻ അതിരാവിലെനിന്ന പെൺകുട്ടിയെ പ്രതി ഓടിച്ചുവന്ന സാൻട്രോ കാർ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നൂറനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.കെ. ശീധരൻ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ സിവിൽ പോലീസ് ഓഫീസർ അമൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി. വിധു, എൻ.ബി. ഷാരി എന്നിവർ ഹാജരായി.
Read Moreകുറേ ആലോചിച്ച് എടുത്ത തീരുമാനമാണ് ഇത്; മാസങ്ങളുടെ പ്രണയം, അലിൻ ജോസ് പെരേര വിവാഹിതനായി; വൈറലായി ചിത്രങ്ങൾ
സിനിമ റിവ്യുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അലിൻ ജോസ് പെരേര. ഇപ്പോഴിതാ അലിൻ വിവാഹിതനായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ശ്രീലക്ഷ്മിയാണ് വധു. ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽവച്ചാണ് വിവാഹം നടന്നത്. ഇരുവരും വിവാഹ വേഷത്തിൽ പൂമാല അണിഞ്ഞ് നിൽക്കുന്ന ചിത്രവും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രണയം ആരംഭിച്ചതെങ്ങനെയെന്ന് വധു ശ്രീലക്ഷ്മി പറഞ്ഞു. ‘അലിൻ ഒരു ദിവസം എനിക്ക് മെസേജ് അയച്ചിട്ട് ചോദിച്ചു, കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഞാൻ ചോദിച്ചു, ‘എന്താണ്?’ നമുക്ക് ഒരു ചായ ഒക്കെ കുടിച്ചിട്ട് സംസാരിച്ചാലോ എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരൻ ഇടപ്പള്ളിയിൽ വന്നു. ഞാനും പോയിട്ട് സംസാരിച്ചു. പുള്ളി പറഞ്ഞു, എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ്. തനിക്ക് കല്യാണം കഴിക്കാൻ താത്പര്യമുണ്ടോ? എന്ന് ചോദിച്ചു. അപ്പോൾ ഞാനൊന്ന് ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. വീട്ടിൽ ചെന്നു, കുറേ നേരം ഇരുന്ന് ആലോചിച്ചു. എന്നിട്ട് എടുത്ത തീരുമാനമാണ് ഇതെന്ന് ശ്രീലക്ഷ്മി…
Read Moreആരും കാണാതെ ജയിലിൽ പ്രവേശിച്ചു; നാലുമിനിറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഷെറിൻ ജയിൽ മോചിതയായി; മോചനം വേഗത്തിലാക്കിയത് ഒരു രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ
കണ്ണൂര്‍: ചെങ്ങന്നൂര്‍ ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയില്‍മോചിതയായി. ഇന്നലെ വൈകുന്നേരം നാലരയോടെയാണു കണ്ണൂര്‍ വനിതാ ജയിലിൽനിന്നു പുറത്തിറങ്ങിയത്. നിലവിൽ 22 വരെ പരോളിലായിരുന്നു. ഇന്നലെ ഉച്ചയോടെ അതീവരഹസ്യമായി കണ്ണൂരിലെത്തി. ഷെറിനെ കാത്ത് ഇന്നലെ രാവിലെ മുതൽ മാധ്യമങ്ങൾ വനിതാ ജയിലിനു മുന്നിൽ ഉണ്ടായിരുന്നു. ഷെറിന്റെ വരവിനെക്കുറിച്ച് അറിയില്ലെന്നു സൂപ്രണ്ട് പറഞ്ഞതോടെ മാധ്യമങ്ങൾ മടങ്ങിപ്പോകുകയും ചെയ്തു. എന്നാൽ, പിന്നീടുള്ള നീക്കങ്ങൾ ജയിൽ അധികൃതരുടെ ഒത്താശയോടെയായിരുന്നു. വൈകുന്നേരം നാലോടെ ജയിൽ പരിസരത്ത് എത്തി മാധ്യമങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതോടെ ജയിലിനുള്ളിലേക്കു കടക്കുകയും നാലു മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ഷെറിൻ മടങ്ങുകയുമായിരുന്നു. ജീവപര്യന്തം തടവുകാരിയായ ഷെറിന് ഉള്‍പ്പെടെ 11 പേര്‍ക്കു ശിക്ഷായിളവ് നല്കി ജയിലില്‍നിന്നു വിട്ടയയ്ക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരി ച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഷെറിന്റെ വിടുതല്‍…
Read Moreഷേരുവിന്റെ ഗുണ്ടാസംഘം ചികിത്സയിലായിരുന്ന കൊടുംകുറ്റവാളിയെ ആശുപത്രി മുറിയില്‍ കയറി വെടിവച്ച് കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാറ്റ്ന: ബിഹാറിൽ പരോളിനിറങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ക്രിമിനല്‍ കേസിലെ പ്രതിയെ അഞ്ചംഗ സംഘം വെടിവച്ച് കൊന്നു. നിരവധി കൊലക്കേസുകളിലെ പ്രതിയായിരുന്ന ചന്ദന്‍ മിശ്രയാണ് ആശുപത്രി മുറിയില്‍ കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാന്‍ അഞ്ചംഗ സംഘം ആശുപത്രിയിലെത്തുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നെത്തുന്ന അഞ്ചംഗസംഘം മിശ്രയുടെ മുറിക്കുമുന്നില്‍ എത്തുന്നതും തോക്കുകളുയര്‍ത്തി മുറിക്കുള്ളില്‍ കയറുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബക്സര്‍ സ്വദേശിയായ കൊടും ക്രിമിനലാണ് ചന്ദന്‍ മിശ്ര എന്ന് പോലീസ് പറഞ്ഞു. ഭഗല്‍പുര്‍ ജയിലിലായിരുന്ന ഇയാള്‍ പരോളിറങ്ങി പാറ്റ്നയിലെ പരസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എതിരാളികളായ ചന്ദന്‍ ഷേരു സംഘമാണ് മിശ്രയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തലസ്ഥാന നഗരത്തിലെ ആശുപത്രിയില്‍ പട്ടാപ്പകല്‍ നടന്ന കൊലപാതകം ബീഹാറില്‍ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.
Read Moreആന്ദ്രേ റസല്‍ വിരമിക്കുന്നു
കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റാണ് ഇക്കാര്യം അറിയിച്ചത്. 37കാരനായ റസല്‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള വിന്‍ഡീസിന്റെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെട്ടു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ റസലിന്റെ കരിയറിലെ അവസാന രാജ്യാന്തര പോരാട്ടങ്ങളായിരിക്കും. ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാര്‍ക്കിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍. 2011ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെയാണ് റസല്‍ രാജ്യാന്തര വേദിയിലേക്കെത്തിയത്. 2019നുശേഷം ട്വന്റി-20 ക്രിക്കറ്റില്‍ മാത്രമായി ഒതുങ്ങി. വിന്‍ഡീസ് ജഴ്സിയില്‍ 84 മത്സരങ്ങളില്‍നിന്ന് 163.08 സ്ട്രൈക്ക്റേറ്റില്‍ 1078 റണ്‍സ് നേടി. 61 വിക്കറ്റും സ്വന്തമാക്കി. ലോകത്തിന്റെ വിവിധ ഇടങ്ങളിലായുള്ള 12 ട്വന്റി-20 ഫ്രാഞ്ചൈസികള്ക്കുവേണ്ടിയും റസല്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ്. ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് തുടങ്ങിയ വേദികളിലും റസല്‍ സാന്നിധ്യമറിയിച്ചു. 2012,…
Read Moreനമ്പര്‍ 10 യമാൽ
ബാഴ്സലോണ: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ 10-ാം നമ്പര്‍ ജഴ്സി ഇനി ലാമിന് യമാലിനു സ്വന്തം. ഈ മാസം 18 വയസ് തികഞ്ഞ യമാല്‍, 2025-26 സീസണ് മുതല്‍ 10-ാം നമ്പറില്‍ കളത്തില്‍ ഇറങ്ങും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ മുന്‍പന്തിയിലാണ് യമാല്‍. ബാഴ്സലോണ യമാലിന്റെ റിലീസ് ക്ലോസായിവച്ചിരിക്കുന്നത് ഒരു ബില്യണ്‍ യൂറോയാണ്, ഏകദേശം 9969 കോടി രൂപ. ഡിയേഗോ മാറഡോണ, റൊണാള്‍ഡീഞ്ഞോ, ലയണല്‍ മെസി തുടങ്ങിയ ഇതിഹാസങ്ങള്‍ അണിഞ്ഞതാണ് ബാഴ്സലോണയുടെ 10-ാം നമ്പര്‍. 2021ല്‍ ലയണല്‍ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കു ചേക്കേറിയപ്പോള്‍ മുതല്‍ ബാഴ്സയുടെ 10-ാം നമ്പര്‍ അന്‍സു ഫാറ്റിക്കായിരുന്നു. പരിക്കും പ്രശ്നങ്ങളുമായതോടെ ഫാറ്റി കളത്തില്‍ സജീവമല്ലാതാകുകയും ബാഴ്സലോണ വിടുകയും ചെയ്തു. ഫ്രഞ്ച് ക്ലബ്ബായ എഎസ് മൊണാക്കോയിലേക്ക് ഫാറ്റി ചേക്കേറി. ഇതോടെയാണ് 10-ാം നമ്പറിന്റെ പുതിയ അവകാശിയായി യമാല്‍ എത്തുന്നത്. ബാഴ്സലോണയ്ക്കുവേണ്ടി 106…
Read More