തിരുവനന്തപുരം: തലസ്ഥാനത്തെ കനത്ത മഴയിലും അണികള്‍ കണ്ഠമിടറി വിളിച്ചു… കണ്ണേ കരളേ വിഎസ്സേ….ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ…. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആറു പതിറ്റാണ്ടോളം ജീവിച്ച തിരുവനന്തപുരം നഗരത്തിനു വിടചൊല്ലുന്ന ഇന്ന് അദ്ദേഹത്തെ ഒരു നോക്കു കാണുന്നതിനായി പതിനായിരങ്ങളാണ് പുലര്‍ച്ചെ മുതല്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. ഇന്നലെ രാത്രി 12ഓടെയാണ് വിഎസിന്റെ മൃതദേഹം കുന്നുകുഴിക്കു സമീപമുള്ള ബാര്‍ട്ടണ്‍ഹില്ലിലെ വേലിക്കകത്തുവീട്ടില്‍ എത്തിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടെയും അകമ്പടിയോടെയായിരുന്നു എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നു വിഎസിന്റെ മൃതദേഹം വേലിക്കകത്തുവീട്ടില്‍ എത്തിച്ചത്. വീട്ടില്‍ പൊതു ദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നില്ലെങ്കിലും നൂറുകണക്കിനാളുകളാണു വിഎസിനെ അവസാനമായി ഒരുനോക്കുകാണുന്നതിന് എത്തിച്ചേര്‍ന്നത്. ഇന്നു പുലര്‍ച്ചെയും നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു.ഇന്നു രാവിലെ 8.35ന് മുഖ്യമന്ത്രി പിണറായി വിജയന് വേലിക്കകത്ത് വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം അവിടെ നിന്നു മുഖ്യമന്ത്രി ദര്‍ബാര്‍ ഹാളിലെക്കു തിരിച്ചു. പിന്നാലെ രാവിലെ 8.43ന്…
Read MoreDay: July 22, 2025
15 കാരിയെ വീട്ടിലെത്തി പീഡിപ്പിച്ച ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റില്‍; പ്രതിയായ യുവാവ് വീട്ടിലെത്തിയിരുന്നത് വീട്ടുകാരുടെ അറിവോടെ; അച്ഛനേയും അമ്മയേയും രണ്ടും മൂന്നും പ്രതിയാക്കി പോലീസ്
കോഴഞ്ചേരി: പതിനഞ്ചുകാരിയെ മാതാപിതാക്കളുടെ അറിവോടെ വീട്ടിലെത്തി ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി മണ്ണാറചാലില്‍ വീട്ടില്‍ സനോജാണ് (41) പിടിയിലായത്. കഴിഞ്ഞ ജൂണ്‍ 27നാണ് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടില്‍ കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയും, ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് മൊഴി. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും രണ്ടും മൂന്നും പ്രതികളാണ്. ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി ഫേസ്ബുക്ക് വഴി സനോജിനെ പരിചയപ്പെടുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ വാങ്ങിനല്‍കിയ പുതിയ ഫോണിലൂടെ ആയിരുന്നു ഇരുവരും സന്ദേശങ്ങള്‍ അയച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.എന്‍സിസി ക്യാമ്പില്‍ ജോലി ആണെന്നും മറ്റും ഇയാള്‍ ബോധ്യപ്പെടുത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ആര്‍ജിച്ചെടുത്ത ഇയാള്‍ തുടര്‍ന്നാണ് ഇവരുടെ അറിവോടെ വീട്ടിലെത്തിയതും, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പറയുന്നു.…
Read More‘ജീവിതം തന്നെ സമരമാക്കിയ ജനനായകന്’ : വിഎസിന് ആദരമര്‍പ്പിച്ച് സിനിമാലോകം
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാലോകം. “പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍’ എന്നാണ് നടന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ‘ജീവിതം തന്നെ സമരമാക്കിയ ജനനായകന്, പ്രിയപ്പെട്ട സഖാവ് വി.എസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസില്‍ അദ്ദേഹത്തിന് മരണമില്ല’, എന്നാണ് നടന് മോഹന്‍ലാലിന്റെ വാക്കുകള്‍. “വി.എസ്.അച്യുതാനന്ദന്റെ കാല്പാദത്തില് ഒരു മുറിവിന്റെ മായാത്ത പാടുള്ളതായി ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം…
Read Moreമക്കളേ നിങ്ങൾ സൂക്ഷിച്ചോ… സിബിഎസ്ഇ സ്കൂളുകളിൽ ഇനി കാമറ നിർബന്ധം
കൊല്ലം: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ (സിബിഎസ്ഇ) അധീനതയിലുള്ള എല്ലാ സ്കൂളുകളിലും ഇനി മുതൽ സിസിടിവി കാമറകൾ നിർബന്ധം. ഇതു സംബന്ധിച്ച അടിയന്തരനിർദേശം എല്ലാ അഫിലിയേറ്റഡ് സ്കൂളുകൾക്കും കഴിഞ്ഞ ദിവസം സിബിഎസ്ഇ നൽകി. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് അപ്പുറം പരോക്ഷമായ ഭീഷണികൾ അടക്കമുള്ളവ തിരിച്ചറിയുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ബോർഡിന്റെ നിർദേശത്തിൽ പറയുന്നു. സിബിഎസ്ഇയുടെ അനുബന്ധ സ്കൂളുകളിൽ എവിടെയൊക്കെയാണ് കാമറകൾ സ്ഥാപിക്കേണ്ടതെന്നും സർക്കുലറിൽ സൂചിപ്പിച്ചിട്ടുണ്ട്. സ്കൂളുകളിലേക്കുള്ള പ്രവേശന കവാടങ്ങൾ, പുറത്തേക്കുള്ള വഴികൾ, ഇടനാഴികൾ, ലോബികൾ, പടികൾ, ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, കാന്റീൻ ഏരിയ, സ്റ്റോർ റൂം , കളിസ്ഥലം എന്നിവിടങ്ങളിൽ നിർബന്ധമായും കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ശുചിമുറികൾ ഒഴികെയുള്ള എല്ലാ പൊതു ഇടങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. കാമറകൾ സ്ഥാപിക്കുമ്പോൾ സ്കൂൾ അധികൃതർ ചില വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള കാമറകൾ ആയിരിക്കണം സ്ഥാപിക്കേണ്ടത്.…
Read Moreബ്രീത്ത് ഈസി… ഊതിക്കുന്നതിനു മുമ്പ് റീഡിംഗ് പൂജ്യത്തിലാണെന്ന് ഉറപ്പുവരുത്തണം; പോലീസിനു നിർദേശവുമായി കോടതി
കൊച്ചി: മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താനായി പോലീസ് ഉപയോഗിക്കുന്ന ബ്രെത്തലൈസര്‍ ഓരോ തവണ ഉപയോഗിക്കുന്നതിനുമുമ്പും റീഡിംഗ് ‘പൂജ്യ’ത്തിലാണെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ശ്വാസത്തിലെ ആല്‍ക്കഹോളിന്റെ അളവ് കണ്ടെത്തുന്ന ഉപകരണം വ്യക്തികളില്‍ ഉപയോഗിക്കുന്നതിനു മുന്നോടിയായി വായുവില്‍ ‘എയര്‍ ബ്ലാങ്ക് ടെസ്റ്റ്’ നടത്തി പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തുടര്‍ന്ന് റീഡിംഗ് പൂജ്യമാക്കിയശേഷം വേണം അടുത്ത പരിശോധന നടത്താന്‍. അല്ലാത്തപക്ഷം മദ്യപിച്ചു വാഹനമോടിച്ചവരില്‍ നടത്തുന്ന പരിശോധന ആധികാരികമാകില്ലെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ വ്യക്തമാക്കി. മദ്യപിച്ചു വാഹനമോടിച്ചതിനു പിടിയിലായ തിരുവനന്തപുരം ബാലരാമപുരം സ്വദേശിക്കെതിരായ കേസ് ഭാഗികമായി റദ്ദാക്കിയാണ് ഉത്തരവ്. 2024 ഡിസംബര്‍ 30ന് മദ്യപിച്ച് അപകടകരമായി ഇരുചക്രവാഹനം ഓടിച്ച കേസില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അഡീ. സിജെഎം കോടതിയുടെ പരിഗണനയിലുള്ള കുറ്റപത്രം റദ്ദാക്കാനാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്. പോലീസ് നടപടിക്രമങ്ങളിലെ പിഴവുകളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഹര്‍ജിക്കാരന്റെ ശ്വാസം ടെസ്റ്റ് ചെയ്തപ്പോള്‍ 100…
Read Moreപിറന്നാൾ ആഘോഷിക്കാൻ സുഹൃത്തുക്കളുമൊത്ത് കള്ളുഷാപ്പിലെത്തി; ലഹരി തലയ്ക്ക് പിടിച്ചപ്പോൾ തമ്മിൽ തമ്മിൽ കയ്യാങ്കളി; കള്ളുകുപ്പി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
തൃശൂര്‍: സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചോറ്റുപാറ സ്വദേശി അക്ഷയ്(22) യെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ സുഹൃത്തായ അത്താണി സ്വദേശി ദേവൻ (21) ആണ് പിടിയിലായത്. വടക്കാഞ്ചേരി പോലീസ് ആണ് ദേവനെ അറസ്റ്റ് ചെയ്തത്. കള്ള് കുടിച്ച് ബില്ല് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ദേവൻ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്ഷയും ദേവനും സുഹൃത്തുക്കളും നിരവധി കേസുകളിലെ കൂട്ടുപ്രതികളുമാണ്. അത്താണി കള്ളുഷാപ്പില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ദേവന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന് അക്ഷയേയും സുഹൃത്തുക്കളേയും കള്ളുഷാപ്പില്‍ വിളിച്ചു വരുത്തി. കള്ളുകുടിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് അവിടെ നിന്നും പോകുന്ന സമയം ബില്ല് കൊടുക്കുന്ന കാര്യത്തെ കുറിച്ച് സുഹൃത്തുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ദേവൻ ഷാപ്പിലുണ്ടായിരുന്ന കള്ളുകുപ്പി ഉപയോഗിച്ച് അക്ഷയുടെ തലയ്ക്ക് അടിക്കുകയും…
Read Moreപോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ സംഘാടകൻ: പോളിറ്റ് ബ്യൂറോ
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തിലെ വിവിധ പോരാട്ടങ്ങളിൽ നേതൃത്വം നൽകിയ കഴിവുള്ള സംഘാടകനായിരുന്നു വി.എസെന്ന് പിബി അനുസ്മരിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി നിയമനിർമാണ- ഭരണ നടപടികൾ സ്വീകരിച്ച അദ്ദേഹം കേരള രാഷ്ട്രീയത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തിലൂടെ പാർട്ടിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണു സംഭവിച്ചത്. വിഎസിനോടുള്ള ആദരസൂചകമായി ചുവന്ന പതാക താഴ്ത്തിക്കെട്ടുന്നതായും കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും ചെയ്യുന്നതായി പോളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുപാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച വ്യക്തിയാണു വി.എസ് അച്യുതാന്ദൻ. തന്റെ ദീർഘകാല പൊതുജീവിതത്തിൽ കേരളത്തിന്റെ വികസനത്തിനു സംഭാവന നൽകുകയും സാധാരണക്കാർക്കുവേണ്ടി അദ്ദേഹം ജീവിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിപൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയാണു വി.എസ്. അച്യുതാനന്ദന്.…
Read Moreവി.എസിന് പകരം വി.എസ് മാത്രം; പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെ പോരാടി; ടി.പിയുടെ കൊലപാതകം പോലും വി.എസിനുള്ള താക്കീതായിരുന്നെന്ന് കെ.കെ.രമ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ.കെ.രമ എംഎല്‍എ. വി.എസിനെ വ്യത്യസ്ഥമാക്കുന്നത് അദ്ദേഹം ജനങ്ങൾക്ക് വേണ്ടി സമരം നടത്തി എന്നുള്ളതാണ്. വി.എസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചെന്നും രമ അനുസ്മരിച്ചു. പാർട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാർട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വി.എസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടിൽ ഉറച്ച് നിന്ന ആളാണ് വി.എസ്.അച്യുതാനന്ദനെന്നും കെ.കെ. രമ അനുസ്മരിച്ചു. വി.എസ്.അച്യുതാനന്ദന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. പാർട്ടിക്കകത്തെ നയ വ്യതിയാനങ്ങൾക്കെതിരെ വി.എസ് നടത്തിയ സമരത്തിന്റെ ഭാഗമാണ് ഒഞ്ചിയത്ത് തങ്ങൾ നടത്തിയ സമരം. ഒരുപക്ഷേ ടി.പിയുടെ കൊലപാതകം പോലും വി.എസിനുള്ള താക്കീതായിരുന്നു. പാർട്ടിയിലെ വിമത ശബ്ദം അടിച്ചൊതുക്കാനുള്ള നീക്കമായിരുന്നു അത്. അതിനെതിരെ വി.എസ്.അതിശക്തമായി പ്രതികരിച്ചു. പാർട്ടി കുലം കുത്തി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖരനെ ധീരനായ കമ്യൂണിസ്റ്റ് എന്നാണ് വി.എസ് വിശേഷിപ്പിച്ചതെന്നും രമ…
Read Moreകടം: നല്ലതും ചീത്തയും; കടമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ
കടം എന്ന വാക്ക് പലർക്കും ഭയമോ നിരാശയോ ഉണർത്തുന്ന ഒന്നായിരിക്കാം. പലരും വായ്പയെടുത്ത, പേടിപ്പെടുത്തുന്ന അനുഭവങ്ങൾ കേട്ടിട്ടുണ്ടാകാം. വാസ്തവത്തിൽ ജാഗ്രതയോടെ ഉപയോഗിച്ചാൽ കടം ഒരു സാമ്പത്തിക സാധ്യതയാണെന്ന് കേട്ടാൽ അതിശയിക്കേണ്ട. കടം എല്ലായ്പോഴും മോശമല്ല. ശരിയായി ഉപയോഗിച്ചാൽ പല സമയങ്ങളിലും അത് മുന്നേറ്റത്തിനൊരു മാർഗമാണ്. ഉദാഹരണത്തിന്, ഒരാൾ ബിസിനസ് തുടങ്ങാനായി കടം എടുക്കുന്നു. ഇത് ഭാവിയിൽ വരുമാനം സൃഷ്ടിക്കാൻ സഹായിക്കുന്ന ഗുണപരമായ നല്ല കടമാണ്. അതേസമയം, മറ്റൊരാൾ അവശ്യമില്ലാത്ത ആഡംബര വസ്തുക്കൾക്കായി കടമെടുക്കുന്നു എങ്കിൽ, പലപ്പോഴും അത് തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടാകുന്ന ഗുണപരമല്ലാത്ത മോശം കടമായിത്തീരും. രണ്ടുപേരും കടം എടുത്തിട്ടുണ്ടെങ്കിലും, അവരുടെ ഉദ്ദേശ്യങ്ങളിൽ വലിയ വ്യത്യാസം കാണാം. ഗുണപരമായ കടം?ഉത്തരവാദിത്വത്തോടെയും വളരെ ചിന്തിച്ചും എടുക്കുന്ന കടമാണ് ഗുണപരമായ കടം. ഭാവിയിൽ വരുമാനം ഉണ്ടാക്കുകയോ മൂല്യം വർധിപ്പിക്കുകയോ ചെയ്യുന്ന വായ്പയാണിത്. നല്ല കടം നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും, ലക്ഷ്യങ്ങൾ…
Read Moreദർബാർ ഹാളിലേക്ക് ജനം ഒഴുകിയെത്തുന്നു; അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും പൊതുദർശനം
തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു. കവടിയാറിലെ വീട്ടിൽ നിന്ന് വിലാപയാത്രയാണ് ഭൗതിക ശരീരം ദർബാർ ഹാളിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലേക്ക് നേരത്തേ തന്നെ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് വരെ ഇവിടെ പൊതുദർശനം തുടരും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം. പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്…
Read More