ന്യൂഡൽഹി: ഹോങ്കോംഗ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിന് (എഐ 315) തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടിക്കുകയായിരുന്നു. യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനു കേടുപാടുകൾ സംഭവിച്ചെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.
Read MoreDay: July 23, 2025
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി; സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവ് വീണ്ടും അറസ്റ്റിൽ; പോക്സോ കേസ് ചുമത്തി പോലീസ്
ഭുവനേശ്വർ: ഒഡീഷ ബെർഹാംപുരിൽ പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയെ ശല്യം ചെയ്തതിനു വീണ്ടും അറസ്റ്റിൽ. കെ നുവാഗോൺ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 27കാരനായ പ്രതിയെ ബിഎൻഎസ്, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തത്. പതിനാലുകാരിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreക്ഷേത്രജീവനക്കാരന്റെ കസ്റ്റഡി മരണം; തമിഴ്നാട് സർക്കാർ 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന്
ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗയില്‍ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ യുവാവ് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ വീണ്ടും ഇടപെട്ട് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സര്‍ക്കാര്‍ ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ മരിച്ച അജിത് കുമാറിന്റെ കുടുംബത്തിനു നല്‍കണമെന്നാണ് കോടതിയുടെ മധുര ബെഞ്ചിന്റെ നിര്‍ദേശം. ശിവഗംഗ ജില്ലയിലെ മദപുരം ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്നു 27കാരനായ അജിത്. മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത അജിത്തിനെ പിന്നീടു മരിച്ചനിലയില്‍ കണ്ടെത്തി.ക്ഷേത്രത്തിലെത്തിയ ഒരു വ്യക്തിയുടെ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഇയാളുടെ കാറില്‍നിന്നു സ്വര്‍ണവും പണവും നഷ്ടപ്പെട്ടെന്ന ആരോപണത്തിലാണ് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനിടയില്‍ അജിത് ക്രൂരമായ മര്‍ദനത്തിന് ഇരയായതായാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ ശരീരത്തില്‍ നാല്പതോളം മുറിവുകള്‍ ഉണ്ടെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സെഷന്‍സ് കോടതി ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡി മരണമാണെന്ന്…
Read Moreപാടത്തു വേല, വരമ്പത്ത് കൂലി; കാവലാളായി വിഎസ്
കോട്ടയം: പുഴയും കായലും കടലും അതിരിടുന്ന കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് വി.എസ്. അച്യുതാനന്ദന് സമരമുഖത്തേക്ക് എത്തുന്നത്.വിശപ്പിലും വറുതിയിലും പൊറുതിമുട്ടുന്ന കാലം. കയര്‍ പിരിക്കലും തെങ്ങുചെത്തും മീന്‍പിടിത്തവും കക്കാവാരലും പാടത്തെ കഠിനവേലയുംകൊണ്ടൊന്നും വീടു പോറ്റാനാവാതെ വലയുന്ന ജനങ്ങള്‍. കുടുംബം പോറ്റാനും കുട്ടികളെ വളര്‍ത്താനും ആണാളിനൊപ്പം പെണ്ണാളും കഠിനവേല ചെയ്യുന്ന തൊഴില്‍മേഖല. ഇവരെ സംഘടിപ്പിച്ചും സഹായിച്ചുമാണ് ആലപ്പുഴ പുന്നപ്രയില്‍നിന്ന് അച്യൂതാനന്ദന് എന്ന കമ്യൂണിസ്റ്റിന്റെ പ്രയാണത്തിനു തുടക്കം.പി. കൃഷ്ണപിള്ളയുടെ നിര്‍ദേശത്തുടര്‍ന്ന് കുട്ടനാട്ടിലെ ചെറുകാലി വരമ്പത്ത് കായല്‍ നില തൊഴിലാളികളെ സംഘടിപ്പിച്ചു. പകലന്തിയോളം തൊഴിലാളികളോടൊപ്പം കഴിഞ്ഞ വിഎസിന് അവരുടെ വീടുകളില്‍നിന്നായിരുന്നു ഭക്ഷണം. അന്തിയുറക്കവും തൊഴിലാളികളുടെ വീട്ടില്‍തന്നെ.രാമങ്കരി മുട്ടാറില്‍ കര്‍ഷക തൊഴിലാളികളുടെ വലിയ സമ്മേളനം വിളിച്ചു ചേര്‍ത്താണ് വിഎസ് കുട്ടനാട്ടില്‍ സമരത്തിനു തുടക്കം കുറിച്ചത്. പണിയാള്‍ തൊഴിലാളിയും പുറംതൊഴിലാളിയുമുണ്ടായിരുന്ന അക്കാലത്ത് കൂടുതല്‍ കൂലി ചോദിച്ചായിരുന്നു സമരം. മംഗലംകായല് നികത്തല്‍ സമരത്തിലൂടെ ജന്മി-പ്രഭുക്കള്‍ തൊഴിലാളിസമരത്തെ…
Read Moreവിഎസിനെ അധിക്ഷേപിച്ച് പോസ്റ്റ്; ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകൻ അറസ്റ്റിൽ
മലപ്പുറം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന് യസീന്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തിൽ വിട്ടയച്ചു. ഡിവൈഎഫ്ഐ വണ്ടൂര്‍ മേഖലാ സെക്രട്ടറി പി. രജീഷിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലീസില്‍ നല്കിയ പരാതിയിലാണ് യസീനെ അറസറ്റ് ചെയ്തത്.വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരൂര്‍ സ്വദേശി വി. അനൂപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഎസിന്റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനെതിരേ വ്യാപകവിമർശനവും ഉയർന്നിരുന്നു.ആറ്റിങ്ങൽ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് അനൂപ്.
Read More16 കോച്ചുള്ള മെമു ട്രെയിനുകൾ കേരളത്തിൽസർവീസ് ആരംഭിച്ചു
കൊല്ലം: 16 കോച്ചുകളുള്ള മെമു ട്രെയിനുകൾ ഇന്നു മുതൽ കേരളത്തിൽ സർവീസ് ആരംഭിച്ചു.കൊല്ലം-ആലപ്പുഴ (66312), ആലപ്പുഴ-എറണാകുളം (66314), എറണാകുളം -ഷൊർണൂർ (66320) എന്നീ മെമു ട്രെയിനുകളാണ് ഇന്നു മുതൽ 16 കോച്ചുകളുമായി ഓടി തുടങ്ങിയത്.കൊല്ലം-ആലപ്പുഴ മെമു ഇന്ന് രാവിലെ 3.57 ന് 16 കോച്ചുകളുമായി കൊല്ലത്ത് പുറപ്പെട്ട് ആലപ്പുഴയിൽ എത്തി. ആലപ്പുഴയിൽ നിന്നുള്ള മെമു രാവിലെ 7.27 ന് പുറപ്പെട്ട് എറണാകുളത്ത് എത്തുകയും ചെയ്തു.ഷൊർണൂർ -കണ്ണൂർ (66324), കണ്ണൂർ -ഷൊർണൂർ (66323) എന്നീ സർവീസുകളിൽ നാളെ മുതൽ 16 കോച്ചുകൾ ഉണ്ടാകും. ഷൊർണൂർ-എറണാകുളം (66319), എറണാകുളം-ആലപ്പുഴ (66300), ആലപ്പുഴ-കൊല്ലം (66311) എന്നീ മെമുകൾ 25 മുതലും 16 കോച്ചുകളുമായി സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു. നിലവിൽ കേരളത്തിൽ ഓടുന്ന മെമു ട്രെയിനുകളിൽ എട്ട്, 12 കോച്ചുകൾ വീതമാണ് ഉള്ളത്. ഇതിൽ 12 കോച്ചുകൾ…
Read Moreവലിയചുടുകാട്: സമാനതകളില്ലാത്ത ചരിത്രസ്മാരകം; ചോറ്റുപട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചവരെ കൂട്ടിയിട്ട് ചാമ്പലാക്കിയയിടം
പുന്നപ്ര സമര രക്തസാക്ഷികളുടെയും പി. കൃഷ്ണപിള്ള ഉള്‍പ്പെടെ സമുന്നത കമ്യൂണിസ്റ്റ് നേതാക്കളുടെയും നിരയില്‍ പുന്നപ്ര വലിയ ചുടുകാട്ടില്‍ വി.എസ്. അച്യുതാനന്ദനും അന്ത്യനിദ്ര. ഇത്രയേറെ രക്തസാക്ഷികളെയും നേതാക്കളെയും സംസ്കരിച്ച മറ്റൊരു ചരിത്രസ്മാരകവും സംസ്ഥാനത്തില്ല. കയര്‍, കായല്‍, കടല്‍, പാടം, ചെത്ത്, ബീഡി തൊഴിലാളികള്‍ ആലപ്പുഴ, ചേര്‍ത്തല തീരങ്ങളില്‍ തിങ്ങിപ്പാര്‍ത്തിരുന്ന കാലം. പ്രായപൂര്‍ത്തി വോട്ടവകാശം, ഐക്യകേരളം തുടങ്ങി 27 ആവശ്യങ്ങളുന്നയിച്ചു തൊഴിലാളികള്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെ തിരുവിതാംകൂര്‍ രാജാവിന്റെ പിറന്നാള്‍ ദിനത്തില്‍ പുന്നപ്രയില്‍ തൊഴിലാളികള്‍ സംഘടിച്ചു പ്രകടനം നടത്തിയത് ദിവാന് സര് സി.പി. രാമസ്വാമി അയ്യരെ പ്രകോപിപ്പിച്ചു. 1946 ഒക്ടോബര്‍ 24 മുതല്‍ 27 വരെയായിരുന്നു പുന്നപ്ര-വയലാറിലെ ചരിത്രപ്രസിദ്ധമായ തൊഴിലാളി പ്രക്ഷോഭങ്ങള്‍. സംഘടിത തൊഴിലാളിമുന്നേറ്റത്തിനും പോലീസ് സ്റ്റേഷന് ആക്രമണത്തിനുമൊടുവില് ദിവാന്റെ ചോറ്റുപട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചവരെയും മാരക പരിക്കേറ്റവരെയും വലിയ ചുടുകാട്ടില്‍ കൂട്ടിയിട്ട് ചാമ്പലാക്കി. 190 പേര് വെടിവയ്പില്‍…
Read Moreപുക്കാട്ടുപടിയിൽ എക്സൈസിന്റെ കഞ്ചാവുവേട്ട; പത്തുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ആലുവ: ബൈക്കിലും സ്കൂട്ടറിലും കഞ്ചാവ് വില്പനയ്ക്ക് എത്തിയ രണ്ട് അതിഥി തൊഴിലാളികളെ ആലുവ എക്സൈസ് സംഘം പുക്കാട്ടുപടിയിൽ പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷംസുദ്ദീൻ മൊല്ല (42), ബംഗാൾ സ്വദേശി അനറുൾ ഇസ്ലാം (52) എന്നിവരെയാണ് പിടികൂടിയത്.ചില്ലറ വില്പനയ്ക്ക് എത്തിച്ച കഞ്ചാവും വാടക വീട്ടിൽനിന്ന് 10 കിലോ കഞ്ചാവും കണ്ടെടുത്തു. കഴിഞ്ഞ ദിവസം കിലോക്ക് 2,000 രൂപ നിരക്കിൽ 17 കിലോ കഞ്ചാവ് ബംഗാളിൽനിന്ന് എത്തിച്ചെന്നും കിലോക്ക് 25,000 രൂപ നിരക്കിൽ ഏഴ് കിലോ ഗ്രാം വിറ്റെന്നും പ്രതികൾ സമ്മതിച്ചു. കോളജ് വിദ്യാർഥികളടക്കമുള്ള ആവശ്യക്കാർക്ക് കഞ്ചാവ് പറയുന്ന സ്ഥലത്ത് ബൈക്കിലും സ്കൂട്ടറിലുമായി എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇവരെ പിടികൂടി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മാളയ്ക്കപടിയിലെ വാടകവീട്ടിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ഗൂഗിൾ പേ വഴിയാണ് പണം മേടിക്കുന്നതെന്നും ഫ്ലൈറ്റ് മാർഗ്ഗം നാട്ടിലേക്ക് പോവുകയും മാസത്തിൽ…
Read Moreകേസ് ഒതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കേസ്; ഇഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് ചോദ്യംചെയ്യും; അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചന
കൊച്ചി: കേസൊതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റിലെ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ഇന്നും ചോദ്യം ചെയ്യും. ഇന്നലെ വിജിലന്‍സ് ആസ്ഥാനത്ത് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ ശേഖര്‍ കുമാറിനെ ആറ് മണിക്കൂറിലധികം സമയം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. അതേസമയം ഇയാള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില രേഖകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കിയ ശേഷം ശേഖര്‍ കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. രേഖകളുടെ പരിശോധന വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശേഖര്‍ കുമാറിന് കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കാലാവധി അവസാനിക്കാനിരിക്കെയാണ് ഇന്നലെ ശേഖര്‍കുമാര്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായത്. ഹാജരായില്ലെങ്കില്‍ ജാമ്യം…
Read More‘എന്റെ പൊന്നേ’ സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ്; പവന് 75,000 രൂപ കടന്നു; ഒരുപവൻ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ആണ്. 24 കാരറ്റ് സ്വര്‍ണ കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ്. എല്ലാ കാരറ്റുകളുടെയും സ്വര്‍ണവിലയും ആനുപാതികമായി വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7,695 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,995 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3,860 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്ന് ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടിവരും. വെള്ളി വില രണ്ടു രൂപ വര്‍ധിച്ച് 125 രൂപയായി. കഴിഞ്ഞ മാസം…
Read More