16 കോ​ച്ചു​ള്ള മെ​മു ട്രെ​യി​നു​ക​ൾ കേ​ര​ള​ത്തി​ൽസ​ർ​വീ​സ് ആ​രം​ഭി​ച്ചു

കൊ​ല്ലം: 16 കോ​ച്ചു​ക​ളു​ള്ള മെ​മു ട്രെ​യി​നു​ക​ൾ ഇ​ന്നു മു​ത​ൽ കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.കൊ​ല്ലം-ആ​ല​പ്പു​ഴ (66312), ആ​ല​പ്പു​ഴ-എ​റ​ണാ​കു​ളം (66314), എ​റ​ണാ​കു​ളം -ഷൊ​ർ​ണൂ​ർ (66320) എ​ന്നീ മെ​മു ട്രെ​യി​നു​ക​ളാ​ണ് ഇ​ന്നു മു​ത​ൽ 16 കോ​ച്ചു​ക​ളു​മാ​യി ഓ​ടി തു​ട​ങ്ങി​യ​ത്.കൊ​ല്ലം-ആ​ല​പ്പു​ഴ മെ​മു ഇ​ന്ന് രാ​വി​ലെ 3.57 ന് 16 ​കോ​ച്ചു​ക​ളു​മാ​യി കൊ​ല്ല​ത്ത് പു​റ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യി​ൽ എ​ത്തി.

ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള മെ​മു രാ​വി​ലെ 7.27 ന് ​പു​റ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ക​യും ചെ​യ്തു.ഷൊ​ർ​ണൂ​ർ -ക​ണ്ണൂ​ർ (66324), ക​ണ്ണൂ​ർ -ഷൊ​ർ​ണൂ​ർ (66323) എ​ന്നീ സ​ർ​വീ​സു​ക​ളി​ൽ നാ​ളെ മു​ത​ൽ 16 കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും.

ഷൊ​ർ​ണൂ​ർ-എ​റ​ണാ​കു​ളം (66319), എ​റ​ണാ​കു​ളം-ആ​ല​പ്പു​ഴ (66300), ആ​ല​പ്പു​ഴ-കൊ​ല്ലം (66311) എ​ന്നീ മെ​മു​ക​ൾ 25 മു​ത​ലും 16 കോ​ച്ചു​ക​ളു​മാ​യി സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ല​വി​ൽ കേ​ര​ള​ത്തി​ൽ ഓ​ടു​ന്ന മെ​മു ട്രെ​യി​നു​ക​ളി​ൽ എ​ട്ട്, 12 കോ​ച്ചു​ക​ൾ വീ​ത​മാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 12 കോ​ച്ചു​ക​ൾ ഉ​ള്ള​വ​യാ​ണ് 16 കോ​ച്ചു​ക​ളി​ലേ​ക്ക് മാ​റു​ന്ന​ത്. ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ൽ ആ​ദ്യ​മാ​യി 16 കോ​ച്ചു​ക​ൾ ഉ​ള്ള മെ​മു ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്.

Related posts

Leave a Comment