ഓണത്തിനു മുന്‍പേ വെളിച്ചെണ്ണ വില തിളച്ചുമറിയുകയാണ്. കേരഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണ ലിറ്ററിന് 529 രൂപയായി ഉയര്‍ത്തി. അതായത് ഒറ്റയടിക്ക് 110 രൂപയുടെ വര്‍ധന. ഇക്കൊല്ലം ജനുവരിക്കു ശേഷം ഒരു ലിറ്ററിനുണ്ടായ വര്‍ധന 329 രൂപ. ഓണത്തിന് എണ്ണവില 600 കടന്നാല്‍ അതിശയം വേണ്ട. മറ്റു മുന്‍നിര ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ ലിറ്ററിന് 550 കടന്നു. കൊപ്ര വില വര്‍ധിച്ചതോടെ പിടിച്ചുനില്ക്കാന് കഴിയാത്തതിനാലാണ് വെളിച്ചെണ്ണയ്ക്ക് വില കൂട്ടേണ്ടിവന്നതെന്ന് കേരഫെഡ് പറയുന്നു. ഈ വര്‍ഷം ആദ്യം ഒരു ലിറ്റര്‍ വെളിച്ചെണ്ണ വില 200 രൂപയില്‍ താഴെയായിരുന്നു. ഇത്തരത്തില്‍ വെളിച്ചെണ്ണ വില ഉയരുന്നത് നിരവധി സാധനങ്ങളുടെ വില വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ട്. കേരളം, തമിഴ്നാട് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ തേങ്ങ ഉത്പാദനം കുറഞ്ഞതും കേരളത്തില്‍ നാളികേര ഇറക്കുമതിയിലുണ്ടായ ഇടിവും വില വര്‍ധിക്കാന്‍ കാരണമായി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു കിലോ തേങ്ങയ്ക്ക് 33 രൂപയായിരുന്നു…
Read MoreDay: July 23, 2025
കേന്ദ്ര നിര്‍ദേശം മധുരം കുറയ്ക്കുമോ? ചില്ലുകൂട്ടിലെ രാജാക്കൻമാരായ ജിലേബിയും സമൂസയും പുറത്താകുമോ; ആശങ്കയിൽ ബേക്കറി ഉടമകൾ
കോട്ടയം: ജിലേബിയുടെയും സമൂസയുടെയും ദോഷവശങ്ങള്‍ വ്യക്തമാക്കുന്ന മുന്നറിയിപ്പ് നല്‍കണമെന്ന കേന്ദ്ര നിര്‍ദേശം ബേക്കറികൾക്കു തിരിച്ചടിയാകുമോ. ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, മധുരം എന്നിവയുടെ അളവ് രേഖപ്പെടുത്തണമെന്നാണു നിര്‍ദേശം. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും രണ്ടാഘട്ടത്തില്‍ നിര്‍ദേശം നിയമമായി എല്ലാ സ്ഥലങ്ങളിലേക്കും വരുമെന്നാണ് ബേക്കറി വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത്. വടക്കന്‍ ജില്ലകളിലേതുപോലെ ഇല്ലെങ്കിലും ജില്ലയിലെ ബേക്കറികളിലെല്ലാം ജിലേബി വില്‍പ്പന പൊടിപൊടിക്കാറുണ്ട്. പലചരക്ക് കടകളില്‍ ഉള്‍പ്പെടെ പായ്ക്കറ്റ് ജിലേബി വില്‍പ്പനയും നടക്കുന്നുണ്ട്. പത്തിലൊന്നു ബേക്കറികള്‍ പോലും ജിലേബി ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്നില്ല. വിതരണക്കാരില്‍ നിന്നോ ബോര്മയുള്ള ബേക്കറികളില്‍ നിന്നോ വാങ്ങുകയാണ് പതിവ്. ഇവയുടെ ഉത്പാദനം സംബന്ധിച്ചോ, അടങ്ങിയിരിക്കുന്ന മധുരം സംബന്ധിച്ചോ യാതൊരു വിവരവും വില്പ്പനക്കാര്ക്കില്ലെന്നതാണു വസ്തുത. ജില്ലയില്‍ മിക്കയിടങ്ങളിലും വില്‍ക്കുന്ന ജിലേബി ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഉത്പാദിപ്പിക്കുന്നതും വിറ്റഴിക്കുന്നതും. ഉഴുന്ന് ഉള്‍പ്പെടെയുള്ള ചേരുവകളാണ്…
Read Moreയാത്രകൾക്ക് വിരാമമിട്ട് വി.എസ് ഇന്ന് സ്വന്തം മണ്ണിലെ വേലിക്കകത്തു വീട്ടിലെത്തും; പോരാട്ടങ്ങളുടെ അങ്കത്തട്ടായിരുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ അന്തിയുറങ്ങും
ആലപ്പുഴ: സമരജീവിതത്തിന്റെ പോരാട്ടങ്ങള്‍ തന്നെയായിരുന്ന യാത്രകള്‍. ആ യാത്രകൾക്ക് വിരാമമിട്ട് വി.എസ് ഇന്ന് സ്വന്തം മണ്ണിലേക്കു തിരിച്ചെത്തുന്നു അന്തിയുറങ്ങാൻ… നാലു വയസുകാരനായിരുന്നപ്പോള് അമ്മ വിടപറഞ്ഞ നാളില്‍ തുടങ്ങിയതാവും നൂറ്റാണ്ടോളം നീണ്ട ആ പോരാട്ടം. ഒടുവില്‍, കേരളം കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നില്‍ ചോരചിന്തി മരിച്ച സഖാക്കള്‍ക്കു നടുവിലാണ് ഒടുങ്ങാത്ത സ്മരണകള്‍ക്കു തുടക്കമിട്ട് ആ സൂര്യൻ അസ്തമിക്കുന്നത്. രാഷ്ട്രീയ പോരാട്ടങ്ങളുടെ കടുപ്പമെല്ലാം മാറ്റിവച്ച് ഓണമുണ്ണാനെത്തിയിരുന്ന പറവൂര്‍ വേലിക്കകത്തു വീട്ടില്‍ വി.എസ് അവസാനമായെത്തും. അവിടെയാണ് പൊതുദര്‍ശനം. തുടര്‍ന്ന്, തൊഴിലാളിശക്തിയില്നിന്നു വി.എസ് പടുത്ത പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസില്‍. ബീച്ചിനു സമീപം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന വേദിയില്‍. തുടര്‍ന്ന് മൂന്നുവരെ ആലപ്പുഴയിലെ പൗരാവലിക്ക് പ്രിയപ്പെട്ട സഖാവിന് ആദരമര്‍പ്പിക്കാം. അവിടെനിന്ന് അന്ത്യയാത്ര. എല്ലാ പോരാട്ടങ്ങളുടെയും അങ്കത്തട്ടായിരുന്ന ആലപ്പുഴയില്‍ ആ നീണ്ട യാത്ര അവസാനിക്കുകയാണ്. പുന്നപ്രയിലെ വെന്തലത്തറ വീട്ടില്‍നിന്നു പ്രൈമറി സ്കൂളിലേക്കു പോയ നാളുകളില്‍ത്തന്നെ…
Read Moreഇഎംഐ അടയ്ക്കാൻ പണമില്ല; പണത്തിനായി നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
മുംബൈ: പണത്തിനായി നഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പരാതി നൽകി ഭാര്യ. മഹാരാഷ്ട്രയിലെ പൂനെയിലെ അംബേഗാവിലാണ് സംഭവം. 2020ൽ വിവാഹിതയായ 30 കാരിയായ പെൺകുട്ടി, താൻ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. കാറിന്റെ ഇഎംഐ അടയ്ക്കുന്നതിനാണ് ഇയാൾ പണം ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരാണ്. ഭാര്യയുടെ മാതാപിതാക്കളിൽ നിന്നും ഇയാൾ 1.5ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഭർത്താവിനും മറ്റ് ആറ് പേർക്കുമെതിരെ പോലീസ് കേസെടുത്തു. കേസിൽ സാങ്കേതിക തെളിവുകൾ, വീഡിയോ ദൃശ്യങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreകേട്ടാൽ അറയ്ക്കുന്ന തെറിവിളി; അയൽക്കാർ അസഭ്യവർഷം നടത്തിയതിൽ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കി. വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ (18) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീയുള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നു അനുഷയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം വിഴിഞ്ഞം പോലീസില്‍ പരാതി നല്കി. അയല്‍വീട്ടുകാരുമായി നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നെന്നാണ് വിവരം. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.
Read Moreകടലും ജനവും ആർത്തിരമ്പി കണ്ണേ കരളേ വിഎസ്സേ… വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിൽ
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. 17 മണിക്കൂര്‍ പിന്നിടുമ്പോളാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിൽ എത്തിയിരിക്കുന്നത്. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളെല്ലാം അവഗണിച്ച് വൻജനാവലിയാണ് വിഎസിന് യാത്രയയപ്പ് നൽകാൻ എത്തുന്നത്. കൊല്ലം ജില്ലയിലുടനീളം കനത്ത മഴെയെയും അവഗണിച്ച് മുദ്രാവാക്യങ്ങളുമായി നിരവധി പേരാണ് വഴിയരികിൽ പ്രിയ സഖാവിനെ അവസാനമായി കാണാനെത്തിയത്. ചൊവ്വാഴ്ച രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ് വിലാപയാത്ര പുറപ്പെട്ടത്. അതേസമയം, വിഎസിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി.
Read More