ഡബ്ലിന്‍: ഇന്ത്യയില്‍നിന്നുള്ള 40 കാരനെ അയർലണ്ടിലെ ഡബ്ലിനിൽ ഒരുസംഘം അതിക്രൂരമായി ആക്രമിച്ചു. ഡബ്ലിനിലെ പാര്‍ക്ക്ഹില്‍ റോഡില്‍ കഴിഞ്ഞ ശനിയാഴ്ച ഒരുസംഘം ആളുകൾ ഇന്ത്യക്കാരനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചുകീറി എറിയുകയും ചെയ്തു. മൂന്നാഴ്ച മുന്‍പുമാത്രം അയർലൻഡിലെത്തിയ ഇയാളുടെ മുഖത്തും കൈകാലുകളിലും പരിക്കേറ്റ നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. ടാലറ്റ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ മൊഴി രേഖപ്പെടുത്തിയതായി ഐറിഷ് പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് ആക്രമണവിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. വംശീയാക്രമണമാണെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര സംഭവത്തെ അതിശക്തമായി അപലപിച്ചു. ആക്രമണമെന്ന് പറയപ്പെടുന്ന സംഭവത്തില്‍ എങ്ങനെയാണ് ഇത്ര ഗുരുതരമായ പരിക്കുകള്‍ ഉണ്ടാകുന്നത്. അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇന്ത്യക്കാരന് ചികിത്സയും പിന്തുണയും ഉറപ്പാക്കിയവരോട് നന്ദിയറിയിക്കുകയും ചെയ്തു.
Read MoreDay: July 24, 2025
റഷ്യ-യുക്രെയ്ൻ മൂന്നാം റൗണ്ട് ചർച്ച: വെടിനിർത്തൽ കരാറിൽ പുരോഗതിയില്ല
ന്യൂഡൽഹി: ഇസ്താംബൂളിൽ നടന്ന റഷ്യ-യുക്രെയ്ൻ മൂന്നാം റൗണ്ട് സമാധാന ചർച്ചകളിൽ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ടു ധാരണയായില്ല. ഇരുരാജ്യങ്ങളും കൂടുതൽ തടവുകാരെ കൈമാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. അന്പതുദിവസത്തിനുള്ളിൽ സമാധാന കരാറിൽ ധാരണയായില്ലെങ്കിൽ റഷ്യയ്ക്കും അവരുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കും മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭീഷണി പുറപ്പെടുവിച്ചതിനുശേഷമാണ് ഇസ്താംബൂളിൽ വെടിനിർത്തൽ ചർച്ചകൾ നടന്നത്. “മനുഷ്യത്വപരമായ പാതയിൽ പുരോഗതിയുണ്ട്, ശത്രുത അവസാനിപ്പിക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടില്ല’- നാൽപ്പതു മിനിറ്റ് മാത്രം നീണ്ടുനിന്ന ചർച്ചകൾക്കുശേഷം യുക്രെയ്ൻ മുഖ്യ പ്രതിനിധി റസ്റ്റം ഉമെറോവ് പറഞ്ഞു. ഓഗസ്റ്റ് അവസാനം യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്താൻ യുക്രെയ്ൻ നിർദേശിച്ചിരുന്നു. ഈ നിർദ്ദേശം അംഗീകരിക്കുന്നതിലൂടെ, റഷ്യയ്ക്ക് അതിന്റെ ക്രിയാത്മക സമീപനം വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാരുടെ യോഗത്തിന്റെ ലക്ഷ്യം കരാറിൽ ഒപ്പിടുക എന്നതായിരിക്കണം.…
Read Moreമാഞ്ചസ്റ്ററിൽ ഇന്ത്യ പൊരുതുന്നു; പന്തിനു പരിക്ക്
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ബൗളിംഗിനെതിരേ മാഞ്ചസ്റ്ററില്‍ മല്ലടിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന നാലാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗുമായി ഇന്ത്യയുടെ പോരാട്ടം. ഒന്നാംദിനം മൽസരം അവ സാനിക്കുന്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് സ്വന്തമാക്കി. യശസ്വി ജയ്സ്വാൾ (58), കന്നി അർധസെഞ്ചുറി നേടിയ സായ് സുദർശൻ (61), കെ.എൽ. രാഹുൽ (46), റിട്ടയേഡ് ഹർട്ട് ആയ ഋഷഭ് പന്ത് (37) എന്നിവരാണ് ആദ്യദിനം ഇന്ത്യൻ പോരാട്ടം നയിച്ചത്. രവീന്ദ്ര ജഡേജ (19), ഷാർദുൾ ഠാക്കൂർ (19) എന്നിവരാണ് ക്രീസിൽ. 51 വര്‍ഷത്തിനുശേഷം ജയ്സ്വാള്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ ചരിത്ര അര്‍ധസെഞ്ചുറിയാണ് ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിന്റെ ആദ്യദിനത്തിലെ ആദ്യ ആകര്‍ഷണം. നേരിട്ട 96-ാം പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ച ജയ്സ്വാള്‍, 107 പന്തില്‍ 58 റണ്‍സുമായി മടങ്ങി.…
Read Moreകംഗാരു മദർ കെയർ നല്കുമ്പോൾ ശ്രദ്ധിക്കേണ്ടത്…
ശരീരഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളെ അമ്മയുടെയും കുഞ്ഞിന്റെയും ത്വക്കുകള്‍ ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പരിചരിക്കുന്ന രീതിയാണ് കംഗാരു മദർ കെയർ. – കംഗാരു മദർ കെയർ നല്‍കുന്നവർക്കു മാനസിക തയാറെടുപ്പ് അത്യാവശ്യമാണ് .– മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഈ രീതിയെകുറിച്ച് പറഞ്ഞു കൊടുക്കുക. – സംശയങ്ങള്‍ ദൂരീകരിച്ച് ആത്മവിശ്വാസം വളര്‍ത്തുക. – കംഗാരു മദർ കെയർ നല്കിക്കൊണ്ടിരിക്കുന്ന മറ്റ് കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുമായി സംസാരിക്കാന്‍ സാഹചര്യം നല്‍കുക. – മുന്‍ഭാഗം തുറക്കാവുന്ന അയഞ്ഞ വസ്ത്രമാണ് അമ്മമാര്‍ ധരിക്കേണ്ടത്.– കുഞ്ഞിന് തുണിതൊപ്പി, കാലുറ, മുന്‍ഭാഗം തുറക്കുന്ന കുഞ്ഞുടുപ്പ് എന്നിവ അണിയിക്കാം. – അരയില്‍ കെട്ടാനുള്ള തുണിയും കരുതുക. 45 ഡിഗ്രി ചാരിയിരുന്ന്…സൗകര്യപ്രദമായി 45 ഡിഗ്രി ചാരിയിരിക്കുന്ന രീതിയാണ് കംഗാരു മദർ കെയറിനു നല്ലത്. ചാരുകസേരയില്‍ ഇരിക്കുന്ന രീതിയിലും കംഗാരു മദർ കെയർ നല്‍കാം.* അമ്മയുടെ സ്തനങ്ങള്‍ക്കിടയിലായി…
Read More‘വെറുതേയിരുന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ തേടിവന്ന സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം, പിന്നീട് ജീവിതം തന്നെ മാറി’: രാജേഷ് മാധവ്
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് രാജേഷ് മാധവൻ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. മഹേഷിന്റെ പ്രതികാരത്തിൽ ആകെ രണ്ട് സീനില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ, എന്റെ ജീവിതം തന്നെ പിന്നീട് മാറി. വെറുതേയിരുന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ എന്നെത്തേടി വന്ന സിനിമയായിരുന്നു അത്. പിന്നീട് എന്റെ ജീവിതം തന്നെ മാറി. അതിന് മുമ്പുവരെ അവസരം കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു. എഴുത്തിനോടായിരുന്നു കൂടുതല്‍ താത്പര്യം. പിന്നെ സംവിധാനവും. പക്ഷേ, അതിലൊന്നും അത്രക്ക് അവസരം കിട്ടിയില്ല. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അത്തരത്തിലുള്ള അവസരവും കിട്ടി. സിനിമയില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് എന്നെ മനസിലായിത്തുടങ്ങിയത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ് എന്ന് രാജേഷ് മാധവൻ പറഞ്ഞു.
Read Moreപാട്ടായ കഥ തിയറ്ററുകളിലേക്ക്
പാട്ടായ കഥ എന്ന ചിത്രം 25ന് തിയറ്ററുകളിലെത്തുന്നു. രചന, സംവിധാനം എജിഎസ്. മൂൺലൈറ്റ് ക്രിയേഷൻസ് ആൻഡ് അമേസിംഗ് സിനിമാസ് എന്നീ ബാനറിൽ ബൈജു പി. ജോൺ ആണ് ചിത്രം നിർമിക്കുന്നത്. ഗാനം മ്യൂസിക് സോണിലൂടെയാണ് ഇറങ്ങിയത്. അജ്ഞാതനായ ഒരു അന്യസംസ്ഥാനക്കാരൻ സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ പാലക്കാടുള്ള കൊടുമ്പ് എന്ന ഗ്രാമത്തിൽ പ്രത്യക്ഷപ്പെടുകയും ലോകമെമ്പാടുമുള്ള കുടുംബ ബന്ധങ്ങളിൽ ആഴത്തിൽ പതിയുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തിന്റെ കഥാതന്തു. കൗതുകവും ആസ്വാദനവും ചിന്തയും ഉണർത്തുന്ന ചിത്രമാണ് പാട്ടായ കഥ. വടിവേൽ ചിത്തരംഗൻ, മനു കുമ്പാരി, ക്രിസ്റ്റി ബെന്നറ്റ്, അനുഗ്രഹ സജിത്ത് എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ പാലക്കാട് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിഒപി- മിഥുൻ ബാലകൃഷ്ണൻ, വിജേഷ് വാസുദേവ്. എഡിറ്റിംഗ്- സ്റ്റീഫൻ ഗ്രാൻഡ്, ഗാന രചന- എജിഎസ്, അരവിന്ദരാജ് പി ആർ, വടിവേൽ…
Read More‘പ്രൊഫഷണൽ സ്പെയ്സ് മാത്രമല്ലാതെ ഒരു പേഴ്സണൽ സ്പെയ്സിലേക്ക് നമ്മളെ ദിലീപേട്ടൻ കൊണ്ടുവരും, അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്’; അനുശ്രീ
ഡയമണ്ട് നെക്ലേസിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. ഇപ്പോഴിതാ താരം ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയാണ് ദിലീപേട്ടനുമായി ഒന്നിച്ച് ചെയ്ത സിനിമ. അന്ന് എനിക്ക് കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഒക്കെ ഉണ്ടായിട്ടുള്ള സമയമായിരുന്നു. ആ സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്തൊക്കെ ഒത്തിരി സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സമയത്ത്, ആ ഒരു സ്നേഹമാണ് എന്നെ അദ്ദേഹത്തോട് കൂടുതൽ അടുപ്പിച്ചത്. പക്ഷേ ഇത്ര വർഷം കഴിഞ്ഞിട്ടും അതങ്ങനെ തന്നെ പോകുന്നുണ്ട്. ദിലീപേട്ടന്റെ മാനേജറും ഡ്രൈവറുമായ അപ്പുണ്ണി ചേട്ടൻ ഞങ്ങളുടെ ബാച്ചിലാണ്. ഞങ്ങൾ കുടജാദ്രിയൊക്കെ പോയിട്ടുണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പുള്ളിയെ വേണമെങ്കിൽ ഞാൻ ദിലീപേട്ടനെ വിളിക്കും. പ്രൊഫഷണലി ആണെങ്കിലും പേഴ്സണലി ആണെങ്കിലും അല്ലാതെ ഏത് കാര്യത്തിനും ഏത് സമയത്തും എന്റെ കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ് ദിലീപേട്ടൻ. ഒരാളോട് സഹകരിക്കുന്ന…
Read Moreറിലേഷൻഷിപ്പുകളിൽ സംഭവിച്ചത് വെളിപ്പെടുത്തി നിത്യാ മേനോൻ
പുതിയ ചിത്രം തലൈവൻ തലൈവിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി നിത്യ മേനോൻ. വിജയ് സേതുപതി നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്തത് പാണ്ഡിരാജാണ്. ശ്രദ്ധേയമായ നിരവധി റോളുകൾ ചെയ്ത നിത്യയെ സിനിമയ്ക്കു പുറത്ത് ലൈംലൈറ്റിൽ അധികം കാണാറേയില്ല. തുടരെ കുറച്ച് സിനിമ ചെയ്ത് പിന്നീട് ഇടവേളയെടുക്കുന്നതാണ് നിത്യയുടെ രീതി. സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിത്യ മേനോൻ. ഒരു പങ്കാളി ഉണ്ടാകുന്നതല്ല ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രധാന സംഭവമെന്ന് നിത്യാ മേനോൻ പറയുന്നു. എസ്എസ് മ്യൂസിക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്നതിൽ ഞാൻ വളരെ ക്ലിയർ ആണ് ഇപ്പോൾ. സംഭവിക്കാനുള്ളതാണെങ്കിൽ സംഭവിക്കും. എന്റെ ജീവിതത്തിൽ മറ്റ് വിഷയങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം. എന്റെ ഏറ്റവും നല്ല വെർഷൻ ആകാനാണ് ഞാൻ ഇപ്പോൾ നോക്കുന്നത്- നിത്യ വ്യക്തമാക്കി. റിലേഷൻഷിപ്പുകളിൽ താൻ വേദനിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു. എപ്പോഴും ഹേർട്ട്…
Read Moreപള്ളിച്ചിറ ക്ഷേത്രത്തിലെ മോഷണം ബംഗാൾ സ്വദേശി പിടിയിൽ
കുമരകം: പള്ളിച്ചിറ ഗുരുക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതരസംസ്ഥാന ക്കാരൻ അറസ്റ്റിലായി. പശ്ചിമ ബംഗാൾ സൗത്ത് 24 പരഗണാസ് കെനിയിൽ മുഹമ്മദ് ഷംസുൾ ഷേയ്ഖ് ഖാൻ (32) ആണ് കുമരകം പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ 1.30-ന് ക്ഷേത്രത്തിൽനിന്ന് ആരാധനയ്ക്ക് ഉപയോഗിക്കുന്ന ഓട് കൊണ്ട് നിർമിച്ച ആറു വിളക്കുകളും നാല് ഉരുളികളും ഒരു മൊന്തയും ഉൾപ്പെടെ ഇരുപതിനായിരം രൂപയോളം വില വരുന്ന സാധനങ്ങൾ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. ക്ഷേത്രം ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. സിസിടിവി കാമറകളുടെയും സാക്ഷിമൊഴികളുടെയും സഹായത്തോടെ മോഷ്ടാവിന്റെ ഏകദേശം രൂപം മനസിലാക്കാൻ കഴിഞ്ഞ അന്വേഷണ സംഘം ഇന്നലെ ഉച്ചയ്ക്ക് ഇല്ലിക്കലിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഇത് ഇങ്ങനെയാന്നുമല്ലടാ പോകണ്ടത്… ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചു; കാര്‍ തോട്ടിൽ വീഴാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു
ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലട്രിക് കാര്‍ കുറുപ്പന്തറ കടവിലെ തോട്ടില്‍ വീഴാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തോട്ടിലെ വെള്ളക്കെട്ടിലേക്കു കാറിന്റെ മുന്‍ഭാഗം വീഴാന്‍ പോകുന്നതിനിടെ പെട്ടെന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തിയതാണ് അപകടം ഒഴിവാക്കാനായത്. പത്തനംതിട്ട സ്വദേശികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. സംഭവം കണ്ട് ഓടിക്കൂടിയ പരിസരവാസികള്‍ ചേര്‍ന്നാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറങ്ങാന്‍ സഹായിച്ചത്. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ക്രെയിന്‍ കൊണ്ടുവന്ന് വാഹനം ഇവിടെനിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇന്നലെ രാവിലെ 11.15ന് കനത്ത മഴയുള്ള സമയത്തായിരുന്നു സംഭവം. കുറുപ്പന്തറ ഭാഗത്തുനിന്നു ഗൂഗിള്‍ മാപ്പ് നോക്കി വരുന്നതിനിടെ വാഹനം വളവു തിരിയുന്നതിനു പകരം നേരേ കടവിലേക്കു പോകുകയായിരുന്നു. വെള്ളക്കെട്ടിലൂടെ മുന്നോട്ടു നീങ്ങുന്നതിനിടെ കാറില്‍ വെള്ളം കയറി. ഉടന്‍തന്നെ കാര്‍ യാത്രികര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. ഒന്നരയടി കൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കു വാഹനം വീണ് വന്‍ അപകടം…
Read More