കുമരകം: കുമരകത്തെ പല റോഡുകളും കടത്തിണ്ണകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നായ്ക്കൂട്ടം സ്വന്തമാക്കിയതു പോലെ പാലങ്ങളും കൈയടക്കിത്തുടങ്ങി. ഭയപ്പെട്ടിട്ട് യാത്രക്കാർക്ക് പാലത്തിൽ കയറാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഗവ. ആശുപത്രി പാലം നായ്ക്കൾ താവളമാക്കിയതോടെ ആശുപത്രിയിലേക്ക് പോകുന്ന രോഗികൾ ബുദ്ധിമുട്ടിലായി. ഈ പാലത്തിലൂടെ യാത്ര ചെയ്യുന്ന ഇടവട്ടത്തിന്റെ പടിഞ്ഞാറെ ചിറയിലും സമീപത്തെ തുരുത്തുകളിലുള്ളവരും നായ്ക്കൂട്ടങ്ങളെ ഭയന്നാണ് ഇതിലെ സഞ്ചരിക്കുന്നത്. ഇടവട്ടത്തുള്ള കട്ടികൾക്ക് ഈ പാലം കയറി വേണം സ്കൂളിലെത്താൻ. നായ്ക്കളെ ഭയന്ന് സ്കൂളിൽ പോകാൻ പല കുട്ടികളും മടിക്കുകയാണ്. കുമരകം ആറ്റാമംഗലം പള്ളിക്കു സമീപത്തെ താത്കാലിക ബസ് സ്റ്റാൻഡ്, ചന്തക്കവല, മത്സ്യമാർക്കറ്റ്, കുമരകം ബസ്ബേ, അപ്സര ജംഗ്ഷൻ, ഗവ. ഹൈസ്കൂൾ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നായ്ക്കൂട്ടങ്ങളുടെ വിളയാട്ടമാണ്. തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് കുമരകത്തിന്റെ വിനോദഞ്ചാരമേഖലയുടെ വളർച്ചയ്ക്കും ഗുണകരമല്ല.
Read MoreDay: July 24, 2025
വി.എസിനെ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നടത്തണമെന്ന് ഒരു യുവാവ് പ്രസംഗിച്ചെന്ന് പിരപ്പന്‍കോട് മുരളി
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നടത്തണമെന്ന് 2012 ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഒരു യുവാവ് പ്രസംഗിച്ചെന്ന് മുതിര്‍ന്ന സിപിഎം നേതാവും പ്രതിനിധിയുമായിരുന്ന പിരപ്പന്‍കോട് മുരളി. യുവാവ് ഇത്തരത്തില്‍ പ്രസംഗിച്ചപ്പോള്‍ അതിനെ തടയാതെ വേദിയില്‍ ഉണ്ടായിരുന്ന നേതാക്കള്‍ പ്രോത്സാഹിപ്പിച്ചു. പിന്നീട് ഈ ചെറുപ്പക്കാരന് ഉന്നത പദവികള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. 1996 ല്‍ വിഎസിനെ മാരാരിക്കുളത്ത് പാര്‍ട്ടി ചതിക്കുകയും തോല്‍പ്പിക്കുകയും ചെയ്തു. അന്ന് ജയിച്ച എതിര് സ്ഥാനാര്‍ത്ഥി ടി.എ. ഫ്രാന്‍സിസ് തന്നോട് പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു. വിഎസിനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും സിപിഎം സംസ്ഥാന നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തില്ലെന്നും പിരപ്പന്‍ കോട് മുരളി വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2011 ല്‍ എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടുമെന്നും വിഎസ് വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാനും പാര്‍ട്ടി ശ്രമിച്ചു. പാര്‍ട്ടി…
Read Moreകർക്കിടകവാവ്: പിതൃസ്മരണയില്‍ ബലിയർപ്പിച്ച് ഹൈന്ദവവിശ്വാസികള്‍
തിരുവനന്തപുരം: ഇന്ന് കര്‍ക്കടക വാവ്, പിതൃസ്മരണയില്‍ ബലിതര്‍പ്പണം അര്‍പ്പിച്ച് ഹൈന്ദവ വിശ്വാസികള്‍. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജനതിരക്കാണ് ബലിതര്‍പ്പണത്തിന് അനുഭവപ്പെടുന്നത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം ദേവിക്ഷേത്രം, കഠിനംകുളം മഹാദേവ ക്ഷേത്രം, വര്‍ക്കല പാപനാശം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജില്ലയിലെ അന്‍പതില്‍പ്പരം ക്ഷേത്രങ്ങളിലും നദിയുടെ സമീപത്തുമായാണ് ബലി തര്‍പ്പണചടങ്ങുകള്‍ പുരോഗമിക്കുന്നത്. ബലിതര്‍പ്പണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പുണ്യ സ്ഥലമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. ക്ഷേത്രത്തിനകത്തെ കല്‍മണ്ഡപത്തിലും പുറത്ത് സജ്ജീകരിച്ചിരിക്കുന്ന കല്മണ്ഡപത്തിലുമാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ തിരുവല്ലത്തെ പരശുരാമസ്വാമി ക്ഷേത്രം ബലി തര്‍പ്പണ ചടങ്ങില്‍ ഏറെ പ്രധാനപ്പെട്ടതാണ്. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്താറുണ്ട്. ശ്രീ ശങ്കരാചാര്യര്‍ ഉള്‍പ്പെടെയുള്ള സന്യാസിവര്യന്മാര് അവരുടെ പിതൃക്കള്‍ക്ക് വേണ്ടി തിരുവല്ലത്ത് ബലിതര്‍പ്പണം നടത്തിയിട്ടുണ്ടെന്നാണ് ഐതിഹ്യം. സംസ്ഥാനത്തിന്റെ…
Read Moreഐഎഎസ് ചേരിപ്പോര്: പ്രശാന്തിനെതിരേ അന്വേഷണം; അന്വേഷണച്ചുമതല അഡീ. ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെയ്ക്ക്
തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരില്‍ എന്‍. പ്രശാന്തിന്റെ മറുപടി തള്ളി അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് നല്കിയ മറുപടിയിലെ ന്യായങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ.ഗോപാലകൃഷ്ണന് എന്നിവരെ സമൂഹ സാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയിലാണ് പ്രശാന്തിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വീസില്‍നിന്നും പ്രശാന്തിനെ സസ്പെന്റ് ചെയ്ത് ഒന്‍പത് മാസം പിന്നിട്ടശേഷമാണ് പുതിയ നടപടി. പ്രശാന്തിനെതിരെ നല്കിയ കുറ്റപത്ര മെമ്മോയിലെ കാര്യങ്ങള്‍ നിഷേധിച്ചും തന്റെ വാദങ്ങള്‍ ന്യായികരിച്ചുമാണ് മറുപടി നല്‍കിയിരുന്നത്. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പ്രശാന്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സസ്പെന്‍ഷനിലായി ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന ചട്ടം ലംഘിച്ചാണ് സര്‍ക്കാരിന്റെ നടപടിയെന്ന് വിമര്‍ശനം ഉയരുന്നു. പ്രശാന്തിനെ സസ്പെന്റ് ചെയ്തിട്ട് ഒന്‍പത് മാസം പിന്നിട്ടു. കൂടാതെ സസ്പെന്ഷന് മൂന്ന്…
Read Moreനവീന്‍ ബാബുവിന്റെ മരണം: കേസ് അഞ്ചിന് പരിഗണിക്കും
കണ്ണൂര്‍: എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തിലെ ആത്മഹത്യാ പ്രേരണക്കേസ് പരിഗണിക്കുന്നത് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. പോലീസ് കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ച അഡീഷണല്‍ കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കാന്‍ സമയം വേണമെന്നാണ് മഞ്ജുഷ ആവശ്യപ്പെട്ടത്. കേസിലെ ഏക പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ നേരത്തേ സമര്‍പ്പിച്ച കുറ്റപത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണങ്ങളും തെളിവുകള്‍ സംബന്ധിച്ച അധിക വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അഡീഷണല്‍ കുറ്റപത്രം. മഞ്ജുഷയുടെ അഭ്യര്‍ഥന പ്രകാരം ഈ പുതിയ രേഖകള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍. വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിനുശേഷം പൂര്‍ത്തിയാക്കും.
Read Moreദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ
ബാത്തുമി: വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യൻ താരം ദിവ്യ ദേശ്മുഖ് ഫൈനലിൽ. ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്. (1.5-0.5). രണ്ടാം ഗെയിമിലാണ് ചൈനീസ് താരത്തെ ദിവ്യ കീഴടക്കിയത്. ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. വെള്ളക്കരുക്കളുമായാണ് രണ്ടാം ഗെയിമിൽ ദിവ്യ എതിരാളിയെ നേരിട്ടത്. ആദ്യമായാണ് ഇന്ത്യൻതാരം ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്നത്. ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ഗ്രാന്റ്മാസ്റ്റർ ലെയ് ടിൻജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലിൽ നേരിടുക. ഹംപിയും ടിൻജിയും തമ്മിലുള്ള സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായിരുന്നു. ഇതോടെ ഇന്നു നടക്കുന്ന ടൈ ബ്രേക്കറിലൂടെ വിജയിയെ തീരുമാനിക്കും.
Read Moreകരുതൽ കൂടിയാൽ സ്വാദും കൂടും… കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്കുകള്‍: ഈ മാസം 400 സ്കൂളുകളിലേക്ക് കൂടി
കൊച്ചി: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ആരംഭിച്ചിട്ടുള്ള കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്കുകള്‍ ഈ മാസം 400 സ്കൂളുകളിലേക്ക് കൂടിയെത്തും. കുട്ടികള്‍ക്ക് ആവശ്യമായ സ്റ്റേഷനറി ഉത്പന്നങ്ങള്‍, ലഘുഭക്ഷണം, പാനീയങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായാണ് കുടുംബശ്രീ ‘മാ കെയര്‍’ കിയോസ്കുകള്‍ ആരംഭിച്ചിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ സ്കൂളുകളില്‍ ആരംഭിച്ച മാ കെയര്‍ കിയോസ്കുകളില്‍നിന്ന് മികച്ച അഭിപ്രായം ലഭിച്ചതോടെയാണ് മറ്റ് സ്കൂളുകളിലും മാ കെയര്‍ കിയോസ്കുകള്‍ തുടങ്ങുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ആയിരം സ്കൂളുകളിലേക്കു കൂടി മാ കെയര്‍ കിയോസ്കുകള്‍ വ്യാപിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെയായിരിക്കും ഇവയുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ മാ കെയര്‍ കിയോസ്കുകളില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം. കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണവും മറ്റ് സ്റ്റേഷനറി ഉത്പന്നങ്ങളും സ്കൂള്‍ കോമ്പൗണ്ടിനുള്ളിലെ മാ കെയര്‍ കിയോസ്കുകളിലൂടെ ലഭ്യമാക്കുന്നതോടെ സ്കൂള്‍ സമയത്ത്…
Read Moreശനിയാഴ്ച പ്രവൃത്തിദിനം: വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നിര്‍ദേശങ്ങളില്‍ വൈരുധ്യം; അധ്യാപകര്‍ അങ്കലാപ്പില്‍
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂലൈ 26 ലെ പ്രവൃത്തി ദിവസം സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നിര്‍ദേശങ്ങളില്‍ വൈരുധ്യം. ഇതുമൂലം അധ്യാപകര്‍ അങ്കലാപ്പില്‍. പുതിയ സ്കൂള്‍ കലണ്ടര്‍ പ്രകാരം ഈ വരുന്ന ശനിയാഴ്ച (26ന്) യുപി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രവൃത്തി ദിനമാണ്. എന്നാല്‍ സ്വതന്ത്ര എല്‍പി സ്കൂളുകള്‍ക്കും യുപി, ഹൈസ്കൂള്‍ അറ്റാച്ച്ഡ് എല്‍പി വിഭാഗത്തിനും അന്ന് പ്രവൃത്തി ദിനമല്ല. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളുള്ള സ്വതന്ത്ര എല്‍പി സ്കൂളുകള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിനമല്ല. എന്നാല്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ നിര്‍ദേശത്തിന് വിരുദ്ധമായി ചില വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളുള്ള എല്‍പി സ്കൂളുകളിലെ അഞ്ചാം ക്ലാസ് മാത്രം ശനിയാഴ്ച പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അഞ്ചാം ക്ലാസ് അപ്പര്‍ പ്രൈമറിയുടെ ഭാഗമാണ് എന്നതാണ് ഇതിന് ആധാരം. എന്നാല്‍, അഞ്ചാംക്ലാസ് വരെയുള്ള സ്കൂളുകള്‍ എല്‍പി ആയാണ് ഉച്ചഭക്ഷണ പദ്ധതിക്ക് പരിഗണിക്കപ്പെടുന്നത്. നാമമാത്രമായ കുട്ടികള്‍ക്കായി ഉച്ചഭക്ഷണം…
Read Moreനീ ഒന്നയഞ്ഞല്ലോ പൊന്നേ… സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1,000 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,255 രൂപയും പവന് 74,040 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 7,590 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,915 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് 3,810 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു.
Read Moreപെറ്റിക്കേസ് പിഴ സ്വന്തം പോക്കറ്റില്‍: 16.76 ലക്ഷം രൂപ തട്ടിയെടുത്ത പോലീസുകാരിക്ക് സസ്പെന്ഷന്
കൊച്ചി: ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ 16,76,650 രൂപയുടെ ക്രമക്കേട് നടത്തിയ വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്. മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ റൈറ്ററായിരുന്ന ശാന്തി കൃഷ്ണനെയാണ് റൂറല്‍ എസ്പി എം. ഹേമലത സസ്പെന്‍ഡ് ചെയ്തത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് 16 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2018 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെ ട്രാഫിക് പോലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുക മുഴുവന്‍ ബാങ്കിലടയ്ക്കാതെ രേഖകളില്‍ കൃത്രിമം കാട്ടി ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. നിലവില്‍ മൂവാറ്റുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥയായിരിക്കെയാണ് സസ്പെന്ഷന്. മൂവാറ്റുപുഴ ട്രാഫിക് എസ്ഐ ടി. സിദ്ദിഖിനോട് ജില്ല പോലീസ് മേധാവി ഇതു സംബന്ധിച്ച വിശദീകരണം ആരാഞ്ഞിരുന്നു. തുടര്‍ന്ന് ജൂലായ് 21ന് എസ്ഐ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍…
Read More