തൊടുപുഴ: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കരിമണ്ണൂർ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പന്നൂർ കാവാട്ടുകുന്നേൽ ജിജി ചാക്കോ(51)യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പെണ്‍കുട്ടി കുളിക്കുന്നതിനിടെ സമീപത്ത് ഒളിച്ചിരുന്ന പ്രതി കുളിമുറിയിൽ കയറിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പുതുപ്പള്ളിയിലെ ആനത്താവളത്തിൽനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ ജനിൽ, പി.ടി.രാജേഷ്, സിപിഒ നഹാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read MoreDay: July 24, 2025
തത്തമ്മേ പൂച്ച പൂച്ച, തത്ത പിടുത്തക്കാരെ സൂക്ഷിച്ചോളൂ: തത്തകളെ കൂട്ടിലാക്കിയവർ കുടുങ്ങി
തത്തമ്മേ പൂച്ച പൂച്ച എന്ന് പറഞ്ഞുകൊണ്ട് ചാടി വരുന്ന നല്ല പച്ച നിറത്തിലുള്ള തത്തയെ കാണാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. മനുഷ്യനെപ്പോലെ അവയും സംസാരിക്കുന്നത് കേൾക്കാൻ അതിലും മനോഹരമാണ്. പണ്ടൊക്കെ മിക്ക വീടുകളിലും തത്തയെ വളർത്തുമായിരുന്നു. എന്നാൽ 1972ലെ വനം – വന്യജീവി നിയമപ്രകാരം റോസ് റിംഗ്ഡ് തത്തകളെ കൂട്ടിലടയ്ക്കുന്നതു വിലക്കിയിട്ടുണ്ട്. ഇപ്പോഴിതാ 139 തത്തകളെ വിൽപ്പനക്ക് കൊണ്ടുവന്ന മൂന്നു തമിഴ് സ്ത്രീകളെ വനംവകുപ്പ് പിടികൂടിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്. തോപ്രാംകുടി പ്രകാശ് ഭാഗത്തു നിന്നാണ് തത്തയെ വിൽപ്പനയ്ക്കെത്തിച്ചലർ പിടിയിലായത്. ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തത്തപിടിത്തക്കാർ കുടുങ്ങിയത്. 1972ലെ വനം – വന്യജീവി നിയമപ്രകാരം കൂട്ടിലടയ്ക്കുന്നതു വിലക്കിയിട്ടുള്ള റോസ് റിംഗ്ഡ് തത്തകളെ പിടികൂടി വിൽപ്പന നടത്തിയതിനാണ് തമിഴ്നാട് സ്വദേശികളായ ജയവീരൻ, ഇലവഞ്ചി,…
Read Moreഭാര്യയുമായി വഴക്കിനിടെ കത്തിയെടുത്ത് കുത്തി വീഴ്ത്തി: ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിലാക്കി; ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ
കട്ടപ്പന: വാഴവര വാകപ്പടിയില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിനെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. വാകപ്പടി കുളത്തപ്പാറ സുനില്‍കുമാറാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്കും ആഴത്തില്‍ മുറിവേറ്റ യുവതിയുടെ നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിനുശേഷം ഒളിവില്‍പോയ സുനിലിനെ കട്ടപ്പന എസ്എച്ച്ഒ ടി. സി. മുരുകനും എസ്ഐമാരായ എബി ജോര്‍ജ്, എസ്.എസ്. ശ്യാം, എഎസ്ഐ ലെനിന്, എസ് സിപിഒമാരായ ഷമീര്‍ ഉമ്മര്‍, ജോമോന് കുര്യന്, ജോജി കെ. മാത്യു, സിപിഒമാരായ രാഹുല്‍ മോഹനന്, ബിജു മോന്, ജയിംസ് ദേവസ്യ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഐ.പി. ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. പ്രതിയെ കോടതിയില്‍…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിൽ: വ്യാപാരക്കരാറിൽ ഇന്ന് ഒപ്പുവയ്ക്കും
ന്യൂഡൽഹി: ഇന്ത്യയിൽ ഇനി സ്കോച്ച് വിസ്കി ഒഴുകും. ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്കി, ജിൻ എന്നിവയുടെ തീരുവ 150 ശതമാനത്തിൽനിന്ന് 75 ശതമാനമാക്കുന്ന സ്വതന്ത്ര വ്യാപാര കരാർ (ഫ്രീ ട്രേഡ് എഗ്രിമെന്റ്- എഫ്ടിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ലണ്ടനിൽ ഒപ്പുവയ്ക്കും. ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം ലണ്ടനിലെത്തിയിട്ടുണ്ട്. യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദർശനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി വ്യാപാരം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയും ചർച്ചയാകും. സമഗ്ര സാന്പത്തിക, വ്യാപാരക്കരാർ (കോംപ്രിഹെൻസീവ് ഇക്കണോമിക് ആൻഡ് ട്രേഡ് എഗ്രിമെന്റ്) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന കരാർ നടപ്പിലാകുന്നതോടെ ബ്രിട്ടനിൽനിന്നുള്ള 90 ശതമാനം ഉത്പന്നങ്ങളുടെയും ഇന്ത്യയിൽനിന്നുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ പരസ്പരം ഇല്ലാതാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. സാധനങ്ങൾ, സേവനങ്ങൾ, നവീകരണം, സർക്കാർ സംഭരണം, ബൗദ്ധിക…
Read Moreചായക്കടയിലെ സൊറ പറച്ചിലിനിടെ വിഎസ് മരിച്ചെന്നും ഇല്ലെന്നും പറഞ്ഞ് അടിപിടി: രണ്ടു പേർക്കു പരിക്ക്
കണ്ണൂർ: വി.എസ്. അച്യുതാനന്ദൻ മരിച്ചതായുള്ള വാർത്ത ചായക്കടയിൽവച്ച് പറഞ്ഞതിനെച്ചൊല്ലി വാക്കേറ്റവും ഏറ്റുമുട്ടലും. ഏച്ചൂരിലെ ഒരു ചായക്കടയിൽ ഇക്കഴിഞ്ഞ 21നായിരുന്നു സംഭവം. വി.എസ്. മരിച്ചതിനു പിന്നാലെ മൊബൈൽ ഫോണിൽ വന്ന വാർത്ത വായിച്ച് ഇക്കാര്യം ഒരാൾ പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്നയാൾ നിഷേധിച്ചു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. നാൽപത്തെട്ടുകാരനും അന്പത്തെട്ടുകാരനുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും പരിക്കേറ്റു. ഇരുവർക്കും പരാതികളില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
Read More