തലയോലപ്പറമ്പ്: നിർധന ഭൂരഹിതർക്കായി ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. പദ്ധതി തൂണിലൊതുങ്ങി കാടുകയറി നശി ക്കുകയാണ്. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിനു സമീപം ഇറിഗേഷൻ വകുപ്പിന്റെ 3.25 ഏക്കർ സ്ഥലത്ത് ആരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണമാണ് തൂണുകൾ നിർമിച്ചതോടെ മുടങ്ങിയത്. മൂന്ന് ഘട്ടമായി നിർമാണം പൂർത്തീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഗുജറാത്തിലെ സ്വകാര്യ കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തത്. ആദ്യ ഘട്ടത്തിൽ മൂന്ന് നിലകളിലായി 36 കുടുംബങ്ങൾക്കു താമസിക്കുന്നതിനു സൗകര്യമൊരുക്കുന്നതിനായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. കെട്ടിടത്തിനായി തൂണുകളുടെ കോൺക്രീറ്റിംഗ് നടത്തിയെങ്കിലും പിന്നീട് നിർമാണ പ്രവർത്തനങ്ങൾ മുടങ്ങി. ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കി നിർധന കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു.
Read MoreDay: July 25, 2025
ഇടുക്കിയിൽ തെരുവുനായ ആക്രമണം; നാലുപേർക്കു കടിയേറ്റു
ഇടുക്കി: കരിമ്പനിൽ തെരുവുനായ ആക്രമണം. കടയിലും റോഡിലുമായി നിന്നിരുന്ന നാലുപേർക്കു കടിയേറ്റു. കരിമ്പൻ സ്വദേശികളായ റുഖിയ (68), ലിന്റോ, തടിയമ്പാട് സ്വദേശി സൂരജ് (19), തോപ്രാംകുടി സ്വദേശി പ്രഭാകരൻ (76) എന്നിവർക്കാണു കടിയേറ്റത്. ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചിരുന്നു. എന്നാൽ ഇതിനായുള്ള നടപടികൾ എങ്ങുമെത്തിയില്ല.
Read Moreതിരുവല്ലയിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു: രണ്ടു പേര്‍ക്കു പരിക്ക്
തിരുവല്ല: കാര്‍ നിയന്ത്രണംവിട്ടു കുളത്തിലേക്കുമറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കുപരിക്കേറ്റു. തിരുവല്ല കാരയ്ക്കല്‍ ശ്രീവിലാസത്തില്‍ അനില്‍കുമാറിന്റെ മകന് എ. എസ്. ജയകൃഷ്ണനാണ് (21) മരിച്ചത്. സഹയാത്രികനായിരുന്ന മുത്തൂര്‍ ചാലക്കുഴി ഇലഞ്ഞിമൂട്ടില്‍ രഞ്ചിയുടെ മകന് ഐബി പി. രഞ്ചിയെ (20) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തൂര്‍ പന്നിക്കുഴി സ്വദേശി അനന്തുവിനും പരിക്കേറ്റു. കാവുംഭാഗം മുത്തൂര്‍ റോഡില്‍ മന്നങ്കരചിറ പാലത്തിനടുത്ത് ഇന്നലെ രാത്രി 11 ഓടെയാണ് അപകടം. കാവുംഭാഗത്തുനിന്ന് മൂത്തൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ പാലത്തിലൂടെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് അപ്രോച്ച് റോഡിന് സമീപം നിന്നിരുന്ന മരത്തിലും വൈദ്യുത പോസ്റ്റിലും ഇടിച്ച് സമീപത്തുള്ള കുളത്തിലേക്കു വീഴുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വൈദ്യുതബന്ധവും നിലച്ചു. ഇരുട്ടില്‍ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയര്‍ കെട്ടി വലിച്ച് കാര്‍ കരയ്ക്കടുപ്പിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ജയകൃഷണന്റെ…
Read Moreഇന്‍സ്റ്റഗ്രാം സൗഹൃദം മുതലാക്കി പീഡനം; വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചത് 19കാരൻ; നിരന്തരം ശല്യം ചെയ്ത് കുട്ടിയുടെ നഗ്നഫോട്ടോകൾ കൈക്കലാക്കിയ ശേഷമായിരുന്നു പീഡനം
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികപീഡനത്തിന് ഇരയാക്കിയ യുവാവ് പോലീസ് പിടിയില്‍. മലയാലപ്പുഴ മൈലാടുംപാറ പള്ളിക്കുഴി ആശാരിപ്പറമ്പില്‍ ദേവദത്തനാണ് (19) മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ചൈല്‍ഡ് ലൈനില്‍നിന്നുള്ള വിവരത്തെത്തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ട്യൂഷന് കഴിഞ്ഞു ബസില്‍ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ പെണ്‍കുട്ടി 2024 ഒക്ടോബറില്‍ പരിചയപ്പെടുന്നത്. പിന്നീട് സ്ഥിരമായി ഒരുമിച്ച് യാത്ര ചെയ്ത ഇയാള്‍, കോള്‍ സെന്റർ ജോലിക്കാരനെന്നു പറഞ്ഞ് പരിചയപ്പെടുത്തുകയും പിന്നീട് കുട്ടി വീട്ടില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയിലൂടെ ബന്ധം ദൃഢപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിക്കു വിവാഹവാഗ്ദാനം നല്കിയ ഇയാള്‍ കഴിഞ്ഞ ജൂണ്‍ 27 ന് ഉച്ചയ്ക്ക് തന്റെ വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പിന്നീട് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുകയും…
Read More‘എഐ’ കോഡിംഗ് ടൂൾ സോഫ്റ്റ്വെയർ എൻജിനിയർമാരുടെ വേഗത കുറയ്ക്കുമെന്ന് പഠനം: ‘എഐ’ ഉപയോഗിക്കുമ്പോൾ 19 ശതമാനം കൂടുതൽ സമയം എടുക്കുന്നുവെന്ന് ഗവേഷകർ
ന്യൂഡൽഹി: കോഡിംഗ് വേഗത്തിലാക്കാൻ “എഐ’ക്കു കഴിയുമോ? പുതിയ പഠനം അത്ഭുതകരമായ കണ്ടെത്തലുകളാണു നടത്തിയത്. മനുഷ്യന്റെ ധാരണകളെ തിരുത്തുന്നതായിരുന്നു പഠനറിപ്പോർട്ട്. കോഡിംഗ് പ്രക്രിയ വേഗത്തിലാക്കാൻ “എഐ’ക്കു കഴിയില്ലെന്നാണ് കണ്ടെത്തൽ. പരിചയസമ്പന്നരായ സോഫ്റ്റ്വെയർ ഡെവലപ്പർമാർ കോഡ് എഴുതാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂൾ ഉപയോഗിക്കുന്പോൾ കൂടുതൽ സമയമെടുക്കുവെന്നാണ് ഗവേഷകർ പറയുന്നത്. ഗവേഷണ ഗ്രൂപ്പായ എംഇടിആർ നടത്തിയ പഠനത്തിൽ, വ്യാപകമായി ഉപയോഗിക്കുന്ന “എഐ’- പവേർഡ് കോഡിംഗ് അസിസ്റ്റന്റ് ആയ കഴ്സർ ഉപയോഗിക്കുമ്പോൾ സോഫ്റ്റ്വെയർ എൻജിനീയർമാർ പ്രോജക്ട് പൂർത്തിയാക്കാൻ 19 ശതമാനം കൂടുതൽ സമയമെടുക്കുന്നു. ശരാശരി അഞ്ചുവർഷത്തെ പരിചയമുള്ള പതിനാറ് ഡെവലപ്പർമാരെയാണ് ഗവേഷകർ നിരീക്ഷിച്ചത്. ഇവർ “എഐ’സഹായത്തോടെയും അല്ലാതെയും സങ്കീർണമായ സോഫ്റ്റ്വെയർ പ്രോജക്റ്റുകളിൽ പ്രവർത്തിക്കുന്നവരാണ്. ഡെവലപ്പർമാർ പ്രധാനമായും ഉപയോഗിച്ചത് ജനപ്രിയ കോഡ് എഡിറ്ററായ കഴ്സർ പ്രോയും ക്ലോഡ് 3.5/3.7 സോണറ്റുമാണ്. ടാസ്ക് പൂർത്തിയാക്കുന്നതിൽ “എഐ’ 24 ശതമാനം സമയം ലാഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ,…
Read Moreസാറേ ഇത് കഞ്ചാവാണ്… ‘ലഹരിപ്പോലീസ്’: ഹെറോയിൻ വലിക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങൾ പുറത്ത്
പഞ്ചാബിൽ പോലീസ് ഉദ്യോഗസ്ഥൻ കഞ്ചാവ് വലിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഹോഷിയാർപുരിലെ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ഗൺമാനായി ജോലി ചെയ്യുന്ന പ്രവീൺ കുമാർ കഞ്ചാവ് വലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രവീൺ കുമാറിനെ സ്ഥലം മാറ്റി. രാഷ്ട്രീയനേതാവിന്റെ സുരക്ഷാ ചുമതലയിൽനിന്നു മാറ്റിയെന്നും ഇയാൾക്കെതിരേ വകുപ്പുതല നടപടിയും ആരംഭിച്ചതായും ഹോഷിയാർപുർ സ്പെഷ്യൽ പോലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രവീൺ ഇപ്പോൾ ലഹരി വിമുക്തകേന്ദ്രത്തിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.
Read Moreഏഷ്യൻ പോര് @ യുഎഇ
ദുബായ്: സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് പുരുഷ ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ വേദിയാകും. സെപ്റ്റംബർ അഞ്ച് മുതൽ 21 വരെ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുൾപ്പെടെ എട്ട് ടീമുകൾ പങ്കെടുക്കും. ഏഷ്യ കപ്പ് വേദി നിശ്ചയിക്കാൻ 25 അംഗരാജ്യങ്ങൾ പങ്കെടുത്ത എസിസി യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഓണ്‍ലൈനായി മീറ്റിംഗിൽ പങ്കെടുത്തു. ഇന്ത്യ x പാക് പോരാട്ടം നിലവിലെ ജേതാക്കളായ ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനുമായുള്ള മത്സരം ദുബായിൽ നടക്കും. ഇരു ടീമിനും പുറമേ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ഒമാൻ, ഹോങ്കോംഗ് എന്നീ ടീമുകളും ടൂർണമെന്റിൽ പങ്കെടക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി ട്വന്റി-20 ലോകകപ്പ് നടക്കുന്നതിനാൽ ട്വന്റി-20 ഫോർമാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് സംഘടിപ്പിക്കുക. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യ ആതിഥേയത്വം…
Read Moreവിമാനത്താവളത്തിലെ 14-ഓളം കടകളിൽ മോഷണം നടത്തി രാജ്യം വിട്ടു: പിടിക്കപ്പെടില്ലന്ന സമാധാനത്താൽ വീണ്ടും അവിടേക്ക് തന്നെ വന്നു; ഇന്ത്യക്കാരൻ പിടിയിൽ
സിംഗപ്പൂരിലെ ജുവൽ ചാംഗി വിമാനത്താവളത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യക്കാരൻ പിടിയിൽ. മോഷണ ശേഷം ഇയാൾ രാജ്യം വിട്ടു. എന്നാൽ താൻ പിടിക്കപ്പെടില്ലന്ന ആത്മ വിശ്വാസത്താൽ അയാൾ വീണ്ടും അവിടേക്ക് തിരികെ എത്തിയപ്പോൾ പോലീസ് കൈയോടെ പിടി കൂടുകയായിരുന്നു. വിമാനത്താവളത്തിലെ 14-ഓളം കടകളിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്. പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ബാഗുകൾ എന്നിവയുൾപ്പെടെ ഏകദേശം 5,136 സിംഗപ്പൂർ ഡോളർ അതായത് 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. മെയ് 29നായിരുന്നു ഇയാൾ മോഷണ ശ്രമം നടത്തിയത്. വിമാനത്താവളത്തിലെ കടകളിൽ സ്റ്റോക്ക് പരിശോധിക്കുന്നതിനിടയിൽ കടയിൽ നിന്നും ഒരു ബാഗ് മോഷണം പോയതായി കണ്ടെത്തി. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് കടയിൽ നിന്നും ബാഗുമായി കടന്നു കളയുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ലന്ന് അധികം വൈകാതെ പോലീസ് കണ്ടെത്തി. എയർപോർട്ടിനുള്ളിലെ…
Read Moreചരിത്രകരാർ; ഇന്ത്യ-യുകെ വ്യാപാരക്കരാർ യാഥാർഥ്യമായി
ലണ്ടൻ: അഞ്ചുവർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലെത്തിക്കുക ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സന്ദര്‍ശനവേളയിലാണു കരാർ യാഥാർഥ്യമായത്. മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെയും സാന്നിധ്യത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ബ്രിട്ടീഷ് വാണിജ്യമന്ത്രി ജൊനാഥന് റെയ്നോള്‍ഡ്സ് എന്നിവര്‍ കരാറില്‍ ഒപ്പിട്ടു. 2030ഓടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 10.36 ലക്ഷം കോടി രൂപയിലേക്ക് എത്തിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ കർഷകർക്കായിരിക്കും കരാർ ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക. ഇന്ത്യയില്‍നിന്നുള്ള കാര്‍ഷികോത്പന്നങ്ങളും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും തീരുവയില്ലാതെ ബ്രിട്ടീഷ് മാര്‍ക്കറ്റുകളില്‍ വിപണനം നടത്താനുള്ള അവസരമാണ് കരാർ ഒരുക്കുന്നത്. യുകെയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്കി, കാറുകള്‍ എന്നിവ ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും രാജ്യത്തിനു പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തുന്നത്. കരാർ ഒപ്പുവച്ചത് ചരിത്രപരമായ ദിവസമാണെന്നും ഏറെനാളത്തെ പ്രയത്നത്തിന്റെ ഫലമാണിതെന്നും…
Read Moreപാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്
പാരീസ്: പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഗാസയിലെ പട്ടിണി കിടക്കുന്ന ജനങ്ങളുടെ പേരിൽ ആഗോളതലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മാക്രോണിന്റെ പ്രസ്താവന. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മാക്രോൺ എക്സിൽ കുറിച്ചു. ഇന്നത്തെ അടിയന്തര കാര്യം ഗാസയിലെ യുദ്ധം അവസാനിക്കുകയും സാധാരണ ജനങ്ങളെ രക്ഷിക്കുകയും ചെയ്യുക എന്നതാണെന്നും മാക്രോൺ കുറിച്ചു. മധ്യപൂർവദേശത്ത് നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ചരിത്രപരമായ പ്രതിബദ്ധത പാലിച്ചുകൊണ്ട്, പാലസ്തീനെ ഒരു രാഷ്ട്രമായി ഫ്രാൻസ് അംഗീകരിക്കുമെന്നും മാക്രോൺ പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണങ്ങൾക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇസ്രയേലിനു പിന്തുണ വാഗ്ദാനം ചെയ്യുകയും ജൂതവിരുദ്ധതയ്ക്കെതിരേ ഇടയ്ക്കിടെ സംസാരിക്കുകയും ചെയ്തിരുന്നു, എന്നാൽ ഗാസയിലെ ഇസ്രയേലിന്റെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് മാക്രോണിന്റെ പുതിയ നീക്കം.
Read More