കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,160 രൂപയും പവന് 73,280 രൂപയുമായി.
Read MoreDay: July 26, 2025
കളിക്കുന്നതിനിടയിൽ നാണയങ്ങൾ വിഴുങ്ങി: 12-കാരന്റെ വയറ്റിൽ നിന്നും ഈസോഫാഗോസ്കോപ്പി വഴി പുറത്തെടുത്തത് 3 നാണയങ്ങൾ
എന്ത് കിട്ടിയാലും വായിൽ വയ്ക്കുക എന്നത് ചില കുട്ടികളുടെ ശീലമാണ്. ഇപ്പോഴിതാ 12-കാരനായ കുട്ടിയുടെ വായിൽ നിന്നും ലഭിച്ച വസ്തുക്കൾ കേട്ടാൽ നമ്മൾ ഞെട്ടും. ന്യൂഡൽഹിയിലാണ് സംഭവം. രണ്ട് അഞ്ച് രൂപയുടേയും ഒരു പത്ത് രൂപയുടേയും നാണയമാണ് കുട്ടി വിഴുങ്ങിയത്. നാണയങ്ങൾ വിഴുങ്ങിയതിന് പിന്നാലെ കുട്ടിക്ക് വെള്ളം കുടുക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാതെ വന്നു. അതോടെ മാതാപിതാക്കൾ കുട്ടിയെ ഡോ. ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാണയങ്ങൾ അന്നനാളത്തിനുള്ളിൽ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. നാണയം കൊണ്ട് കളിക്കുന്നതിനിടയിലാണ് കുട്ടി അത് വിഴുങ്ങിയത്. അസ്വസ്ഥത അനുഭവപ്പെട്ടയുടൻതന്നെ വീട്ടുകാരോട് ഇക്കാര്യം അവൻ പറഞ്ഞു. വാഴപ്പഴം കഴിച്ചാൽ പെട്ടന്ന് ഇറങ്ങിപ്പോകുമെന്ന് കരുതി വീട്ടുകാർ കുട്ടിയെക്കൊണ്ട് വാഴപ്പഴം കഴിപ്പിക്കുകയും വെള്ളം കുടിപ്പിക്കുകയുമൊക്കെ ചെയ്യിപ്പിച്ചു. എന്നിട്ടും ഇത് ഇറങ്ങിപ്പോകുന്നില്ലന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർ പരിശോധനയിൽ അന്നനാളത്തിൽ നാണയങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയും…
Read Moreഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന വീട് തല്ലിത്തകർത്തു: യുവാവ് അറസ്റ്റിൽ
ആലുവ: കോളജ് അധ്യാപികയായ ഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന വീട് തല്ലിത്തകർത്തതിനും അക്രമിക്കാൻ ശ്രമിച്ചതിനും യുവാവിനെ ബിനാനിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി മാമലക്കണ്ടം സ്വദേശിയും കോട്ടപ്പുറത്ത് താമസിക്കുന്ന ആളുമായ വൈശാഖി (39)നെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചു വർഷം മുമ്പ് അധ്യാപികയും വൈശാഖും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. ഇവർക്ക് രണ്ട് വയസുള്ള കുട്ടിയുണ്ട്. ലഹരിക്കടിമയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ ഇവർ അവരുടെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.ഇന്നലെ രാത്രി വീട്ടിലെത്തി വധഭീഷണി മുഴക്കുകയും ജനലുകളും മറ്റും തല്ലിത്തകർക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യം സഹിതം ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 21ന് പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. പോലീസിൽ പരാതി കൊടുത്തതിൽ പ്രകോപിതനായാണ് അക്രമം നടത്തിയത്. ഇത് വിശദമാക്കിയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടത്. അധ്യാപികയിൽനിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Read Moreസിറിയയിൽ ഐഎസ് നേതാവിനെ വധിച്ചു
ഡമാസ്കസ്: വടക്കുപടിഞ്ഞാറൻ സിറിയയിൽ ഉന്നത ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതാവിനെയും രണ്ടു മക്കളെയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സേന വധിച്ചു. ഐഎസ് നേതാവ് ദിയ സാവ്ബ മുസ്ലിഹ് അൽ-ഹർദാനും മക്കളുമാണു കൊല്ലപ്പെട്ടത്. ആലെപ്പോ പ്രവിശ്യയിലെ അൽ-ബാബ് പട്ടണത്തിൽ നടന്ന റെയ്ഡിലാണ് അൽ-ഹർദാനും മക്കളും കൊല്ലപ്പെട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അൽ-ഹർദാന്റെ താവളത്തിലുണ്ടായിരുന്ന മൂന്നു സ്ത്രീകൾക്കും മൂന്നു കുട്ടികൾക്കും പരിക്കേറ്റില്ല. സൈനികരെ വിമാനത്തിലെത്തിച്ചായിരുന്നു ഐഎസ് ഭീകരരെ നേരിട്ടത്. സിറിയൻ സർക്കാരിന്റെ സൈന്യവും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസും ഭീകരവേട്ടയിൽ പങ്കാളിയായി. സിറിയയിലെ പുതിയ സർക്കാരുമായി അമേരിക്കയ്ക്കു നല്ല ബന്ധമാണുള്ളത്.
Read Moreകാർഗിൽ വിജയ് ദിവസ്; വീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം
ന്യൂഡൽഹി: 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാർക്കു രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആദരാഞ്ജലികൾ അർപ്പിച്ചു. ധീരസൈനികരുടെ ത്യാഗം ഇന്ത്യൻ സായുധസേനയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ കാലാതീതമായ ഓർമപ്പെടുത്തലാണെന്ന് രാഷ്ട്രനേതാക്കൾ പറഞ്ഞു. “കാർഗിൽ വിജയ് ദിവസത്തിൽ, മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ സൈനികരുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി ഈ ദിവസം നിലകൊള്ളുന്നു…’ രാഷ്ട്രപതി എക്സിൽ എഴുതി. “കാർഗിൽ വിജയ് ദിവസിൽ, ഏറ്റവും ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ ബഹുമാനം സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.’ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു. വീരമൃത്യുവരിച്ച വീരന്മാരുടെ ധൈര്യം ഭാവി തലമുറകൾക്ക് പ്രചോദനമാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. “അവരുടെ അചഞ്ചലമായ ധൈര്യവും ശൗര്യവും തലമുറകളെ പ്രചോദിപ്പിക്കും…’ ഖാർഗെ എക്സിൽ…
Read Moreമാലദ്വീപ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്നു തിരിച്ചെത്തും
മാലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനം തുടരുന്നു. ഇന്നു നടക്കുന്ന മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. നരേന്ദ്രമോദിയാണ് മുഖ്യാതിഥി. സന്ദർശനം പൂർത്തിയാക്കി മോദി ഇന്നു തിരിച്ചെത്തും. വെള്ളിയാഴ്ച മാലദ്വീപിലെത്തിയ നരേന്ദ്രമോദിക്ക് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപ്പാണു നൽകിയത്. തുടർന്ന് ഇരുനേതാക്കളും നടത്തിയ കൂടികാഴ്ചയിൽ എട്ട് സുപ്രധാന കരാറുകളിലും ഒപ്പുവച്ചു. 4,850 കോടി രൂപ മാലദ്വീപിന് വായ്പ നൽകാനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുമുള്ളതാണ് കരാറുകൾ. മുഹമ്മദ് മുയിസു അധികാരത്തിലെത്തിയ ശേഷം സ്വീകരിച്ച ഇന്ത്യ വിരുദ്ധ നിലപാടിനെത്തുടർന്ന് വഷളായ ഇന്ത്യ മാലദ്വീപ് ബന്ധം മുയിസു ഇന്ത്യയിലെത്തി മോദിയുമായി നേരിട്ട് ചർച്ച നടത്തിയ ശേഷമാണ് മെച്ചപ്പെട്ടത്.
Read Moreഹെഡ് ആൻഡ് നെക്ക് കാൻസർ; നേരത്തേ കണ്ടുപിടിച്ചിരുന്നെങ്കിൽ…
നാളെ ജൂലൈ 27. ഹെഡ് ആൻഡ് നെക്ക് കാൻസർ ദിനം. പഴയ ഒരു ഹെഡ് ആൻഡ് നെക്ക് കാൻസർ ക്യാമ്പിനെക്കുറിച്ചുള്ള ഒരോർമ പങ്കുവയ്ക്കാം. ഞങ്ങളെ സംബന്ധിച്ച് ഓരോ ക്യാമ്പും ഓരോ വിദ്യാലയമാണ്. ഓരോ രോഗിയും ഓരോ പുതിയ പാഠം നൽകാറുണ്ട്. അങ്ങനെ ഒരാളായിരുന്നു ഗംഗാധരൻ. മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ കാൻസർ തിന്നു പോയ ആ മനുഷ്യൻ മറ്റേ ഭാഗം ഷേവ് ചെയ്ത്, ഒരു ഭാഗം തോർത്തുകൊണ്ട് മൂടിവച്ചാണ് അന്നത്തെ ക്യാമ്പിന് എത്തിയത്. ആരും കാണരുതെന്ന് എത്ര ആഗ്രഹിച്ചാലും എനിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് വിളിച്ചുപറയും വിധം രൂപം മാറിയിരിക്കുന്നു. രൂപത്തിൽ മാത്രമല്ല സംസാരത്തിലും അതു വ്യക്തമായിരുന്നു. പല വാക്കുകളും വ്യക്തമല്ല, നാവു കുഴഞ്ഞു പോകുന്നു, ഭക്ഷണത്തിനു രുചിയില്ല ഇങ്ങനെ പല പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടേയിരുന്നു. എന്നാൽ സത്യത്തിൽ ആ അച്ഛന്റെ പ്രശ്നം അതുമാത്രം ആയിരുന്നില്ല. പല…
Read Moreയാത്രക്കാരന്റെ ഫോൺ മോഷ്ടിച്ച് കള്ളൻ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും എടുത്തുചാടി; വീഡിയോ കാണാം
യാത്ര ചെയ്യുന്പോൾ നമ്മൾ വളരെയധികം സൂക്ഷിക്കണം. പ്രത്യേകിച്ച് ഒറ്റയ്ക്ക്. ബസിലായാലും ട്രെയിനിൽ ആയാലും മോഷണം പതിവാണ്. അതിനാൽത്തന്നെ സ്വന്തം വസ്തു വകകൾ സൂക്ഷിക്കണമെന്ന് എല്ലായിടങ്ങളിലും എഴുതി വച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു മോഷണമാണ് വൈറലാകുന്നത്. ട്രെയിൻ യാത്രയ്ക്കിടെ ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളനാണ് വാർത്തയിലെ താരം. ഫോണുമായി കടന്നു കളയാൻ ശ്രമിച്ച യുവാവിനെ കൂടെയുള്ളവർ പഞ്ഞിക്കിട്ടു. ആൾക്കൂട്ടത്തിന്റെ ഇടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. @mktyaggi എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് യാത്രക്കാർ ചേർന്ന് അയാളെ അടിച്ച് ശരിയാക്കി. അവിടെ നിന്നും എങ്ങനെയും ഓടിപ്പോകണമെന്ന ചിന്തയിൽ മറിച്ചൊന്ന് ചിന്തിക്കാതെ യുവാവ് ട്രെയിനിന്റെ കന്പിയിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങാൻ നോക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ ട്രെയിൻ വേഗത്തിൽ പോകുന്നത് കാരണം കന്പിയിൽ തന്നെ പിടിച്ചു നിൽക്കാൻ മാത്രമേ അയാൾക്ക്…
Read Moreപോലീസ് പരിശോധനയ്ക്കിടെ താമരശേരി ചുരത്തില്‍നിന്ന് ചാടിയ യുവാവിനെ കണ്ടെത്താനായില്ല
കോഴിക്കോട്: ലക്കിടയില്‍ വയനാട് ഗേറ്റിനു സമീപം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്തി ചുരത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല. താമരശേരി പോലീസും കല്‍പ്പറ്റ പോലീസും വ്യാപകമായ തെരച്ചില്‍ നടത്തിയിട്ടും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മലപ്പുറം സ്വദേശി തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) ആണ് പോലീസ് പരിശോധനയ്ക്കിടെ ചുരത്തില്‍ നിന്ന് ചാടിരക്ഷപ്പെട്ടത്. ഇയാളുടെ കാറില്‍ നിന്ന് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തിനു കേസെടുത്ത് പോലീസ് അന്വേഷണം വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു.ഇയാളുടെ കാറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. കണ്ണൂരില്‍ ഇന്നലെ രാവിലെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പിടകൂടുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നത്. ഇതിനിടയിലാണ് ഷഫീഖ് ഓടിച്ച കാര്‍ ഇവിടെ എത്തിയത്. സംശയം തോന്നി ഇയാളുടെ കാറിനു പോലീസ് കൈ കാണിച്ചു. നിര്‍ത്തിയ കാറില്‍നിന്ന് ഇറങ്ങിയോടിയ…
Read Moreവിസിക്കെതിരേ വീണ്ടും പ്രതിഷേധത്തിന് എസ്എഫ്ഐയും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും
തിരുവനന്തപുരം: കേരള വിസിക്കെതിരേ വീണ്ടും പ്രതിഷേധത്തിന് എസ്എഫ്ഐയും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തയാറെടുക്കുന്നു. ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയില്‍ വിസി പങ്കെടുക്കുന്നതാണ് പ്രതിഷേധം വീണ്ടും തുടരാന്‍ കാരണം.പരിപാടിയില്‍ പങ്കെടുക്കാന്‍ വ്യക്തിപരമായി വിസിക്ക് തടസമില്ലെന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു സ്വീകരിച്ചത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരിപാടിയില്‍ വിസി പങ്കെടുക്കാന്‍ പാടില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് എസ്എഫ്ഐയും ഇടത് സിന്‍ഡിക്കേറ്റംഗങ്ങളും പ്രതിഷേധവുമായി വീണ്ടും രംഗത്ത് വരാന്‍ കളമൊരുങ്ങിയിരിക്കുന്നത്. പ്രതിഷേധം വിസിക്കെതിരെയാണെങ്കിലും ലക്ഷ്യമിടുന്നത് ഗവര്ണര്ക്കെതിരെയാണെന്നാണ് ലഭിക്കുന്ന വിവരം. കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ നിയമനത്തില്‍ ഗവര്‍ണര്‍ക്കെതിരേ ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വിധിക്കെതിരേ ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത് സര്‍ക്കാരിനും പാര്‍ട്ടിക്കും ക്ഷീണമായിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ പുതുതായി നല്കിയ താത്കാലിക വിസി മാരുടെ പട്ടികയില്‍ ഗവര്‍ണര്‍ അനുകുല നിലപാടെടുക്കാത്തതും പാര്‍ട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്. കൂടാതെ…
Read More