യാത്ര ചെയ്യുന്പോൾ നമ്മൾ വളരെയധികം സൂക്ഷിക്കണം. പ്രത്യേകിച്ച് ഒറ്റയ്ക്ക്. ബസിലായാലും ട്രെയിനിൽ ആയാലും മോഷണം പതിവാണ്. അതിനാൽത്തന്നെ സ്വന്തം വസ്തു വകകൾ സൂക്ഷിക്കണമെന്ന് എല്ലായിടങ്ങളിലും എഴുതി വച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ അത്തരമൊരു മോഷണമാണ് വൈറലാകുന്നത്. ട്രെയിൻ യാത്രയ്ക്കിടെ ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളനാണ് വാർത്തയിലെ താരം. ഫോണുമായി കടന്നു കളയാൻ ശ്രമിച്ച യുവാവിനെ കൂടെയുള്ളവർ പഞ്ഞിക്കിട്ടു.
ആൾക്കൂട്ടത്തിന്റെ ഇടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. @mktyaggi എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്
യാത്രക്കാർ ചേർന്ന് അയാളെ അടിച്ച് ശരിയാക്കി. അവിടെ നിന്നും എങ്ങനെയും ഓടിപ്പോകണമെന്ന ചിന്തയിൽ മറിച്ചൊന്ന് ചിന്തിക്കാതെ യുവാവ് ട്രെയിനിന്റെ കന്പിയിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങാൻ നോക്കുന്നതാണ് വീഡിയോയുടെ തുടക്കം. എന്നാൽ ട്രെയിൻ വേഗത്തിൽ പോകുന്നത് കാരണം കന്പിയിൽ തന്നെ പിടിച്ചു നിൽക്കാൻ മാത്രമേ അയാൾക്ക് സാധിച്ചുള്ളൂ.
കുറേ ദൂരം മുന്നോട്ട് പോയപ്പോൾ പതിയെ കന്പിയിൽ നിന്നും താഴേക്ക് ഊർന്ന് എങ്ങനെയോ പുറത്തേക്ക് ചാടി. ഒരു പൊന്തക്കാട്ടിലേക്കാണ് അയാൾ ചെന്നു വീണതെന്ന് വീഡിയോയിൽ കാണാൻ സാധിക്കും. മർദനത്തിൽ യുവാവിന്റെ വസ്ത്രങ്ങൾ എല്ലാം കീറിപ്പോയിരുന്നു. ദേഹത്തു നിന്നും ചോരയും പൊടിയുന്നതും കാണാമായിരുന്നു.