അടൂർ: സൗഹൃദത്തിലുള്ള പത്തൊന്‍പതുകാരിയെ വീട്ടില്‍ക്കയറി മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് മര്‍ദിച്ച യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിഴ പരുത്തിയില്‍ താഴെതില്‍ ജോബിന് ബാബുവാണ് ( 21) അറസ്റ്റിലായത്. 25ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് പരാതിക്കാസ്പദമായ സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇരുവരും മൂന്നുവര്‍ഷമായി സൗഹൃദത്തിലാണെന്ന് പറയുന്നു. നിരന്തരം ഫോണ്‍ വിളിക്കുകയും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യാറുമുണ്ട്. വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്താണ് ഇയാള്‍ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്പിച്ചതെന്ന് പോലീസിൽ നല്കിയ പരാതിയില്‍ പിതാവ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ജോബിനെ റിമാന്‍ഡ് ചെയ്തു. എസ്ഐ ആര്. ശ്രീകുമാര്‍, എസ്സിപിഒ സിന്ധു എം. കേശവന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Read MoreDay: July 29, 2025
ദുരഭിമാനക്കൊല: തമിഴ്നാട്ടിൽ ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു; യുവതിയുടെ മാതാപിതാക്കൾ പോലീസ് ഉദ്യോഗസ്ഥർ
ചെന്നൈ: ഇതരജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തമിഴ്നാട് തിരുനെല്‍വേലി കെടിസി നഗറിലാണു സംഭവം. തൂത്തുക്കുടി ജില്ലയിലെ അറുമുഗമംഗലം സ്വദേശിയായ ഐടി ജീവനക്കാരന് കെവിന് സെല്‍വ ഗണേഷിനെ(23)യാണ് കൊലപ്പെടുത്തിയത്. 23കാരനായ എസ്. സുര്‍ജിത് ആണ് പ്രതി. മൂര്‍ച്ഛയേറിയ ആയുധംകൊണ്ട് വെട്ടുകയായിരുന്നു. സുര്‍ജിത്തിന്റെ സഹോദരിയുമായി കെവിന് ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. കെവിനുമായുള്ള വിവാഹത്തിനു യുവതിയുടെ കുടുംബം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളില്‍നിന്നു തനിക്കു ഭീഷണിയുണ്ടെന്ന് കെവിന് തന്റെ സഹോദരനെ അറിയിച്ചിരുന്നുവെങ്കിലും നിയമപരമായി നീങ്ങിയിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെ സിദ്ധ ഡോക്ടറായ യുവതിയുടെ ക്ലിനിക്കില്‍ മുത്തച്ഛനെ ചികിത്സിക്കാനെത്തിയതായിരുന്നു കെവിന്. ക്ലിനിക്കിന് പുറത്ത് കാത്തുനിന്ന സുര്‍ജിത് കെവിനെ ജാതി അധിക്ഷേപം നടത്തുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. യുവതിയുടെ അച്ഛനെയും അമ്മയെയും ഒന്നാംപ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഇരുവരും പോലീസ് ഉദ്യോഗസ്ഥരാണ്. കെവിന്റെ അമ്മയുടെ പരാതിയിലാണ് നടപടി. കേസില്‍ മൂന്നാം പ്രതിയാണ് സുര്‍ജിത്.…
Read Moreന്യൂയോർക്കിൽ വെടിവയ്പ്: പോലീസ് ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു; അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കി
ന്യൂയോർക്ക്: ന്യൂയോർക്ക് മിഡ്ടൗൺ മാൻഹട്ടൻ ഓഫീസ് കെട്ടിടത്തിലുണ്ടായ വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർ മരിച്ചു. പിന്നീട് അക്രമി സ്വയം വെടിവച്ചു മരിച്ചു. 27കാരനായ ഷെയ്ൻ ഡെപോൺ ടമൂറ ആണ് കൊലയാളി. സംഭവത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു. ഇന്നലെയാണു സംഭവം. നിരവധി മുൻനിര കമ്പനികളുടെ ആസ്ഥാനമായ 44 നില കെട്ടിടത്തിലേക്കു പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ തോക്കുമായെത്തിയ ടമൂറ വെടിയുതിർക്കുകയായിരുന്നു. ഇയാൾ തോക്കുമായി കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കുന്നതിന്റെയും അക്രമസംഭവങ്ങളുടെയും കെട്ടിടത്തിൽനിന്ന് ആളുകൾ ഭയചകിതരായി പുറത്തേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ന്യൂയോർക്കിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ റൂഡിൻ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ന്യൂയോർക്ക് നഗരത്തിൽ ഏകദേശം പതിനഞ്ച് ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഓഫീസ് കെട്ടിടങ്ങളും റെസിഡൻഷ്യൽ ടവറുകളും സ്ഥാപനത്തിനുണ്ട്. ലാസ് വെഗാസിൽനിന്നുള്ള വ്യക്തിയാണ് ടമൂറ. പ്രതിയുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള പ്രാഥമിക പരിശോധനകളിൽ കാര്യമായ ക്രിമിനൽ ചരിത്രമൊന്നും…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്താം വാര്‍ഡില്‍ സിമന്റ്പാളി അടര്‍ന്നുവീഴാറായ നിലയിൽ
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയ 10ാം വാര്‍ഡില്‍ സിലിംഗായി ഉപയോഗിച്ചിരുന്ന സിമന്റ് പാളി അടര്‍ന്നു വീഴാറായ നിലയില്‍. അപകടമുണ്ടാകാവുന്ന തരത്തിലാണ് വലിയ ഭാരമുള്ള സിമന്റ് പാളി അടര്‍ന്നു വീഴാറായി നില്‍ക്കുന്നത്. അടുത്തിടെ ആശുപത്രിയിലെ 14ാം വാര്‍ഡിന് സമീപത്തെ ശുചിമുറി ഇടിഞ്ഞുവീണ് തലയോലപറമ്പ് സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടിരുന്നു. ഈ കെട്ടിടത്തില്‍ തന്നെയാണ് 10ാം വാര്‍ഡും പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയാണ് സിമന്റ് പാളി ഏത് നിമിഷവും അടര്‍ന്ന് നിലം പൊത്താവുന്ന നിലയിലുള്ളത്. കെട്ടിടം ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് 10, 11, 14 തുടങ്ങിയ വിവിധ വിഭാഗങ്ങളും പ്രധാന ശസ്ത്രക്രിയ തിയറ്ററും പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്ന കാല് നടയാത്രക്കാര്‍ക്ക് സിമന്റ് പാളി ഭീഷണിയായിരിക്കുകയാണ്. അപകട മേഖലയാണ് ഇതുവഴി സഞ്ചരിക്കരുതെന്ന് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാല്‍നട യാത്രക്കാര്‍ ഇത് ശ്രദ്ധിക്കാറില്ല. ഏത് നിമിഷവും നിലം പൊത്താവുന്ന തിലയിലുള്ള…
Read Moreപിടിതരാതെ വെളിച്ചെണ്ണവില കുതിക്കുന്നു; വില 600 കടന്നേക്കുമെന്ന് വ്യാപാരികൾ
കോട്ടയം: കൊപ്രാക്ഷാമം രൂക്ഷമായിരിക്കെ അടുത്ത മാസം വെളിച്ചെണ്ണ വില 600 രൂപ കടന്നേക്കും. മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും ഇതിനുള്ള സാഹചര്യം നിലവിലില്ല. ഓണം സീസണില്‍ തേങ്ങയും എണ്ണയും വലിയ സാമ്പത്തിക ബാധ്യതയായി മാറും. ഉപ്പേരി ഉള്‍പ്പെടെ വിഭവങ്ങള്‍ക്കും വില കൂടും. നിലവില്‍ 60 ശതമാനം തേങ്ങയും മാര്‍ക്കറ്റിലെത്തുന്നത് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നാണ്. പാം ഓയില്‍, സണ്‍ ഫ്ളവര്‍, തവിട് എണ്ണയ്ക്ക് വില്‍പ്പന കൂടിയെങ്കിലും വെളിച്ചെണ്ണ വില കുറയ്ക്കാന്‍ നടപടിയില്ല. തേങ്ങാവില 8,590 രൂപയില്‍നിന്നു താഴുന്നില്ല. പത്ത് കിലോ കൊപ്ര ആട്ടിയാല്‍ പരമാവധി ആറു കിലോ വെളിച്ചെണ്ണയാണു ലഭിക്കുക. ഗുണമേന്മമയിലും രൂചിയിലും മറ്റ് എണ്ണകളെക്കാള്‍ മെച്ചം വെളിച്ചെണ്ണയാണ്. പാമോയില്‍ കൊളസ്ട്രോള്‍ സാധ്യത വര്‍ധിപ്പിക്കും. സൂര്യകാന്തി എണ്ണ അമിതമായി ഉപയോഗിച്ചാല്‍ ഫാറ്റി ആസിഡ് വര്‍ധിക്കും.
Read Moreആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം. ഇന്നു പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു. 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയും ഇതു സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ആൻഡമാൻ കടലും ചുറ്റുമുള്ള ദ്വീപുകളും സജീവമായ ഭൂകമ്പ മേഖലയിലാണു സ്ഥിതി ചെയ്യുന്നത്. ഡൽഹി-എൻസിആറിൽ തുടർച്ചയായി രണ്ടു ദിവസം ഭൂചലനം അനുഭവപ്പെട്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂകമ്പം ഉണ്ടായത്.
Read Moreഉള്ളുലഞ്ഞ് ഒരാണ്ട്… മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് ഒരുവർഷം
കോഴിക്കോട്: ഒരു നാടിനെയാകെ നെടുകേ മുറിച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് ഒരാണ്ട് പൂര്‍ത്തിയാകുന്നു. ദുരന്ത നാൾവഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്.അപകടത്തിൽ 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥ സമാനതകളില്ലാത്തതായിരുന്നു. ഇന്നും വയനാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുത്തുകയാണ് ഈ ദുരന്തം. ഒരുവര്‍ഷം കഴിയുമ്പോര് സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. എന്നാല്‍ ഒരു നാടിനെയാകെ പുനര്‍നിര്‍മിക്കേണ്ടി വരുമ്പോള്‍ എടുക്കുന്ന കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12 നും ഒന്നിനും ഇടയിൽ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി. പ്രദേശവാസികളിൽനിന്നു കളക്ടറേറ്റിലേക്ക് 30 -ന് പുലർച്ചയോടെ അപകട മേഖലയിൽനിന്ന് ആദ്യ വിളിയെത്തി. തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രതിസന്ധികൾ തരണം ചെയ്ത് പുലർച്ചെ 3.10 ഓടെ…
Read Moreട്രോളിംഗ് നിരോധനം അവസാനിക്കാൻ രണ്ട് ദിനം കൂടി: വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം ബോട്ടുകൾ കടലിലേക്ക്
വൈപ്പിൻ: കടലിലെ ട്രോളിംഗ് നിരോധനം തീരാൻ ഇനി രണ്ടു ദിനങ്ങൾ ബാക്കി. വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് പോകും. കൊച്ചി, മുരുക്കുംപാടം, മുനമ്പം, മത്സ്യബന്ധനകേന്ദ്രങ്ങളിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ ഭൂരിഭാഗവും ഇന്നലെയും ഇന്നുമായി തിരിച്ചെത്തിയിട്ടുണ്ട്. ബോട്ടുകളിൽ മത്സ്യബന്ധന സാമഗ്രികൾ കയറ്റുന്ന പണികൾ പുരോഗമിക്കുകയാണ്. ഒപ്പം ഭക്ഷണവും വെള്ളവും എല്ലാം സ്റ്റോക്ക് ചെയ്യുന്ന പണികളും നടക്കുന്നുണ്ട്. ബോട്ട് യാഡുകളിലും മറൈൻ വർക്ഷോപ്പുകളിലും അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരുന്ന യാനങ്ങളുടെ അവസാന മിനിക്കു പണികളിലാണ് തൊഴിലാളികൾ. ഒപ്പം വല സെറ്റ് ചെയ്യുന്ന പണികളും ധ്രുതഗതിയിൽ നടന്നുവരികയാണ്. വ്യാഴാഴ്ച മുതൽക്കെ ബോട്ടുകളിൽ ഇന്ധനവും നിറച്ചു തുടങ്ങും. കനത്ത കാലവർഷത്തെ തുടർന്ന് ഇളകി മറിഞ്ഞു കിടക്കുന്ന കടലിലേക്ക് വൻ പ്രതീക്ഷയോടെയാണ് ബോട്ടുകൾ ഇക്കുറി ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിനായി പോകുന്നത്. കിളിമീൻ കണവ…
Read Moreരാജ്യത്ത് അവകാശപ്പെടാത്ത നിക്ഷേപത്തുക 67,000 കോടി; മുന്നിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കൊല്ലം: രാജ്യത്ത് അവകാശപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ സർക്കാർ ഫണ്ടിലേക്ക് മാറ്റിയത് 67,000 കോടി രൂപ. ഇതു സംബന്ധിച്ച് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയാണ് മുന്നിൽ.2025 ജൂൺ 30 വരെ ഇന്ത്യൻ ബാങ്കുകൾ 67,000 കോടിയിലധികം രൂപയുടെ അവകാശപ്പെടാത്ത നിക്ഷേപങ്ങൾ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനസ് (ഡിഇഎ) ഫണ്ടിലേക്ക് മാറ്റി. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ മാത്രം ഇത്തരത്തിലുള്ള നിക്ഷേപം 58, 330.26 കോടി രൂപയാണ്. മുന്നിൽ നിൽക്കുന്ന സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ 19,329. 92 കോടിയുടെ നിക്ഷേപമുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് -6,910.67 കോടി, കാനറ ബാങ്ക് 6,278 .14 കോടി എന്നിവയാണ് തൊട്ടു പിന്നിലുള്ളത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും അവകാശികളില്ലാത്ത നിക്ഷേപത്തുകകൾ സർക്കാർ ഫണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. 8,673.22 കോടി…
Read Moreവ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന് നടന് നിവിന്‍ പോളിയുടെ പരാതി: നിര്‍മാതാവ് ഷംനാസിനെതിരേ കേസ്
കൊച്ചി: തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന നടന് നിവിന്‍ പോളിയുടെ പരാതിയില്‍ ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്ന നിര്‍മാണക്കമ്പനി ഉടമയും നിര്‍മാതാവുമായ പി.എസ്. ഷംനാസിനെതിരേ പാലാരിവട്ടം പോലീസ് കേസെടുത്തു. ആക്ഷന്‍ ഹീറോ ബിജു 2 സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിവിന്‍ ഷംനാസിനെതിരേ പരാതി നല്‍കിയത്. 2023 മാര്‍ച്ച് മൂന്നിന് കരാറില്‍ ഏര്‍പ്പെട്ട ശേഷം ചിത്രീകരണം നടന്നുവരുന്ന സിനിമ നിവിന്റെ അറിവോ സമ്മതമോ കൂടാതെ ഷംനാസ് വ്യാജ ഒപ്പ് രേഖപ്പെടുത്തി കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സ് മുമ്പാകെ സമര്‍പ്പിച്ച് ചിത്രം നിര്‍മാതാവിന്റെ നിര്‍മാണ കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നിവിന്‍ പോളിക്കും ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സംവിധാകനായ ഏബ്രിഡ് ഷൈനെതിരേയും കേസെടുക്കാന്‍ കാരണമായി കാണിച്ച രേഖ തന്റെ വ്യാജ ഒപ്പിട്ട് നിര്‍മിച്ചതാണെന്നാണ്…
Read More