പെരുമ്പാവൂർ: വയോധികയെ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ മനയ്ക്കപ്പടി ഔസേഫ് ഭാര്യ അന്നം (8)4 ആണ് ഇന്നലെ രാത്രി വീടിന് കുറച്ച് ദൂരത്തുള്ള തോട്ടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഈ തോട്ടത്തിലെ നോട്ടക്കാരിയാണ് അന്നം. എല്ലാ ദിവസവും അന്നം ഇവിടെ എത്താറുണ്ട്. ഇന്നലെ രാവിലെ 11.30 യോടെ വീട്ടിൽനിന്നും പോയതാണ്. അഞ്ചോടെ വീട്ടിൽ തിരിച്ച് എത്താറുണ്ട്. എന്നാൽ രാത്രി ആയിട്ടും എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. സ്വർണമാല അന്നം വീട്ടിൽ ഊരി വെച്ചിട്ടാണ് പോകാറുള്ളത്.കൈയിലെ വള ഊരാറില്ലായിരുന്നു. അഞ്ച് വളയിൽ രണ്ടെണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിന് സമീപം തോട്ടത്തിൽനിന്നും പെറുക്കിയ ജാതിക്കയും അന്നം കൊണ്ടുപോയ വളത്തിന്റെ കവറും ഉണ്ട്. സ്വർണം നഷ്ടപ്പെട്ടിടുള്ളതുകൊണ്ടാണ് മരണത്തിൽ സംശയത്തിന് ഇടയാക്കിയിട്ടുള്ളത് എന്ന് കോടനാട് പോലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപം രക്തം കിടക്കുന്നുണ്ട് . തോട്ടത്തിൽ…
Read MoreDay: July 30, 2025
“അമ്മ’ തെരഞ്ഞെടുപ്പ്; ബാബുരാജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കൂടുതല്‍ പേര് രംഗത്ത്
കൊച്ചി: താരസംഘടന “അമ്മ’യിലെ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടന് ബാബുരാജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കൂടുതല്‍ പേര് രംഗത്ത്. തെരഞ്ഞെടുപ്പില്‍നിന്ന് ബാബുരാജ് പിന്മാറണമെന്നാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ ആരോപണ വിധേയനായിരുന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍നിന്നു മാറി നിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. ബാബുരാജിനെതിരേ ഒന്നിലധികം കേസുകള്‍ നിലവിലുള്ളതിനാല്‍, അവ കഴിയുന്നതുവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കണം. ഇത് വ്യക്തിപരമായി എടുക്കരുതെന്നും പോസ്റ്റില്‍ പറയുന്നു. ഒരു മാറ്റത്തിനായി ഇത്തവണ സംഘടനയുടെ നേതൃത്വം ഒരു വനിതയ്ക്ക് നല്‍കണമെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ബാബുരാജ് മത്സര രംഗത്തുനിന്ന് പിന്മാറണമെന്ന് നടി മല്ലിക സുകുമാരനും ആവശ്യപ്പെട്ടിരുന്നു. അതേസമയം ബാബുരാജ് മത്സരിക്കുമെന്ന് നിലപാടില്‍ ഉറച്ചു നില്ക്കുന്നതായാണ് ലഭ്യമാകുന്ന വിവരം. ബാബുരാജ്, അനൂപ് ചന്ദ്രന്, കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, രവീന്ദ്രന് എന്നിവരാണ് ജനറല്‍…
Read Moreചിന്നക്കനാലില്‍ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴല്നാടന് എംഎല്‍എയെ ഇഡി ഉടന്‍ ചോദ്യം ചെയ്തേക്കും
കൊച്ചി: ഇടുക്കി ചിന്നക്കനാല്‍ റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടന്‍ ചോദ്യം ചെയ്തേക്കും. സ്ഥലം വാങ്ങിയതില്‍ കള്ളപ്പണ ഇടപാട് നടന്നോയെന്ന് ഇഡി അന്വേഷണംആരംഭിച്ചിട്ടുണ്ട്. റിസോര്‍ട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ സ്ഥലം കൈയേറിയെന്ന വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിജിലന്‍സില്‍നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക വിവരങ്ങളും ശേഖരിച്ചു. 2012ലാണ് ഒരേക്കര്‍ സ്ഥലംവാങ്ങി റിസോര്‍ട്ട് നിര്‍മിച്ചത്. ഇതിനോട്ചേര്ന്ന് അരയേക്കര്‍ സര്‍ക്കാര്‍ സ്ഥലം കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയതിന് പിന്നാലെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു:മാത്യു കുഴല്നാടന് എംഎല്എഅതേസമയം, തനിക്കെതിരേയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞുമുള്ള അന്വേഷണത്തിന്റെ ആവശ്യമില്ല. നേരെതന്നെ അന്വേഷിക്കണം. ജനങ്ങള്‍ കാണുന്നതിനും അപ്പുറമുള്ള അന്വേഷണമാണ് സര്‍ക്കാര്‍ ഇതുവരെ നടത്തിക്കൊണ്ടിരുന്നത്. അതില്‍…
Read Moreഡിജിറ്റൽ സുരക്ഷ; സഞ്ചാർ സാഥി പോർട്ടൽ വിജയകരം; വഞ്ചനാപരമായ കോളുകൾ 97 ശതമാനം കുറഞ്ഞു
കൊല്ലം: ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതോടെ രാജ്യത്താകമാനം വഞ്ചനാപരമായ മൊബൈൽ കോളുകളിൽ (സ്പൂഫ്ഡ്) 97 ശതമാനം കുറവ്.നേരത്തേ രാജ്യത്ത് പ്രതിദിനം 1.35 കോടി കബളിപ്പിക്കൽ കോളുകൾ ലഭിച്ചിരുന്നു. ഇത്തരം കോളുകൾ ഇപ്പോൾ പ്രതിദിനം മൂന്ന് ലക്ഷമായി കുറഞ്ഞതായാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രായലത്തിൻ്റെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ സഞ്ചാർ സാഥി പോർട്ടൽ ഏറെ പ്രയോജനകരമായി എന്നാണ് ഇത് വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം 15.5 കോടി ആൾക്കാർ പോർട്ടൽ ഉപയോഗിച്ചതായാണ് കണക്ക്.വ്യക്തിഗത പരിധി കവിഞ്ഞതിന് ആകെ 1.75 കോടി ഫോൺ നമ്പരുകളും റദ്ദാക്കിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻ്റ് ഫേഷ്യൽ റെക്കഗ്നിഷൻ ഫോർ ടെലികോം സിം സബ്സ്ക്രൈബർ വെരിഫിക്കേഷൻ (എഎസ് റ്റി ആർ) സംവിധാനം ഉപയോഗിച്ച് 82 ലക്ഷം മൊബൈൽ കണക്ഷനുകളും വിഛേദിച്ചു.വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശശിക്കുന്ന 5.1 ലക്ഷം മൊബൈൽ ഹാൻ്റ്…
Read Moreനൂറ്റാണ്ടിന്റെ ശോഭയിൽ ഫിഡെ; രാജ്യാന്തര ചെസ് ഫെഡറേഷന് രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ട്
ഇരുപതാം നൂറ്റാണ്ടോടെ ചെസ് ലോകത്തെല്ലായിടത്തും വ്യാപിച്ചു. അതോടെ ചെസ്കളി നിയന്ത്രിക്കാന്‍ ഒരു രാജ്യാന്തര സംഘടനയില്ലാതെ പറ്റില്ലെന്നായി. അങ്ങനെ രൂപംകൊണ്ടതാണു രാജ്യാന്തര ചെസ് ഫെഡറേഷന് (ഫിഡെ). 1924 ജൂലൈയില്‍ പാരീസിലാണു ഫിഡെയുടെ ജനനം. ഫിഡെ രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ടു തികയുന്നു. ഫിഡെ രൂപംകൊള്ളുന്നതിനുമുമ്പുതന്നെ ലോക ചാമ്പ്യന്‍ഷിപ്പ് ചെസ് മത്സരങ്ങള്‍ നടക്കാറുണ്ടായിരുന്നു. എന്നാല്‍, 1946ല്‍ ഫിഡെ ഏറ്റെടുത്തതോടെയാണു ലോക ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്കു കൂടുതല്‍ ആധികാരികത കൈവന്നത്. ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ഫിഡെ വരുത്തുകയുണ്ടായി. നിയമങ്ങൾ പുതുക്കുന്നു 1950 മുതല്‍ ചെസില്‍ രാജ്യാന്തര പദവികള്‍ നല്കുന്ന ചുമതലയും ഫിഡെ ഏറ്റെടുത്തു. അങ്ങനെ ചെസ് മത്സരങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധയും അംഗീകാരവും ലഭിച്ചു. അതു ദേശീയ മത്സരങ്ങളെയും പ്രാദേശിക മത്സരങ്ങളെയും കൂടുതല്‍ ഊര്‍ജസ്വലമാക്കി. ഫിഡെയാണ് ചെസ് മത്സരങ്ങളുടെ നിയമങ്ങളും മറ്റും പുതുക്കി നിശ്ചയിക്കുന്നത്. അന്താരാഷ്്ട്ര മത്സരങ്ങളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും ഫിഡെ തന്നെ.…
Read Moreമധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; കാണാതായവരുടെ എണ്ണം 23,000ത്തിലധികം; കണക്കുകളുമായി സർക്കാർ
ഭോപ്പാൽ: മധ്യപ്രദേശിൽ സ്ത്രീകളും പ്രായപൂർത്തിയാക്കാത്തവരും ഉൾപ്പടെ 23,000ത്തിലധികം പേരെ കാണാതായിട്ടുണ്ടെന്ന് സർക്കാർ നിയമസഭയിൽ. 2024 ജനുവരി ഒന്നിനും 2025 ജൂൺ 30 നും ഇടയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പീഡന, ലൈംഗികാതിക്രമ കേസുകളെക്കുറിച്ചുള്ള വിവരങ്ങളും കാണാതായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം സംബന്ധിച്ച് ജില്ല തിരിച്ചുള്ള വിവരങ്ങളും ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് എംഎൽഎ ബാല ബച്ചൻ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് സർക്കാർ ഈ കണക്ക് പുറത്തുവിട്ടത്. പീഡനം, സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട 1,500 പ്രതികൾ ഒളിവിലാണെന്നും സർക്കാർ കൂട്ടിച്ചേർത്തു. ഒരു മാസത്തിലേറെയായി എത്ര പെൺകുട്ടികളെ കാണാതായി, എത്ര പ്രതികളെ അറസ്റ്റ് ചെയ്തു, എത്ര പേർ ഇപ്പോഴും ഒളിവിലാണെന്ന് വ്യക്തമാക്കണമെന്നും മുൻ ആഭ്യന്തരമന്ത്രി ബാല ബച്ചൻ നിയമസഭയിൽ ആവശ്യപ്പെട്ടു. കൂടാതെ, ഒളിവിൽ കഴിയുന്നവരെ എപ്പോൾ അറസ്റ്റ് ചെയ്യുമെന്നും ജോലി കൃത്യമായി ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരേ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ…
Read Moreകേരള സര്‍വകലാശാലയിലെ പ്രതിസന്ധി; അനുനയനീക്കവുമായി മന്ത്രി ബിന്ദു; രജിസ്ട്രാറുടെ സസ്പെൻഷനിലുറച്ച് വിസി
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രശ്നപരിഹാരത്തിന് അനുനയ നീക്കവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു, വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തി. ടെലഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്. റജിസ്ട്രാര്‍ അനില്‍കുമാറിന്റെ സസ്പെന്ഷന് അംഗീകരിക്കണമെന്നും അല്ലാതെയുള്ള വിട്ടുവീഴ്ചയ്ക്കു തയാറല്ലെ ന്നുമുള്ള നിലപാടാണ് വിസി ഡോ. മോഹനന് കുന്നുമ്മേല്‍ ആവര്‍ത്തിച്ചത്. തന്റെ സസ്പെന്ഷന് സിന്‍ഡിക്കേറ്റ് പിന്‍വലിച്ചെന്ന നിലപാടാണ് അനില്‍കുമാര്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍വകലാശാലയിലെ ഫയലുകള്‍ ഇപ്പോഴും അനില്‍കുമാര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഈ ഫയലുകള്‍ നോക്കാന്‍ വിസി ഇതുവരെയും തയാറായിട്ടില്ല. അനില്‍കുമാറിന് ഫയലുകള്‍ നല്‍കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിസി ഉത്തരവിട്ടുണ്ട്. ഉത്തരവ് മറികടന്ന് ഫയല്‍ നല്കിയാല് ചട്ടലംഘനമാകുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം വിസി നിയമിച്ച പുതിയ റജിസ്ട്രാറുടെ ചുമതലയുള്ള മിനി കാപ്പന് നല്കുന്ന ഫയലുകളിലാണ് വിസി അംഗീകാരം നല്‍കുന്നത്. യൂണിവേഴ്സിറ്റി ഫണ്ടിനായി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന ഫയലില്‍ വിസി അംഗീകാരം നല്കി.കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍…
Read Moreഹൈക്കോടതി പറഞ്ഞത് സർക്കാർ നടപ്പാക്കട്ടെ
ഒടുവിൽ ഹൈക്കോടതി അതു വ്യക്തമായി പറഞ്ഞിരിക്കുന്നു: “മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതാണു മനുഷ്യാവകാശം.” തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റീസ് സി.എസ്. ഡയസിന്റെ പരാമർശം. ഇതുമാത്രമല്ല, തെരുവുനായ്ക്കളുടെ ആക്രമണമെന്ന പ്രശ്നത്തെക്കുറിച്ച് കോടതി അതീവഗൗരവത്തോടെ മറ്റു പലതും പറഞ്ഞു. സർക്കാരിനും മൃഗസ്നേഹികൾക്കുമെല്ലാമുള്ള താക്കീതോ മുന്നറിയിപ്പോ ആയിരുന്നു അത്. തെരുവുനായശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാർഥിനി കീർത്തന സരിനും മറ്റുള്ളവരും നല്കിയ ഹർജികൾ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. തെരുവുനായ മനുഷ്യനെ കടിച്ചാൽ തദ്ദേശസ്ഥാപന സെക്രട്ടറിയാകും ഉത്തരവാദിയെന്നും ഹൈക്കോടതി കടുപ്പിച്ചു പറഞ്ഞു. നടപ്പാക്കാൻ കഴിയുന്ന പരിഹാരമാർഗങ്ങളാണ് സർക്കാർ കൊണ്ടുവരേണ്ടത്. തെരുവുനായ്ക്കളുടെ സംരക്ഷണം മൃഗസ്നേഹികളെ ഏൽപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. കേസിൽ കക്ഷി ചേർന്ന മൃഗസ്നേഹികളോട് കൂട്ടായ്മയുണ്ടാക്കി കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശിക്കുകയും ചെയ്തു. രണ്ടു മുതൽ മൂന്നു ലക്ഷം വരെ തെരുവുനായ്ക്കൾ മാത്രമാണു സംസ്ഥാനത്തുള്ളതെന്നാണു സർക്കാർ കോടതിയിൽ നല്കിയ കണക്ക്. ഈ കണക്ക് കോടതി തള്ളി. 50 ലക്ഷം…
Read Moreമകൻ അച്ഛനെ കൊലപ്പെടുത്തിയത് സ്വർണമാലയ്ക്കു വേണ്ടി; ചാക്കിൽകെട്ടി മൃതദേഹം ഒളിപ്പിച്ചശേഷം മാല പണയം വെച്ച് മദ്യപിച്ചു; സുന്ദരൻ നായരുടെ മകന്റെ കുറ്റസമ്മതം
മണ്ണുത്തി(തൃശൂർ): മുളയം കൂട്ടാലകിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയാണെന്ന് പ്രതി പോലീസിന് മൊഴി നൽകി. മുളയം സ്വദേശി മൂത്തേടത്ത് സുന്ദരൻ നായരാണ് (80) പട്ടിക കക്ഷണം കൊണ്ട് തലയക്കടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം മൃതദേഹം ചാക്കിലാക്കി വിജനമായ പറമ്പിൽ ഉപേക്ഷിച്ച് മുങ്ങിയ പ്രതിയും മകനുമായ സുമേഷിനെ പുത്തൂരിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. നിരന്തരം പിതാവിനോട് പണം ചോദിച്ച് സുമേഷ് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇന്നലെ സുന്ദരനുമായി തർക്കം ഉണ്ടാവുകയും കഴുത്തിലെ സ്വർണമാല പണത്തിന്റെ ആവശ്യത്തിനായി ചോദിക്കുകയും ചെയ്തു. മാല നൽകാതായതോടെ സുമേഷ് പട്ടിക കൊണ്ട് തലക്കടിച്ചു എന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. പിന്നീട് കൈയും കാലും കെട്ടി ചാക്കിൽ ആക്കി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചു എന്നും പോലീസിന് സുമേഷ് മൊഴി നൽകി. ഇന്നലെ വൈകിട്ട് ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് സംഭവം. ജോലികഴിഞ്ഞു വിട്ടിലെത്തിയ സുന്ദരന്റെ…
Read Moreവിദ്യാർഥികൾക്ക് അറിവ് പകരുന്നതിലും കൃഷിയിടത്തിലും അധ്യാപകനായ വിനോദ്കുമാറിന് ഫുൾ എ പ്ലസ്
ചാരുംമൂട്: സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്ന് വീട്ടിലെത്തിയാല്‍ അധ്യാപകന് നേരേ പോകുന്നത് കൃഷിയിടത്തിലേക്ക്. അധ്യാപനം മാത്രമല്ല കൃഷിയെന്ന തപസ്യയെ നെഞ്ചോടുചേര്‍ത്തുപിടിച്ച് മണ്ണില്‍ പൊന്നുവിളയിക്കുകയാണ് വിനോദ്കുമാര്‍ എന്ന അധ്യാപകന്. താമരക്കുളം വിവിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപകനായ വിനോദ്കുമാര്‍ തന്റെ 80 സെന്റ് സ്ഥലത്ത് കൃഷി നടത്തിയാണ് പുതുതലമുറയ്ക്ക് മാതൃകയാവുന്നത്. ഏത്തവാഴ, ഞാലിപ്പൂവന്, പാളയം കോടന്, ചാരപ്പൂവന് എന്നീ ഇനങ്ങളില്‍ എഴുനൂ റോളം വാഴകളും, കപ്പ, ചേന, ചേമ്പ്, കാച്ചില്, മത്തന്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കാര്‍ഷിക വിളകളും ഇദ്ദേഹത്തിന്റെ കൃഷിത്തോട്ടത്തിലുണ്ട്. വഴുതന, വെണ്ട, കോവല്‍, തക്കാളി, കറിവേപ്പ്,വിവിധയിനം പച്ചമുളക്, ചീര, പടവല്‍, പാവല്‍, കുരുമുളക് തുടങ്ങി പച്ചക്കറി ഇനങ്ങളും മാത്രമല്ല പപ്പായ തോട്ടവും കൂണ് കൃഷിയും ബന്ദിയും കൃഷിത്തോട്ടത്തില്‍ നന്നായി പരിപാലിക്കുന്നു. കൂടാതെ പത്തുവര്‍ഷമായി ആട് കൃഷിയും ചെയ്തുവരുന്നു. ആട്ടിന്‍ കാഷ്ഠവും കോഴിക്കാഷ്ടവും വളമായും ജൈവകീടനാശിനിയായുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.…
Read More