കോഴിക്കോട്: സംസ്ഥാനത്ത് നാളികേര ഉത്പാദനം നാലിലൊന്നായി കുറഞ്ഞു. ഉള്ള നാളികേരമാകട്ടെ തമിഴ്നാട്ടിലേക്കു കടത്തികൊണ്ടുപോകുകയാണ്. ഇതു കാരണം സംസ്ഥാനത്ത് നാളികേരത്തിനു ഡിമാന്‍ഡ് കൂടി. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുകയാണ്. സാഹചര്യം മുതലെടുത്ത് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയില്‍ സജീവമായി. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നാളികേരത്തില്‍ 95 ശതമാനവും തമിഴ്നാട്ടിലേക്കാണു പോകുന്നത്. ബാക്കിയുള്ള അഞ്ചു ശതമാനം മാത്രമാണു കേരള വിപണിയില്‍ ഉള്ളത്. ദിനംപ്രതി ശരാശരി 200 ലോഡ് നാളികേരം തമിഴ്നാട്ടിലേക്ക് പോകുന്നുണ്ടെന്ന് മില്‍ ഓണേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് പാലോളി ബഷീര്‍ പറഞ്ഞു. തമിഴ്നാട്ടിലെ കാങ്കയം, പൊള്ളാച്ചി, നിഗമം തുടങ്ങിയ സ്ഥലങ്ങളിലേക്കാണു പച്ചത്തേങ്ങ പ്രധാനമായും കൊണ്ടുപോകുന്നത്. തമിഴ്നാട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കാണ് നാളികേരം ഉപയോഗിക്കുന്നത്. തേങ്ങാച്ചമന്തിയും തേങ്ങാപ്പാലുമെല്ലാമായി വിദേശത്തേക്കു കയറ്റി അയയ്ക്കുകയും ചെയ്യുന്നു. ഇതിനെല്ലാം ഉപയോഗിച്ചശേഷം ബാക്കിയുള്ളതാണു വെളിച്ചെണ്ണയാക്കി കേരള വിപണിയിലേക്കു തിരിച്ചെത്തുന്നത്. ഇതിന്റെ ഗുണനിലവാരം പൊതുവേ മോശമാണ്. കേരളത്തില്‍…
Read MoreDay: August 1, 2025
എച്ച് 1 എന്‍ 1 വ്യാപനം : കുസാറ്റ് കാമ്പസ് അടച്ചു
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചതോടെ കൊച്ചിന് യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസ് അടച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചു. പല വിദ്യാര്‍ഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാമ്പസ് ഈ മാസം അഞ്ചു വരെ കാമ്പസ് പൂര്‍ണമായും അടച്ചിരിക്കുന്നത്. ക്ലാസുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈനായി നടത്തും. സാഹചര്യങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കുക.
Read Moreപരോൾ ലംഘിച്ചു, ടി.പി. വധക്കേസ് പ്രതി കൊടി സുനി അറസ്റ്റിൽ; പ്രത്യേക സുരക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
കണ്ണൂർ: ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടി സുനി അറസ്റ്റിൽ. ഇന്ന് പുലർച്ചെ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ വച്ചാണ് അറസ്റ്റിലായത്. പ്രത്യേക സുരക്ഷയിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊടി സുനിയെ കൊണ്ടുവന്നു. പരോൾ കാലയളവിൽ വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനും കോടതി നിർദേശിച്ച സ്ഥലത്ത് താമസിക്കാത്തതിനുമാണ് അറസ്റ്റ് ചെയ്തത്. ഇയാൾ സംസ്ഥാനം വിട്ട് സഞ്ചരിച്ചതായും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു. ജൂലൈ 21 നാണ് കൊടി സുനിക്ക് അടിയന്തര പരോൾ അനുവദിച്ചിരുന്നത്. 15 ദിവസത്തെ അടിയന്തര പരോളായിരുന്നു അനുവദിച്ചിരുന്നത്. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു. ഇതിനിടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പോലീസിന്റെ സാന്നിധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ച സംഭവത്തിൽ കണ്ണൂർ ജില്ലാ പോലീസ് ആസ്ഥാനത്തെ മൂന്നു…
Read Moreവറുതിക്കാലം കഴിഞ്ഞു.. ഇനി കടലമ്മ കനിയണം: 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം അവസാനിച്ചു
ഇന്നലെ അര്‍ധരാത്രിമുതല്‍ മല്‍സ്യതൊഴിലാളികള്‍ പ്രതീക്ഷയുടെ ആഴക്കടലിലേക്ക് വീണ്ടും ഇറങ്ങിത്തുടങ്ങി. മാറി വരുന്ന കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും വെല്ലുവിളി ഉയര്‍ത്തുമ്പോഴും പ്രതീക്ഷ ഇവര്‍ക്ക് വാനോളമാണ്. 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം 31ന് അർധരാത്രിയാണ് അവസാനിച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ നിറയ്ക്കുന്ന തിരക്കിലായിരുന്നു ഇന്നലെ മത്സ്യത്തൊഴിലാളികൾ. യന്ത്രവൽകൃത ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം 4,200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. ഏതാണ്ട് 400 ബോട്ടുകളാണ് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്നത്. എല്ലാ ബോട്ടുകളും ഒരുമിച്ച് നിർത്തിയിട്ട് സാധനങ്ങൾ കയറ്റാൻ ഹാർബറിൽ സ്ഥലസൗകര്യം ഇല്ലാത്തതിനാലാണ് മുൻകൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കുകയായിരുന്നു. കഴിഞ്ഞ സീസൺ മോശമായതിനാൽ ഇന്ധനം നിറയ്ക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാത്ത ഒട്ടേറെ ബോട്ടുകാരുണ്ട്. ഇവർ വായ്പയെടുത്തും ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയും ബോട്ടുകൾ കടലിൽ ഇറക്കാനുള്ള പരിശ്രമത്തിലാണ്.…
Read Moreനിരപരാധികളുടെ കണ്ണീരിന് അപരാധികൾ പിഴയിടണം
ജോസഫിന് 75 വയസായിരുന്നു. പക്ഷേ, കൊച്ചുമകളെപ്പോലെ കരുതിയ പെൺകുട്ടിയുടെ കള്ളമൊഴിയിൽ പീഡകനായി ചിത്രീകരിക്കപ്പെട്ട അദ്ദേഹം ജയിലിൽ കിടന്നത് ഒന്‍പതു മാസം. കോട്ടയം മധുരവേലിയിലെ ജോമോൻ സ്ത്രീപീഡന കള്ളക്കേസിൽ ജയിലിലും പുറത്തുമായി അപരാധിയായി മുദ്രയടിക്കപ്പെട്ടത് എട്ടോളം വർഷം. ഇടുക്കിയിൽ കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ട ആദിവാസി വനിത സീതയുടെ ഘാതകനെന്ന സംശയനിഴലിൽ ഭർത്താവ് ബിനുവിനു കഴിയേണ്ടിവന്നത് ഒന്നര മാസത്തോളം. പുനരന്വേഷണത്തിൽ യഥാർഥ പ്രതികൾ കുടുങ്ങിയേക്കും. പക്ഷേ, ഇതിന്റെയൊക്കെ കാരണക്കാരായ ഉദ്യോഗസ്ഥരോ? ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല സർക്കാർ ശന്പളം കൈപ്പറ്റി സ്വസ്ഥം ഗൃഹഭരണം! കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞ നിരപരാധികൾക്കു നഷ്ടപരിഹാരം നൽകാൻ സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മേൽപ്പറഞ്ഞ നിരപരാധികൾക്കും നഷ്ടപരിഹാര നൽകണം. ഖജനാവിൽനിന്നല്ല, കള്ളക്കേസുകൾക്കു കളമൊരുക്കിയ ഉദ്യോഗസ്ഥരിൽനിന്ന്. 2022 ഓഗസ്റ്റിലാണ് സെക്യൂരിറ്റി ജീവനക്കാരനായി താൻ കാവൽനിന്ന സ്കൂളിലെ പെൺകുട്ടി, തന്നെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന് ആലപ്പുഴക്കാരൻ എം.ജെ. ജോസഫിനെതിരേ ആരോപണമുന്നയിച്ചത്. അയാൾ നടുങ്ങിപ്പോയി.…
Read Moreതരുണ്‍ മൂര്‍ത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം: ബഹുമതിയായി കാണുന്നുവെന്ന് സംവിധായകന്
കൊച്ചി: മലയാള സിനിമയിലെ മുന്‍നിര സംവിധായകന് തരുണ്‍ മൂര്‍ത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. ഈ വരുന്ന സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം റിസപ്ഷന്’ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി തരുണ്‍ മൂര്‍ത്തിയെ ക്ഷണിച്ചിരിക്കുന്നത്. തരുണ്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഈ ക്ഷണം ലഭിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്ന് തരുണ്‍ മൂര്‍ത്തി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ‘നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ‘അറ്റ്ഹോം റിസപ്ഷനിലേക്ക്’ പ്രസിഡന്റ് ദ്രൗപതി മുര്‍മു എന്നെ ക്ഷണിച്ചിരിക്കുന്നു. ഇതൊരു ബഹുമതിയായി കരുതുന്നു’, – ഇങ്ങനെയായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍. വെറും മൂന്ന് ചിത്രങ്ങള്‍കൊണ്ട് മലയാള സിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ച തരുണിന്റെ തുടരും എന്ന ചിത്രം കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച വിജയമാണ് നേടിയത്.
Read Moreഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ സമര്‍പ്പിക്കും; ജയിലിൽ അടച്ചിട്ട് ഇന്നേക്ക് എട്ടു ദിവസം
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ ബിലാസ്പുർ ഹൈക്കോടതിയിൽ ഇന്നു സമർപ്പിക്കും. സഭാ നേതൃത്വമാണ് കന്യാസ്ത്രീമാർക്കുവേണ്ടി ഹർജി സമർപ്പിക്കുന്നത്. കന്യാസ്ത്രീമാരെ ജയിലിൽ അടച്ചിട്ട് ഇന്നേക്ക് എട്ടു ദിവസമാകുകയാണ്. ഛത്തീസ്ഗഡ് സര്‍ക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്ക് അയക്കേണ്ട ആവശ്യമില്ലെന്നും അമിത് ഷാ കേരളത്തിൽനിന്നുള്ള എംപിമാരുടെ സംഘത്തോടു പറഞ്ഞിരുന്നു. അതേസമയം, എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകില്ല. സമയ നഷ്ടത്തിനു കാരണമാകും എന്ന നിയമോപദേശത്തെ തുടര്‍ന്നാണു തീരുമാനം. ജയിലിലുള്ള കന്യാസ്ത്രീമാർക്ക് ബുധനാഴ്ച ജാമ്യം ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് നേരത്തേ ഷാ കേരള എംപിമാർക്ക് ഉറപ്പുനൽകിയിരുന്നു. ആശയവിനിമയത്തിലുണ്ടായ വീഴ്ച മൂലമാണ് ഇതു നടക്കാതെ പോയതെന്നാണു പിന്നീട് മന്ത്രി വിശദീകരിച്ചത്. കേസിലുൾപ്പെട്ട ഒരു പെണ്‍കുട്ടിയെ ബജ്രംഗ്ദൾ നേതാക്കൾ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് തെറ്റായ പ്രസ്താവനയിൽ ഒപ്പുവയ്പിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി…
Read Moreകാണാതായ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ; കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ചോദിച്ചത് 5 ലക്ഷം
ബംഗളൂരു: കർണാടകയിൽ കാണാതായ കൗമാരക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ബംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്തുനിന്നുമാണ് ബുധനാഴ്ച കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തിയത്.ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ എ. നിശ്ചിത് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ട്യൂഷനായി വീട്ടിൽനിന്നിറങ്ങിയ കുട്ടി അരെക്കെരെ 80 ഫീറ്റ് റോഡിൽനിന്ന് കാണാതാവുകയായിരുന്നു. രാത്രി വൈകിയിട്ടും കുട്ടിയെ കാണാതായതിനെത്തുടർന്ന് സ്വകാര്യകോളജിലെ അസി. പ്രഫസറായ പിതാവ് ജെ.സി. അചിതും ഭാര്യയും പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ട്യൂഷനുശേഷം കുട്ടി വീട്ടിലേക്കു മടങ്ങിയതായി അറിഞ്ഞു. പിന്നാലെ, അരെക്കെരെ ഫാമിലി പാർക്കിന് സമീപം നിന്ന് നിശ്ചിതിന്റെ സൈക്കിൾ ലഭിച്ചു. കൂടാതെ, മകനെ തിരികെ നൽകണമെങ്കിൽ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാത നമ്പറിൽനിന്ന് മാതാപിതാക്കൾക്ക് ഫോൺ കോളും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹുളിമാവ് പോലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാതായതിനും തട്ടിക്കൊണ്ടുപോകലിനും കേസ് ഫയൽ ചെയ്തു.…
Read Moreവിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്
വത്തിക്കാൻ സിറ്റി: സാർവത്രികസഭയിലെ ആധുനിക ചിന്തകരിൽ പ്രധാനിയും വിശ്രുത ഗ്രന്ഥകാരനും 19-ാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനുമായിരുന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്. ഇതുസംബന്ധിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ വിഭാഗം നൽകിയ ശിപാർശ ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചതായും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ഇതോടെ സാർവത്രികസഭയിലെ വേദപാരംഗതരുടെ എണ്ണം 38 ആകും. ഏറ്റവുമൊടുവിൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത് രണ്ടാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ലിയോൺസിലെ ഐറേനിയസാണ്. 2022 ജനുവരി 21ന് ഫ്രാൻസിസ് മാർപാപ്പയാണ് ഈ വിശുദ്ധനെ വേദപാരംഗതനായി പ്രഖ്യാപിച്ചത്. 1899ൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തിയ വിശുദ്ധ ബീഡിനുശേഷം ഈ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള രണ്ടാമത്തെ വിശുദ്ധനാണ് ഹെൻറി ന്യൂമാൻ. 1801ൽ ബ്രിട്ടനിൽ ജനിച്ച കർദിനാൾ ന്യൂമാൻ ആദ്യം ആംഗ്ലിക്കൻ സഭാ വൈദികനായിരുന്നു. 1845ൽ കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് വൈദികനും കർദിനാളുമായി. 1890…
Read Moreനിക്കടാ പാന്പേ അവിടെ… സ്കൂള്‍ അധ്യാപകര്‍ക്ക് ഇനി പാമ്പുപിടിത്ത പരിശീലനം
കൊല്ലം: സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ഗരേഖ ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്തുതന്നെ അധ്യാപകർക്ക് പാമ്പുപിടിത്ത പരിശീലനം നല്കാന് വനംവകുപ്പ് രംഗത്തിറങ്ങുന്നു. ഇതുസംബന്ധിച്ചു ആദ്യഘട്ട പരിശീലനം പാലക്കാടാണ് ആരംഭിക്കുന്നത്. പാലക്കാട് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ചു നോട്ടീസ് അയച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായ പാമ്പുപിടുത്തം സംബന്ധിച്ച് സ്കൂള്‍ അധ്യാപകര്‍ക്ക് ഒരു ദിവസത്തെ പരിശീലനപരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ച വിവരമാണ് വനംവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ അറിച്ചിരിക്കുന്നത്. 11ന് രാവിലെ ഒമ്പതുമുതല്‍ പരിശീലനം ഒലവക്കോട് ആരണ്യ ഭവന് കോമ്പൗണ്ടില്‍ നല്‍കും. ഈ പരിശീലനപരിപാടിയിലേക്ക് പാലക്കാട് ജില്ലയിലെ താല്പര്യമുള്ള സ്കൂള്‍ അധ്യാപകരെപങ്കെടുപ്പിക്കാനുള്ള നിര്‍ദേശം നല്‍കണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തനാളുകളില്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കു പാമ്പുകടിയേറ്റതും പാമ്പുകടിയേറ്റു മരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരുനീക്കം. സുല്‍ത്താന്‍ബത്തേരി ഗവ. സര്‍വജന…
Read More