തിരുവനന്തപുരം: ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ശേഖരിക്കുന്നതിനു പുതിയ പദ്ധയിയുമായി ബെവ്കോ. ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകള് വഴി വില്പന നടത്തുന്ന പ്ലാസ്റ്റിക്, ഗ്ലാസ് കുപ്പികള്‍ക്ക് ഡെപോസിറ്റ് തുകയായി 20 വാങ്ങാനും ക്യൂ ആര്‍ഡ് കോഡ് ഘടിപ്പിച്ച ഈ കുപ്പികള്‍ തിരികെ ഔട്ട്ലെറ്റില് എത്തിക്കുമ്പോള്‍ ഡെപോസിറ്റ് തുക തിരികെ നല്‍കുകയും ചെയ്യുന്നതിനുള്ള പുതിയ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഇതിന്റെ ആദ്യ പൈലറ്റ് നിര്‍വഹണം അടുത്തമാസം തിരുവനന്തപുരത്തും കണ്ണൂരിലും നടത്തും. ജനുവരിയോടെ സംസ്ഥാന വ്യാപകമായി നടപ്പാക്കും. പ്രതിവര്‍ഷം 70 കോടി മദ്യകുപ്പികളാണ് ബിവറേജസ് കോര്പറേഷന് വഴി വില്‍ക്കുന്നത്. ഇതില്‍ 56 കോടിയും പ്ലാസ്റ്റിക് കുപ്പികളാണ്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 800 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. 900…
Read MoreDay: August 1, 2025
ചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായിൽ നിൽക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളിൽ തന്നെ സ്കൂള്‍ അവധിക്കാലം തുടരണം: ഒമർ ലുലു
സ്കൂൾ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങൾക്ക് പകരം ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റണോ എന്ന ചർച്ചയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. അതിൽ പിന്തുണച്ചും വിമർശിച്ചുമൊക്കെ നിരവധി ആളുകൾ രംഗത്തെത്തി. ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലുവും പ്രതികരണവുമായി എത്തി. ചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായിൽ നിൽക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളിൽ തന്നെ സ്കൂള്‍ അവധിക്കാലം തുടരണമെന്ന് ഒമർ ലുലു പറഞ്ഞു. കാലവർഷ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ജൂൺ,ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ ഓൺലൈൻ പഠനരീതിയാണ് കുട്ടികൾക്ക് ഏറ്റവും നല്ലതെന്നും അദ്ദേഹം നിർദേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,എന്റെ അഭിപ്രായത്തിൽ ചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായിൽ നിൽക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളിൽ തന്നെ സ്കൂള്‍ അവധിക്കാലം തുടരണം. കാലവർഷ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന…
Read Moreആരേയും ഭയക്കുന്നില്ല, 8 വർഷം പ്രവർത്തിച്ചിട്ട് കിട്ടിയത് അപവാദങ്ങൾ മാത്രം; സംഘടന വിട്ട് ബാബു രാജ്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നാലെ ‘അമ്മ’ സംഘടനയില്‍നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ച് നടന് ബാബു രാജ്. തീരുമാനം ആരേയും ഭയന്നിട്ടല്ല. എട്ടു വര്‍ഷത്തോളം സംഘടനയില്‍ പ്രവര്‍ത്തിച്ച തനിക്കു പീഡനപരാതികളും അപവാദങ്ങളും മാത്രമാണു സമ്മാനമായി ലഭിച്ചത്. സംഘടനയില്‍ പ്രവര്‍ത്തിച്ച സമയത്ത് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയ്ക്കാണു വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചത്. കമ്മിറ്റിയില്‍നിന്നു പിന്മാറാന് ശ്രമിച്ചപ്പോള്‍ പലരും പിന്തിരിപ്പിച്ചു. എന്നാല്‍ ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് മുന്നോട്ടുപോകാന്‍ പ്രയാസമാണ്. മത്സരത്തിലൂടെ തന്നെ തോല്‍പ്പിക്കാമായിരുന്നു. ഇതു തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ബാബു രാജ് വ്യക്തമാക്കി.
Read Moreഅമ്മയെ നയിക്കാൻ മകനോ മകളോ? നേർക്കുനേർ ശ്വേതയും ദേവനും
കൊച്ചി: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ താരസംഘടന ‘അമ്മ’യിലെ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണു മത്സരം. ജഗദീഷ്, ജയന് ചേര്‍ത്തല, രവീന്ദ്രന്, അനൂപ് ചന്ദ്രന് എന്നിവര്‍ പിന്മാറിയതോടെയാണ് പോരാട്ടം രണ്ടുപേരിലേക്ക് ചുരുങ്ങിയത്. അതേസമയം ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അന്‍സിബയടക്കം 13 പേരാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. അന്സിബയൊഴികെ ബാക്കി 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്, രവീന്ദ്രന് എന്നിവരും ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന് എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന് ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മിപ്രിയ തുടങ്ങിയവരുമാണ് മത്സരരംഗത്തുള്ളത്. ഏഴംഗ എക്സിക്യൂട്ടിവിലേക്ക് 11 പേര് മത്സരിക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാന്‍ പത്രിക നല്കിയ ബാബു രാജ് എതിര്‍പ്പുകളെത്തുടര്‍ന്ന് ഒടുവില്‍ പിന്മാറ്റം…
Read Moreഒരു വിദ്യാർഥിനിയോട് രണ്ടു പേർക്ക് പ്രണയം; ചേരിതിരിഞ്ഞ് കൂട്ടത്തല്ല്; ബൈക്ക് അപകടത്തിൽ വിദ്യാർഥി മിരിച്ചത് കരുതികൂട്ടിയുള്ള കൊലപാതം; രാഷ്ട്രീയനേതാവിന്റെ കൊച്ചുമകൻ അറസ്റ്റിൽ
ചെന്നൈ: ചെന്നൈയിൽ റേഞ്ച് റോവർ കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ബൈക്കിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത കോളജ് വിദ്യാർഥി നിതിൻസായ് ആണ് മരിച്ചത്. സംഭവത്തിൽ ഡിഎംകെ കൗൺസിലറുടെ ചെറുമകൻ ചന്ദ്രു ഉൾപ്പടെയാണ് പിടിയിലായത്. ആദ്യം ഇതൊരു സാധാരണ അപകടമാണെന്നാണ് കരുതിയതെങ്കിലും, യുവാക്കൾ മനഃപൂർവം ഇരുചക്രവാഹനത്തിൽ ഇടിപ്പിച്ചതാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. രണ്ട് യുവാക്കളും ഒരു വിദ്യാർഥിനിയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി വിദ്യാർഥികളുടെ രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ബൈക്കുകളിലായി പോയ വിദ്യാർഥികളെ കാറിലുണ്ടായിരുന്ന ചന്ദ്രു ഉൾപ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തി. വെങ്കിടേശൻ എന്ന വിദ്യാർഥിയായെയും മറ്റൊരാളെയുമായിരുന്നു ചന്ദ്രു ഉൾപ്പടെയുള്ള സംഘം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അഭിഷേക് എന്നയാൾ ഓടിച്ച ബൈക്കിൽ ഇവരുടെ കാർ ഇടിച്ചു. പിന്നിലിരുന്ന നിതിൻ സായി(19)ക്ക് അപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും മരിക്കുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ പോലീസ്…
Read Moreഇൻസ്റ്റഗ്രാം സുഹൃത്ത് ജന്മദിനം ആഘോഷിക്കാൻ ക്ഷണിച്ചു; ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ ലൈംഗീകമായി പീഡിപ്പിച്ചു; ഐടി ഉദ്യോഗസ്ഥയെ പീഡിപ്പിച്ചത് ഇരുപത്തിനാലുകാരൻ
ഹൈദരാബാദ്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് ജന്മദിനാഘോഷത്തിന്റെ പേരില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി ഐടി ജീവനക്കാരി. മണികൊണ്ടയില്‍ നിന്നുള്ള 25 കാരിയായ ഐടി ഉദ്യോഗസ്ഥയാണ് 24 കാരനില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബാലനഗര്‍ പോലീസ് പ്രതിക്കെതിരെ പീഡനക്കുറ്റം ചുമത്തി. അറസ്റ്റിനു ശേഷം പ്രതിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. ബാലാനഗറിൽ താമസക്കാരനായ നൽഗൊണ്ട സ്വദേശി ജെ. സിദ്ധ റെഡ്ഡി (24) ഒരു മാസം മുന്‍പാണ് യുവതിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. ഫോണ്‍കോളുകളിലൂടെയും ചാറ്റുകളിലൂടെയും സൗഹൃദം സ്ഥാപിച്ചശേഷം ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. നഗരത്തിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തിൽ ജീവനക്കാരനാണ് പ്രതി. വൈകുന്നേരത്തോടെ യുവതി റെഡ്ഡിയുടെ വീട്ടിലെത്തി. ഇരുവരും ആഘോഷത്തിന്റെ ഭാഗമായി ബിയർ കഴിച്ചു. തുടർന്ന് പ്രതി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന്…
Read Moreഎട്ടാം ക്ലാസുകാരിക്ക് വരൻ 40കാരൻ; വിവാഹത്തിന് മുൻകൈയെടുത്ത് ആദ്യഭാര്യയും; തന്റെ വിദ്യാർഥിക്കുണ്ടായ ദുരിതം പോലീസിനെ അറിയിച്ചത് അധ്യാപകൻ; പിന്നീട് സംഭവിച്ചത്
ഹൈദരാബാദ്: പതിമൂന്നുരിക്ക് 40 കാരനുമായി വിവാഹം. ശൈശവ വിവാഹത്തിനെതിരെ പോലീസ് കേസെടുത്തു. തെലങ്കാനയിലാണ് സംഭവം നടന്നത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചയായിരുന്നു. പ്രദേശവാസികളും സാമൂഹ്യപ്രവര്‍ത്തകരും വലിയ പ്രതിഷേധം ഉയര്‍ത്തിയതോടെ പോലീസിന് കേസെടുക്കേണ്ടി വന്നു. വരനായ 40കാരന്, വിവാഹത്തിന് മുന്‍കൈയെടുത്ത പുരോഹിതന്, ഇടനിലക്കാരന്, 40കാരന്റെ ഭാര്യ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണ് വിവാഹത്തിന്റെ വിവരം പോലീസിനെ അറിയിച്ചത്. ഹൈദരാബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗമയില്‍ ആണ് ഈ നിയമവിരുദ്ധമായ ശൈശവ വിവാഹം നടന്നത്. ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മാലയുമായി 40 വയസുകാരന്റെ മുന്പില് നില്ക്കുന്നതും ഇയാളുടെ ഭാര്യയും പുരോഹിതനും സമീപത്ത് നില്ക്കുന്നതും കാണാം. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More