അരികൊമ്പനെ പിടികൂടി കാട്ടിലേക്ക് അയക്കാനായി ലോറിയില്‍ കൊണ്ടുപോകുന്നതിന്റെ ഭാഗമായി ഒരു റോഡ് സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. അടുത്ത നാളില്‍ ഹൈറേഞ്ചിലെ ജീപ്പുകളെല്ലാം ഈ റോഡില്‍ റോഡ് ഷോ നടത്തി റോഡിനെ വീണ്ടും വൈറലാക്കി. കൊച്ചി- ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാര്‍ – ബോഡിമെട്ട് റോഡില്‍ മൂന്നാറില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലുള്ള പ്രദേശമായ മൂന്നാര്‍ ഗ്യാപ് റോഡാണ് വൈറലായ റോഡ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് വകുപ്പിന്റെ നേട്ടങ്ങളുടെ റീല്‍സ് കാണിക്കുന്നതും ഈ റോഡാണ്. തേയിലത്തോട്ടങ്ങളും പാറക്കെട്ടുകളും വ്യൂ പോയിന്റുകളും നിറഞ്ഞ ഗ്യാപ് റോഡ് സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനാണ്. ഇതു പോലെ കാഴ്ചകള്‍ നല്കുന്ന ഒരു റോഡ് കോട്ടയം ഇടുക്കി ജില്ലാ അതിര്‍ത്തിയിലുണ്ട്. തേയിലത്തോട്ടങ്ങള്‍ക്കു പകരമായി കൈതയും റബര്‍ തോട്ടങ്ങളും വളവും പുളവും നിറഞ്ഞവഴികളുമുള്ള ഒരു മിനി ഗ്യാപ് റോഡ്. ദേശീയ…
Read MoreDay: August 4, 2025
ജനം ഒഴുകിയെത്തുന്നു, സഞ്ചാരികളുടെ മനംനിറച്ച് മലരിക്കല്‍ ആമ്പല്‍വസന്തം
മലരിക്കലിലെ ആമ്പല്‍ പൂപാടംകാണാനും ആസ്വദിക്കാനും ജനം ഒഴുകിയെത്തുന്നു. അവധിദിനമായ ഇന്നലെ അഭൂതപൂര്‍വമായ തിരക്കായിരുന്നു മലരിക്കലില്‍. രാവിലെ 10 കഴിഞ്ഞാല്‍ ആമ്പല്‍ പൂക്കള്‍ വാടുപോകുന്നതിനാല് പുലര്‍ച്ചെ അഞ്ചരയോടെ ആളുകള്‍ എത്തിതുടങ്ങും. 1800 ഏക്കറുള്ള ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്തിന്റെ മലരിക്കല്‍ ഭാഗത്തും 850 ഏക്കറുള്ള തിരുവായിക്കരിയിലുമാണ് ആമ്പല്പാടങ്ങളുള്ളത്. ഇപ്പോള്‍ തിരുവായ്ക്കരി പാടശേഖരത്തിലാണ് ആമ്പലുകള്‍ നിറഞ്ഞിരിക്കുന്നത്. ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടത്തിന്റെ ഇരുവശത്തും ഏകദേശം ഒന്നരക്കിലോമീറ്റര്‍ റോഡിന് ഇരുവശവുമാണ് ആദ്യം കാഴ്ചയില്‍പെടുന്ന പൂപ്പാടം. അതിരാവിലെ ഇവിടെപ്രായഭേദമന്യേ ആളുകള്‍ ആമ്പല്‍ വസന്തം കാണാന്‍ എത്തുന്നു. സൂര്യോദയത്തോടൊപ്പം ആമ്പല്‍പ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. രണ്ടു നെല്കൃഷികളുടെ ഇടവേളകളില്‍ ഈ പാടശേഖരങ്ങളില്‍ ഉണ്ടായി വരുന്ന കളകളാണ് കൃഷിക്കാരനെ സംബന്ധിച്ച് ആമ്പല്‍. എല്ലാ വര്‍ഷവും കൊയ്ത്ത് കഴിഞ്ഞു പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പല്‍ കിളിര്‍ത്തുതുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയില്‍…
Read Moreവലവിരിച്ച് പോലീസ് കാത്തിരിക്കുന്നു; ചേർത്തലയിലെ തിരോധാന കേസുകൾ കൂടുന്നു; കാണാതായവരുടെ സ്വത്തുക്കൾ കൈക്കലാക്കാൻ സെബാസ്റ്റ്യനെ സഹാചിച്ചത് പ്രമുഖ അഭിഭാഷകൻ
ചേർത്തല: സ്ത്രീകളുടെ തിരോധാനകേസിലെ പ്രതി സെബാസ്റ്റ്യനെ സഹായിച്ചത് ചേർത്തലയിലെ ഒരു പ്രമുഖ അഭിഭാഷകനെന്ന് സൂചന ഇയാൾ നിരീക്ഷണത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും അന്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കാണാതായവരുടെ സ്വത്തുക്കൾ സെബാസ്റ്റ്യൻ കൈക്കലാക്കിയതിന് പിന്നിലെ ബുദ്ധി ഈ അഭിഭാഷകനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥലങ്ങൾ വിറ്റു കിട്ടുന്ന പണത്തിൽ അധികവും സഹകരണ സ്ഥാപനങ്ങളിലാണ് നിക്ഷേപിച്ചിരുന്നത്. കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്റെ സ്ഥലം വിറ്റു കിട്ടിയ പണം കുത്തിയതോടുള്ള സഹകരണ സ്ഥാപനത്തിൽ നിക്ഷേപിക്കുകയും കുറച്ച് നാൾ മുമ്പ് ഒന്നേകാൽ കോടി രൂപ പിൻവലിച്ചതും ഈ പണം സെബാസ്റ്റ്യൻ എന്തു ചെയ്തെന്നും അന്വേഷണത്തിലുണ്ട്. ഇതിന് പിന്നാലെയാണ് 40 ലക്ഷം രൂപ വാരനാടുള്ള ഒരു ബാങ്കിൽ നിന്നും പിൻവലിച്ചത്. ഇതിനെല്ലാം സഹായിച്ചതും സെബാസ്റ്റ്യന്റെ കേസുകൾ കൈകാര്യം ചെയ്തതും ഈ അഭിഭാഷകനായിരുന്നു.സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വഷണത്തിനായി ബിന്ദുപത്മനാഭന്റെ സഹോദരൻ വിദേശത്ത് ജോലി ചെയ്യുന്നപ്രവീണിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തും. ബിന്ദു പത്മനാഭന്റെ…
Read Moreഒന്നരവർഷത്തെ അവിഹിത ബന്ധം ഒരു കുഞ്ഞിന് ജന്മനൽകുന്നതുവരെ നീണ്ടു; വിവാഹിതരായ ഇരുവർക്കും കുഞ്ഞിനെവേണ്ട; നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറിയ ദമ്പതികൾക്കെതിരെ കേസ്
കളമശേരി: വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച യുവതിയെയും യുവാവിനെയും കളമശേരി പോലീസ് പിടികൂടി. അങ്കമാലി സ്വദേശിനി, പങ്കാളിയായ മാലിപ്പുറം മുടവശേരി ജോണ്‍ തോമസ് എന്നിവരെയാണ് കളമശേരി പോലീസ് പിടികൂടിയത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി കഴിഞ്ഞ മാസം 26നാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. മാനക്കേട് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കടുങ്ങല്ലൂര്‍ മുപ്പത്തടം ഭാഗത്തുള്ള സ്മിത-ജോണ്സണ് എന്നിവരുടെ വീട്ടില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞ് അവശനിലയിലായിരുന്നു. തുടർന്ന് കളമശേരി ഇന്‍സ്പെക്ടര്‍ ടി. ദിലീഷിന്റെ നേതൃത്വത്തില്‍ കുഞ്ഞിനെ ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു വിദഗ്ധ ചികിത്സ നല്‍കിയെന്ന് പോലീസ് അറിയിച്ചു. ഭര്‍ത്താവിനോടു പിണങ്ങി ആലുവയിലെ സ്വന്തം വീട്ടില്‍ കഴിയവേയാണു വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ജോണ്‍ തോമസുമായി പരിചയപ്പെടുന്നത്.…
Read Moreവധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണം; ഒത്തുതീർപ്പും ദയാധനവും വേണ്ട; നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ സഹോദരന്റെ കത്ത്
സനാ: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് തടസമായി വീണ്ടും കുടുംബം. പ്രിയയുടെ വധശിക്ഷയിൽ മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് ആവർത്തിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്. വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം യെമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും കത്തയച്ചു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയാറല്ലെന്നും ദയാധനം വേണ്ടെന്നും വധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നുമാണ് തലാലിന്റെ സഹോദരന് വ്യക്തമാക്കുന്നത്. ജൂലൈ പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടക്കാനിരിക്കെയാണ് അനിശ്ചിതമായി നീട്ടുവച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
Read Moreമലയാളത്തിന് എന്തുകൊണ്ട് അർഹിച്ചത് കിട്ടുന്നില്ല; നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപി അന്വേഷിച്ചു പറയട്ടെ; പുരസ്കാര ജൂറിക്കെതിരേ രൂക്ഷവിമർശനവുമായി ഉർവശി
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി ഉര്‍വശി. തനിക്കും വിജയരാഘവനും ഉളള പുരസ്കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണമെന്നും സിനിമയില്‍ കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന കഥാപാത്രം ആരാണെന്ന് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ജൂറി തീരുമാനിക്കുന്നതെന്നും ഉർവശി ചോദിച്ചു. പുരസ്കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോള്‍ എന്താണ്?. ഈ പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നാണോ തീരുമാനം? എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടില്ലെന്നും ഉര്‍വശി ചോദ്യമുന്നയിച്ചു. അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും. തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്ഷന് കാശല്ല. നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്നും ഉര്‍വശി കൂട്ടിച്ചേർത്തു. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിയായാണ് ഉര്‍വശി തെരഞ്ഞെടുക്കപ്പെട്ടത്.
Read More