ടൂറിസത്തിന് അനന്ത സാധ്യതകൾ; കാ​ഞ്ഞി​രം- മ​ല​രി​ക്ക​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്കം

  കോ​ട്ട​യം: സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ചു കോ​ടി രൂ​പ മു​ട​ക്കി ന​വീ​ക​രി​ക്കു​ന്ന കാ​ഞ്ഞി​രം- മ​ല​രി​ക്ക​ൽ റോ​ഡി​ന്‍റെ നി​ർ​മാണോ​ദ്ഘാ​ട​നം ഓ​ൺ​ലൈ​ൻ ആ​യി നി​ർ​വ​ഹി​ച്ചു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​ഞ്ഞി​രം മ​ല​രി​ക്ക​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ തു​റ​ക്കു​മെ​ന്ന് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ പ​റ​ഞ്ഞു. തി​രു​വാ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കാ​ൻ സാ​ധി​ച്ചെ​ന്നും , പ​ഞ്ചാ​യ​ത്ത്‌ റോ​ഡു​ക​ൾ മാ​ത്ര​മാ​ണ് ഇ​നി ഈ ​നി​ല​വാ​ര​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഉ​ള്ള​തെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു സം​സ്ഥാ​ന ത്രോ​ബോ​ൾ ടീ​മി​ലേ​ക്ക് സെ​ല​ക്ഷ​ൻ കി​ട്ടി​യ കാ​ഞ്ഞി​രം എ​സ്.​എ​ൻ.​ഡി.​പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ വി.​എം ഹ​ർ​ദ്ദീ​ൻ അ​ഹ​മ്മ​ദ് ,ആ​ൽ​ബി​ൻ ജെ​യിം​സ്, ആ​സി​ഫ് ന​വാ​സ്, എം.​ആ​ർ വ​സു​ദേ​വ് , സം​സ്ഥാ​ന ടെ​ന്നി​ക്കോ​ട്ട് മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി​യ…

Read More

മലരിക്കൽ ആമ്പൽ ഫെസ്റ്റ് എൻട്രി ഫീസ് വാങ്ങൽ നിർത്തി; വള്ളത്തിൽ യാത്രചെയ്യുന്നതിനുള്ള ഫീസ് നൽകണം

കു​മ​ര​കം: പ്ര​വേ​ശ​ന ഫീ​സി​ല്ലാ​തെ തി​രു​വാ​ർ​പ്പ് മ​ല​രി​ക്ക​ലി​ൽ ആ​ന്പ​ൽ വ​സ​ന്തം ക​ണ്ട് സ​ന്ദ​ർ​ശ​ക​ർ മ​ട​ങ്ങു​ന്നു. ഇ​ന്ന​ലെ ചേ​ർ​ന്ന മ​ല​രി​ക്ക​ൽ ടൂ​റി​സം സൊ​സൈ​റ്റി​യു​ടെ യോ​ഗ​മാ​ണ് ഇ​ന്നു മു​ത​ൽ ഫീ​സ് വാ​ങ്ങേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ചു വ്യാ​പ​ക വി​മ​ർ​ശ​ന​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. പാ​ട​ത്ത് സ്വ​യം വ​ള​രു​ന്ന ആ​ന്പ​ലി​ന്‍റെ പൂ​ക്ക​ൾ കാ​ണാ​ൻ യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​തെ ഫീ​സ് ഈ​ടാ​ക്കു​ന്നു എ​ന്ന​താ​യി​രി​ന്നു പ​രാ​തി. പാ​ർ​ക്കിം​ഗി​നും വീ​ഡി​യോ​ഗ്രാ​ഫി​ക്കും തോ​ന്നും​പ​ടി ഫീ​സ് വാ​ങ്ങി​യി​രു​ന്ന​തും പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. പ​ഞ്ചാ​യ​ത്തും ഡി​ടി​പി​സി​യും പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും ചേ​ർ​ന്നു സം​യു​ക്ത​മാ​യാ​ണ് ഫീ​സ് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പ്ര​വേ​ശ​ന ഫീ​സാ​യി​രു​ന്ന 30 രൂ​പ​യി​ൽ​നി​ന്നും 20 രൂ​പ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാ​നാ​യി​രു​ന്നു ധാ​ര​ണ. പാ​ർ​ക്കി​ഗ് ഫീ​സും പ്ര​വേ​ശ​ന ഫീ​സും ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും വ​ള്ള​ത്തി​ൽ യാ​ത്ര​ചെ​യ്തു സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഒ​രാ​ൾ​ക്ക് 100 രൂ​പ എ​ന്നു​ള്ള ഫീ​സ് തു​ട​രു​ന്നു​ണ്ട്. പു​ഞ്ച​കൃ​ഷി​ക്കാ​യി തി​രു​വാ​യ്ക്ക​രി പാ​ട​ത്ത് ഈ​യാ​ഴ്ച്ച മു​ത​ൽ വെ​ള്ളം വ​റ്റി​ച്ചു തു​ട​ങ്ങു​മെ​ന്ന്…

Read More

മലരിക്കൽ ആമ്പൽ ഫെസ്റ്റിൽ നോക്കുകൂലി; മന്ത്രി ഇടപെട്ടു, സിപിഎം പെട്ടു..! പ​ണം ഈ​ടാ​ക്കു​ന്ന സം​ഭ​വ​ത്തി​ൽ പ്രാ​ദേ​ശി​ക സി​പി​എം നേ​തൃ​ത്വ​ത്തി​ലും ക​ടു​ത്ത ഭി​ന്ന​ത

കോ​ട്ട​യം: മ​ല​രി​ക്ക​ൽ ആ​ന്പ​ൽ ഫെ​സ്റ്റ് കാ​ണാ​ൻ പൊ​തു​ജ​ന​ങ്ങ​ളി​ൽനി​ന്നും സി​പി​എം നേ​താ​ക്ക​ൾ നോ​ക്ക് കൂ​ലി ഈ​ടാ​ക്കു​ന്ന സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ടൂ​റി​സം വ​കു​പ്പ്് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​തോ​ടെ സി​പി​എം നേ​തൃ​ത്വ​വും ര​ണ്ടു ത​ട്ടി​ലാ​യാ​താ​യി​ട്ടാ​ണ് വി​വ​രം. ജി​ല്ല​യി​ലെ ഒ​രു പ്ര​മു​ഖ സി​പി​എം നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​രി​ക്ക​ൽ ടൂ​റി​സം സൊ​സൈ​റ്റി, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ, പ​ഞ്ചാ​യ​ത്ത്, പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും ചേ​ർ​ന്നു സ​ർ​ക്കാ​രും ടൂ​റി​സം വ​കു​പ്പും അ​റി​യാ​തെ ഗ്രാ​മീ​ണ ടൂ​റി​സം കാ​ണു​ന്ന​തി​നു ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​വു​ക​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യും ചെ​യ്​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഇ​ട​പെ​ട്ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് നി​ർ​ദേ​ശി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സിപിഎമ്മിൽ ഭിന്നതമ​ല​രി​ക്ക​ൽ ടൂ​റി​സം സൊ​സൈ​റ്റി പ​ണം ഈ​ടാ​ക്കു​ന്ന സം​ഭ​വ​ത്തി​ൽ പ്രാ​ദേ​ശി​ക സി​പി​എം നേ​തൃ​ത്വ​ത്തി​ലും ക​ടു​ത്ത ഭി​ന്ന​ത രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.…

Read More

പൂത്തുലഞ്ഞ് കാണികളെ മാടി വിളിച്ച് ആമ്പൽ വസന്തം..!  മ​ല​രി​ക്ക​ല്‍ ആ​മ്പ​ല്‍ ഫെ​സ്റ്റ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍; രാ​വി​ലെ ആ​റു മു​ത​ല്‍ പത്തു വ​രെ ആ​മ്പ​ല്‍​കാ​ഴ്ച​ക​ള്‍ കാണാം…

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​നം കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ആ​മ്പ​ല്‍ വ​സ​ന്തം കാ​ണി​ക​ള്‍​ക്ക് കാ​ഴ്ച​വി​രു​ന്നാ​യി നേ​രി​ട്ടു സം​ഘ​ടി​പ്പി​ക്കാ​ന്‍ മ​ല​രി​ക്ക​ല്‍ ആ​മ്പ​ല്‍ ഫെ​സ്റ്റ് സം​ഘാ​ട​ക സ​മി​തി ത​യാ​റെ​ടു​പ്പു​ക​ള്‍ തു​ട​ങ്ങി. അ​ടു​ത്ത​യാ​ഴ്ച ആ​മ്പ​ല്‍ ഫെ​സ്റ്റ് ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മീ​ന​ച്ചി​ലാ​ര്‍-​മീ​ന​ന്ത​റ​യാ​ര്‍-​കൊ​ടൂ​രാ​ര്‍ ന​ദീ പു​ന​ര്‍ സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​സ്റ്റി​ല്‍ ആ​മ്പ​ല്‍​കാ​ഴ്ച​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ 120 നാ​ട​ന്‍ വ​ള്ള​ങ്ങ​ളാ​ണു ത​യാ​റാ​കു​ന്ന​ത്. തി​രു​വാ​ര്‍​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ജെ. ​ബ്ലോ​ക്ക്, തി​രു​വാ​യ്ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി ആ​യി​രം ഏ​ക്ക​റോ​ളം വി​സ്താ​ര​മു​ള്ള നെ​ല്‍​പാ​ട​ങ്ങ​ളി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ 15 വ​രെ ഫെ​സ്റ്റ് ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റു മു​ത​ല്‍ പത്തു വ​രെ ആ​മ്പ​ല്‍​കാ​ഴ്ച​ക​ള്‍​ക്ക് സൗ​ക​ര്യ​മു​ണ്ടാ​കും. ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വാ​ര്‍​പ്പ് പ​ഞ്ചാ​യ​ത്തി​ലെ മ​ല​രി​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ സ​മ്പൂ​ര്‍​ണ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തും. എ​ല്ലാ വ​ള്ള​ങ്ങ​ളു​ടെ​യും തു​ഴ​ച്ചി​ല്‍​കാ​ര്‍​ക്കും വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​ല​രി​ക്ക​ല്‍ റോ​ഡി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കും. പ്ര​ത്യേ​ക പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. സ​ന്ദ​ര്‍​ശ​ക…

Read More

 കാണാത്തവരായി ആരെങ്കിലുമുണ്ടോ..!  മലരിക്കൽ ആ​മ്പ​ൽ ​കാ​ഴ്ച​ക​ൾ ആസ്വദിക്കാൻ ഇനി പതിനാലു ദിവസങ്ങൾക്കൂടി മാത്രം

കോ​ട്ട​യം: തു​ലാ​വ​ർ​ഷം​മൂ​ലം കൃ​ഷി​പ്പ​ണി​ക​ൾ നീ​ട്ടി​യ​തോ​ടെ മ​ല​രി​ക്ക​ൽ ആ​ന്പ​ൽ​കാ​ഴ്ച​ക​ൾ ര​ണ്ടാ​ഴ്ച കൂ​ടി തു​ട​രും. മ​ല​രി​ക്ക​ൽ തി​രു​വാ​യ്ക്ക​രി പാ​ട​ത്താ​ണ് ഇ​പ്പോ​ൾ ഇ​രു​ന്നൂ​റി​ല​ധി​കം ഏ​ക്ക​റി​ൽ ആ​ന്പ​ൽ​കാ​ഴ്ച​യു​ള്ള​ത്. മ​ല​രി​ക്ക​ൽ നി​ന്നു രാ​വി​ലെ ആ​റു മു​ത​ൽ ടൂ​റി​സം സൊ​സൈ​റ്റി വ​ള്ള​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ൾ നോ​ക്കാ​തെ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത് വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​ണെ​ന്ന് ടൂ​റി​സം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​എ​സ.് ഷാ​ജി​മോ​ൻ വ​ട്ട​പ്പ​ള്ളി​ൽ അ​റി​യി​ച്ചു. പ​ന​ച്ചി​ക്കാ​ട് ആ​ന്പാ​ട്ടു​ക​ട​വ് ആ​ന്പ​ൽ വ​സ​ന്തം ഫെ​സ്റ്റു ര​ണ്ടാ​ഴ്ച​ത്തേ​ക്കു കൂ​ടി നീ​ട്ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 19 ന് ​ജി​ല്ലാ ക​ള​ക്്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്ത ഫെ​സ്റ്റ് ര​ണ്ട് ദി​വ​സം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രു​ടെ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫെ​സ്റ്റ് ര​ണ്ടാ​ഴ്ച കൂ​ടി നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ച്ച് അ​ന്പ​ൽ പൂ​ക്ക​ൾ കാ​ണു​ന്ന​തി​നു സൗ​ക​ര്യ​മു​ണ്ട്. സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ വ​ള്ള​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും ശ്ര​മി​ക്കു​ന്നു​ണ്ട്. നാ​ട​ൻ…

Read More

ആമ്പല്‍ വസന്തത്തില്‍ പര്‍പിള്‍ പട്ടണിഞ്ഞ് മലരിക്കല്‍! കോട്ടയത്തിന്റെ ആമ്പല്‍ക്കുളത്തിലേക്ക് ജനപ്രവാഹം; കാണാനാഗ്രഹിക്കുന്നവര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ വരിക, കഴിവതും രാവിലെതന്നെ

കിലോമീറ്ററുകള്‍ നീണ്ടുപരന്നു കിടക്കുന്ന ഏക്കറുകണക്കിനു നെല്‍പാടം. ഈ പാടങ്ങളെ മുഴുവന്‍ പര്‍പിള്‍ പട്ടണിയിച്ച് ആമ്പല്‍പൂക്കള്‍ പൂത്തുലഞ്ഞപ്പോള്‍ മിഴി തുറന്നതു വിസ്മയക്കാഴ്ച. ഇന്ന് ഈ വിസ്മയക്കാഴ്ച കാണാന്‍ മലരിക്കല്‍ എന്ന കൊച്ചു ഗ്രാമത്തിലേക്ക് ഒഴുകിയെത്തുകയാണ് കേരളക്കരയൊട്ടാകെ. എല്ലാ വര്‍ഷവും ആമ്പല്‍ പൂക്കള്‍ വിരിയുന്നുണ്ടെങ്കിലും 2018ല്‍ വില്ലേജ് ടൂറിസം പദ്ധതിയുടെ ഭാഗമായി മലരിക്കലിനെ തെരഞ്ഞെടുത്തതോടെയാണ് ഈ കൊച്ചുഗ്രാമം ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയത്. കോട്ടയംകാരുടെ ഫെയ്‌സ്ബുക്കിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രൊഫൈല്‍ പിക് ആയി ആമ്പല്‍പൂക്കള്‍ ഇടംപിടിച്ചപ്പോഴാണ് മലരിക്കല്‍ വീണ്ടും ആമ്പല്‍ പൂവിന്റെ വസന്തഭൂമിയായി മാറിയതു നാട്ടുകാര്‍ അറിഞ്ഞതും. ഇന്ന് ഇവിടേക്ക് അക്ഷരാര്‍ഥത്തില്‍ ജനപ്രവാഹം തന്നെയാണ്. മറ്റ് സ്ഥലങ്ങളേ അപേകഷിച്ച് അതിരാവിലെയാണ് ഇവിടെ വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ തിരക്ക്. ഇതിനു കാരണം മറ്റൊന്നുമല്ല. അതിരാവിലെ പൂത്തുലഞ്ഞു നില്‍ക്കുന്ന ആമ്പല്‍പൂവുകള്‍ 10, 11 മണിയോടെ കൂമ്പിത്തുടങ്ങും. അതു കൊണ്ടു തന്നെ ഈ മനോഹരദൃശ്യം…

Read More

മലരിക്കൽ ടൂറിസം കേന്ദ്രത്തിൽ ഇനി ഓ​ള​പ്പ​ര​പ്പി​ലൂ​ടെ സ​ഞ്ച​രി​ച്ച് സൂ​ര്യാ​സ്ത​മ​നം കാണാം; ഒപ്പം തുഴച്ചിൽ പരിശീലനവും നേടാം

കു​മ​ര​കം: കാ​ഞ്ഞി​രം മ​ല​രി​ക്ക​ൽ പ്രാ​ദേ​ശി​ക ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ നാ​ട​ൻ വ​ള്ള​ങ്ങ​ളി​ൽ ഓ​ള​പ്പ​ര​പ്പി​ലൂ​ടെ സ​ഞ്ച​രി​ച്ച് സൂ​ര്യാ​സ്ത​മ​നം വീ​ക്ഷി​ക്കു​ന്ന​തി​നും തു​ഴ​ച്ചി​ൽ പ​രി​ശീ​ല​ന​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സി​നി​മാ സം​വി​ധാ​യി​ക വി​ധു​വി​ൻ​സെ​ന്‍റ് നി​ർ​വ​ഹി​ച്ചു. മീ​ന​ച്ചി​ലാ​ർ -മീ​ന​ന്ത​റ​യാ​ർ -കൊ​ടു​രാ​ർ പു​ന​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച മ​ല​രി​ക്ക​ൽ ടൂറി​സം കേ​ന്ദ്ര​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ച്ച​ത്. തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ച​ട​ങ്ങി​ൽ കോ ​ഓ​ഡി​നേ​റ്റ​ർ കെ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ന്പ​തി​നാ​യി​രം, മു​പ്പാ​യി​ക്ക​രി തു​ട​ങ്ങി​യ 1800ഏ​ക്ക​ർ വി​സ്്തൃ​മാ​യ കാ​യ​ലി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലെ ഓ​ള​പ്പ​ര​പ്പി​ലൂ​ടെ വ​ള്ള​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​ൻ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കു​മെ​ന്ന് ടൂ​റി​സം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി. ​എം. മ​ണി​യും സെ​ക്ര​ട്ട​റി ഷാ​ജി വ​ട്ട​പ്പ​ള്ളി​യും അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Read More