കൊല്ലം : എച്ച്ഐവി. ബാധിതരായ അമ്മയ്ക്കും മകനും സഞ്ചരിക്കാന്‍ നടവഴി ലഭ്യമെന്നു കൊല്ലം ജില്ലാ കളക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.തന്റെ വീട്ടില്‍നിന്നു മെയിന്‍ റോഡിലേക്കുള്ള വഴി അയല്‍വാസി കൈയേറി ഇരുമ്പ് നെറ്റ് കെട്ടി തടസപ്പെടുത്തിയെന്നാരോപിച്ചു കൊട്ടാരക്കര നെടുവത്തുര്‍ സ്വദേശിനി സമര്‍പ്പിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന് അംഗം വി. ഗീത ജില്ലാ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പെട്ടെന്ന് അസ്വസ്ഥതയുണ്ടാവുന്ന തങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ വഴി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കുടുംബ ഓഹരിയായി ലഭിച്ച സ്ഥലത്താണ് എതിര്‍കക്ഷി ഗേറ്റ് സ്ഥാപിച്ചതെന്നും അവര്‍ ഒരു മീറ്റര്‍ വഴി പരാതിക്കാരിക്കു വിട്ടുനല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വഴി സംബന്ധിച്ച് കൊട്ടാരക്കര മുന്‍സിഫ് കോടതിയില്‍ കേസ് നിലവിലുണ്ടെന്നും കളക്ടര്‍ അറിയിച്ചു. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന് പരാതി തീര്‍പ്പാക്കി.
Read MoreDay: August 5, 2025
കപ്പല്‍ദുരന്തം; ഗ്രീന്‍പീസ് ഇന്ത്യയുടെ നേതൃത്വത്തില്‍ ധവളപത്രം പുറത്തിറക്കി
തിരുവനന്തപുരം: വിവിധ പരിസ്ഥിതി ഗ്രൂപ്പുകള്‍, നിയമ വിദഗ്ധര്‍, മത്സ്യത്തൊഴിലാളി യൂണിയനുകള്‍, സിറ്റിസണ്‍ റെസ്പോണ്‍സ് ഗ്രൂപ്പ് എന്നിവരുമായി ചേര്‍ന്ന് ഗ്രീന്‍പീസ് ഇന്ത്യ എംഎസ്സി എല്‍സ 3 കപ്പല്‍ ദുരന്തത്തിന്റെ പാരിസ്ഥിതിക സാമൂഹികസാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിശദമാക്കുന്ന സമഗ്രമായ ധവളപത്രം പുറത്തിറക്കി. തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ സംഘടനകള്‍ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മെയ് 25ന് കൊച്ചി തീരത്ത് നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ സംഭവിച്ച കപ്പല്‍ഛേതത്തിന്റെ പ്രത്യാഘാതങ്ങള്‍ ധവളപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. എംഎസ്സി എല്‍സ3 കപ്പല്‍ ദുരന്തവുമായി ബന്ധപ്പെട്ട് എംഎസ്സി ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും കേരള മല്‍സ്യ ത്തൊഴിലാളി ഫെഡറേഷന്, ഗ്രീന്‍പീസ് ഇന്ത്യ, കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറം എന്നിവരുടെ നേതൃത്വത്തില്‍ ജൂലൈ 27ന് മുതലപ്പൊഴി പെരുമാതുറയില്‍ പ്രതിഷേധ സൂചകമായി സമാധാന പ്രകടനവും നടത്തി. ഇരുപതോളം ബോട്ടുകളില്‍ നടത്തിയ സമാധാനപരമായ പ്രതിഷേധത്തില്‍…
Read Moreസ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങൾ വര്‍ധിക്കുന്നു; ഇരകള്‍ ഒറ്റപ്പെടുന്നു
കൊല്ലം: സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വര്‍ധിക്കുന്നതായി കണക്കുകള്‍. സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നില്ലെങ്കിലും മാനസികമായി തകര്‍ക്കുന്നനിലയില്‍ നഗ്നതാ പ്രദര്‍ശനം ഉള്‍പ്പെടെയുള്ള ക്രൈമുകള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. പൊതു ഇടങ്ങളിലെ നഗ്നതാ പ്രദര്‍ശനവുമായ ബന്ധപ്പെട്ട കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു കോഴിക്കോട് ജില്ലയിലാണ്. 193 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം (157), തിരുവനന്തപുരം (123), കാസര്‍കോട് (98), കൊല്ലം (76), മലപ്പുറം (74), പാലക്കാട് (67), ആലപ്പുഴ (66), കോട്ടയം (54) എന്നിവയാണ് തൊട്ടുപിന്നിലെ ജില്ലകള്‍. പത്തനംതിട്ട (43), കണ്ണൂര്‍ (35), ഇടുക്കി (33), വയനാട് (29), തൃശൂര്‍ (24) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. തൃശൂരില്‍ ബസില്‍ യുവതിക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവവും കൊല്ലത്ത് കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരേ നടന്ന നഗ്നതാ പ്രദര്‍ശനവുമൊക്കെ ഉദാഹരണങ്ങള്‍മാത്രമാണ്. കെഎസ്ആര്‍ടിസി ബസില്‍ ഉള്‍പ്പെടെ പൊതു…
Read Moreസംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയാറാക്കുന്നു; ശേഖരിക്കുന്നത് 200 കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ വിവരങ്ങൾ; വ്യക്തിപരവും കുടുംബപരവുമായ വിവരം ശേഖരിക്കും
കൊച്ചി: സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക പോലീസ് തയാറാക്കുന്നു. 20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധരായ ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. നേരത്തെ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്പ്പെട്ടവരുംകാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളില്‍ ഏറ്റവുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇത്തരത്തില്‍ 200 പേരുടെ വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കുന്നത്. ഇതിനായി ലോക്കല്‍ പോലീസിന്റെ സഹകരണവും രഹസ്യാന്വേഷണവിഭാഗം തേടും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പല ഗുണ്ടകളുമായി അടുപ്പമുള്ള വിവരം നേരത്തെ കണ്ടെത്തിയിരുന്നു. പോലീസ്, അഭിഭാഷകര്‍, രാഷ്ട്രീയ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗുണ്ടകള്‍ക്കുള്ള ബന്ധമുള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചുള്ള റിപ്പോര്‍ട്ടാണ് തയാറാക്കുന്നത്. ഗുണ്ടകളുമായി സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാര്‍ക്കുള്ള അടുപ്പവും ഇവര്‍ പരസ്പരം കണ്ടുമുട്ടുന്ന സ്ഥലങ്ങളേതെന്നുമടക്കമുള്ള വിവരശേഖരണമാണ് പോലീസ് നടത്തുന്നത്. ഗുണ്ടകളുടെ വ്യക്തിപരമായതും…
Read Moreകര്‍ണാടകയിൽ മയിലുകള്‍ കൂട്ടത്തോടെ ചത്തനിലയിൽ
മംഗളൂരു: കർണാടകയിലെ തുമകുരുവില്‍ ഇരുപതോളം മയിലുകളെ ചത്തനിലയിൽ കണ്ടെത്തി. സംഭവത്തില്‍ വനംമന്ത്രി ഈശ്വർ ഖന്ദ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് ആൺ മയിലുകളും 17 പെൺ മയിലുകളുമാണ് ചത്തതെന്ന് അധികൃതർ അറിയിച്ചു. മധുഗിരി താലൂക്കിലെ ഹനുമന്തപുര ഗ്രാമത്തിലെ മെഡിഗേഷിക്ക് സമീപമുള്ള വയലിലാണ് മയിലുകളെ ചത്തനിലയിൽ കര്‍ഷകര്‍ ആദ്യം കാണുന്നത്. പിന്നാലെ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധിച്ചു. കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
Read Moreവൈദ്യുതിക്കെണിയിൽനിന്ന് വീട്ടമ്മ ഷോക്കേറ്റ് മരിച്ച കേസ്: ഒരാൾ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: പശുക്കടവിൽ വൈദ്യുതിക്കെണിയിൽനിന്ന് വീട്ടമ്മ ഷോക്കേറ്റ് മരിച്ച കേസിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. വൈദ്യുതിക്കെണി ഒരുക്കിയെന്ന് സംശയിക്കുന്ന പശുക്കടവ് സ്വദേശി ലിനീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. അസ്വാഭാവിക മരണത്തിനാണ് നിലവിൽ ലിനീഷിനെതിരേ കേസെടുത്തിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ നിയമോപദേശം തേടിയതിനു ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടിയിലേക്കു കടക്കുക. പശുക്കടവിൽ കോങ്ങാട് മലയിൽ പശുവിനെ കെട്ടാൻ പോയ ചൂളപറമ്പിൽ ഷിജുവിനെ ഭാര്യ ബോബിയെയും വളർത്തു പശുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിസരത്തുനിന്ന് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പ് ഭാഗങ്ങൾ കണ്ടെത്തിയത്.
Read Moreവയനാട്ടിൽനിന്ന് കുങ്കിയാനകൾ എത്തി: പിടി-5 കാട്ടാനയെ പിടികൂടി ചികിത്സ നൽകും
പാലക്കാട്: പിടി- 5 കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള 10 പേരടങ്ങുന്ന സംഘവും ഭരതൻ, വിക്രം എന്നീ കുങ്കിയാനകളും ഇന്നലെ രാവിലെ മലന്പുഴ പുല്ലംകുന്ന് വാളയാർ റേഞ്ചിൽ എത്തിച്ചേർന്നു. വരുംദിവസങ്ങളിൽ ഡോ. അരുണ്‍ സക്കറിയ അടങ്ങിയ വിദഗ്ധസംഘവും എത്തിച്ചേരും. പിടി-5 കാട്ടാനയെ നിലവിൽ നിരീക്ഷിച്ചു വരുന്നുണ്ട്. തുടർ നടപടികൾ വിദഗ്ധസംഘം എത്തിച്ചേർന്നതിനു ശേഷം തീരുമാനിക്കും. നിലവിൽ പിടി-5 ഭക്ഷണവും വെള്ളവും എടുക്കുന്നുണ്ട്. ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഈസ്റ്റേണ്‍ സർക്കിൾ സിസിഎഫ് വിജയാനന്ദിന്റെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന ടെക്നിക്കൽ കമ്മിറ്റി മീറ്റിംഗിലാണ് ആനയെ മയക്കുവെടിവെച്ച് സൂക്ഷ്്മപരിശോധന നടത്തി വിദഗ്ധ ചികിത്സ നൽകാൻ തീരുമാനിച്ചത്.
Read Moreവീട്ടുവഴക്കിനിടെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ ശാരിയുടെ സംസ്കാരം ബുധനാഴ്ച; അച്ഛന്റെ നില ഗുരുതരം
കോഴഞ്ചേരി: വീട്ടുവഴക്കിനിടെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ പുല്ലാട് കാഞ്ഞിരപ്പാറ ആലുംതറ ആഞ്ഞാലിക്കല് ശാരിമോളുടെ (ശ്യാമ – 35) സംസ്കാരം നാളെ. മൃതദേഹം നാളെ രാവിലെ 10.30ന് ഭവനത്തില്‍ കൊണ്ടുവരും. 11 മുതല്‍ 12.30വരെ ആലുംതറ കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനം. രണ്ടിനു സംസ്കാരം നടക്കും. പുല്ലാട് എഡിഎസ് സെക്രട്ടറി കൂടിയായിരുന്ന ശാരിമോള്‍, എംടി എല്‍പി സ്കൂള്‍ പിടിഎ പ്രസിഡന്റുമായിരുന്നു. ഭര്‍ത്താവ് അജികുമാര്‍ ശനിയാഴ്ച രാത്രി ശാരിമോളെ കുത്തി വീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയവേ ഞായറാഴ്ച രാവിലെ ശാരിമോള്‍ മരിച്ചു. തടയാനെത്തിയ ശാരിമോളുടെ അച്ഛന് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഗുരുതരാവസ്ഥയില്‍ ഇരുവരും കോട്ടയം മെഡിക്കല്‍ കോളജിലാണ്. ഇവരില്‍ ശശി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന് നിലനിര്‍ത്തുന്നത്. രാധാമണിയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവം നടന്ന വീടിന്റെ എതിര്‍ഭാഗത്താണു രാധാമണി താമസിക്കുന്നത്. ശാരിമോളുടെ വീട്ടിലെ കരച്ചിലും…
Read Moreഅമിത വേഗത്തിലെത്തിയ കാർ സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു: പാലായിൽ രണ്ടു യുവതികൾക്ക് ദാരുണാന്ത്യം
പാലാ: പാലാ -തൊടുപുഴ റോഡില്‍ മുണ്ടാങ്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടു പേര് മരിച്ചു. അമിത വേഗത്തില്‍ എത്തിയ കാര്‍ രണ്ടു സ്കൂട്ടറുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു സ്കൂട്ടറുകളില്‍ സഞ്ചരിച്ചിരുന്ന യുവതികളാണ് മരിച്ചത്. പാലാ കൊട്ടാരമറ്റം മീനച്ചില്‍ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ മേലുകാവ് സ്വദേശിനി ധന്യ സന്തോഷ് (36), പ്രവിത്താനം അല്ലാപ്പാറ സ്വദേശിനി പാലക്കുഴിക്കുന്നേല്‍ ജോമോള്‍ സുനില്‍ (34) എന്നിവരാണ് മരിച്ചത്. ഒരു സ്കൂട്ടറിലുണ്ടായിരുന്ന കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ പാലാ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ സെന്റ്് തോമസ് ഐടിഐയിലെ വിദ്യാര്‍ഥി നെടുംങ്കണ്ടം സ്വദേശി ഓടിച്ച കാറാണ് അപകടത്തില്‍പെട്ടത്.
Read Moreഅമ്മയിലെ മെമ്മറി കാർഡ് വിവാദം ‘തെരഞ്ഞെടുപ്പ് തന്ത്രം’: ശക്തര്‍ക്കെതിരേ പറയുമ്പോഴുള്ള ആക്രമണമെന്ന് മാലാ പാര്‍വതി
കൊച്ചി: താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു. ഹേമ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാര്‍വതി പറയുന്നു. പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നത്. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കൈയിലാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ കുക്കു പരമേശ്വരന് അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാര്‍വതി പറയുന്നത്. ആരോപണ വിധേയനായതുകൊണ്ട് ബാബുരാജ് മാറി നില്‍ക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. അന്നേ പണി വരുന്നുണ്ട് എന്ന് തോന്നി. ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍…
Read More