കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എറണാകുളം ഐജിഎം പബ്ലിക് സ്കൂളിനു സമീപം കണ്ണാമ്പള്ളി വീട്ടില്‍ ആല്‍ഫ്രിന്‍. കെ. സണ്ണിയെയാണ് (27) നാര്‍ക്കോട്ടിക് സെല്‍ എസി കെ.ബി. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 277. 21 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അല്ഫ്രിനും ഇയാളുടെ സുഹൃത്ത് സച്ചിനും ചേര്‍ന്ന് ബംഗളൂരുവില്‍ നിന്ന് വന്‍ തോതില്‍ എംഡിഎംഎ എത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ നാര്‍ക്കോട്ടിക് സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി ഇയാളുടെ വീടിന് സമീപത്തുനിന്ന് ആല്ഫ്രിനെ കണ്ടെത്തുകയും അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇയാളുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ഇയാളുടെ കൂട്ടാളിയായ സച്ചിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreDay: August 6, 2025
പേവിഷം അതിമാരകം; തലയിൽ കടിയേറ്റാൽ അപകടസാധ്യതയേറും
മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies). പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്.എന്‍.എ. വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല. ഏതൊക്കെ മൃഗങ്ങളിൽ? നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും. രോഗപ്പകര്‍ച്ച രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.…
Read More‘കലാകാരന്മാർ ആരാധനയോടും അദ്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്’: മുകേഷ്
ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ താൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധനയോടും അദ്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ് എന്ന് മുകേഷ്. അന്ന് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരൻ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം. അസുഖബാധിതനായി കിടക്കുന്നതറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴും ഞാൻ ഉടനെ സിനിമാലോകത്തേക്കു മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്ന് മുകേഷ് പറഞ്ഞു.
Read More‘കലാഭവൻ നവാസ് ജോലിയോട് കാണിച്ച ആത്മാർഥതയെ ആദരപൂർവം കാണുന്നു, കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നും അദ്ദേഹം നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു’: ബോബി
കേരളത്തിന്റെ പ്രിയങ്കരനായ ഒരു അനുഗൃഹീത കലാകാരൻ (കലാഭവൻ നവാസ്) നമ്മെ വിട്ടുപിരിഞ്ഞു. നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും, ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ അദ്ദേഹം അന്ന് ഹോസ്പിറ്റലിൽ പോയില്ല. സ്വന്തം ജോലിയോട് അദ്ദേഹം കാണിച്ച ആത്മാർഥതയെ വളരെ ആദരപൂർവം കാണുന്നു എന്ന് തിരക്കഥാകൃത്ത് ബോബി. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നും അദ്ദേഹം നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു എന്ന തോന്നൽ വേദനയുണ്ടാക്കുകയും ചെയ്യുന്നു . നെഞ്ചുവേദന ഒരിക്കലും അവഗണിക്കരുതാത്ത ഒരു രോഗലക്ഷണമാണ്- പ്രത്യേകിച്ച് പെട്ടെന്ന് ഉണ്ടാകുന്നവ. പല കാരണങ്ങൾ കൊണ്ടും നെഞ്ചുവേദന വരാമെങ്കിലും, ഹൃദയവുമായി ബന്ധപ്പെട്ട വേദനയാണ് ഏറ്റവും അപകടകാരി. പക്ഷേ അത് ഹൃദ്രോഗം തന്നെയാണ് എന്ന് ഉറപ്പിക്കണമെങ്കിൽ ഇസിജി, രക്തപരിശോധന തുടങ്ങിയ ടെസ്റ്റുകൾ ആദ്യം ചെയ്യേണ്ടിവരും. അഥവാ ഹൃദ്രോഗമല്ലെങ്കിൽക്കൂടി വേദനയുടെ കാരണം ഒരു ഡോക്ടർക്കു കണ്ടുപിടിക്കാൻ സാധിക്കും. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക എന്നതാണ് അത്തരം സാഹചര്യങ്ങളിൽ ആദ്യം ചെയ്യേണ്ടത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ…
Read Moreഉത്തരാഖണ്ഡ് മിന്നൽപ്രളയം; മലയാളികളും കുടുങ്ങി; 28 അംഗ സംഘവുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാര്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മലയാളികളെയും കാണാതായതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഇതിൽ എട്ടുപേർ കേരളത്തിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ മുംബൈ മലയാളികളാണ്. കൊച്ചി, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ പാക്കേജിന്റെ ഭാഗമായി കൊച്ചി തൃപ്പൂണിത്തുറയില്‍ നിന്നും പോയ നാരായണന് നായര്‍, ഭാര്യ ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. അപകടത്തിനു ശേഷം ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. യാത്രാസംഘം ഡൽഹിയിൽ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. ചൊവ്വാഴ്ച രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് അറിയിച്ചിരുന്നത്. അതിനുശേഷം ആരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ സംഘാംഗങ്ങൾ സുരക്ഷിതരാണെന്നാണ് മലയാളം സമാജം കൂട്ടായ്മ പറയുന്നത്. ഇതിനിടെ, ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ മലയാളി…
Read Moreരജനികാന്തിന്റെ കൂലി 14ന് തിയറ്ററുകളിൽ
സ്റ്റൈൽ മന്നൻ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആഗസ്റ്റ് പതിനാലിന് കേരളത്തിൽ എച്ച്.എം അസോസിയേറ്റ്സ് പ്രദർശനത്തിനെത്തിക്കുന്നു. രജനികാന്തിന്റെ 171 ാമത് ചിത്രമായ കൂലിയിൽ നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതിഹാസൻ, റീബ മോണിക്ക ജോൺ, ജൂനിയർ എം.ജി. ആർ, മോനിഷ ബ്ലെസി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. അമീർ ഖാൻ, പൂജ ഹെഗ്ഡെ തുടങ്ങിയവർ അതിഥിതാരങ്ങളായി പ്രത്യക്ഷപ്പെടുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മലയാളിയായ ഗിരീഷ് ഗംഗാധരൻ നിർവഹിക്കുന്നു. എഡിറ്റർ-ഫിലോമിൻ രാജ്, സംഗീതം-അനിരുദ്ധ് രവിചന്ദ്രർ, ഗാനരചന- മുത്തുലിഗം, ഗായകർ-അനിരുദ്ധ് രവിചന്ദർ, ടി. രാജേന്ദ്രൻ, അറിവ്. നാന്നൂറ് കോടി മുതൽമുടക്കുള്ള ഈ ചിത്രം സ്റ്റാൻഡേർഡ് , ഐമാക്സ് ഫോർമാറ്റുകളിൽ റിലീസ് ചെയ്യും. ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന, ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമായ കൂലി…
Read More“ഗതാഗതക്കുരുക്ക് പരിഹരിക്കൂ, എന്നിട്ട് മതി പിരിവ്’: പാലിയേക്കരയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾപിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. മൂന്നാഴ്ച കൊണ്ട് നിർമാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച്എഐ അറിയിച്ചിരുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയ പാതാ അഥോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അഥോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹർജിയിൽ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Read Moreപെട്രോൾ പമ്പിൽ ബസ് കത്തിനശിച്ചു; ബൈക്ക് യാത്രികന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം
മാള(തൃശൂർ): പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് കത്തി നശിച്ചു. പുത്തൻചിറ മങ്കിടി ജംഗ്ഷനിലുള്ള പെട്രോൾ പമ്പിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തീ സമീപത്തുണ്ടായിരുന്ന മറ്റ് ബസുകളിലേക്കും പെട്രോൾ പമ്പിലേക്കും പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. മങ്കിടിയിലെ പിസികെ പെട്രോളിയം എന്ന പേരിലുള്ള പമ്പിനോട് ചേർന്നാണ് ആറ് സ്വകാര്യ ബസുകൾ പാർക്ക് ചെയ്തിരുന്നത്. ചാലക്കുടി-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സുഹൈൽ എന്ന സ്വകാര്യ ബസിലാണ് തീപടർന്നതും പൂർണമായി കത്തിനശിക്കുകയും ചെയ്തത്. സമീപത്തുണ്ടായിരുന്ന രണ്ടുബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തീപിടിച്ച ബസ് പൂർണമായും കത്തി നശിച്ചു. ഓഫീസിനോട് ചേർന്നുള്ള മുറിക്കും തീപിടിച്ച് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.സംഭവസമയത്ത് ഇതുവഴി കടന്നുപോയ ഇരുചക്ര വാഹന യാത്രക്കാരനാണ് സംഭവം കണ്ടത്. ഇയാൾ ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മാളയിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മാള പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരുന്നു.
Read Moreയുഎസ് തീരുവ ഭീഷണി നിലനിൽക്കേ അജിത് ഡോവൽ മോസ്കോയിൽ
മോസ്കോ: റഷ്യയുടെ എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യ-അമേരിക്ക ബന്ധം വഷളാകുന്നതിനിടെ, റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഈ മാസം അവസാനം മോസ്കോയിലെത്തും. സന്ദർശനം മുൻകൂട്ടി നിശ്ചയിച്ചിരുന്നതാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്വീകരിച്ച നിലപാടുകളുടെ സാഹചര്യത്തിൽ ഡോവലിന്റെ സന്ദർശനത്തിന് പ്രസക്തിയേറുന്നു.പ്രതിരോധ വ്യവസായ സഹകരണം സംബന്ധിച്ച ചർച്ചകൾ ഡോവൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ എസ്-400 മിസൈൽ സംവിധാനങ്ങൾ വാങ്ങൽ, ഇന്ത്യയിൽ അറ്റകുറ്റപ്പണി അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ, റഷ്യയുടെ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓപ്ഷനുകൾ എന്നിവ ചർച്ചകളിൽ ഉൾപ്പെട്ടേക്കാം.സ്വതന്ത്ര വിദേശനയം പിന്തുടരാനും ദേശീയ താത്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തം നിലനിർത്താനുമുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായാണ് സന്ദർശനത്തെ വിലയിരുത്തുന്നത്. എസ്. ജയശങ്കർ 27, 28ന് റഷ്യ സന്ദർശിക്കും. പ്രതിരോധം, ഊർജം, വ്യാപാര ചർച്ചകളിൽ അദ്ദേഹത്തിന്റെ…
Read Moreഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ്; ഭൂപേന്ദ്ര യാദവ് ഏകീകൃത സിവിൽ കോഡ് കമ്മിറ്റിയുമായി ചർച്ചനടത്തി
ന്യൂഡൽഹി: ഉത്തരാഖണ്ഡിനു പിന്നാലെ ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവും ഏകീകൃത സിവിൽ കോഡ് കമ്മിറ്റിയും തമ്മിൽ ചർച്ചനടത്തി. ചർച്ചയിൽ കരട് രേഖയെക്കുറിച്ച് തീരുമാനമായതായി റിപ്പോർട്ടുകളുണ്ട്. ഇനി സംസ്ഥാന സർക്കാർ കരട് രേഖയിലെ നിർദേശങ്ങൾ ചർച്ച ചെയ്യും. ഗുജറാത്ത് നിയമസഭയുടെ ശീതകാലസമ്മേളനത്തിൽ സർക്കാർ ഇത് അവതരിപ്പിച്ചേക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദർശനം നടത്തി എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച നടത്തിയാണ് യുസിസി കമ്മിറ്റി കരട് രേഖ തയാറാക്കിയത്. അന്തിമ റിപ്പോർട്ട് ഉടനെ സമർപ്പിക്കുമെന്നും സൂചനയുണ്ട്. ഫെബ്രുവരി നാലിനാണ് സംസ്ഥാന സർക്കാർ യുസിസി കമ്മിറ്റി രൂപീകരിച്ചത്. അഞ്ചംഗ സമിതിയെയാണ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്.
Read More