തലസ്ഥാനത്ത് വീണ്ടും യുവതിക്കുനേരേ ആക്രമണം; ലൈംഗികാത്രിക്രമം നേരിട്ടത് നാഗാലാന്‍റ് യുവതി; യുവാവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന നാ​ഗാ​ലാ​ൻഡ് യു​വ​തി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ തു​ന്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മേ​നം​കു​ളം സ്വ​ദേ​ശി അ​നീ​ഷി (25) നെ​യാ​ണ് തു​ന്പ എ​സ്എ​ച്ച്ഒ ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ബൈ​പാ​സ് റോ​ഡി​ൽ ത​ന്പു​രാ​ൻ മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നാ​ഗാ​ലാ​ന്‍ഡ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക​ട​ന്ന് പി​ടി​ക്കുകയായിരുന്നു.

യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​യാ​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment