ഗോഹട്ടി: പത്തുവർഷത്തിനിടെ അന്‍പതിലധികം സിസേറിയൻ ശസ്ത്രക്രിയകൾ നടത്തിയ വ്യാജ ഡോക്ടർ ആസാമിൽ പിടിയിൽ. സിൽച്ചാറിലെ ഒരു സ്വകാര്യാശുപത്രിയിൽ ഡോക്ടറായി നടിച്ച് തട്ടിപ്പ് നടത്തിയിരുന്ന പുലക് മലാകറിനെ തെക്കൻ ആസാമിലെ ബരാക് താഴ്വരയിൽനിന്നാണ് പിടികൂടിയത്. ഏതാനും ആശുപത്രികളിൽ അറ്റൻഡറായി ജോലി ചെയ്ത പരിചയത്തിലാണ് ശസ്ത്രക്രിയകൾ നടത്തിയതെന്ന് അന്വേഷണസംഘം പറഞ്ഞു. അതിനു മുന്‍പ് വൻതുക മുടക്കി എംബിബിഎസ് വ്യാജ സർട്ടിഫിക്കറ്റും സംഘടിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടരന്വേഷണത്തിനായി പോലീസിനു വിട്ടുനൽകി.
Read MoreDay: August 6, 2025
ഗൈനക്കോളജിസ്റ്റായി 10 വർഷം ജോലി, 50ലധികം സിസേറിയനുകൾ: ഓപ്പറേഷൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ തിയേറ്ററിനു പുറത്ത് കൈവിലങ്ങുമായി പോലീസ്
ദിസ്പുർ: ആസാമിലെ സില്‍ച്ചാറില്‍ ഗൈനക്കോളജിസ്റ്റായി 10 വർഷത്തിലേറെ ജോലി ചെയ്ത വ്യാജ ഡോക്ടര്‍ പിടിയിൽ. ശ്രൂഭൂമി സ്വദേശിയായ പുലോക് മലക്കാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതിയായ മെഡിക്കല്‍ യോഗ്യതകളൊന്നുമില്ലാത്ത ഇയാള്‍ ഇക്കാലത്തിനിടയ്ക്ക് നടത്തിയത് 50ലധികം സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സില്‍ച്ചാറിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പുലോക്. ഈ പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടറുമായിരുന്നു ഇയാള്‍. പുലോക് വ്യാജനാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. ഇയാള്‍ സില്‍ച്ചാറിലെ ഷിബ്സുന്ദരി നാരി ശിക്ഷാ സേവാ ആശ്രമ ആശുപത്രിയിലെ ഓപ്പറേഷന് തീയറ്ററില്‍ സിസേറിയന് നടത്തുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിൽ പുലോക്കിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു തെളിഞ്ഞതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പുലോക് മലക്കാറിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Read Moreബന്ദികൾ പട്ടിണിമൂലം മരണാസന്നരെന്നു റിപ്പോർട്ട്
ജറൂസലെം: ഹമാസ് ബന്ദികളാക്കിയവർ പട്ടിണി മൂലം മരണാസന്നരാണെന്ന് ഹോസ്റ്റേജസ് ആൻഡ് മിസിംഗ് ഫാമിലീസ് ഫോറം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ബന്ദികളായ റോം ബ്രാസ്ലാവ്സ്കിയും എവ്യാതർ ഡേവിഡും വളരെ ക്ഷീണിതരായി കാണപ്പെടുന്ന വീഡിയോകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഹമാസ് ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയ ബന്ദികളിൽ കുറഞ്ഞത് 20 പേരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്. ഡേവിഡിന്റെയും ബ്രാസ്ലാവ്സ്കിയുടെയും വീഡിയോകൾ, മോചിതരായ ബന്ദികളുടെ സാക്ഷ്യങ്ങൾ, കൊല്ലപ്പെട്ടവരുടെ പരിശോധനകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് മൂന്ന് മെഡിക്കൽ, പൊതുജനാരോഗ്യ വിദഗ്ധർ ചേർന്നു തയാറാക്കിയ ഈ റിപ്പോർട്ട്. “ഗാസയിൽ ഇപ്പോഴും ജീവനോടെയുള്ള ബന്ദികൾ മനഃപൂർവവും വ്യവസ്ഥാപിതവുമായ പട്ടിണി അനുഭവിക്കുന്നുവെന്നാണു മനസിലാക്കേണ്ടത്. കഠിനമായ പട്ടിണിയുടെ ഈ അവസ്ഥ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുകയും ഉടനടി മരണത്തിനുള്ള സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നു.”-റിപ്പോർട്ടിൽ പറയുന്നു. ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ മനഃപൂർവം പട്ടിണിക്കിടുകയാണെന്ന് ബന്ധുക്കളെ പ്രതിനിധീകരിക്കുന്ന സംഘം പുറത്തിറക്കിയ പത്രക്കുറിപ്പിലും ആരോപിച്ചിട്ടുണ്ട്.
Read More