ന്യൂഡൽഹി: രണ്ടുവയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ബെവാർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാഗ്ല ജിൽഹി സ്വദേശി ജഗ്മോഹനെ (20) യാണ് ശിക്ഷിച്ചത്. മെയിൻപുരിയിലെ പോക്സോ കോടതി ജഡ്ജിയാണ് പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ചുമത്തിയത്. പിഴ തുക പെൺകുട്ടിക്ക് നൽകുമെന്ന് ജഡ്ജി ഉത്തരവിൽ പറഞ്ഞു. അതേസമയം, പിഞ്ചുബാലികയെ പീഡിപ്പിച്ച കൊടുംകുറ്റവാളിക്ക് ജീവപര്യന്തം തടവുശിക്ഷ മതിയോ എന്ന് ബാലികയുടെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതികരിച്ചു. 2022 നവംബർ ഏഴിനാണ് ജഗ്മോഹൻ തന്റെ രണ്ട് വയസുള്ള ബന്ധുവായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങൾ മുറിയിലേക്ക് ഓടിയെത്തിയെങ്കിലും ജഗ്മോഹൻ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ് രക്തസ്രാവമുണ്ടായ പെൺകുട്ടിയെ അബോധാവസ്ഥയിൽ കുടുംബം ആശുപത്രിയിലേക്ക് കൊണ്ടുപോയി. 2022 നവംബർ എട്ടിന് പെൺകുട്ടിയുടെ പിതാവ് കിഷ്നി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ…
Read MoreDay: August 9, 2025
അരിഞ്ഞ ഉള്ളി തുറന്നുവച്ചാൽ..?
ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു ചിലത്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക്കകം അതിൽ ബാക്ടീരിയസാന്നിധ്യമുണ്ടാകും. ഉള്ളി വയട്ടിയതാണെങ്കിലും കഥ മാറില്ല. ചുറ്റുപാടുമുളള രോഗാണുക്കളെ വലിച്ചെടുക്കാനുളള അനന്യമായ ശേഷി ഉള്ളിക്കുണ്ട്. ചെങ്കണ്ണുണ്ടാകുന്പോൾ അടുക്കളയിലും മറ്റും ഉള്ളി മുറിച്ചുവച്ചാൽ രോഗാണുവ്യാപനം ചെറുക്കാമെന്നു കേട്ടിട്ടില്ലേ. രോഗാണുക്കളെ(വൈറസിനെയും ബാക്ടീരിയയെയും) ആകർഷിച്ചു തന്നിലേക്ക് അടുപ്പിക്കാനുളള ഉള്ളിയുടെ ശേഷി അപാരമാണ്. ഉള്ളി അരിയേണ്ടത് എപ്പോൾ?സാലഡുകളിൽ ഉള്ളിയും മറ്റും അരിഞ്ഞു ചേർക്കാറുണ്ട്. അധികനേരം ഉള്ളി അരിഞ്ഞു തുറന്നു വയ്ക്കുന്നതും അപകടം. വിളന്പുന്നതിനു തൊട്ടുമുന്‍പു മാത്രമേ ഉള്ളി അരിഞ്ഞു ചേർക്കാൻ പാടുള്ളൂ. ഒന്നുരണ്ടു മണിക്കൂറൊക്കെ പുറത്തിരിക്കാൻ പാടില്ല. അത് ഉണ്ടാക്കിയാൽ അപ്പോൾത്തന്നെ കഴിക്കണം. കഴിക്കുന്ന സമയത്തു മാത്രമേ സാലഡ് ഉണ്ടാക്കി വയ്ക്കാൻ പാടുള്ളൂ. അല്ലെങ്കിൽ അതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു സൂക്ഷിക്കണം. സാലഡിനുള്ള പച്ചക്കറികൾ…ഏതു പച്ചക്കറിയും സാധാരണ റൂം താപനിലയിൽ ഇരിക്കുന്പോൾ അതിൽ ബാക്ടീരീയ കടന്നുകൂടാനുളള സാധ്യത…
Read Moreനമ്മുടെ ജനാധിപത്യം വ്യാജമല്ലെന്നു പറയൂ
പരാജയപ്പെട്ടവന്റെ നെഞ്ചത്തടിയാണ് കോൺഗ്രസിന്റെ വോട്ടു തട്ടിപ്പാരോപണം എന്നു പരിഹസിച്ച് ഇനി ബിജെപിക്കു പിടിച്ചുനിൽക്കാനാകില്ല. കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ആകെയുള്ള 6.5 ലക്ഷം വോട്ടുകളിൽ ഒരുലക്ഷത്തിലധികം വ്യാജവോട്ടുകളായിരുന്നെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പറഞ്ഞത് വോട്ടർ പട്ടികയിലെ വ്യാജ കൂട്ടിച്ചേർക്കലുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ്. ആക്ഷേപിക്കുന്നതല്ലാതെ കൃത്യമായ മറുപടി കേന്ദ്രത്തിൽനിന്നോ അവർ നിശ്ചയിച്ച തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്നോ ഉണ്ടായിട്ടില്ല. രാഹുൽ കള്ളത്തെളിവ് ഉണ്ടാക്കിയതാണെങ്കിൽ നിയമനടപടി സ്വീകരിക്കാൻ വൈകരുത്. അല്ലെങ്കിൽ മറുപടിയുണ്ടാകണം. ജനം ചതിക്കപ്പെട്ടോയെന്നും ജനാധിപത്യം അട്ടിമറിക്കപ്പെട്ടോയെന്നുമുള്ള ചോദ്യത്തിനുത്തരം ‘പപ്പുവിളി’യല്ല. എഐസിസി ആസ്ഥാനമായ ഡൽഹിയിലെ ഇന്ദിരാ ഭവനിലാണ് രാജ്യത്തെ നടുക്കിയ വ്യാജവോട്ട് വിവരങ്ങൾ രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു പറഞ്ഞിരുന്നെങ്കിലും ആവശ്യമായ ഡിജിറ്റൽ വീഡിയോ രേഖകൾ തെരഞ്ഞെടുപ്പു കമ്മീഷൻ നൽകാതിരുന്നതിനാൽ കെട്ടുകണക്കിനു കടലാസുരേഖകൾ വച്ച്, സംശയമുള്ള മണ്ഡലങ്ങളിൽ ഒന്നായ കർണാടക മഹാദേവപുര നിയമസഭാ…
Read Moreകൊടിയുടെ കുടി: ഒടുവിൽ കേസെടുത്ത് പോലീസ്; അബ്കാരി ആക്ട് 15സി പ്രകാരം പൊതു സ്ഥലത്തെ മദ്യപാനത്തിനാണ് കേസ്
തലശേരി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും പൊതു സ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. അബ്കാരി ആക്ട് 15സി പ്രകാരം പൊതു സ്ഥലത്തെ മദ്യപാനത്തിനാണ് കേസെടുത്തത്. എസ്ഐ പി.പി. ഷമീലിന്റെ പരാതി പ്രകാരമാണ് ഇന്നലെ രാത്രി 11.54 എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് തലശേരി പോലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതികളെത്തുടർന്നാണ് ഒടുവിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതീവ രഹസ്യമായി നടന്ന കൊടി സുനിയുടെ മദ്യപാനത്തിന്റെ വിവരങ്ങൾ കൊടി സുനി വിരുദ്ധ സംഘം നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് സംഭവം അതീവ ഗൗരവത്തിലെടുക്കുകയും അന്വഷണം നടത്തുകയും ചെയ്തു. ലോക്കൽ പോലീസിനെ അറിയിക്കാതെ പ്രത്യേക അന്വഷണ സംഘം തലശേരിയിൽ എത്തി അന്വേഷണം നടത്തി…
Read Moreആദ്യമായി തന്നെ ചുംബിച്ചതും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതും അനുവാദമില്ലാതെ; വേടനെ തെരഞ്ഞു കേരളത്തിനു പുറത്തേക്ക് പോലീസ്
കൊച്ചി: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍പോയ റാപ്പര്‍ വേടനെ തെരഞ്ഞ് പോലീസ് കേരളത്തിന് പുറത്തേക്ക്.വേടന് ഒളിവില്‍ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണിത്.അതിനിടെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഇന്ന് നടക്കേണ്ടിയിരുന്ന വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റി വച്ചത്. പരാതിക്ക് പിന്നാലെ വേടന് ഒളിവില്‍ പോയതോടെയാണ് പരിപാടി മാറ്റിയത്. പരിപാടിക്ക് വേടനെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. അതേസമയം പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് കോട്ടയം സ്വദേശിനിയും ഡോക്ടറുമായ യുവതിയുടെ പരാതി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ചുപരാതിക്കാരിയായ യുവ ഡോക്ടര്‍ വേടനുമായി നടത്തിയ സാമ്പത്തിക…
Read Moreജയിൽ ചട്ടങ്ങൾ ലംഘിച്ചു റീൽസ് ചിത്രീകരണം; കൊലക്കേസിലെ വിചാരണത്തടവുകാർക്കെതിരേ പോലീസ് കേസെടുത്തു
കൊല്ലം: ജിം സന്തോഷ് കൊലക്കേസിലേ വിചാരണ തടവുകാരായ അതുൽ, മനു എന്നിവർ ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി വിഡിയോ ദൃശ്യങ്ങൾ പകർത്തി റീൽസ് ആയി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ എട്ട് പ്രതികൾ കരുനാഗപ്പള്ളിയിൽ അറസ്റ്റലായി. ഓച്ചിറ അമ്പലശ്ശേരിയിൽ അമ്പാടി (24), മരു.തെക്ക് റോഷ് ഭവനത്തിൽ റോഷൻ (38), ഓച്ചിറ ശ്രീകൃഷ്ണ വിലാസത്തിൽ അനന്തകൃഷ്ണൻ(24), ഓച്ചിറ കൊച്ചുപുര കിഴക്കതിൽ അജിത്(28), മഠത്തിൽ കാരായ്മ പഞ്ചകതറയിൽ ഹരികൃഷ്ണൻ(26), മഠത്തിൽ കാരായ്മ ദേവസുധയിൽ ഡിപിൻ(26), മണപ്പള്ളിയിൽ തണ്ടളത്ത് മനോഷ് (36), വള്ളികുന്നത്ത് അഖിൽ ഭവനത്തിൽ അഖിൽ (26) എന്നിവരാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ജൂലൈ 28ന് കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണക്കായി ജിം സന്തോഷ് വധക്കേസിലെ പ്രതികളെ എത്തിക്കുമ്പോഴായിരുന്നു സംഭവം. നിരോധിത ഉൽപന്നങ്ങൾ വിചാരണ തടവുകാർക്ക് പ്രതികൾ കൈമാറിയിരുന്നു. ഇവർ പകർത്തിയ ദൃശ്യങ്ങൾ റീൽസായി…
Read Moreഷാങ്ഹായ് കോർപറേഷൻ ഉച്ചകോടി; മോദിയെ സ്വാഗതം ചെയ്ത് ചൈന
ബെയ്ജിംഗ്: ഷാങ്ഹായ് കോർപറേഷൻ ഉച്ചകോടിയിൽ (എസ്സിഒ) പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം സ്വാഗതം ചെയ്ത് ചൈന. ഈ മാസം 31, സെപ്റ്റംബര്‍ ഒന്ന് തീയതികളിൽ ചൈനയിലെ ടിയാന്‍ജിനിലാണ് ഉച്ചകോടി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് യുഎസുമായി ഭിന്നത തുടരുന്നതിനിടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. കൂടിക്കാഴ്ച ഒരു സൗഹൃദത്തിന്റെ ഒത്തുചേരലായിരിക്കുകമെന്നും എല്ലാ കക്ഷികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും സമ്മേളനവേദിയായി മാറുമെന്നും മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പ്രത്യാശിച്ചു. ജപ്പാന് സന്ദര്‍ശനത്തിനു പിന്നാലെ ചൈനയിലേക്കു തിരിക്കാനാണു മോദിയുടെ തീരുമാനം.
Read Moreധനുഷും മൃണാള്‍ ഠാക്കൂറും പ്രണയത്തില്‍?
കഴിഞ്ഞ വര്‍ഷമാണു നടൻ ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹമോചിതരായത്. 2022 മുതല്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന ഇരുവര്‍ക്കും കഴിഞ്ഞ നവംബറിലാണ് ചെന്നൈയിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. ഇതിനു പിന്നാലെ ഇപ്പോൾ ധനുഷിന്റെ പുതിയ പ്രണയവാര്‍ത്തകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. നടി മൃണാള്‍ ഠാക്കൂറുമായി ധനുഷ് പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങള്‍. ഇക്കഴിഞ്ഞ ഒന്നാം തീയതി നടന്ന മൃണാളിന്റെ പിറന്നാളാഘോഷത്തിൽ ധനുഷ് പങ്കെടുത്തിരുന്നു. മൃണാളും അജയ് ദേവ്ഗണും ഒരുമിച്ച് അഭിനയിച്ച സണ്‍ ഓഫ് സര്‍ദാര്‍ 2 എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനായി ധനുഷ് മുംബൈയിലെത്തിയിരുന്നു. ചടങ്ങില്‍ ധനുഷും മൃണാളും സൗഹൃദം പങ്കിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു. ധനുഷിന്റെ അടുത്തേക്കു ചാഞ്ഞുനിന്നു മൃണാള്‍ സ്വകാര്യമായി എന്തോ സംസാരിക്കുന്നതു വീഡിയോയില്‍ കാണാം. ഇതിനു താഴെ ഒട്ടേറെപ്പേരാണ് പ്രണയത്തിലാണെന്ന തരത്തില്‍ പ്രതികരിച്ചത്. സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ, ചില സൂചനകളുണ്ട്, അവര്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നു തോന്നുന്നു,…
Read Moreഐഎസ് ഭീകരർ ആറു ക്രൈസ്തവരെ തലയറത്തു കൊന്നു
വാഷിംഗ്ടണ്‍ ഡിസി: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ആറു ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തലയറത്തു കൊലപ്പെടുത്തി. നിരവധി ക്രൈസ്തവ ദേവാലയങ്ങളും വീടുകളും ഭീകരർ തീവച്ചു നശിപ്പിച്ചു. ചിയുർ ജില്ലയിലെ നാലു ഗ്രാമങ്ങളിലായിരുന്നു ആക്രമണം. ക്രൈസ്തവർക്കെതിരേ നടന്നത് നിശബ്ദ വംശഹത്യയാണെന്ന് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എംഇഎംആർഐ) പറഞ്ഞു. ഐഎസ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ സംഘടന പുറത്തുവിട്ടു. ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രോവിൻസ് (ഐഎസ് സിഎപി) ആണ് ആക്രമണം നടത്തിയത്. മൊസാംബിക്കിൽ എട്ടു വർഷമായി ഐഎസ് ഭീകരർ ആക്രമണം നടത്തിവരുന്നു. റുവാണ്ടൻ സൈന്യമാണ് ഐഎസിനെ തുരത്താൻ മൊസാംബിക്കിനെ സഹായിക്കുന്നത്. ജൂലൈയിൽ റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഐഎസ് ഭീകരർ കത്തോലിക്കാ പള്ളിയിൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു.
Read More‘സിനിമയിൽ തുടക്കം കുറിച്ചതു മുതൽക്കുള്ള സൗഹൃദമാണ് ഷാനവാസുമായുള്ളത്, നാൽപത് വർഷമായി വളരെ അടുത്തറിയാം’: ജോസ്
സിനിമയിൽ തുടക്കം കുറിച്ചതു മുതൽക്കുള്ള സൗഹൃദമാണ് ഷാനവാസുമായുള്ളതെന്ന് നടൻ ജോസ്. നാൽപത് വർഷമായി വളരെ അടുത്തറിയാം. അഭിനയത്തേക്കാൾ ഉപരി യാത്രകളോട് ആയിരുന്നു ഷാനുവിന് പ്രിയം. സുഖമില്ലാതിരുന്നിട്ടും വീൽ ചെയറിൽ ഇരുന്ന് അടുത്ത കാലത്ത് ഷാനവാസ് വിദേശ യാത്ര നടത്തിയിരുന്നു. ആദ്യമായി ഷാനവാസിനെ കാണുന്നത് നസീർ സാറിന്റെ വീട്ടിൽവച്ചാണ്. നസീർ സാറാണ് എനിക്ക് ഷാനുവിനെ പരിചയപ്പെടുത്തുന്നത്, അന്നുതൊട്ട് ഞങ്ങൾ നല്ല കൂട്ടുകാരായി. പിന്നീട് അനവധി ചിത്രങ്ങളിൽ ഷാനവാസിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. കരാട്ടെ പഠിച്ച ആളായിരുന്നു ഷാനു, അത് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാനും പഠിപ്പിക്കാനും വലിയ താത്പര്യമായിരുന്നു. പുതിയ കാർ വാങ്ങുമ്പോഴൊക്കെ എന്നോടു സന്തോഷം പങ്കിടുമായിരുന്നു. സിനിമയിൽനിന്ന് ഇടവേള എടുത്തത് ഷാനു തന്നെയായിരുന്നു. അവസരങ്ങൾ നിരവധി വന്നുവെങ്കിലും സിനിമയോട് അവന് ഭ്രമം ഇല്ലായിരുന്നു. സിനിമയെക്കാൾ അവനിഷ്ടം യാത്ര പോകാനായിരുന്നു. ഇടയ്ക്ക് ഷാനവാസിനു സുഖമില്ലാതെ ഇരുന്നപ്പോൾ കാണാൻ പോയിരുന്നു. പ്രിയപ്പെട്ട ഒരു…
Read More