തിരുവനന്തപുരം: വിവാദങ്ങളിൽ സഹപ്രവർത്തകർക്കെതിരേ പ്രതികരണവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. മുപ്പതിലേറെ വർഷമായി കാണുന്നവരാണ്, അവർ പിന്നിൽനിന്ന് കുത്തുമെന്ന് വിചാരിച്ചില്ല. എന്തിനാണ് അവർ എന്നോട് അങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചു. അവസ്ഥ മനസിലാക്കാതെ കൂടുതൽ സമ്മർദ്ദത്തിലാക്കി, തെറ്റായ റിപ്പോർട്ട് മുകളിലേക്ക് കൊടുത്തു. അത് ചെയ്യാൻ പാടില്ലായിരുന്നു. കീഴുദ്യോഗസ്ഥൻ എന്ന നിലയ്ക്ക് അവർക്ക് എന്നോട് കാര്യങ്ങൾ നേരിട്ട് ചോദിക്കാവുന്നതേ ഉള്ളൂ. വിശദീകരണം തേടിയ ശേഷം മാത്രം കാര്യങ്ങൾ തീരുമാനിച്ചാൽ മതിയായിരുന്നുവെന്നും നീതികേടുണ്ടായെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ മനസിലാക്കേണ്ട എന്റെ അതേ ഉത്തരവാദിത്തം ഉള്ളവർ തന്നെ എന്നെ ശത്രുവായി കണ്ടു. അവർക്കുവേണ്ടികൂടിയാണ് ഞാൻ ഇതെല്ലാം പറഞ്ഞത്. അതുപോലും അവർ മനസിലാക്കിയില്ല എന്നത് ബുദ്ധിമുട്ടുണ്ടാക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. അവരുമായി സഹകരിച്ചാണ് ഇനിയും ജോലി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ,…
Read MoreDay: August 11, 2025
നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ്: ഓഹരിയോ അതിൽക്കൂടുതലോ വാങ്ങി ‘ഫ്രൈഡേ’യിൽനിന്ന് 10 കൊല്ലം മുമ്പേ രാജി വച്ചയാളാണ് ഇവർ; സാന്ദ്രാ തോമസിനെതിരേ വിജയ് ബാബു
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് അര്‍ഹതയില്ലാത്ത തസ്തികയിലേക്ക് സാന്ദ്രാ തോമസിനു മത്സരിക്കാനാകില്ലെന്നു വ്യക്തമാക്കി നിര്‍മാതാവ് വിജയ് ബാബു രംഗത്തെത്തിയത് വീണ്ടും വാക് പോരിനിടയാക്കി. ഒബ്ജെക്ഷന്‍ യുവര്‍ ഓണര്‍ എന്നുപറഞ്ഞാണ് വിജയ് ബാബു കുറിപ്പ് ആരംഭിച്ചിട്ടുള്ളത്. സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ചു മാത്രമേ സാന്ദ്രയ്ക്കു മത്സരിക്കാനാകൂ. അതിനെ ആരും എതിര്‍ക്കുന്നില്ല. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്റെ അറിവില്‍ സെന്‍സര്‍ ഒരു സ്ഥാപനത്തിനാണ്, അല്ലാതെ വ്യക്തിക്കല്ല. അവര്‍ കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ചിരുന്നു. എന്നാല്‍ തന്റെ ഓഹരിയോ അതില്‍ കൂടുതലോ വാങ്ങിയശേഷം 2016 ല്‍ നിയമപരമായി രാജിവച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി അവര്‍ക്കു ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. തീരുമാനം മറിച്ചാണെങ്കില്‍ ഒരുപക്ഷേ അത് നമുക്കെല്ലാവര്‍ക്കും ഒരു പുതിയ അറിവായേക്കാമെന്നും കുറിപ്പില്‍ പറയുന്നു.…
Read Moreവൃദ്ധ സഹോദരിമാരുടെ കൊലപാതകം: സഹോദരനുവേണ്ടി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: രോഗബാധിതരായ വൃദ്ധ സഹോദരിമാരെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ സഹോദരനുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോഴിക്കോട് കാരപ്പറമ്പ് തടമ്പാട്ടുതാഴം ഫ്ളോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന നടക്കാവ് മൂലക്കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന് പ്രമോദിനു (63) വേണ്ടിയാണ് ചേവായൂര്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. സഹോദരിമാര്‍ക്കൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതരാണ്. ശനിയാഴ്ച രാവിലെ രാവിലെപ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹോദരിമാരുടെ മരണവിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്നു നോക്കിയപ്പോള്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളത്തുണി പുതപ്പിച്ച് തലമാത്രം പുറത്തുകാണുന്ന നിലയില്‍ രണ്ടുമുറികളിലായിരുന്നു മൃതദേഹങ്ങള്‍. ബന്ധുക്കളെത്തിയപ്പോള്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളുള്ള സഹോദരിമാരെ പ്രമോദ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വിവാഹം കഴിക്കാതെ സഹോദരിമാര്‍ക്കു വേണ്ടി ഇതുവരെ ജീവിച്ച പ്രമോദിനെ കണ്ടുകിട്ടിയാല്‍ മാത്രമേ സംഭവങ്ങളുടെ ചുരുളഴിയുകയുള്ളൂ.…
Read Moreകരുത്തുറ്റ മികച്ച നടിയാണ് ശ്വേത മേനോൻ; അവർക്കെതിരെയുള്ള കേസ് നിലനിൽക്കില്ല; സിനിമ സംഘടനകളിലെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കട്ടെയെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: നടിമാർ സിനിമ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരുന്നത് നല്ല കാര്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ശ്വേത മേനോൻ മകിച്ച നടിയാണെന്നും കരുത്തുറ്റ സ്ത്രീയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അവർക്കെതിരേ ഉണ്ടായിരിക്കുന്ന കേസ് നിലനിൽക്കില്ല. സിനിമ സംഘടനകളിലെ പ്രശ്നങ്ങൾ അവർ തന്നെ ചർച്ച ചെയ്ത് പരിഹരിക്കണം. ചലച്ചിത്ര നയം വരുമ്പോൾ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്ത് ചലച്ചിത്ര നയം കൊണ്ടുവരുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Read More