ഇതും ഇന്ത്യയില്‍ത്തന്നെ! സ്ത്രീധനമായി കാര്‍ കിട്ടിയില്ല, ഭാര്യയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു, കൊലപാതകത്തിന് ഭര്‍തൃവീട്ടുകാര്‍ ഒന്നാകെ അറസ്റ്റില്‍

crimeസ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ പെരുകുകയാണ് രാജ്യത്ത്. അത്തരത്തിലൊരു ക്രൂരതയുടെ വാര്‍ത്തയാണ് ഗാസിയാബാദില്‍നിന്നു വരുന്നത്. സ്ത്രീധനമായി കാര്‍ കിട്ടാത്തതിനെത്തുടര്‍ന്നാണ് നവവധുവിനെ ഭര്‍ത്താവ് വെടിവച്ചുകൊന്നത്. ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയിലാണ് സംഭവം. അലിഷ എന്ന യുവതിയാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: എട്ടു മാസം മുമ്പായിരുന്നു അലിഷയുടെയും മൊമിന്‍ എന്ന ഷാരൂഖിന്റെയും വിവാഹം. ഇതിനുശേഷം സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ മൊമിന്‍ ഭാര്യയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതു പതിവായിരുന്നു. സ്ത്രീധനമായി കാര്‍ വേണമെന്നാണ് മൊമിന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതു ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മൊമന്‍ അലിഷയെ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. നെറ്റിയില്‍ വെടിയേറ്റ അലിഷ സംഭവസ്ഥലത്തുതന്നെ മരിച്ചു. അലിഷയുടെ സഹോദരന്‍ ഷെഫീഖാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷാരൂഖ്, ഇയാളുടെ സഹോദരന്‍ ആസിഫ്, സഹോദരി, ഇവരുടെ പിതാവ് ഖയ്യും, ഇയാളുടെ ഭാര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related posts