ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പിഎച്ച്ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽവച്ച് പിഎച്ച്ഡി വിദ്യാർഥിനിയായ ജീൻ ജോസഫാണ് എതിർപ്പ് പരസ്യമാക്കിയത്. തമിഴ്നാട് ഗവർണർ ആർ.എൻ രവിയിൽ നിന്ന് ഡോക്ടറേറ്റ് സ്വീകരിക്കാൻ വിസമ്മതിച്ച ജീൻ ജോസഫ് സർവകലാശാല വൈസ് ചാൻസലർ എം. ചന്ദ്രശേഖറിൽ നിന്നാണ് ബിരുദം സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർ.എൻ. രവി തമിഴ്നാടിനും സംസ്ഥാനത്തെ ജനങ്ങൾക്കും എതിരാണ്. അദ്ദേഹം തമിഴ് ജനതയ്ക്കായി ഒന്നും ചെയ്തിട്ടില്ല. അതിനാൽത്തന്നെ അദ്ദേഹത്തിൽ നിന്ന് ബിരുദം സ്വീകരിക്കാൻ ആഗ്രഹമില്ല എന്ന് ജീൻ ജോസഫ് പറഞ്ഞു. ഓരോരുത്തരായി ഗവർണറിൽ നിന്നും ബിരുദം സ്വീകരിച്ചുകൊണ്ടിരിക്കെ ഗവർണറിൽ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന വൈസ് ചാൻസിലറുടെ അടുത്തേക്കാണ് ജീന്‍ ജോസഫ് നീങ്ങുന്നത്. ഗവർണറിൽ നിന്നാണ് സ്വീകരിക്കേണ്ടതെന്ന് ഫോട്ടോഗ്രാഫർമാരും മറ്റും വിദ്യാർഥിനിയോട് പറയുന്നത് ചെവിക്കൊള്ളാതെയാണ് വിദ്യാർഥിനിയുടെ…
Read MoreDay: August 13, 2025
വിവാഹ മോചനത്തിന്റെ ട്രോമ മാറിയതിനു പിന്നാലെ കാൻസറും എത്തി; അതിജീവനത്തിന്റെ പോരാട്ടത്തെ കുറിച്ച് ജുവൽ മേരി
നടിയും അവതാരകയുമായ ജുവൽ മേരി മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ്. ഇപ്പോഴിതാ താരം തന്റെ കാൻസർ അതിജീവന യാത്രയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. “ഒറ്റവാക്കില്‍ പറയാം. ഞാന്‍ വിവാഹിതയായിരുന്നു. പിന്നെ വിവാഹമോചിതയായി. ഫൈറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ആളാണ്. പലര്‍ക്കും അതൊരു കേക്ക് വാക്ക് ആയിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെയായിരുന്നില്ല. ഞാന്‍ പൊരുതി, വിജയിച്ചു എന്ന് ജുവൽ പറഞ്ഞു. വിവാഹ മോചനം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകുന്നെങ്കിലും 2021 മുതല്‍ ഭർത്താവുമായി പിരിഞ്ഞാണ് കഴിഞ്ഞത്. വിവാഹ മോചനം ലഭിക്കാൻ ഏകദേശം മൂന്നാല് വര്‍ഷം എടുത്തു. മ്യൂച്ചല്‍ ആണെങ്കില്‍ ആറ് മാസത്തില്‍ കിട്ടും. മ്യൂച്ചല്‍ കിട്ടാന്‍ കുറേ നടന്നെങ്കിലും കിട്ടിയില്ല. അതിനാൽത്തന്നെ കുറേ കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത വിവാഹ മോചനമാണ്. അതിനാല്‍ പോരാട്ടം എന്ന് തന്നെ പറയുമെന്നും ജുവല്‍ പറയുന്നു. പിന്നാലെയാണ് ജുവലിന് കാന്‍സര്‍…
Read Moreകരുനീക്കത്തില്‍ ബോധനചരിതം…
ലിവര്‍പൂള്‍: ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് ചെസ് വിസ്മയം ബോധന ശിവനന്ദന് ചരിത്രനേട്ടത്തില്‍. ഒരു ഗ്രാന്ഡ്മാസ്റ്ററിനെ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചെസ് താരമെന്ന ചരിത്രം 10 വയസുകാരിയായ ബോധന സ്വന്തമാക്കി. 60കാരനായ ഗ്രാന്‍ഡ്മാസ്റ്റര്‍ പീറ്റര്‍ വെല്‍സിനെ തോല്‍പ്പിച്ചാണ് 10 വര്‍ഷവും അഞ്ച് മാസവും ഒരു ദിനവും മാത്രം പ്രായമുള്ള ബോധന ചരിത്രത്താളില്‍ ഇടംപിടിച്ചത്. ലിവര്‍പൂളില്‍ നടന്ന ബ്രിട്ടീഷ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് ബോധനയുടെ ചരിത്രജയം. 2019ല്‍ അമേരിക്കയുടെ കാരിസ യിപ്പ് 10 വര്‍ഷവും 11 മാസവും 20 ദിനവും പ്രായമുള്ളപ്പോള്‍ കുറിച്ച റിക്കാര്‍ഡാണ് ബോധന ശിവനന്ദന് തിരുത്തിയത്. മാത്രമല്ല, പീറ്റര്‍ വെല്സിന് എതിരായ ജയത്തിലൂടെ വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (ഡബ്ല്യുഐഎം) പദവിയും വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ നോമും ബോധന സ്വന്തമാക്കി. വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ഈ കുഞ്ഞുമിടുക്കി. ഈ വര്‍ഷം…
Read Moreകാറ്റിൽ ആടിയുലഞ്ഞ് സഞ്ചാരികളുടെ മനംകവർന്ന് സൂര്യകാന്തിപ്പാടങ്ങൾ
പുനലൂർ: സഞ്ചാരികളുടെ മനസു കുളിർപ്പിച്ചു സൂര്യകാന്തിപ്പാടങ്ങൾ ശ്രദ്ധേയമാകുന്നു. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങളാണ് സഞ്ചാരികളുടെ കണ്ണിനു വിരുന്ന് ഒരുക്കുന്നത്. കാറ്റിൽ ആടിയുലഞ്ഞ് സഞ്ചാരികൾക്കു കുളിർമയേക്കുന്ന സുന്ദരപാണ്ഡ്യപുരത്തെ കാഴ്ചകൾ കാണാൻ ഓരോ സീസണിലും വലിയ തിരക്കാണ്. കേരളത്തിൽനിന്നു ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്താറുളളത്. സീസൺ ആരംഭിച്ചതോടെ ഇവിടേക്കു സഞ്ചാരികളുടെ പ്രവാഹമാണ്. ഇത്തവണ സൂര്യകാന്തിപ്പൂക്കളുടെ കൃഷി കുറവായിരുന്നു. കഴിഞ്ഞ തവണ സൂര്യകാന്തിപ്പൂക്കൾ പൂത്തു നിന്നിരുന്ന പാടങ്ങളിൽ ഇത്തവണ ചോളവും ചെറിയ ഉളളിയും പച്ചമുളകും തക്കാളിയുമെല്ലാം കൃഷി ചെയ്തിട്ടുണ്ട്. എന്നാലും ഇവിടെ സൂര്യകാന്തിപ്പാടം കാണാൻ കഴിഞ്ഞയാഴ്ച മുതൽ വലിയ തിരക്കാണ്. ഈ മാസം അവസാനത്തോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മൂന്നേക്കർ സ്ഥലത്താണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. വിവിധ കർഷക കട്ടായ്മകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. സീസൺ കഴിയുന്നതോടെ ഇതിന്റെ വിത്തുകൾ കർഷകർ ശേഖരിക്കും. സൂര്യകാന്തി എണ്ണയ്ക്കുവേണ്ടിയും വിത്തുകൾ ശേഖരിക്കാറുണ്ട്.ഒപ്പം അടുത്ത…
Read Moreഇന്ത്യക്കും ദേവഗിരിക്കും അഭിമാനമായി ശുഭാംഗി
കോഴിക്കോട്: “മ്യാൻമറിനെതിരായ മത്സരത്തിൽ സമ്മർദത്തിലാക്കാൻ അവരുടെ കാണികൾ പരമാവധി ശ്രമിച്ചു. പക്ഷേ, ഞങ്ങൾ തളർന്നില്ല. ടീമെന്ന നിലയിൽ കരുത്തോടെ നിന്നതാണ് വിജയരഹസ്യം. വിശേഷിച്ചും, മ്യാൻമറിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ’’- അണ്ടർ-20 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനു യോഗ്യത നേടിയ ഇന്ത്യൻ അണ്ടർ-20 ടീം ക്യാപ്റ്റൻ ശുഭാംഗി സിംഗിന് ആവേശവും സന്തോഷവും അടക്കാനാകുന്നില്ല. “ഇന്ത്യതന്നെയായിരുന്നു മെച്ചപ്പെട്ട ടീം. പക്ഷേ അവർ നന്നായി പൊരുതി. ജയം അനിവാര്യമായിരുന്നു. മനസും ശരീരവും കൊടുത്തു ഞങ്ങൾ കളിച്ചു. അതിന്റെ ഫലം കിട്ടി’’- കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥിനിയായ ശുഭാംഗി ക്യാപ്റ്റന്റെ പക്വതയോടെ വിലയിരുത്തുന്നു. നിർണായക മത്സരത്തിൽ മ്യാൻമറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യ തായ്ലൻഡിൽ അടുത്തവർഷം ഏപ്രിലിൽ നടക്കുന്ന അണ്ടർ-20 ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിന് യോഗ്യത നേടിയത്. 20 വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത…
Read Moreഇന്ന് ലോകഅവയവദാന ദിനം; അവയവങ്ങൾ പകുത്തുനൽകി ദന്പതിമാർ; സഹോദരനു പുതുജീവിതം
കൊച്ചി: സഹോദരിയുടെ വൃക്കയും സഹോദരീഭർത്താവിന്റെ കരളും ആലുവ സ്വദേശിയായ ശ്രീനാഥ് ബി. നായരുടെ ജീവിതത്തിനു പകർന്നത് പുതുതാളം. കരളും വൃക്കയും തകരാറിലായതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ തനിക്കു പുതുജീവിതം സമ്മാനിച്ച കുടുംബത്തിനു മുന്പിൽ ആദരവോടെ നന്ദി പറയുകയാണ് ഈ 43 കാരൻ. ഒരേസമയം രണ്ട് അവയവങ്ങളും മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തിയ ശ്രീനാഥിനു സഹോദരി ശ്രീദേവിയും ഭർത്താവ് വിപിനുമാണ് അവയവദാനം നടത്തിയത്. ഇരുവരുടെയും സ്നേഹാർദ്രമായ ഇടപെടൽ, കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ സങ്കീർണമായ ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വഴിയൊരുക്കി; അത് ശ്രീനാഥിന് പുതുജീവനുമായി. ആലുവയിൽ ട്രാവൽ ഏജൻസി നടത്തുന്ന ശ്രീനാഥിന് ആസ്റ്ററിൽ നടത്തിയ പരിശോധനയിലാണു ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടുതലാണെന്നു കണ്ടെത്തിയത്. അടിയന്തരമായി ഡയാലിസിസ് ആരംഭിച്ചു.പ്ലേറ്റ്ലറ്റ് കൗണ്ട് കുറവായതിനാൽ ബയോപ്സി നടത്താൻ കഴിയുമായിരുന്നില്ല. ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യപ്രതിസന്ധി ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്കു…
Read Moreഅഡാർ പ്രോട്ടീസ്
ഡാർവിൻ (ഓസ്ട്രേലിയ): തകർപ്പൻ അടിയും തകർപ്പൻ ബൗളിംഗും, ഓസ്ട്രേലിയയെ ചാന്പലാക്കി രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 53 റണ്‍സ് ജയം. 218 എന്ന കൂറ്റൻ സ്കോർ അടിച്ചെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മറുപടി നൽകാൻ ഓസീസ് ബാറ്റർമാർക്ക് സാധിച്ചില്ല. 165 റണ്‍സിൽ അവരുടെ ഇന്നിംഗ്സ് അവസാനിച്ചു. ഡെവാൾഡ് ബ്രെവിസിന്റെ (56 പന്തിൽ 125 നോട്ടൗട്ട്) സെഞ്ചുറി മികവിലാണ് പ്രോട്ടീസ് 200 കടന്നത്. വിജയശിൽപിയും ബ്രെവിസാണ്. ജയത്തോടെ മൂന്നു മത്സര പരന്പര 1-1 ഒപ്പത്തിനൊപ്പമെത്തി. സ്കോർ: ദക്ഷിണാഫ്രിക്ക: 20 ഓവറിൽ 218/7. ഓസ്ട്രേലിയ: 17.4 ഓവറിൽ 165.ദക്ഷിണാഫ്രിക്ക വന്പൻ ജയം കുറിച്ചെങ്കിലും ബാറ്റിംഗിൽ ഡിവാൾഡ് ബ്രെവിസിനെ കൂടാതെ മറ്റാർക്കും കരുത്തുറ്റ പോരാട്ടം കാഴ്ചവയ്ക്കാനായില്ല. ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ വേഗമേറിയ ട്വന്റി-20 സെഞ്ചുറിയിൽ രണ്ടാം സ്ഥാനത്ത് എത്താനും ബ്രെവിസിന് സാധിച്ചു. പ്രോട്ടീസ് താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, ട്വന്റി-20ൽ സെഞ്ചുറി നേടുന്ന…
Read Moreഇവര്‍ വിവാഹിതരാകുന്നു… ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും മോതിരം മാറി
ജിദ്ദ: ഒമ്പതു വര്‍ഷത്തെ ബന്ധത്തിനുശേഷം പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ പ്രണയിനി അര്‍ജന്റീനയില്‍ ജനിച്ച സ്പാനിഷ് മോഡല്‍ ജോര്‍ജിന റോഡ്രിഗസും തമ്മില്‍ മോതിരമാറ്റം നടന്നു. സോഷ്യല്‍ മീഡിയയിലൂടെ ജോര്‍ജിനയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. മോതിരമണിഞ്ഞ കൈയുടെ ചിത്രം പങ്കുവച്ചായിരുന്നു ജോര്‍ജിന ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചത്. 40കാരനായ ക്രിസ്റ്റ്യാനോ നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയിലാണ്. അര്‍ജന്റൈന്‍ തലസ്ഥാനമായ ബുവാനോസ് ആരീസിലാണ് ജോര്‍ജിനയുടെ ജനനം. ഗുച്ചി ഷോപ്പിലെ പരിചയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ ആയിരിക്കുമ്പോഴാണ് ജോര്‍ജിനയെ കണ്ടത്. 2016ല്‍ മാഡ്രിഡിലെ ഗുച്ചി സ്റ്റോറില്വച്ചായിരുന്നു ഇരുവരുടെയും ആദ്യകാഴ്ച. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗുച്ചിയിലെ സെയില്‍സ് അസിസ്റ്റന്റായിരുന്നു അക്കാലത്ത് ജോര്‍ജിന. 2022ല്‍ നെറ്റ്ഫ്ളിക്സ് ഐ ആം ജോര്‍ജിന എന്ന സീരീസ് പുറത്തിറക്കിയിരുന്നു. 2017ല്‍ ഇരുവര്‍ക്കും ആദ്യകുഞ്ഞുണ്ടായി. 2022 ഏപ്രിലില്‍…
Read Moreയുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയനിലെ ഒന്നൊഴികെ എല്ലാ രാജ്യങ്ങളും
കീവ്: യുക്രെയ്ൻ അതിർത്തി ബലപ്രയോഗത്തിലൂടെ മാറ്റിവരയ്ക്കുന്നതിനെ ഒറ്റക്കെട്ടായി എതിർത്ത് യൂറോപ്പ്. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ ഒന്നൊഴികെ എല്ലാവരും വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തി. യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനും യുഎസ് പ്രസിഡന്റ് ട്രംപും വെള്ളിയാഴ്ച അലാസ്കയിൽ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് യൂറോപ്പ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. യുക്രെയ്ൻ ജനതയ്ക്ക് അവരുടെ ഭാവി തീരുമാനിക്കാനുള്ള അവകാശമുണ്ടായിരിക്കണം- യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. ബലപ്രയോഗത്തിലൂടെ അന്താരാഷ്ട്ര അതിർത്തികൾ മാറ്റാൻ പാടില്ലെന്നും സംയുക്ത പ്രസ്താവന പറയുന്നു. യുക്രെയ്നിലെ റഷ്യൻ അധിനിവേശം യൂറോപ്യൻ, അന്താരാഷ്ട്ര സുരക്ഷയ്ക്കു വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കീവിന് സൈനിക പിന്തുണ നൽകുന്നതു തുടരുമെന്നും യൂറോപ്യൻ യൂണിയൻ രാഷ്ട്രത്തലവന്മാർ പ്രസ്താവനയിൽ അറിയിച്ചു.ബലപ്രയോഗത്തിലൂടെ സ്വന്തമാക്കിയ പ്രദേശങ്ങളിൽ റഷ്യയുടെ പരമാധികാരത്തിന് നിയമപരമായ അംഗീകാരം നൽകുന്നത് യൂറോപ്യൻ യൂണിയന് അസ്വീകാര്യമാണ്. എന്നാൽ, നിലവിൽ റഷ്യൻ അധീനതയിലുള്ള പ്രദേശങ്ങൾ കീവിനു തിരികെ ലഭിക്കില്ലെന്ന ധാരണ…
Read Moreഇനി ഭരണക്കാരും നമ്മളുമാണ് ഉത്തരവാദികൾ
ഒടുവിൽ സുപ്രീംകോടതിയും അംഗീകരിച്ചു. തെരുവുനായ്ക്കളുടെ പ്രശ്നം അതീവരൂക്ഷമാണ്. രാജ്യതലസ്ഥാനത്തെ എല്ലായിടത്തുനിന്നും തെരുവുനായ്ക്കളെ പൂർണമായും നീക്കംചെയ്യണമെന്ന് ഡൽഹി സർക്കാരിനോട് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കർശനനിർദേശം നല്കിയിരിക്കുന്നു. ഇതു നടപ്പാക്കാൻ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കോടതി പറഞ്ഞു. ഏതെങ്കിലും വ്യക്തിയോ സംഘടനയോ നടപടി ക്രമങ്ങൾ തടസപ്പെടുത്തിയാൽ നിയമനടപടി ഉറപ്പാണെന്നും പറഞ്ഞതോടെ പരമോന്നത നീതിപീഠത്തിന്റെ നിലപാട് സുവ്യക്തം. ഡൽഹിയിൽ മാത്രമല്ല, രാജ്യമെങ്ങും തെരുവുനായ്ക്കളുടെ പ്രശ്നം രൂക്ഷമാണ്. പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നു. എത്രയോ പേർ കടിയേറ്റു വിഷമതകൾ സഹിക്കുന്നു. വാക്സിനെടുത്തിട്ടും പേവിഷബാധയേൽക്കുന്ന ഭീതിദമായ അവസ്ഥ. രാജ്യമാസകലം ഈ വിധിയുടെ തുടർച്ചയും നടപടിയുമുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. വിധി നടപ്പാക്കാനുള്ള നടപടികൾ അധികാരികൾക്കു തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനായി ഒരു സേനയെ നിയോഗിക്കണമെങ്കിൽ അതും ചെയ്യാം. തെരുവുനായ്ക്കളെ ഡോഗ് ഷെൽട്ടറുകളിലേക്കു മാറ്റണം. പിന്നെയുമുണ്ടു…
Read More